For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓറഞ്ചുതോടിന്റെ പ്രയോജനങ്ങൾ

|

വളരെ വിഖ്യാതമായ പഴവർഗ്ഗങ്ങളിലൊന്നാണ് ഓറഞ്ച്. എന്നാൽ ഓറഞ്ചിന്റെ തോട് തികച്ചും വ്യത്യസ്തമാണ്. ഈ പഴത്തിലെ ഏറ്റവും ആരോഗ്യദായകമായ ഭാഗം അതിന്റെ തോടാണെന്ന് നിങ്ങൾക്കറിയാമോ? അത്ഭുതം തോന്നുന്നു അല്ലേ?

4tr

അവശേഷിക്കുന്ന ഓറഞ്ചുതോടുകൊണ്ട് എന്ത് ചെയ്യാനാകും എന്ന് നിങ്ങൾ അത്ഭുതംകൂറുന്ന സമയം, വളരെയധികം കാര്യങ്ങൾ നിങ്ങൾക്ക് അറിയുവാനായുണ്ട്.

ഓറഞ്ചുതോടുകൾ എങ്ങനെയാണ് ഗുണകരമാകുന്നത്?

ഓറഞ്ചുതോടുകൾ എങ്ങനെയാണ് ഗുണകരമാകുന്നത്?

ഓറഞ്ചിലെ ഏറ്റവും ആരോഗ്യദായകമായ ഭാഗം അതിന്റെ തോടാണെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. അത്ഭുതകരമായി തോന്നുന്നതുപോലെതന്നെ, വിവിധ ആരോഗ്യനേട്ടങ്ങൾ നൽകുന്ന ഫ്‌ളെയ്‌വനോയ്ഡുകൾ (flavonoids), മറ്റ് ഫൈറ്റോകെമിക്കലുകൾ (phytochemicals) തുടങ്ങിയവയാൽ ഓറഞ്ചുതോടുകൾ വളരെ സമ്പുഷ്ടമെന്നാണ് ഗവേഷണഫലങ്ങൾ വ്യക്തമാക്കുന്നത്.

ഓറഞ്ചിന്റെ മാംസളഭാഗം 71 മില്ലീഗ്രാം ജീവകം സി.-യെ ഉൾക്കൊള്ളുമ്പോൾ, അതിന്റെ തോടിൽ 136 മില്ലീഗ്രാമോളം ജീവകം സി. കാണപ്പെടുന്നു. മാത്രമല്ല ചെമ്പ്, കാൽസ്യം, മഗ്നീഷ്യം, ഫോലേറ്റ്, ജീവകം എ., ജീവകം ബി., ദഹനവ്യവസ്ഥയെ സഹായിക്കുന്ന നാരുഘടകങ്ങൾ തുടങ്ങിയവകൊണ്ട് ഓറഞ്ചുതോട് സമ്പുഷ്ടമായിരിക്കുന്നു. ഈ പോഷകങ്ങളെല്ലാം അത്ഭുതാവഹമായ രീതിയിൽ മനുഷ്യാരോഗ്യത്തിന് സംഭാവനകൾ നൽകുന്നു.

അർബുദത്തെ പ്രതിരോധിക്കാൻ ഓറഞ്ചുതോട് സഹായിക്കുന്നു

അർബുദത്തെ പ്രതിരോധിക്കാൻ ഓറഞ്ചുതോട് സഹായിക്കുന്നു

പഠനങ്ങളനുസരിച്ച്, ഓറഞ്ചുതോടിൽ അടങ്ങിയിരിക്കുന്ന ഫ്‌ളെയ്‌വനോയ്ഡുകൾ അർബുദവുമായി ബന്ധപ്പെട്ട ഒരു മാംസ്യത്തെ (RLIP76 എന്ന് കണക്കാക്കപ്പെടുന്ന) പ്രതിരോധിക്കുന്നു.

