For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൈല്‍സ് മാറ്റാം ഒരു കഷ്ണം കറ്റാര്‍ വാഴ കൊണ്ട്‌

മൂലക്കുരു പലപ്പോഴും പലരേയും ഏറ്റവും അധികം പ്രതിസന്ധിയില്‍ ആക്കുന്ന ഒരു അവസ്ഥയാണ്

|

വേദനയും അസ്വസ്ഥതയും രക്തസ്രാവവും എല്ലാം കൊണ്ടും വളരെ അസ്വസ്ഥമായ ഒരു അവസ്ഥയാണ് പൈല്‍സ് എന്ന് പറയുന്നത്. ഇതിന്റെ അസ്വാരസ്യങ്ങള്‍ ചെറുതല്ല. അതുകൊണ്ട് തന്നെ പെട്ടെന്ന് ചികിത്സ ഉറപ്പാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. മലാശയത്തിലേയും മലദ്വാരത്തിലേയും രക്തക്കുഴലുകള്‍ വീങ്ങുന്ന അവസ്ഥയാണ് ഇത്. ഈ ബുദ്ധിമുട്ട് പുറത്ത് പറയാനുള്ള നാണക്കേട് കൊണ്ട് പലരും ഒളിച്ച് വെക്കുന്നു ഇത്തരം അവസ്ഥയെ. പ്രായമായവരിലാണ് ഇത് വളരെയധികം കണ്ടു വരുന്നത്. എന്നാല്‍ പുറത്ത് അറിഞ്ഞാല്‍ നാണക്കേടാകുമെന്ന് ഭയന്ന് പലരും പറയാതിരിക്കുകയാണ് ചെയ്യുന്നത്.

പുരുഷന്‍മാരില്‍ മാത്രമല്ല സ്ത്രീകളിലും ഇതേ രോഗം വളരെ ഭീകരമായി തുടരുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ ഇവിടേയും വില്ലന്‍ പുറത്തു പറയാനുള്ള ബുദ്ധിമുട്ട് തന്നെയാണ്. അതുകൊണ്ട് തന്നെ രോഗനിര്‍ണയം പലപ്പോഴും കൃത്യമായി നടക്കാത്തത് ഇതിനെ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നു. രക്തസ്രാവം സഹിക്കാന്‍ പറ്റാതെ വരുമ്പോഴാണ് ഇത്തരം അവസ്ഥയെക്കുറിച്ച് പലരും അറിയുന്നത് തന്നെ. ശാരീരികം മാത്രമല്ല മാനസികമായ അവസ്ഥകളും നമുക്ക് ഇതിലൂടെ നേരിടേണ്ടതായി വരുന്നു. പലരിലും കൃത്യമായ സമയത്ത് ചികിത്സ ലഭിക്കാത്തതിനാല്‍ അത് രക്തസ്രാവം പുറത്തേക്ക് വസ്ത്രത്തിലേക്ക് വരെ എത്തുന്ന അവസ്ഥയുണ്ടാവുന്നു.

വായ്പ്പുണ്ണ് മാറ്റാന്‍ വെറും 24മണിക്കൂര്‍ മതിവായ്പ്പുണ്ണ് മാറ്റാന്‍ വെറും 24മണിക്കൂര്‍ മതി

എന്നാല്‍ മൂലക്കുരു അഥവാ പൈല്‍സ് ഇതിന് പരിഹാരം കാണുന്നതിന് വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. മാത്രമല്ല ഇതിന് പരിഹാരം കാണുന്നതിന് ചില വീട്ടു മരുന്നുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് പല വിധത്തിലും പ്രതിസന്ധികള്‍ ഇല്ലാതെ ഈ രോഗാവസ്ഥയെ കൈകാര്യം ചെയ്യാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

ശ്രദ്ധിക്കേണ്ടത് ഇവയെല്ലാം

ശ്രദ്ധിക്കേണ്ടത് ഇവയെല്ലാം

ഇത്തരം ഒരു രോഗം നിങ്ങളിലുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ പല കാര്യങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തണം. അതിനായി ചില മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. എരിവ്, പുളി, അമിതമായ മസാലകള്‍ എന്നിവയൊന്നും അമിതമായി കഴിക്കരുത്. ഇത് പലപ്പോഴും രോഗം മൂര്‍ച്ഛിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഈ മൂന്ന് അളവുകള്‍ വളരെയധികം ശ്രദ്ധിക്കണം.

