For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വഴുതനങ്ങ ഒരു സംഭവമാണ്

By Glory
|

നമ്മുടെ ഒക്കെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമായ വഴുതനങ്ങ നിരവധി ഗുണങ്ങളുടെ കലവറയാണ്. ശരീര ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സംരക്ഷണമേകുന്ന വഴുതനങ്ങയെ നാം അടുത്തറിയെണ്ടത് തന്നെയാണ്. ഇന്ത്യയില്‍ പൗരാണികകാലത്ത് തന്നെ വഴുതന കൃഷി ചെയ്തിരുന്നു. ആദ്യമായി വഴുതന കൃഷി ചെയ്തത് ബി.സി അഞ്ചാം നൂറ്റാണ്ടില്‍ ചൈനയിലാണ്.

vc

ഇന്ന് ഇറ്റലി, ടര്‍ക്കി, ഈജിപ്ത്, ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലാണ് വഴുതന കൂടുതലായും കൃഷി ചെയ്യുന്നത്. ഇന്ത്യന്‍ കറികള്‍, ചൈനീസ് സെചുവാന്‍, ഇറ്റാലിയന്‍ പാര്‍മേസാന്‍, മിഡില്‍ ഈസ്റ്റേണ്‍ ഡിപ്, മൊറോക്കന്‍ സാലഡുകള്‍ എന്നീ അന്തര്‍ദേശീയ വിഭവങ്ങളിലെ പ്രധാന ഘടകമാണ് വഴുതനങ്ങ.

 1 കപ്പ് വഴുതനങ്ങയിലെ പോഷകാംശം

1 കപ്പ് വഴുതനങ്ങയിലെ പോഷകാംശം

11% ഫൈബര്‍

10% മാംഗനീസ്

5.4% മൊളീബ്ഡ്രം

5.3% പൊട്ടാസ്യം

4.5% ഫോളേറ്റ്

3.5% വിറ്റാമിന്‍ കെ

3.5% ചെമ്പ്

63.5% വിറ്റാമിന്‍ ബി

3.1% ഡയറ്റോഫോന്‍

3% വിറ്റാമിന്‍ സി,

2.8% മെഗ്‌നീഷ്യം എന്നിവയാണ്.

 വഴുതനങ്ങയുടെ ഗുണങ്ങള്‍ ; ദഹനത്തെ സഹായിക്കുന്നു

വഴുതനങ്ങയുടെ ഗുണങ്ങള്‍ ; ദഹനത്തെ സഹായിക്കുന്നു

ദഹനത്തെ സഹായിക്കുന്ന ഫൈബര്‍ ഘടകങ്ങള്‍ വന്‍തോതില്‍ വഴുതനങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഉദരാരോഗ്യത്തിന് ഇത്തരം ഫൈബര്‍ ആവശ്യമാണ്. ദഹനത്തിന് സഹായിക്കുന്ന രസങ്ങളെ ഉല്‍പാദിപ്പിക്കാനും വഴുതനങ്ങയിലെ ഘടകങ്ങള്‍ സഹായകമാണ്. ഭക്ഷണത്തിലെ പോഷകങ്ങള്‍ കൃത്യമായി ശരീരം ആഗിരണം ചെയ്യാനും വഴുതനങ്ങ സഹായിക്കുന്നു.

 അര്‍ബുദം തടയും

അര്‍ബുദം തടയും

വഴുതനങ്ങയിലടങ്ങിയ ഭക്ഷ്യ നാരുകള്‍ അന്നനാളത്തിലെ വിഷഹാരികളെ നീക്കുന്നതില്‍ സഹായിക്കുന്നുണ്ട്. ഇത് മലാശയ അര്‍ബുദത്തെ തടയാന്‍ സഹായിക്കുന്നു. വഴുതനങ്ങയില്‍ അടങ്ങിയിട്ടുള്ള നിരോക്‌സീകാരികളായ ഘടകങ്ങള്‍ അര്‍ബുദ സാധ്യത വന്‍ തോതില്‍ കുറയ്ക്കുന്നുണ്ട്.

അണുബാധ തടയുന്നു.

അണുബാധ തടയുന്നു.