കൂടാതെ അർബുദാശങ്കയെ കുറയ്ക്കുവാൻ സഹായിക്കുന്ന ലിമോണീൻ (limonene) എന്ന് വിളിക്കപ്പെടുന്ന മറ്റൊരു സംയുക്തത്തെയും ഓറഞ്ചുതോട് ഉൾക്കൊള്ളുന്നു. നാരകവർഗ്ഗ പഴങ്ങളുടെ തോടുകൾ എല്ലാംതന്നെ എടുത്തുപറയത്തക്ക രീതിയിൽ അർബുദപ്രവർത്തനങ്ങളെ തടയുന്നതായി മറ്റുചില പഠനങ്ങൾ പറയുന്നു.

ശ്വാസകോശാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു

ശ്വാസകോശാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു

ജീവകം സി-യുടെ മെച്ചപ്പെട്ട ഉള്ളടക്കം കാരണമായി അടിഞ്ഞുകൂടുന്നതിനെയൊക്കെ വിഘടിപ്പിച്ച് ശ്വാസകോശത്തെ വൃത്തിയാക്കുവാൻ ഓറഞ്ചുതോടുകൾ സഹായിക്കുന്നു. കൂടാതെ രോഗപ്രതിരോധശേഷിയെ ജീവകം സി. പരിപോഷിപ്പിക്കുന്നു.

ശ്വാസകോശത്തെ ബാധിക്കുന്ന അസുഖങ്ങളെ അകറ്റിനിറുത്തുവാനും പ്രതിരോധിക്കുവാനും അത് കാരണമാകുന്നു. നിങ്ങളുടെ ശ്വാസകോശത്തെ വൃത്തിയാക്കി കഫത്തെ പുറന്തള്ളാൻ സഹായിക്കുന്നു. വർദ്ധിതമായ രോഗപ്രതിരോധശേഷിയിലൂടെ ജലദോഷം, പനി തുടങ്ങിയ അസുഖങ്ങളെ തടയുകയും ചെയ്യുന്നു.

പ്രമേഹ ചികിത്സയിൽ സഹായിക്കുന്നു

പ്രമേഹ ചികിത്സയിൽ സഹായിക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കാൻ സഹായിക്കുന്ന പെക്ടിൻ (pectin) എന്ന നാരുഘടകത്താൽ ഓറഞ്ചുതോട് സമ്പുഷ്ടമാണ്. പ്രമേഹരോഗികളായ ആളുകൾക്ക് തീർച്ചയായും ഇത് വളരെ സഹായകമാണ്. ഓറഞ്ചുതോടിനെ പിഴിഞ്ഞെടുത്ത ചാറ് ഉപയോഗിച്ചുള്ള ചികിത്സ പ്രമേഹം കാരണമായുണ്ടാകുന്ന വൃക്കത്തകരാറിനെ തടയുവാൻ സഹായിക്കുമെന്ന് പഠനങ്ങൾ വെളിവാക്കിയിരിക്കുന്നു.

അതുപോലെ നേരത്തേ സൂചിപ്പിച്ച മാംസ്യം (protein) - RLIP76. ശരീരസംവിധാനത്തിൽനിന്നും ഈ മാംസ്യത്തെ നിർമ്മാർജ്ജനം ചെയ്യുന്നത് പ്രമേഹത്തെ തടയുന്നു - അതാണ് ഓറഞ്ചുതോട് ചെയ്യുന്നത്. അതുപോലെ അവയിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ് ഘടകങ്ങൾ കേവലം 5 ആണ് - രക്തത്തിലെ പഞ്ചസാരയുടെ അളവിൽ സൃഷ്ടിക്കുന്ന വ്യത്യാസം വളരെ കുറവെന്നാണ് ഇത് അർത്ഥമാക്കുന്നത്.

ഹൃദയത്തെ ബലപ്പെടുത്തുന്നു

ഹൃദയത്തെ ബലപ്പെടുത്തുന്നു

ഹെസ്‌പെറിഡിൻ (hesperidin) എന്ന് വിളിക്കപ്പെടുന്ന ഒരു ഫ്‌ളെയ്‌വനോയ്ഡിനാൽ ഓറഞ്ചുതോട് സമ്പുഷ്ടമാണ്. രക്തസമ്മർദ്ദത്തിന്റെയും രക്തത്തിലെ കൊളസ്‌ട്രോളിന്റെയും അളവിനെ ഇത് കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഈ തോടിൽ നീർവീക്കപ്രതിരോധ ഘടകങ്ങളും അടങ്ങിയിരിക്കുന്നു.

