For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുടവയര്‍ കളയും പുഴുങ്ങിയ മുട്ടക്കൂട്ട് പ്രാതലിന്‌

പ്രാതലിന് പുഴുങ്ങിയ മുട്ട വയറിന് പരിഹാരം

|

മുട്ടയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചു കൂടുതല്‍ പറയേണ്ടതില്ല. നല്ലൊരു സമീകൃതാഹാരം, അതായത് മിക്കവാറും പോഷകങ്ങള്‍ അടങ്ങിയ ഒന്നാണിത്. ഏതു പ്രായക്കാര്‍ക്കു വേണമെങ്കിലും കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണ വസ്തുവുമാണിത്.

മുട്ട കാല്‍സ്യം, പ്രോട്ടീനുകള്‍, വൈറ്റമിന്‍ ഡി തുടങ്ങിയ ഒരു പിടി പോഷകങ്ങളുടെ കലവറയാണ്. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്ന ഒന്നുമാണിത്.

 പ്രാതലിന് 1 കപ്പു തൈരു ശീലമാക്കൂ പ്രാതലിന് 1 കപ്പു തൈരു ശീലമാക്കൂ

മുട്ട പല രൂപത്തിലും കഴിയ്ക്കാം. ഓംലറ്റ്, പൊരിച്ച മുട്ട അതായത് സ്‌ക്രാംബിള്‍ഡ് എഗ്, മുട്ടക്കറി, ബുള്‍സൈ എന്നിങ്ങനെ പോകുന്നു, ഈ ലിസ്റ്റ്. ഇതില്‍ തന്നെ ഏറ്റവും ആരോഗ്യകരമായതാണ് പുഴുങ്ങിയ മുട്ട. പുഴുങ്ങിയ മുട്ട എന്നതു കൊണ്ട് ഉദ്ദേശിയ്ക്കുന്നത് വാട്ടിയ മുട്ടയല്ല, ഹാര്‍ഡ് ബോയില്‍ഡ് എഗ് അതായത് നല്ലപോലെ മുഴുങ്ങി മുട്ടയുടെ മഞ്ഞയും വെള്ളയും നല്ലപോലെ ഉറച്ച മുട്ടയാണ്.

തടിയും വയറും കുറയ്ക്കാന്‍ ഏറ്റവും സഹായകമായ പല ഭക്ഷണങ്ങളിലൊന്നാണ് ഹാര്‍ഡ് ബോയില്‍ഡ് എഗ് അഥവാ പുഴുങ്ങിയ മുട്ട. ഇത് പ്രാതലിന് കഴിയ്ക്കുന്നതാണ് തടിയും വയറും കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഏറ്റവും ഗുണകരവും.

ഏതെല്ലാം വിധത്തിലാണ് ഹാര്‍ഡ് ബോയില്‍ഡ് എഗ് അഥവാ നല്ലപോലെ പുഴുങ്ങി ഉറച്ച മുട്ട തടിയും വയറും കുറയ്ക്കാന്‍ സഹായകമാകുന്നതെന്നു നോക്കൂ.

ഹാര്‍ഡ് ബോയില്‍ഡ് എഗ് അഥവാ പുഴുങ്ങിയ മുട്ട പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഒരു വലിയ പുഴുങ്ങിയ മുട്ടയില്‍ 78 കലോറി, 6 ഗ്രാം പ്രോട്ടീന്‍, 5 ഗ്രാം കൊഴുപ്പ് എന്നിവയാണ് അടങ്ങിയിരിയ്ക്കുന്നത്. അതായത് തടി കൂട്ടുന്ന കൊഴുപ്പിന്റെ അളവു തീരെ കുറവാണെന്നര്‍ത്ഥം. ഇത് മുട്ട പുഴുങ്ങിക്കഴിയ്ക്കുമ്പോഴാണ് സംഭവിയ്ക്കുന്നത്. എണ്ണ ചേര്‍ത്തു തയ്യാറാക്കുന്ന മറ്റു മുട്ട വിഭവങ്ങളില്‍ എണ്ണയുടെ അളവു കൊഴുപ്പു വര്‍ദ്ധിപ്പിയ്ക്കും. ഇതുകൊണ്ടുതന്നെ തടി വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

പ്രോട്ടീന്‍

പ്രോട്ടീന്‍

പുഴുങ്ങിയ മുട്ടയിലെ പ്രോട്ടീന്‍ തോതു തന്നെയാണ് തടിയും വയറും കുറയ്ക്കാന്‍ ഏറെ സഹായകമാകുന്ന ഘടകം. പ്രോട്ടീന്‍ കലര്‍ന്ന ഭക്ഷണം തടി കുറയ്ക്കാന്‍ സഹായകമാകുമെന്ന് അമേരിക്കന്‍ ജേര്‍ണല്‍ 2008 ല്‍ നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ട പ്രാതലിന് കഴിയ്ക്കുമ്പോള്‍ വയറു നിറയുന്നു. വിശപ്പു കുറയുന്നു. ഇത് അമിതാഹാരം ഒഴിവാക്കാന്‍ സഹായിക്കും. അതേ സമയം ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നല്‍കുകയും ചെയ്യുന്നു.

