വെളുത്തുള്ളി ആള് നിസ്സാരക്കരനല്ല

By Belbin Baby
Subscribe to Boldsky

പാചകത്തിനും ഔഷധത്തിനുമായി ഉപയോഗിക്കുന്ന വെളുത്തുള്ളി (Garlic). നിരവധി രോഗങ്ങള്‍ക്കുള്ള ഉത്തമ മരുന്നാണ്.ഇതിന്റെ കാണ്ഡമാണ് ഉപയോഗയോഗ്യമായ ഭാഗം. പാചകത്തില്‍ രുചിയും മണവും കൂട്ടുന്നതിന് വെളുത്തുള്ളി ഉപയോഗിക്കുന്നു.

വെളുത്തുള്ളി, വെള്ളുള്ളി, വെള്ളവെങ്കായം, പൂണ്ട് എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമം അല്ലിയം സാറ്റിവം (Allium sativum) എന്നാണ്. ഇത് ലിലിയാസീ (Liliaceae) എന്ന സസ്യകുടുംബത്തില്‍ പെടുന്നു.

വെളുത്തുള്ളി ചരിത്രം

വെളുത്തുള്ളി ചരിത്രം

വെളുത്തുള്ളി ഏകദേശം 5000 വര്‍ഷം മുന്‍പ്, ബാബിലോണിയന്‍ സംസ്‌കാരത്തില്‍ ഏകദേശം 4500 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 4000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചൈനീസ് സംസ്‌കാരത്തില്‍ സൂചിപ്പിച്ചു. മധ്യേഷ്യയില്‍ നിന്നാരംഭിച്ച വിളയാണ് 'ഉത്ഭവ കേന്ദ്രം' എന്നറിയപ്പെടുന്നത്. ഇവിടെ വിവിധയിനം വെളുത്തുള്ളി ഇനങ്ങള്‍ ഇവിടെ കാണാം. ആദ്യകാലങ്ങളില്‍ വെളുത്തുള്ളിക്ക് പ്രത്യേക തരം ഇല്ലായിരുന്നു.

കഴിഞ്ഞ 1000 വര്‍ഷങ്ങളില്‍ തെക്കേ യൂറോപ്പില്‍ വെളുത്തുള്ളി കൃഷി ചെയ്തതിനുശേഷം മൃദുകലുകളും കഴുത്ത് വെളുത്തുള്ളിയും ഇനങ്ങള്‍ ശ്രദ്ധയില്‍പ്പെടാന്‍ തുടങ്ങി. വെളുത്തുള്ളി ലോകത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിപ്പിക്കപ്പെട്ട പോലെ പ്രശസ്തമായ ആയിത്തീര്‍ന്നിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്നു. ഇന്ന്, ഓരോ വര്‍ഷവും 10 ദശലക്ഷം മെട്രിക് ടണ്‍ വെളുത്തുള്ളി ലോകത്താകമാനം ഉല്‍പ്പാദിപ്പിക്കപ്പെടുന്നു, ചൈനയാണ് വെളുത്തുള്ളി മുന്‍പന്തിയില്‍.

 വെളുത്തുള്ളിയുടെ ഗുണങ്ങള്‍ 1. രക്തസമ്മര്‍ദം കുറയ്ക്കും

വെളുത്തുള്ളിയുടെ ഗുണങ്ങള്‍ 1. രക്തസമ്മര്‍ദം കുറയ്ക്കും

ര്ക്തസമ്മര്‍ദ്ദത്തിന് മികച്ച ഒരു പ്രതിവിധിയാണ് വെളുത്തുള്ളി. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന പോളിസള്‍ഫൈഡിനെ ചുവന്ന രക്താണുക്കള്‍ ഹൈഡ്രജന്‍ സള്‍ഫൈഡ്് ആക്കി മാറ്റുന്നു. ഈ ഹൈഡ്രജന്‍ സള്‍ഫൈഡും ര്കതത്തില്‍ കലര്‍ന്ന് രക്തസമ്മര്‍ദം കുറയ്ക്കുന്നു.

