For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊഴുപ്പിനെ ഉരുക്കി ശരീരം ക്ലീന്‍ ആക്കും ജ്യൂസ് ഇത്

ശരീരത്തിലെ കൊഴുപ്പും വിഷവും കുറയ്ക്കാന്‍ സഹായിക്കുന്ന ചില ജ്യൂസുകള്‍ ഉണ്ട്

|

അമിതവണ്ണവും തടിയും എല്ലാവരേയും പ്രതിസന്ധിയില്‍ ആക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. പലപ്പോഴും ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നു. ഇതെല്ലാം പലപ്പോഴും ആരോഗ്യത്തിന് ദോഷകരമായി മാറുന്നതിന് അധികം സമയം വേണ്ട. ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിക്കുമ്പോഴാണ് അത് അമിതവണ്ണവും കുടവയറും കൊളസ്‌ട്രോളും എല്ലാമായി മാറുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ കൊഴുപ്പിനെ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അല്‍പം ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ശരീരത്തില്‍ അനാവശ്യ കൊഴുപ്പുകള്‍ ധാരാളമുള്ളതിന്റെ ഫലമാണ് പലപ്പോഴും അമിതവണ്ണവും കുടവയറും കൊളസ്‌ട്രോളും എല്ലാം. എന്നാല്‍ ഇതിനെ വേണ്ടത്ര ആരും ഗൗനിക്കാറില്ല. പലപ്പോഴും തടി കുറയ്ക്കാനും വയറു കുറയ്ക്കാനും പെടാപാടു പെടുന്നവര്‍ ഭക്ഷണ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല. ഭക്ഷണം കുറച്ചാല്‍ തടി കുറയും എന്നത് തന്നെ പ്രധാന കാരണം. എന്നാല്‍ പലരും ഭക്ഷണത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന അശ്രദ്ധ പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. ഇത് അമിതവണ്ണവും തടിയും വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഉപ്പും കുരുമുളകും നാരങ്ങയും: രോഗത്തിന് പ്രതിവിധിഉപ്പും കുരുമുളകും നാരങ്ങയും: രോഗത്തിന് പ്രതിവിധി

ഇതിന്റെയെല്ലാം ഫലമായാണ് പലപ്പോഴും ശരീരത്തില്‍ ടോക്‌സിന്‍ വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ ശരീരത്തില്‍ ടോക്‌സിന്‍ ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ അത് പലപ്പോഴും പല തരത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് തന്നെ ടോക്‌സിനേയും ശരീരത്തിലെ കൊഴുപ്പിനേയും ഇല്ലാതാക്കി ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ചില ജ്യൂസ് ഉണ്ട്. ഇത് ടോക്‌സിനെ പുറന്തള്ളി ആരോഗ്യം നല്‍കുകയും ആരോഗ്യത്തിന് വില്ലനായി നില്‍ക്കുന്ന പല പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

തക്കാളി ജ്യൂസ്

തക്കാളി ജ്യൂസ്

ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് തക്കാളി ഒരു പ്രശ്‌നമേ ആവുകയില്ല. കാരണം ഇത് പലപ്പോഴും ആരോഗ്യ സംബന്ധമായി ഉണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മുന്നില്‍ നില്‍ക്കുന്നു. തക്കാളി ജ്യൂസ് കൊഴുപ്പ് കുറയ്ക്കുന്നതിനും ശരീരത്തിലെ വിഷം പുറത്ത് കളയുന്നതിനും ഉത്തമമാണ്. തക്കാളി ജ്യൂസ് തയ്യാറാക്കുമ്പോള്‍ ഇതിലെ കുരു കളഞ്ഞ് വേണം ജ്യൂസ് തയ്യാറാക്കാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അല്ലെങ്കില്‍ അത് കിഡ്‌നിസ്റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാരണങ്ങള്‍ ശ്രദ്ധിച്ച് നമുക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇനി ശ്രദ്ധിക്കാം.

ചീര ജ്യൂസ്

ചീര ജ്യൂസ്

ചീരയുടെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യം വരുന്നില്ല. കാരണം പലവിധത്തില്‍ ആരോഗ്യത്തിന് സൂപ്പര്‍ ഫുഡ് എന്ന് പറയാവുന്ന ഒന്നാണ് ചീര. ചീര കഴിക്കുന്നതിലൂടെ ആരോഗ്യത്തിന്റെ പല പ്രശ്‌നങ്ങളും നമുക്ക് പരിഹരിക്കാവുന്നതാണ്. ചീരയേക്കാള്‍ മികച്ച് നില്‍ക്കുന്നത് എന്തുകൊണ്ടും ചീര ജ്യൂസ് തന്നെയാണ്. പച്ചക്കറികളില്‍ സൂപ്പര്‍ പവ്വര്‍ ഉള്ള ഒന്നാണ് ചീര. ചീര ജ്യൂസ് തയ്യാറാക്കുന്നത് പലപ്പോഴും ശ്രമകരമായ കാര്യമാണ്. എന്നാല്‍ ഇത് കാഴ്ച വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പിനെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു.