വഴുതനങ്ങയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ ഇത് അണുബാധയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നുണ്ട്.അതുപോലെ പുകവലി ഉപേക്ഷിക്കുന്നതിന് നിക്കോട്ടിന് പകരമായുള്ള പ്രകൃതി ദത്തമായ മാര്‍ഗങ്ങള്‍ തേടുകയാണെങ്കില്‍ വഴുതനങ്ങ ഏറ്റവും ഉത്തമമാണ്.കാരണം,വഴുതനങ്ങയിലെ നിക്കോട്ടിന്റെ സാന്നിധ്യമാണ് ഇതിന് സഹായിക്കുന്നത്.മുടിയിലെ ജലാംശം നിലനിര്‍ത്താനും ഇത് സ്ഥിരമായി കഴിക്കുന്നത് സഹായിക്കും.

 ശരീരഭാരം കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കുന്നു

വഴുതനങ്ങ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇതില്‍ നാരുകള്‍ ധാരാളം ഉണ്ട്. ഭക്ഷണം കഴിക്കുമ്പോള്‍ പെട്ടന്ന് തന്നെ വയര്‍ നിറഞ്ഞു എന്ന തോന്നല്‍ ഉണ്ടാക്കാന്‍ ഈ ഫൈബറിന് സാധിക്കും. ഇത് മൂലം അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാന്‍ സാധിക്കും.

 എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യം

വഴുതനങ്ങയിലടങ്ങിയ ഫീനോളിക് സംയുക്തങ്ങള്‍ എല്ലുകള്‍ക്ക് ശക്തി നല്‍കുന്നതില്‍ നിര്‍ണായകമാണ്. ഇവ ഓസ്റ്റിയോ പോറോസിസ് വരാതിരിക്കുന്നതില്‍ സഹായകരമാണ്. വഴുതനയില്‍ അടങ്ങിയ ഇരുമ്പ്, കാത്സ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിനും ശരീരശക്തിക്കും ഗുണകരമാണ്. വഴുതനങ്ങയിലടങ്ങിയ കാല്‍സ്യം എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉപകാരപ്രദമാണ്

 വിളര്‍ച്ച തടയുന്നു

വിളര്‍ച്ച തടയുന്നു

ശരീരത്തില്‍ വിളര്‍ച്ചയുണ്ടാവാന്‍ ധാരാളം കാരണമുണ്ട്. തലവേദന, ക്ഷീണം, തളര്‍ച്ച, വിഷാദം ഇവയെല്ലാം വിളര്‍ച്ച ഉണ്ടാക്കാന്‍ കാരണമാകുന്നു. ഇരുമ്പിന്റെ അംശം ധാരാളമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിളര്‍ച്ച തടയാന്‍ സഹായിക്കുന്നതാണ്. വഴുതനങ്ങയില്‍ ഇരുമ്പിന്റെ സാന്നിധ്യം ധാരാളമായുണ്ട് . അരുണ രക്താണുക്കള്‍ക്കളെ ഉദ്ദീപിപ്പിക്കാന്‍ കോപ്പറും വഴുതനങ്ങയില്‍ ഉണ്ട്. ക്ഷീണവും വിളര്‍ച്ചയും സമ്മര്‍ദ്ദവും അകറ്റാന്‍ വഴുതനങ്ങ ശീലമാക്കിയാല്‍ മതി

 ഹൃദയാരോഗ്യമേകുന്നു

ഹൃദയാരോഗ്യമേകുന്നു

വഴുതനങ്ങയിലെ പോഷകങ്ങള്‍ ഹൃദയാരോഗ്യത്തില്‍ നിര്‍ണായകമാണ്. വഴുതനങ്ങയിലെ നാരുകള്‍, പൊട്ടാസ്യം, ജീവകം ബി 6, ഫൈറ്റോ ന്യൂട്രിയന്റുകള്‍ പോലെയുള്ള ഫ്‌ലേവനോയിഡുകള്‍ എന്നിവ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. വഴുതനങ്ങയിലെ ആന്റിഓക്‌സിഡന്റുകള്‍ ഹൃദയ ധമനികളെ ആരോഗ്യമുള്ളതാക്കുന്നു. ഇങ്ങനെ വഴുതനങ്ങ ഹൃദ്രോഗം തടയുന്നു.

 രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു

ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്താന്‍ വഴുതനങ്ങയിലടങ്ങിയ പ്രധാന ധാതുവായ പൊട്ടാസ്യത്തിനു സാധിക്കുന്നു. സോഡിയത്തിന്റെ ഫലത്തെ നിര്‍വീര്യമാക്കുക വഴിയാണ് ഇത് സാധ്യമാകുന്നത്. കൂടാതെ വഴുതനങ്ങയില്‍ കൂടിയ അളവിലുള്ള ആന്തോസയാനിനുകളും രക്തസമ്മര്‍ദം കുറയ്ക്കുന്നു.

 പ്രമേഹത്തിന്

പ്രമേഹത്തിന്

ഭക്ഷണ പ്രിയരായ ഏല്ലാവരും ഇപ്പോള്‍ ഏറെ ആകുലരാകുന്ന ഒരു രോഗമാണ് പ്രമേഹം. എന്നാല്‍ പ്രമേഹത്തെ ചെറുക്കാന്‍ വഴുതനങ്ങ സഹായിക്കുന്നു. കുറഞ്ഞ അളവിലെ അന്നജവും കൂടിയ അളവില്‍ ഫൈബറും അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ഇത്. വഴുതനങ്ങയിലെ നാരുകള്‍, ഭക്ഷണത്തില്‍ നിന്നും ഗ്ലൂക്കോസിന്റെ ആഗിരണം നിയന്ത്രിക്കുക വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

 കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

വഴുതനങ്ങയിലടങ്ങിയ ക്ലോറോജനിക് ആസിഡ് ശക്തിയേറിയ ആന്റിഓക്‌സിഡന്റ് ഏജന്റായി പ്രവര്‍ത്തിച്ച് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു.

 ഓര്‍മശക്തിക്ക്

ഓര്‍മശക്തിക്ക്

തലച്ചോറിലെ കോശസ്തരങ്ങളെ സംരക്ഷിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ വഴുതനങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഓര്‍മശക്തി മെച്ചപ്പെടുത്താനും ഇവ സഹായക്കുന്നുണ്ട്. വൃക്കയിലെ കല്ലുകള്‍ ആദ്യ ഘട്ടം തന്നെ നീക്കം ചെയുക, ആസ്ത്മ,ദന്ത സംബന്ധമായ പ്രശ്‌നങ്ങള്‍ ,ധമനികള്‍ ചുരുങ്ങുന്ന അവസ്ഥ എന്നിവയ്ക്കും പരിഹാരമാണ് വഴുതനങ്ങ എന്ന് പഠനങ്ങള്‍ വ്യക്തമാകുന്നു.

ഉയര്‍ന്ന അളവില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ കോശങ്ങളുടെ നാശം പ്രതിരോധിക്കാന്‍ വഴുതനങ്ങ നല്ല രീതിയയില്‍ സഹായിക്കും.

 വഴുതനങ്ങ സൗന്ദര്യത്തിന്

വഴുതനങ്ങ സൗന്ദര്യത്തിന്

ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല വഴുതനങ്ങ നിരവധിയായ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും ഒരു പരിഹാരമാണ്. വഴുതനങ്ങ എങ്ങനെയാണ് ചര്‍മ്മത്തെയും മുടിയെയും സംരക്ഷിക്കുന്നത് എന്ന് നോക്കാം.

1. പഴവര്‍ഗ്ഗങ്ങള്‍ ധാതുക്കളും വിറ്റാമിനുകളും, നാരുകളും അടങ്ങിയിട്ടുണ്ട്. ഇത്് നിങ്ങളുടെ ചര്‍മ്മത്തെ വൃത്തിയായി സൂക്ഷിക്കുന്നു.