നീർവീക്കത്താലാണ് ഹൃദ്രോഗം കാരണമാകുന്നതെന്നതിനാൽ അത്തരത്തിലുള്ള സഹായവും ഓറഞ്ചുതോടിൽനിന്നും ലഭിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന മറ്റൊരുനിര സംയുക്തങ്ങളാണ് പോളിമിതോക്‌സിലേറ്റഡ് ഫ്‌ളെയ്‌വനുകൾ (polymethoxylated flavones). ആശുപത്രികളിൽനിന്നും നിർദ്ദേശിക്കപ്പെടുന്ന ചില ഔഷധങ്ങളെക്കാൾ മെച്ചമായ രീതിയിൽ കൊളസ്‌ട്രോളിന്റെ അളവിനെ ഇവ താഴ്ത്തുന്നു.

ശരീരഭാരം കുറയുവാൻ സഹായിക്കുന്നു

ശരീരഭാരം കുറയുവാൻ സഹായിക്കുന്നു

ഓറഞ്ചുകൾ കലോറിയിൽ വളരെ താഴെയാണ്. അതുകൊണ്ടാണ് ഭാരം കുറയ്ക്കുന്നതിനുവേണ്ടിയുള്ള ഭക്ഷണക്രമങ്ങളിൽ വലിയൊരു അനുബന്ധമായി മാറിയിരിക്കുന്നത്.

ദഹനത്തെ സഹായിക്കുന്ന നാരുഘടകങ്ങൾകൊണ്ട് സമ്പുഷ്ടവുമാണ്. അത് നിങ്ങളുടെ വിശപ്പിനെയും ഭക്ഷണതാല്പര്യത്തെയും കുറയ്ക്കുന്നു. നമുക്കെല്ലാം അറിയാമെന്നപോലെ, കൊഴുപ്പിനെ ദഹിപ്പിക്കുവാൻ സഹായിക്കുന്ന ജീവകം സി. ഓറഞ്ചുതോടിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

നേത്രാരോഗ്യത്തെ പരിപോഷിപ്പിക്കുന്നു

നേത്രാരോഗ്യത്തെ പരിപോഷിപ്പിക്കുന്നു

ഇക്കാര്യത്തിൽ വളരെ കുറച്ച് വിവരങ്ങളാണുള്ളതെങ്കിലും, ഓറഞ്ചുതോടിൽ അടങ്ങിയിരിക്കുന്ന ലിമോണീൻ, ഡെക്കാനെൽ, സിട്രൽ തുടങ്ങിയ സംയുക്തങ്ങൾ നിങ്ങളുടെ നേത്രാരോഗ്യത്തെ പരിപോഷിപ്പിക്കുമെന്ന്‌ ചില ഉറവിടങ്ങൾ പറയുന്നു. രോഗബാധകളെ പ്രതിരോധിക്കുകയും കാഴ്ചയെ മെച്ചപ്പെടുത്തുകയും ചെയ്യുന്ന നീർവീക്കപ്രതിരോധ ഘടകങ്ങൾ അവയിൽ അടങ്ങിയിരിക്കുന്നു.

ദഹനക്ഷമതയെ വർദ്ധിപ്പിക്കുന്നു

ദഹനക്ഷമതയെ വർദ്ധിപ്പിക്കുന്നു

ഓറഞ്ചുതോടിൽ അടങ്ങിയിരിക്കുന്ന നാരുഘടകങ്ങൾ ദഹനത്തെ സഹായിക്കുകയും കൃത്യതയെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നു. നാരകവർഗ്ഗ പഴങ്ങളുടെ തോടുകൾ എല്ലാംതന്നെ ദഹന ക്രമക്കേടുകളെ പരിഹരിക്കുന്നതിനുവേണ്ടി പുരാതനകാലംതൊട്ടുതന്നെ ഉപയോഗിക്കപ്പെട്ടിരുന്നതായി പഠനങ്ങൾ വെളിവാക്കുന്നു.