അപചയ പ്രക്രിയ

അപചയ പ്രക്രിയ

ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ പുഴുങ്ങിയ മുട്ട സഹായിക്കുന്നു. അപചയ പ്രക്രിയ ശക്തിപ്പെടുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമാണ്. അപചയ പ്രക്രിയയിലൂടെ ശരീരത്തില്‍ നിന്നും വേഗത്തില്‍ കൊഴുപ്പു നീക്കം ചെയ്യപ്പെടുന്നു.

 മുട്ട മഞ്ഞ

മുട്ട മഞ്ഞ

മുട്ടയിലെ മുട്ട മഞ്ഞ കൊളസ്‌ട്രോള്‍ ഉയര്‍ത്തുമെന്ന ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ ആരോഗ്യവാന്മാരായവര്‍ക്ക് ദിവസവും ഇതു പുഴുങ്ങിക്കഴിയ്ക്കുന്നതു ദോഷം വരുത്തുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ ദിവസവും മുട്ട മഞ്ഞ കഴിയ്ക്കാതെ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമായി നിജപ്പെടുത്താം. എന്നാല്‍ പുഴുങ്ങിയ മുട്ട വെള്ള ദിവസവും കഴിയ്ക്കാം. കാരണം മുട്ടവെള്ള കൊളസ്‌ട്രോള്‍ ഫ്രീ ഭക്ഷണമാണ്. ഇതുപോലെ മറ്റു ഭഭക്ഷണങ്ങളിലെ കൊളസ്‌ട്രോള്‍ പോലെ അപകടകരവുമല്ല, പുഴുങ്ങിയ മുട്ടയിലെ കൊളസ്‌ട്രോള്‍ തോത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

വാസ്തവത്തില്‍ അല്‍പം കൊളസ്‌ട്രോള്‍ ശരീരത്തിന് ആവശ്യമുണ്ട്. ഇത്രയും കൊളസ്‌ട്രോള്‍ മാത്രമേ പുഴുങ്ങിയ മുട്ട മഞ്ഞയില്‍ അടങ്ങിയിട്ടുള്ളൂ. ശരീര കോശങ്ങളുടെ പ്രവര്‍ത്തനത്തിനും വൈറ്റമിന്‍ ഡി ഉല്‍പാദനത്തിനും ഈസ്ട്രജന്‍, ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിനുമെല്ലാം ഒരു പരിധി വരെ കൊളസ്‌ട്രോള്‍ ആവശ്യമാണ്. പുഴുങ്ങിയ മുട്ട മുഴുവന്‍ കഴിച്ച് മറ്റ് കൊഴുപ്പുകള്‍ ഒഴിവാക്കിയാല്‍ യാതൊരു ദോഷവുമല്ല. തടിയും കൂടില്ല, ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുകകയും ചെയ്യില്ല.

എച്ച്ഡിഎല്‍

എച്ച്ഡിഎല്‍

ശരീരത്തിന് എച്ച്ഡിഎല്‍ എന്ന നല്ല കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. നല്ല കൊളസ്‌ട്രോള്‍ ശരീരത്തിന് ഏറെ അത്യാവശ്യവുമാണ്. ആരോഗ്യവാന്മാരായവരില്‍ ദിവസവും ഒരു പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നത് ഹൃദയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു. എന്നാല്‍ കഠിനമായ കൊളസ്‌ട്രോള്‍, പ്രമേഹ പ്രശ്‌നങ്ങളെങ്കില്‍ ആഴ്ചയില്‍ മൂന്നു ദിവസമായി ഇതു കുറയ്ക്കുക.

തടിയും വയറും കുറയ്ക്കാന്‍

തടിയും വയറും കുറയ്ക്കാന്‍

തടിയും വയറും കുറയ്ക്കാന്‍ ബോയില്‍ഡ് എഗ് ഡയറ്റെന്ന ഒരു ഡയറ്റു തന്നെയുണ്ട്. രണ്ടാഴ്ചയില്‍ കാര്യമായ ഫലം തരുന്ന ഒന്നാണിത്. ഈ പുഴുങ്ങിയ മുട്ട ഡയറ്റ് പ്രകാരം തിങ്കാളാഴ്ച രാവിലെ പ്രാതലിന് 2 പുഴുങ്ങിയ മുട്ടയും ഏതെങ്കിലും ഫ്രൂട്ടും കഴിയ്ക്കാം. ഉച്ചഭക്ഷണത്തിന് 2 കഷ്ണം ബ്രെഡും ഫ്രൂട്ടും. രാത്രിയില്‍ സാലഡും വേവിച്ച ചിക്കനും കഴിയ്ക്കാം.ചൊവ്വാഴ്ച രാവിലെ 2 പുഴുങ്ങിയ മുട്ടയും ഏതെങ്കിലും ഫ്രൂ്ട്ടുമാകാം. ഉച്ചഭക്ഷണത്തിന് വേവിച്ച ചിക്കനും ഗ്രീന്‍ സാലഡും. രാത്രി ഭക്ഷണത്തിന് രണ്ടു പുഴുങ്ങിയ മുട്ട, സാലഡ്, ഒരു ഓറഞ്ച്.