 കിഴങ്ങ് വര്‍ഗ്ഗങ്ങള്‍

കിഴങ്ങ് വര്‍ഗ്ഗങ്ങള്‍

കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ കഴിക്കുമ്പോഴും അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് പല വിധത്തിലും മൂലക്കുരു എന്ന അവസ്ഥയെ ഗുരുതരമാക്കുന്നു. ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ആഹാരസാധനങ്ങള്‍, ഉരുളക്കിഴങ്ങ്, കപ്പ, ചേമ്പ് എന്നിവയെല്ലാം കഴിക്കുമ്പോള്‍ വളരെയധികം കരുതലോടെ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നവര്‍ക്ക് പല വിധത്തില്‍ ഇത് ആരോഗ്യത്തിന് ഗുരുതരാവസ്ഥ ഉണ്ടാക്കുന്നതാണ് എന്നതാണ് സത്യം.

കഴിക്കേണ്ടവ

കഴിക്കേണ്ടവ

എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്. പഴങ്ങള്‍, ഫൈബര്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവയെല്ലാം കൂടുതല്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് മൂലക്കുരുവെന്ന അവസ്ഥക്ക് വളരെയധികം പ്രതിരോധം തീര്‍ക്കുന്നതാണ്.

ധാരാളം വെള്ളം

ധാരാളം വെള്ളം

വെള്ളത്തിന് തീര്‍ക്കാന്‍ പറ്റാത്ത രോഗങ്ങള്‍ ഒന്നും തന്നെയില്ല. അതുകൊണ്ട് തന്നെ വെള്ളത്തിന്റെ കാര്യത്തില്‍ പിശുക്ക് കാണിക്കേണ്ട അവസ്ഥയും ഇല്ല. ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പല വിധത്തിലുള്ള പ്രതിസന്ധികളും പരിഹരിക്കാന്‍ വെള്ളത്തിന് കഴിയുന്നു. വെള്ളം പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ മാറ്റി മറിക്കുന്നത്. ധാരാളം വെള്ളവും കൃത്യസമയത്തെ ആഹാരവും ശ്രദ്ധിക്കണം. ഇത് ഇത്തരം രോഗങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്ന ഒന്നാണ്.

കൂടുതല്‍ നേരം ഇരിക്കുന്നത്

കൂടുതല്‍ നേരം ഇരിക്കുന്നത്

ഒരേ അവസ്ഥയില്‍ തന്നെ കൂടുതല്‍ നേരം ഇരിക്കുന്നതും കിടക്കുന്നതും നില്‍ക്കുന്നതും കഴിവതും ഒഴിവാക്കുക. കാരണം ഇത് രോഗാവസ്ഥ വര്‍ദ്ധിപ്പിക്കുന്നതിനാണ് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മൂലക്കുരു ഉള്ളവര്‍ ഇത്തരം അവസ്ഥകള്‍ക്ക് സാഹചര്യമൊരുക്കാതിരിക്കുക.

മലമൂത്ര വിസര്‍ജ്ജനം

മലമൂത്ര വിസര്‍ജ്ജനം

മലമൂത്ര വിസര്‍ജ്ജനം നടത്താന്‍ തോന്നുന്ന സമയത്ത് തന്നെ ചെയ്യുക. ഒരു കാരണവശാലും ഇത് പിടിച്ച് നിര്‍ത്തരുത്. ഇത് പല വിധത്തിലുള്ള അപകടങ്ങളാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അപകടങ്ങള്‍ തൊട്ടുപുറകേ ഉള്ളതിനാല്‍ ഒരു കാരണവശാലും ശരീരത്തിന്റെ ഇത്തരം അവസ്ഥകള്‍ പിടിച്ച് നിര്‍ത്തരുത്.