നീർവീക്കത്തെ പ്രതിരോധിക്കുന്നു

നീർവീക്കത്തെ പ്രതിരോധിക്കുന്നു

ഓറഞ്ചുതോടുകൾ എങ്ങനെയാണ് മികച്ച നീർവീക്കപ്രതിരോധ സവിശേഷതകൾ കാണിക്കുന്നതെന്ന് ന്യൂയോർക്കിൽ നടന്ന ഒരു പഠനം വെളിവാക്കുന്നു. നീർവീക്ക പ്രതിരോധൗഷധമായ ഇൻഡോമിതാസിന് (indomethacin) സമാനമായ രീതിയിൽ നീർവീക്കത്തെ ഓറഞ്ചുതോടുകൾ എങ്ങനെയാണ് അമർച്ച ചെയ്യുന്നതെന്ന് കൂടുതൽ ഗവേഷണങ്ങൾ നമ്മോട് പറയുന്നു.

മാത്രമല്ല, അതിലെ ഫ്‌ളെയ്‌വനോയ്ഡുകൾ സ്തരങ്ങളിലൂടെ വ്യാപിച്ചുപോയി നീർവീക്കത്തെ ഭേദപ്പെടുത്തുന്നതായി അറിയപ്പെടുന്നു.

ദന്തസംരക്ഷണം നൽകുന്നു

ദന്തസംരക്ഷണം നൽകുന്നു

ഓറഞ്ചുതോടിലെ ബാക്ടീരിയാവിരുദ്ധ ഘടകങ്ങൾ കാരണമായി ദന്തക്ഷയത്തിൽനിന്നും സംരക്ഷണം ലഭിക്കുന്നു. കൂടാതെ, അവ ഉപയോഗിച്ച് നിങ്ങൾക്ക് പല്ലുകൾ വെളുപ്പിക്കാൻ കഴിയും.

ഇതിൽ അടങ്ങിയിരിക്കുന്ന ലിമോണീൻ ഒരു സ്വാഭാവിക സുഗന്ധദ്രവ്യമായും പരിഹാരമായും പ്രവർത്തിക്കുന്നു. അങ്ങനെ സ്വാഭാവികമായ രീതിയിൽ പല്ലുകൾ വെളുക്കുവാൻ സഹായിക്കുന്നു.

ചർമ്മകാന്തി നൽകുന്നു

ചർമ്മകാന്തി നൽകുന്നു

ബ്ലാക്ക്‌ഹെഡ്ഡുകൾ, മൃതകോശങ്ങൾ, മുഖക്കുരു, പാടുകൾ തുടങ്ങിയവ ചികിത്സിക്കാൻ ചർമ്മത്തിന് ലഭിച്ചിരിക്കുന്ന വരദാനമായി ഓറഞ്ചുതോടിനെ കണക്കാക്കാറുണ്ട്. നിങ്ങളുടെ മുഖത്തിന് വെളുപ്പുനിറം നൽകുവാൻ ഇതിന് കഴിയും. തവിട്ടുവർണ്ണം മാറ്റുന്നതിനോ, അധികമായ തിളക്കം ലഭിക്കുന്നതിനോവേണ്ടി പാലോ തൈരോ വേണമെങ്കിൽ കൂട്ടിച്ചേർക്കാവുന്നതാണ്.

മേല്പറഞ്ഞവയൊക്കെ ഓറഞ്ചുതോടിന്റെ പ്രയോജനങ്ങളാണ്. എന്നാൽ മറ്റ് ചില ഉപയോഗങ്ങളും ഓറഞ്ചുതോടിന്റേതായി നിലകൊള്ളുന്നു.