 വെളുത്തുള്ളിയുടെ ഗുണങ്ങള്‍ ; 1. രക്തസമ്മര്‍ദം കുറയ്ക്കും

വെളുത്തുള്ളിയുടെ ഗുണങ്ങള്‍ ; 1. രക്തസമ്മര്‍ദം കുറയ്ക്കും

ര്ക്തസമ്മര്‍ദ്ദത്തിന് മികച്ച ഒരു പ്രതിവിധിയാണ് വെളുത്തുള്ളി. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന പോളിസള്‍ഫൈഡിനെ ചുവന്ന രക്താണുക്കള്‍ ഹൈഡ്രജന്‍ സള്‍ഫൈഡ്് ആക്കി മാറ്റുന്നു. ഈ ഹൈഡ്രജന്‍ സള്‍ഫൈഡും ര്കതത്തില്‍ കലര്‍ന്ന് രക്തസമ്മര്‍ദം കുറയ്ക്കുന്നു.

 2. ഹൃദയാരോഗ്യം

2. ഹൃദയാരോഗ്യം

പ്രായമാകുമ്പോള്‍ ഹൃദയത്തിലെ രകത ധമനികള്‍ക്ക് വികസിക്കാനുള്ള കഴിവ് നഷ്ടപ്പെടാറുണ്ട്. ഇങ്ങനെ ഫ്രീ ഓക്‌സിജന്‍ റാഡിക്കലുകളുടെ അഭാവം മൂലമുള്ള പ്രശ്‌നങ്ങള്‍ മറികടക്കാന്‍ വെളുത്തുള്ളി സഹായിക്കുന്നു. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ രക്തകുഴലുകളില്‍ തടസ്സങ്ങളുണ്ടാകാതെ സംരക്ഷിക്കുന്നു.

ആന്റ്ി ബാക്ടീരിയല്‍

ആന്റ്ി ബാക്ടീരിയല്‍

ബാക്ടീരിയകളേടും വൈറസിനോടും രോഗണുക്കളോടും പ്രതിരോധം തീര്‍ത്ത് ശരീരത്തെ സംരക്ഷിക്കാനുള്ള ശക്തി വെളുത്തുള്ളിക്കുണ്ട്. ഭക്ഷ്യ വിഷബാധ തടയുവാനും വെളുത്തുള്ളിക്ക് സാധിക്കുന്നു.

 4. രക്തം കട്ടപിടിക്കുന്നത് തടയും

4. രക്തം കട്ടപിടിക്കുന്നത് തടയും

ശരീരത്തില്‍ രക്തം കട്ടപിടിക്കുന്നത് തടയാന്‍ വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അജോയീന്‍ സഹായിക്കുന്നു.

 5. പല്ലുവേദന

5. പല്ലുവേദന

വെളുത്തുള്ളിയും കരയാമ്പുവും ചതച്ച് വേദനയുള്ള പല്ലിന് അടിയില്‍ വെച്ചാല്‍ പല്ലുവേദന ഇല്ലാതെയാകും. എന്നാല്‍ മോണയില്‍ പലപ്പോഴും ഇത് അസ്വസ്തതകള്‍ സൃഷ്ടിക്കും.

 6. പ്രമേഹം.

6. പ്രമേഹം.

ഇന്‍സുലില്‍ ഉത്പാദിപ്പിച്ച് ശരീരത്തിലെ പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ വെളുത്തുള്ളി സഹായിക്കുന്നു.

 7. വികാരങ്ങളെ ഉത്തേജിപ്പിക്കുന്നു.

7. വികാരങ്ങളെ ഉത്തേജിപ്പിക്കുന്നു.

ശരീരത്തിലെ ര്കതയോട്ടം കൂട്ടാന്‍ സഹായിക്കുന്നതിനാല്‍ മനുഷ്യനിലെ വികാരങ്ങളെ ഉണര്‍ത്താന്‍ വെളുത്തുള്ളിയോളം സഹായിക്കുന്ന മറ്റൊന്ന് ഇല്ല.