സമ്മര്‍ദ്ദം നല്‍കുക

സമ്മര്‍ദ്ദം നല്‍കുക

മലമൂത്ര വിസര്‍ജ്ജനം നടത്തുമ്പോള്‍ ഒരു കാരണവശാലും സമ്മര്‍ദ്ദം കൊടുക്കാതിരിക്കുക. ഇത് രോഗത്തിനെ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് കൊണ്ട് ചെന്നെത്തിക്കുന്നത്. ഇതിനെ ലഘൂകരിക്കുന്നതിനായി സ്ഥിരമായി വ്യായാമം ചെയ്യുക. ഇതും മലമൂത്ര വിസര്‍ജ്ജനം എളുപ്പത്തില്‍ ആക്കുന്നതിനും പൈല്‍സിന്റെ വേദനയെ ലഘൂകരിക്കുകയും ചെയ്യുന്നു.

പുകയില ഉത്പ്പന്നങ്ങള്‍

പുകയില ഉത്പ്പന്നങ്ങള്‍

പുകയില മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് പരമാവധി ഒഴിവാക്കുക. ഇതെല്ലാം രോഗത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. രോഗ നിര്‍ണയം നടത്തിയാലോ അല്ലെങ്കില്‍ രോഗത്തെക്കുറിച്ച് അറിഞ്ഞാലോ ഇത്തരം ദുശ്ശീലങ്ങള്‍ പരമാവധി ഒഴിവാക്കുക.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

പലപ്പോഴും പൈല്‍സ് വേദനാജനകമാക്കുന്നത് മലബന്ധമാണ്. അതിന് പരിഹാരം കാണുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഒഴിവാക്കുന്നതിനായി ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഒരു കാരണവശാലും ഇത്തരം അവസ്ഥകളെ ഭക്ഷണം മൂലം പ്രശ്‌നത്തിലാക്കരുത്.

ഐസ് പാക്ക്

ഐസ് പാക്ക്

ഐസ് പാക്ക് കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കാവുന്നതാണ്. അതിനായി വേദനയുള്ള ഭാഗത്ത് ഐസ് പാക്ക് വെച്ചാല്‍ മതി. ഇത് എത്ര വലിയ വേദനയാണെങ്കിലും അതിനെ ഇല്ലാതാക്കുന്നു. മാത്രമല്ല പെട്ടെന്ന് ആശ്വാസം നല്‍കുന്നതിനും സഹായിക്കുന്നു.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ കൊണ്ട് പൈല്‍സ് എന്ന അവസ്ഥയെ നമുക്ക് പെട്ടെന്ന് തരണം ചെയ്യാവുന്നതാണ്. കറ്റാര്‍ വാവ ജെല്‍ പുരട്ടുന്നത് ഇത്തരം അവസ്ഥക്ക് പരിഹാരവും പെട്ടെന്ന് ആശ്വാസവും നല്‍കുന്നു. കറ്റാര്‍ വാഴ തണുപ്പും ഈര്‍പ്പവും നല്‍കുന്നു. അതുകൊണ്ട് തന്നെ ഇതിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു.

ഉറക്കം ശ്രദ്ധിക്കുക

ഉറക്കം ശ്രദ്ധിക്കുക

ഒരു കാരണവശാലും ഇത്തരം രോഗമുള്ളവര്‍ ഉറക്കമിളക്കരുത്. ഇത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. രാത്രിയില്‍ പരമാവധി ഉറങ്ങാന്‍ ശ്രദ്ധിക്കണം. പകല്‍ ഉറക്കം കുറക്കാന്‍ ശ്രദ്ധിക്കുക. ഇത് അസുഖത്തെ പെട്ടെന്ന് കുറക്കുന്നതിന് സഹായിക്കുന്നു.

English summary

best home remedies for your hemorrhoids

Here are some home remedies that work wonders in the case of piles, read on
X
Desktop Bottom Promotion