ബുധനാഴ്ച 2 പുഴുങ്ങിയ മുട്ടയും ഫ്രൂട്ടുമാകാം. ഉച്ചയ്ക്ക് ഒരു തക്കാളി, ഒരു കഷ്ണം ബ്രെഡും ഒരല്‍പം കൊഴുപ്പു കുറഞ്ഞ ചീസുമാകാം. രാത്രിയില്‍ വേവിച്ച ചിക്കന്‍. വ്യാഴാഴ്ച പ്രാതലിന് രണ്ടു മുട്ട പുഴുങ്ങിയതും ഒരു ഫ്രൂട്ടുമാകാം. ഉച്ചയ്ക്കു ഫ്രഷ് ഫ്രൂട്‌സ് മാത്രം കഴിയ്ക്കുക. രാത്രിയില്‍ ആവിയില്‍ വേവിച്ച ചിക്കനാകാം.

വെള്ളിയാഴ്ച

വെള്ളിയാഴ്ച

വെള്ളിയാഴ്ച പ്രാതലിന് രണ്ടു പുഴുങ്ങിയ മുട്ടയാകാം. ഉച്ചയ്ക്കു രണ്ടു പുഴുങ്ങിയ മുട്ടയും ആവിയില്‍ വേവിച്ച പച്ചക്കറികളും. രാത്രിയില്‍ ബാര്‍ബക്യൂ ചെയ്ത മത്സ്യവും സാലഡുമാകാം.ശനിയാഴ്ച പ്രാതലിന് രണ്ടു പുഴുങ്ങിയ മുട്ടയും ഉച്ചയ്ക്ക് ഫ്രൂട്‌സും. രാത്രിയില്‍ ആവി കയറ്റിയ ചിക്കനും സാലഡും. ഞായറാഴ്ച പ്രാതലിന് രണ്ടു പുഴുങ്ങിയ മുട്ട, ഏതെങ്കിലും ഫ്രൂട്‌സ്. ഉച്ചയ്ക്ക് തക്കാളി സാലഡും ആവി കയറ്റിയ പച്ചക്കറികളും ചിക്കനും. രാത്രിയില്‍ ആവി കയറ്റിയ പച്ചക്കറികള്‍.മൂന്നാഴ്ച അടുപ്പിച്ച് ഇതേ രീതിയില്‍ ഈ ഡയറ്റ് പാലിയ്ക്കുക. തടിയും കൊഴുപ്പും ഗണ്യമായി കുറയും.

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന്

ഇതു കൂടാതെ ഒരു പിടി ആരോഗ്യപരമായ മറ്റു പല ഗുണങ്ങളും പുഴുങ്ങിയ മുട്ടയ്ക്കുണ്ട്.

പുഴുങ്ങിയ മുട്ടയില്‍ കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

 ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത

ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത

സ്ത്രീകളിലെ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ പുഴുങ്ങിയ മുട്ടയ്ക്കു കഴിയും. ആഴ്ചയില്‍ മൂന്നോ നാലോ പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നവര്‍ക്ക് സ്തനാര്‍ബുദ സാധ്യത മറ്റുള്ളവരേക്കാള്‍ 44 ശതനമാം കുറവാണെന്നു പറയാം.

മുളകുപൊടി, കുരുമുളകു പൊടി, മഞ്ഞള്‍പ്പൊടി, ലേശം ഉപ്പ്

മുളകുപൊടി, കുരുമുളകു പൊടി, മഞ്ഞള്‍പ്പൊടി, ലേശം ഉപ്പ്

മുളകുപൊടി, കുരുമുളകു പൊടി, മഞ്ഞള്‍പ്പൊടി, ലേശം ഉപ്പ് എന്നിവ കൂട്ടിയിളക്കുക. ഇത് പുഴുങ്ങിയ മുട്ട തോടു കളഞ്ഞ് വരഞ്ഞ് ഇതില്‍ പുരട്ടുക. ഇത് കഴിയ്ക്കുന്നതാണ് പ്രാതലിന് വയര്‍ കുറയ്ക്കാന്‍ ഏറ്റവും സഹായകമായ ഒരു വഴി.

Read more about: weight loss health body
English summary

Boiled Egg Benefits For Breakfast To Reduce Belly Fat And Weight

Boiled Egg Benefits For Breakfast To Reduce Belly Fat And Weight, read more to know about,
X
Desktop Bottom Promotion