 ഓറഞ്ചുതോടുകളെ മറ്റ് പല രീതികളിലും നിങ്ങൾക്ക് ഉപയോഗിക്കുവാനാകുംഃ ചായയുണ്ടാക്കാം

ഓറഞ്ചുതോടുകളെ മറ്റ് പല രീതികളിലും നിങ്ങൾക്ക് ഉപയോഗിക്കുവാനാകുംഃ ചായയുണ്ടാക്കാം

പുതുതായി പൊളിച്ചെടുത്ത ഓറഞ്ചുതോടുകളെ ഒരു പാത്രത്തിലെ വെള്ളത്തിലിട്ട് തിളപ്പിക്കുക. ചൂടുകൊടുക്കുന്നത് അവസാനിപ്പിച്ചിട്ട് ഒരു മണിക്കൂർ ആ തോടുകൾ അതിൽ ആഴ്ന്നുകിടക്കുവാൻ അനുവദിക്കുക. തുടർന്ന് ആ വെള്ളം അരിച്ചെടുക്കുക. നിങ്ങളുടെ ചായ തയ്യാറായിക്കഴിഞ്ഞു.

എയർ ഫ്രഷ്‌നർ ഉണ്ടാക്കുക

എയർ ഫ്രഷ്‌നർ ഉണ്ടാക്കുക

തിളയ്ക്കുന്ന വെള്ളത്തിൽ ഓറഞ്ചുതോടുകൾ ചേർക്കുന്നത് ചുറ്റുമുള്ള വായുവിനെ നവീകരിക്കും. വാസ്തവത്തിൽ തലവേദനയിൽനിന്നുള്ള ആശ്വസത്തിനുവേണ്ടി നിങ്ങൾക്ക് ആ വായുവിനെ (നീരാവിയെ) ശ്വസിക്കാം.

മിഠായികൾ ഉണ്ടാക്കാം

മിഠായികൾ ഉണ്ടാക്കാം

ഓറഞ്ചുതോടിനെ ചെറിയ തുണ്ടുകളായി മുറിച്ച് ഒരു വലിയ സോസ്-പാനിൽ ഇടുക. തണുത്ത വെള്ളമൊഴിച്ച് ഉയർന്ന ചൂടിൽ തിളപ്പിക്കുക. ഇനി വെള്ളത്തെ ഊറ്റിക്കളയുക. ഈ പ്രക്രിയ രണ്ടുപ്രാവശ്യം ആവർത്തിക്കുക. മറ്റൊരു ചെറിയ പാത്രത്തിൽ ഒന്നരക്കപ്പ് പഞ്ചസാരയും മുക്കാൽക്കപ്പ് വെള്ളവും ചേർത്ത് ഇളക്കുക.

ഒരു സോസ്-പാനിൽവച്ച്‌ ചെറിയ അളവിന് തീകൊടുത്ത് ചൂടാക്കുക. ഏകദേശം 10 മിനിറ്റുനേരം വേകുവാൻ അനുവദിക്കുക. വേകിച്ചെടുത്ത ഓറഞ്ചുതോടിനെ ഇതിൽ ചേർത്തിട്ട് ഒരു മണിക്കൂർ വേകിക്കുക. പരലുപോലെയാകാതിരിക്കുന്നതിനുവേണ്ടി ഇളക്കുന്നത് ഒഴിവാക്കുക. തുടർന്ന് സിറപ്പിനെ അതിൽനിന്നും ഒഴിച്ചുകളഞ്ഞിട്ട് തോടുകളെ 5 മണിക്കൂർ നേരം ഉണക്കുവാനുള്ള റാക്കിൽ പരത്തിവയ്ക്കുക. വായു കടക്കാത്ത ഒരു പാത്രത്തിൽ നിങ്ങൾക്കതിനെ സംഭരിച്ചുവയ്ക്കാം.

തടികൊണ്ടും, സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടുള്ളതുമായ പ്രതലങ്ങളെ മിനുസ്സപ്പെടുത്താം.

തടികൊണ്ടും, സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടുള്ളതുമായ പ്രതലങ്ങളെ മിനുസ്സപ്പെടുത്താം.