സെലറി കുക്കുമ്പര്‍ പാനീയം

സെലറി കുക്കുമ്പര്‍ പാനീയം

സെലറിയും കുക്കുമ്പറും അതില്‍ അല്‍പം ഇഞ്ചിയും, ആരോഗ്യത്തിന് മാറ്റ് കൂട്ടാന്‍ വേറെന്ത് വേണം? അത്രക്കധികം ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ നമുക്ക് ലഭിക്കുന്നത്. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പിനെ ഉരുക്കിക്കളഞ്ഞ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു ഇത്. സെലറി കുക്കുമ്പര്‍ ഇഞ്ചി എന്നിവ എല്ലാം കൂടി ചേര്‍ത്ത് മിക്‌സ് ചെയ്ത് ജ്യൂസ് ആക്കി കിടക്കുന്നതിനു മുന്‍പ് കഴിയ്ക്കുക. ഇത് ശരീരത്തിലെ വിഷാംശത്തെയെല്ലാം ഇല്ലാതാക്കുകയും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിയ്ക്കുകയും ചെയ്യുന്നു.

 സബര്‍ജെല്‍ ആപ്പിളും

സബര്‍ജെല്‍ ആപ്പിളും

സബര്‍ജെല്ലും ആപ്പിളും ചേര്‍ത്ത് ജ്യൂസ് തയ്യാറാക്കാം. ഇത് രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം ശീലമാക്കുക. ശരീരത്തില്‍ ഒളിച്ചിരിക്കുന്ന കൊഴുപ്പിനെ വരെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഈ മാര്‍ഗ്ഗങ്ങള്‍. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല ചര്‍മസംരക്ഷണത്തിനും മികച്ച് നില്‍ക്കുന്ന ഒന്നാണ് ഇത്. ടോക്‌സിന്‍ പുറന്തള്ളുന്നതിനും വളരെ ഉത്തമമാണ് ഈ ജ്യൂസ്.

മാതള നാരങ്ങ ജ്യൂസ്

മാതള നാരങ്ങ ജ്യൂസ്

ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് മാതള നാരങ്ങ ജ്യൂസ്. ഇത് സ്ഥിരമായി കഴിക്കുന്നത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതോടൊപ്പം ശരീരത്തില്‍ അടങ്ങിയിട്ടുള്ള അമിതകൊഴുപ്പിനും പരിഹാരം കാണുന്നു. തടി കുറക്കണം എന്ന് ഉറപ്പുള്ളവര്‍ക്ക് നിര്‍ബന്ധമായും ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. മാതള നാരങ്ങ ജ്യൂസ് തടി കുറയ്ക്കുകയും ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. മാതള നാരങ്ങ ജ്യൂസ് ശീലമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

തണ്ണിമത്തനോടൊപ്പം ആപ്പിള്‍

തണ്ണിമത്തനോടൊപ്പം ആപ്പിള്‍

തണ്ണിമത്തനും ആപ്പിളും എല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. കാരണം അത്രക്കധികം ഇത് ആരോഗ്യത്തിന് മികച്ചതാണ്. ഏത് ഒതുങ്ങിക്കിട്ടാത്ത തടിയും കുറക്കുന്ന കാര്യത്തില്‍ വളരെ മികച്ച ഒന്നാണ് തണ്ണിമത്തനും ആപ്പിളും മിക്‌സ് ചെയ്ത ജ്യൂസ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. തണ്ണിമത്തനോടൊപ്പം ആപ്പിള്‍ ജ്യൂസ് അടിച്ച് കഴിയ്ക്കുന്നത് സ്ഥിരമാക്കുക. ഇത് രണ്ടും ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിയ്ക്കുന്ന കാര്യത്തില്‍ മുന്നില്‍ തന്നെയാണ്.

 മറ്റ് ആരോഗ്യ ഗുണങ്ങള്‍

മറ്റ് ആരോഗ്യ ഗുണങ്ങള്‍

മുകളില്‍ പറഞ്ഞ ജ്യൂസ് എല്ലാം കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്. പ്രധാനമായും ആരോഗ്യത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു ഈ ജ്യൂസുകള്‍ എല്ലാം. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് മികച്ചതാണ്. എന്തൊക്കെയാണ് ഇതിന്റെ മറ്റ് ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്തരം ജ്യൂസുകള്‍. ഇത് ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അതിനെയെല്ലാം പരിഹരിക്കാന്‍ ഇത് സഹായിക്കുന്നു. അമിതവ്യായാമവും ഭക്ഷണനിയന്ത്രണവും നടത്തി പെടാപാടു പെടുന്നവര്‍ക്ക് ആശ്വാസമാണ് തടി കുറക്കാനുള്ള ഇത്തരത്തിലുള്ള വഴികള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

ഈ പറയുന്ന ജ്യൂസ് എല്ലാം തന്നെ ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു. കരള്‍, കിഡ്‌നി, ഹൃദയം തുടങ്ങിയ അവയവങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ഇവയെല്ലാം സഹായിക്കുന്നു.

 ആരോഗ്യത്തിന് വേണ്ടി മാത്രം

ആരോഗ്യത്തിന് വേണ്ടി മാത്രം

എന്നാല്‍ തടി കൂട്ടാനാണ് കുറക്കാനാണ് എന്ന് രീതിയില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് മാറ്റം വരുത്തിയാല്‍ അത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് എല്ലാ വിധത്തിലും ആരോഗ്യത്തിന് ഗുണങ്ങളാണ് നല്‍കുന്നത്. ഇത് വളരെയധികം ശ്രദ്ധിക്കണം.

English summary

Best juice diet for weight loss and detox your body

Best juice diet for weight loss and detox your body, read on.
Story first published: Thursday, May 3, 2018, 15:54 [IST]
X
Desktop Bottom Promotion