2. വഴുതനങ്ങയില്‍ നല്ല അളവിലുള്ള വെള്ളം അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തെയും ചര്‍മ്മത്തെയും ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ധാതുക്കളും വിറ്റാമിനുകളും വ്യക്തമായതും ലളിതവുമായ ഒരു ടോണ്‍ നല്‍കുന്നു. ഭക്ഷണത്തില്‍ ഈ അത്ഭുതകരമായ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക, ചര്‍മ്മത്തെ എപ്പോഴും മൃദുലവും തിളക്കവുമാക്കുക. പ്രത്യേകിച്ച് ശൈത്യകാലത്ത്. തണുത്ത കാലാവസ്ഥ കാരണം ചര്‍മ്മത്തിന്റെ സ്വാഭാവിക ഈര്‍പ്പം ഉണക്കി, വരണ്ടതും ചൊറിച്ചും ഉണ്ടാക്കുന്നു. വിഷമിക്കേണ്ട, വഴുതന നിങ്ങളെ സഹായിക്കും. ജലത്തിന്റെ അളവ് ചര്‍മ്മത്തെ ഹൈഡ്രേറ്റ് ചെയ്യാനും അത് മൃദുലവും മൃദുവാക്കാനും കഴിയും. നിങ്ങളുടെ മുഖത്തെയും കഴുത്തെയും പോലെ മുഖത്തും ഇത് മുഖക്കുരു നിലനിര്‍ത്താന്‍ ഏറ്റവും അനുയോജ്യം: 50 ഗ്രാം ആവശ്യമുണ്ടോ വഴുതനത് 2 ടേബിള്‍സ്പൂണ്‍ കറ്റാര്‍ ജ്യൂസ് 1 ടീസ്പൂണ്‍ ഓര്‍ഗാനിക് തേന്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത് ചേരുവകള്‍ മിനുസമാര്‍ന്ന പേസ്റ്റ് രൂപപ്പെടുന്നത് വരെ. ഈ മാസ്‌ക് രണ്ട് ഘട്ടങ്ങളിലാണ് പ്രയോഗിക്കേണ്ടത്. ആദ്യം, ഈ പേസ്റ്റിന്റെ ഒരു ഭാഗം നിങ്ങളുടെ ശുദ്ധമായ മുഖത്ത് പ്രയോഗിച്ച് നന്നായി ആഗിരണം ചെയ്യട്ടെ. ബാക്കിയുള്ള 15 മുതല്‍ 20 മിനിറ്റ് വരെ അവശേഷിപ്പിക്കുക. ഒരു ശുദ്ധമായ കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് ഇത് തുടച്ചുമാറ്റുക. ചെറുചൂടുള്ള വെള്ളത്തില്‍ മുഖത്തെ കഴുകിയ ശേഷം ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കോസ്‌മെറ്റിക് ഐസ് ഉണ്ടാക്കാം. അതു വരണ്ട ഉണക്കുക. നിങ്ങളുടെ വിശ്വസനീയ മോയ്‌സറൈസര്‍ പ്രയോഗിച്ചുകൊണ്ട് ഇത് പൂര്‍ത്തിയായി. ആഴ്ചയില്‍ രണ്ടുതവണ ഈ മാസ്‌ക് ഉപയോഗിക്കാം.

4. വാഴുതനങ്ങയില്‍ ആന്റി ഓക്‌സിഡന്‍സ് ധാരളമായി ഉള്ളതിനാല്‍ ഇത് ചര്‍മ്മത്തിന്റെ യഥാര്‍ത്ഥ ഭംഗി നിലനിര്‍ത്താന്‍ സഹായിക്കുകയും. മുഖ കാന്തിക്ക് കാരണമായ ശരീര കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

 നല്ലമുടിക്ക് വഴുതനങ്ങ

നല്ലമുടിക്ക് വഴുതനങ്ങ

.നിങ്ങളുടെ മുടി ദൃഢമാക്കുകയും ചെയ്യുന്നു

.നിങ്ങളുടെ തലയോട്ടി ആരോഗ്യത്തോടെ സൂക്ഷിക്കുക

.ഹെയര്‍ ഗ്രോത്തിനെ പ്രോത്സാഹിപ്പിക്കുന്നു

.ഹെയര്‍ ടെക്‌സ്ചര്‍ മെച്ചപ്പെടുത്തുന്നു

English summary

benefits-of-eggplant-brinjal-for-skin-hair

brinjal has many advantageous benefits,it is a major remedy for diabetes, obesity, hypertension, acne and hair loss,
X
Desktop Bottom Promotion