For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും കിടക്കും മുന്‍പ് 3 ഈന്തപ്പഴം

ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ഈന്തപ്പഴം

|

ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പണ്ട് കാലം മുതല്‍ തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഈന്തപ്പഴം മുന്നില്‍ തന്നെയായിരുന്നു. ശരീരത്തിന് വേണ്ട ഒരു വിധത്തിലുള്ള എല്ലാ പോഷകങ്ങളും ഈന്തപ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. കൊളസ്‌ട്രോള്‍ തീരെയില്ലാത്ത ഈന്തപ്പഴം നിരവധി ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് എന്ന് നമുക്ക് കണ്ണടച്ച് പറയാവുന്നതാണ്. നമ്മളെ പ്രതിസന്ധിയിലാക്കുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഈന്തപ്പഴം.

ഉണങ്ങിയ അത്തിപ്പഴം ദിവസവും, ആയുസ്സ് കൂടുംഉണങ്ങിയ അത്തിപ്പഴം ദിവസവും, ആയുസ്സ് കൂടും

ഈന്തപ്പഴത്തിന്റെ ഉപയോഗം സ്ഥിരമാക്കിയാല്‍ പിന്നെ ഡോക്ടറെ കാണുകയോ മരുന്നുകള്‍ കഴിക്കുകയോ ചെയ്യേണ്ടതില്ല. അത് ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു ഈന്തപ്പഴം. ദിവസവും കിടക്കാന്‍ പോവുന്നതിനു മുന്‍പ് മൂന്ന് ഈന്തപ്പഴം വീതം കഴിച്ച് നോക്കൂ. ഇത് എല്ലാ വിധത്തിലുള്ളആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. അയേണ്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഈന്തപ്പഴം. പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. ഈന്തപ്പഴം സ്ഥിരമായി രാത്രി കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

വിളര്‍ച്ചക്ക് പരിഹാരം

വിളര്‍ച്ചക്ക് പരിഹാരം

ഈന്തപ്പഴം എന്ന് പറയുന്നത് തന്നെ ഇരുമ്പിന്റെ കലവറയാണ്. വിളര്‍ച്ചയുള്ള ആളുകള്‍ എന്നും രത്രി കിടക്കാന്‍ പോവുന്നതിനു മുന്‍പ് മൂന്ന് ഈന്തപ്പഴം കഴിയ്ക്കുന്നത് വിളര്‍ച്ച മാറ്റി ശരീരത്തില്‍ ഇരുമ്പിന്റെ അംശം വര്‍ദ്ധിപ്പിക്കുന്നു. ദിവസവും ഇത് മറക്കാതെ കഴിക്കാന്‍ ശ്രദ്ധിക്കണം.

ഹിമോഗ്ലോബിന്‍ അളവ്

ഹിമോഗ്ലോബിന്‍ അളവ്

ചുവന്ന രക്തകോശങ്ങളെ വര്‍ദ്ധിപ്പിക്കാനും രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം രാത്രി കഴിക്കുന്നത് സഹായിക്കുന്നു. ഇത് രക്തം ശരീരത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

 ഡയറിയ

ഡയറിയ

ഡയറിയയെ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും ഈന്തപ്പഴം വളരെ മുന്നിലാണ്. ഇതിലടങ്ങിയിട്ടുള്ള പൊട്ടാസ്യം ശാരീരികാവശതകളെ പ്രതിരോധിയ്ക്കുന്നു. മാത്രമല്ല ഇതിലൂടെ ശരീരത്തിന് ആരോഗ്യം നല്‍കുന്ന ബാക്ടീരിയകള്‍ വളരെയധികമായി ഉത്പാദിപ്പിക്കപ്പെടുന്നു. ഡയറിയക്ക് പരിഹാരം കാണാന്‍ അത്യുത്തമം.

 മലബന്ധം

മലബന്ധം

ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ അനുഭവിയ്ക്കുന്ന പ്രശ്‌നമാണ് മലബന്ധം. എന്നും രാവിലെ മൂന്ന് ഈന്തപ്പഴം വീതം കിടക്കാന്‍ പോവും മുന്‍പ് കഴിച്ച് നോക്കൂ. മലബന്ധം കൊണ്ടുള്ള എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാവുന്നു. മാത്രമല്ല ദഹനത്തിനും സഹായിക്കുന്നു.

ശരീര ഭാരം

ശരീര ഭാരം

ശരീരഭാരം നിയന്ത്രിക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും പറ്റിയ വഴിയാണ് ഇത്. ശരീരത്തില്‍ അമിതമായി അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പ് ഈന്തപ്പഴം ഇല്ലാതാക്കുന്നു. തടി കുറച്ച് അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഈന്തപ്പഴം മികച്ചതാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ ലെവല്‍ കൃത്യമാക്കുന്നതിനും ഈന്തപ്പഴം സഹായിക്കുന്നു. ഈന്തപ്പഴം കഴിയ്ക്കുന്നതിലൂടെ ചീത്ത കൊളസ്‌ട്രോള്‍ കുറയുകയും അത് വഴി ശരീരത്തിന നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും കഴിയുന്നു. അതുകൊണ്ട് ഇത് സ്ഥിരമാക്കാന്‍ ശ്രദ്ധിക്കുക.

 ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും ഈന്തപ്പഴം തന്നെ മുന്നില്‍. ശരീരത്തില്‍ നിര്‍ജ്ജലീകരണം എന്ന അവസ്ഥയെ ഇല്ലാതാക്കുന്നതിനും ഈന്തപ്പഴം സഹായിക്കും. ഹൃദയാഘാതം എന്ന പ്രശ്‌നത്തിന്റെ തീവ്രത കുറച്ച് കൊണ്ട് വരാന്‍ സഹായിക്കുന്നു.

 ബിപി

ബിപി

രക്തസമ്മര്‍ദ്ദം കുറക്കുന്നതിനും ഈന്തപ്പഴത്തിന്റെ ഉപയോഗം സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം കൃത്യമാക്കാന്‍ ഈന്തപ്പഴം എന്നും രാത്രി ഭക്ഷണത്തിനു ശേഷം കഴിച്ചിട്ട് കിടക്കുക. ഇത് രക്തസമ്മര്‍ദ്ദത്തേയും കുറക്കാന്‍ സഹായിക്കുന്നു.

 പക്ഷാഘാത സാധ്യത

പക്ഷാഘാത സാധ്യത

പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്ന ജീവിതശൈലിയാണ് ഇന്ന് നമ്മുടേത്. ഭക്ഷണ ശീലവും സ്‌ട്രെസ്സും എല്ലാം കൊണ്ട് സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ പക്ഷാഘാത സാധ്യത കുറയ്ക്കാന്‍ ഈന്തപ്പഴത്തിന്റെ ഉപയോഗം സഹായിക്കുന്നു. ദിവസവും കഴിക്കാന്‍ ശ്രദ്ധിക്കുക.

 ശാരീരികോര്‍ജ്ജം

ശാരീരികോര്‍ജ്ജം

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഈന്തപ്പഴം മുന്നിലാണ്. ദിവസവും കഴിച്ചാല്‍ പ്രായമായവര്‍ക്ക് പോലും ആരോഗ്യവും ഉന്‍മേഷവും വര്‍ദ്ധിക്കുന്നു. മാത്രമല്ല ഇത് ഓര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

English summary

Benefits of eating 3 dates daily

Dates are rich source of minerals, fiber, vitamins. Here are some health benefits of eating dates at night.
Story first published: Monday, January 29, 2018, 18:23 [IST]
X
Desktop Bottom Promotion