 8. ഭാരം കുറയ്ക്കുന്നു

8. ഭാരം കുറയ്ക്കുന്നു

ശരീരത്തില്‍ കൊഴുപ്പ് സെല്ലുകള്‍ രൂപപ്പെടുന്നത് തടയാന്‍ വെളുത്തുള്ളിക്ക് സാധിക്കും. വെളുത്തുള്ളി സ്ഥിരമായി ഉപയോഗിക്കുന്ന ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്

 9. ഇരുമ്പിന്റെ അംശം കൂട്ടുന്നു

9. ഇരുമ്പിന്റെ അംശം കൂട്ടുന്നു

ശരീരത്തില്‍ ഇരുമ്പിനെ ആഗീരണം ചെയ്യുന്നതും പുറത്തുവിടുന്നതും ഫെറോപോര്‍ട്ടില്‍ എന്ന പ്രോട്ടീനാണ്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ഡൈ അലൈല്‍ സള്‍ഫൈഡ് ഇവയുടെ ഉല്‍പാദനം വര്‍ധിപ്പിക്കുകയും ഇതുവഴി ഇരുമ്പ് ശരീരത്തിലേക്ക് കൂടുതലാണ്.

 10. തൊലിയിലെ അണുബാധ

10. തൊലിയിലെ അണുബാധ

വെളുത്തുള്ളിയില്‍ അടങ്ങിയ അജോയീന്‍ പുഴുക്കടി, അത്‌ലറ്റ്‌സ് തുടങ്ങിയ തൊലിയിലെ വിവിധ അണുബാധകള്‍ക്കു ഫലപ്രദമായ മരുന്നാണ്.

 11. അലര്‍ജ്ജി

11. അലര്‍ജ്ജി

ശരീരത്തെ അലര്‍ജിയോട് പ്രതിരോധിക്കാന്‍ പ്രാപ്തമാക്കാന്‍ വെളുത്തുള്ളിയോളം പോന്ന മരുന്നില്ല. ശരീരത്തിലെ ചൊറിച്ചിലിനും പ്രണികള്‍ കടിച്ചതിനുമെല്ലാം കുറച്ച് വെളുത്തുള്ളി ജ്യൂസ് കുടിച്ചാല്‍ മതി.

 12. വിറ്റാമിനുകളുടെ അലകറ

12. വിറ്റാമിനുകളുടെ അലകറ

പോഷകങ്ങളും വിറ്റമിനുകളും നാരുകളും അടങ്ങിയിരിക്കുന്നു: മഗ്‌നീഷ്യം, വിറ്റമിന്‍ ആ6, വിറ്റമിന്‍ ഇ, സെലെനിയം, ചെറിയ അളവില്‍ കാത്സ്യം, കോപ്പര്‍, പൊറ്റാസ്സിയം, ഫോസ്‌ഫൊരസ്, വിറ്റമിന്‍ ആ1 എന്നിവയും വെളുത്തുള്ളിയില്‍ കാണപെടുന്നു.

വശീകരത്തിന് വെളുത്തുള്ളി

വശീകരത്തിന് വെളുത്തുള്ളി

വാഹം കഴിയ്ക്കാനുള്ള തയ്യാറെടുപ്പിലാണോ നിങ്ങള്‍? എന്നാല്‍ ആദ്യ കൂടി കാഴ്ചയില്‍ തന്നെ നിങ്ങളിലെ പൗരുഷം പെണ്‍കുട്ടിയുടെ മനസ്സിനെ കീഴടക്കാന്‍ ഒരു എളുപ്പവഴി പറഞ്ഞു തരാം. അടുക്കളയില്‍ പാചകത്തിനായി ഉപയോഗിക്കുന്ന വെളുത്തുള്ളിയോട് പതിവില്‍ കവിഞ്ഞ താത്പര്യം കാട്ടണം എന്ന് മാത്രം. ആരെയും ഒറ്റനോട്ടത്തില്‍ തന്നെ തന്നിലേയ്ക്ക് ആകര്‍ഷിക്കാന്‍ ധാരാളം വെളുത്തുള്ളി ആഹാരത്തില്‍ ഉള്‍പ്പെടുത്തണം എന്ന് ചുരുക്കം.