ഓറഞ്ചുതോടുകൾ മാത്രം ഉപയോഗിച്ചോ, അതുമല്ലെങ്കിൽ വിനാഗിരിയുമായി ചേർത്തോ പ്രതലങ്ങളെ മിനുസ്സപ്പെടുത്തുവാൻ നിങ്ങൾക്ക് കഴിയും. വിനാഗിരിയുടെ ഒന്നോ രണ്ടോ തുള്ളിമാത്രം തോടുകളിൽ ചേർത്താൽ മതിയാകും.

 ഓറഞ്ചുതോടും യോഗർട്ടും ഉപയോഗിച്ചുള്ള ഫെയ്‌സ് പായ്ക്ക്

ഓറഞ്ചുതോടും യോഗർട്ടും ഉപയോഗിച്ചുള്ള ഫെയ്‌സ് പായ്ക്ക്

ഓറഞ്ചുതോടിന്റെ 1 ടേബിൾസ്പൂൺ പൊടിയും 2 ടേബിൾസ്പൂൺ യോഗർട്ടും എടുക്കുക. നന്നായി കൂട്ടിക്കലർത്തുക. മുഖത്ത് പുരട്ടിയശേഷം 20 മിനിറ്റുകഴിഞ്ഞ് കഴുകിക്കളയുക. തെളിഞ്ഞ, നവോന്‌മേഷമുള്ള, നിറവ്യത്യാസത്തോടുകൂടിയ മനോഹരമായ മുഖഭംഗി ഉണ്ടാകുവാൻ ഇത് സഹായിക്കും.

ഏതെങ്കിലും വിരുന്നിലോ മറ്റെന്തെലും വലിയ യോഗത്തിലോ പങ്കെടുക്കുന്നതിനുമുമ്പ് നിങ്ങൾക്ക് ഉപയോഗിക്കുവാനാകുന്ന പെട്ടെന്ന് ഊർജ്ജസ്വലത നൽകുന്ന ഒരു ഫെയ്‌സ് പായ്ക്കാണിത്.

ഓറഞ്ചുതോട്, മഞ്ഞൾ, തേൻ ഇവ ഉപയോഗിച്ചുള്ള ഫെയ്‌സ് വാഷ്

ഓറഞ്ചുതോട്, മഞ്ഞൾ, തേൻ ഇവ ഉപയോഗിച്ചുള്ള ഫെയ്‌സ് വാഷ്

പിടിവാശിപോലെ നിലകൊള്ളുന്ന തവിട്ടുവർണ്ണത്തെ മാറ്റുവാനായി കുറച്ചുകാലം ഈ ഫെയ്‌സ് വാഷ് ഉപയോഗിക്കുക.

ഓറഞ്ചുതോടിന്റെ 1 ടേബിൾസ്പൂൺ പൊടി എടുക്കുക. ഒരു നുള്ള് മഞ്ഞൾപ്പൊടിയും 1 ടേബിൾസ്പൂൺ തേനും എടുക്കുക. ഇവയെ നല്ല കുഴമ്പുപരുവത്തിൽ കുഴച്ചെടുക്കുക. മുഖത്തും കഴുത്തിലും പൂശുക. 5 മുതൽ 10 മിനിറ്റ് കഴിയുമ്പോൾ മൃദുവായ ഏതെങ്കിലും മുഖപ്രക്ഷാളകം ഉപയോഗിച്ചോ പനിനീരുപയോഗിച്ചോ കഴുകിക്കളയുക. മുഖക്കുരു വരുവാൻ സാദ്ധ്യതയുള്ള ചർമ്മത്തിൽ ഉപയോഗിക്കരുത്. അങ്ങനെ ഉപയോഗിക്കണമെന്നുണ്ടെങ്കിൽ, അതിനുശേഷം മുഖക്കുരുവിനുവേണ്ടിയുള്ള ഫെയ്‌സ് പായ്ക്കുകൂടി ഉപയോഗിക്കുക.

Read more about: health tips ആരോഗ്യം
English summary

-benefits-of-orange-peels-why-they-make-your

Some reports suggest that the healthiest part of the orange is its dose.,
Story first published: Friday, June 22, 2018, 15:06 [IST]
X
Desktop Bottom Promotion