തങ്ങളിലെ പുരുഷത്വം അതായത് പൗരുഷം മറ്റുള്ളവര്‍ക്ക് മുന്നില്‍ പകല്‍ വെളിച്ചം പോലെ തെളിയിക്കാന്‍ വെളുത്തുള്ളിയ്ക്ക് കഴിയുമത്രേ. വെളുത്തുള്ളി കഴിക്കുന്ന പുരുഷന്റെ ഗന്ധം സ്ത്രീകള്‍ക്ക് ഏറെ പ്രിയങ്കരമാണെന്ന് ഒരു പഠനം വെളിവാക്കുന്നു. അത് തന്നെയാണ് പുരുഷനിലേയ്ക്ക് സ്ത്രീ ആകര്‍ഷിക്കപ്പെടാനുള്ള കാരണം എന്നും ഗവേഷകര്‍ പറയുന്നു.

 ..വെളുത്തുള്ളി-തേന്‍ മാജിക്

..വെളുത്തുള്ളി-തേന്‍ മാജിക്

പച്ചവെളുത്തുള്ളി തേന്‍ കൂട്ടി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമം എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പാകം ചെയ്യുമ്പോള്‍ ചൂട് കൊണ്ട് വെളുത്തുള്ളിയിലെ 'അഹഹശരശി' ന്റെ ഗുണങ്ങള്‍ നശിപ്പിക്കപെടുന്നു. വെളുത്തുള്ളി ചവയ്ക്കുകയോ ചതയ്ക്കുകയോ ചെയ്യുമ്പോള്‍ അല്ലിസിന്‍ വിഘടിക്കുകയും മറ്റൊരു സള്‍ഫര്‍ മിശ്രിതമായ 'അഷീലില' ഉത്പാദിപ്പിക്കപെടുകയും ചെയ്യുന്നു. വെളുത്തുള്ളിയിലെ Allyl sulfides, വിറ്റമിന്‍ C എന്നിവ രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു.

ശരിയായ ദഹനത്തിലൂടെ പോക്ഷകങ്ങള്‍ മുഴുവനായി ശരീരം ആഗിരണം ചെയ്യുന്നതിന് വെളുത്തുള്ളി ഭഷണത്തിനു മുന്പ് വെറും വയറ്റില്‍ കഴിയ്ക്കുന്നത് ഗുണം ചെയ്യുന്നു. വെളുത്തുള്ളിയുടെ എരിവ് രുചി കുറയ്ക്കുന്നതിന് കൂട്ടത്തില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നന്നായിരിക്കും. ധാരാളം ഔഷധഗുണങ്ങളുള്ള തേനും വെളുത്തുള്ളിയും ഒന്നിച്ച് ഭക്ഷിക്കുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയ്ക്കുകയും വെളുത്തുള്ളിയുടെ അപ്രിയ ഗന്ധം കുറയുകയും ചെയ്യുന്നു.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

വെളുത്തുള്ളി ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക വെളുത്തുള്ളി നിരന്തരം ഉപയോഗിക്കുന്നത് വിയര്‍പ്പിലും ശ്വാസത്തിലും ദുര്‍ഗന്ധമുണ്ടാക്കും. ചിലരില്‍ നെഞ്ചരിച്ചല്‍ ഉണ്ടാവും ഹൃദയാഘാതം സംഭവിച്ച രോഗികളും ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ മരുന്ന കഴിക്കുന്നവരും വെളുത്തുള്ളിയുടെ ഉപയോഗം കുറയ്ക്കണം. ഇത് രക്തസ്രാവ സാധ്യത വര്‍ധിപ്പിക്കും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    Read more about: health tips ആരോഗ്യം
    English summary

    benefits-of-garlic

    Garlic, since decades, has been termed as a herb with medicinal values.,
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more