For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്യവേപ്പിന്റെ നീര് ഒരു സ്പൂണ്‍ എങ്കില്‍

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പ്. ആര്യവേപ്പിനുള്ള ഗുണങ്ങളാകട്ടെ പറഞ്ഞാല്‍ തീരുന്നവയല്ല. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ അല്‍പം ആര്യവേപ്പിലയുടെ നീര് കഴിച്ചാല്‍ മതി. ഇതിന്റെ, ഇല, വിത്ത്, തടി എന്നിവയെല്ലാം ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ്. പലപ്പോഴും ആരോഗ്യത്തിന് മാത്രമല്ല പ്രകൃതിക്കുണ്ടാവുന്ന പല പ്രതിസന്ധികളും തരണം ചെയ്യുന്നതിന് ആര്യവേപ്പ് ഉപയോഗിക്കാവുന്നതാണ്. വൃക്ഷത്തിന്റെ ഔഷധ ഗുണങ്ങള്‍ നിരവധിയാണ്. പല ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഇതിലുണ്ട്.

പെട്ടെന്നാണോ തലവേദന ഉണ്ടാവുന്നത്, കാരണം ഇതാപെട്ടെന്നാണോ തലവേദന ഉണ്ടാവുന്നത്, കാരണം ഇതാ

വീട്ടുമുറ്റത്ത് വളരെ എളുപ്പത്തില്‍ വളര്‍ത്താന്‍ പറ്റുന്ന ഒന്നാണ് ആര്യവേപ്പ്. വെറുംവയറ്റില്‍ കഴിച്ചാലും ആരോഗ്യത്തിന് ഇത് വളരെയധികം സഹായകമാണ്. പാര്‍ശ്വഫലങ്ങളാകട്ടെ ഒന്നും തന്നെയില്ല. ആരോഗ്യത്തിനും സൗന്ദര്യത്തിനും എന്തൊക്കെ പ്രയോജനങ്ങളാണ് അല്‍പം ആര്യവേപ്പിന്റെ നീര് നല്‍കുന്നത് എന്ന് നോക്കാം. ഇത് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ചര്‍മ രോഗങ്ങള്‍ക്ക് പരിഹാരം

ചര്‍മ രോഗങ്ങള്‍ക്ക് പരിഹാരം

ചര്‍മ രോഗങ്ങള്‍ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല വഴിയാണ് ആര്യവേപ്പ്. ഇത് പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം നല്‍കി ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിച്ചാലും ഈ പ്രതിസന്ധിയെ നിങ്ങള്‍ക്ക് പരിഹരിക്കാവുന്നതാണ്.

വായ്പ്പുണ്ണിന് പരിഹാരം

വായ്പ്പുണ്ണിന് പരിഹാരം

വായ്പ്പുണ്ണ് എന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ആര്യവേപ്പ്. വേപ്പിന്റെ നീരിനോടൊപ്പം അല്‍പം കുരുമുളകു പൊടിയും ചേര്‍ത്ത് കഴിച്ചാല്‍ മതി ഇത് വായ്പ്പുണ്ണ് ഇല്ലാതാക്കുന്നു.

കൃമിശല്യത്തിന് പരിഹാരം

കൃമിശല്യത്തിന് പരിഹാരം

പലരും പുറത്ത് പറയാന്‍ മടിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ആര്യവേപ്പിന്റെ നീര്. ഇത് കഴിക്കുന്നത് കൃമിശല്യത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 മുറിവിനു പരിഹാരം

മുറിവിനു പരിഹാരം

മുറിവുണക്കുന്ന കാര്യത്തിലും വളരെ വലിയ പ്രതിസന്ധി ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണാന്‍ അല്‍പം ആര്യവേപ്പിന്റെ നീര് പുരട്ടിയാല്‍ മതി. ഇത് മുറിവ് പെട്ടെന്നുണക്കുന്നതിന് സഹായിക്കുന്നു.

വാതരോഗത്തിന്

വാതരോഗത്തിന്

വാതരോഗം പലരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. പലപ്പോഴും ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും ആര്‍ത്രൈറ്റിസ് പോലുള്ള രോഗങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ആര്യവേപ്പ്.

രക്തശുദ്ധിക്ക്

രക്തശുദ്ധിക്ക്

രക്തശുദ്ധിക്ക് സഹായിക്കുന്ന കാര്യത്തിലും ആര്യവേപ്പ് ഒട്ടും പുറകിലല്ല. ഇത് പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. രക്തശുദ്ധിയില്ലെങ്കില്‍ അത് പലപ്പോഴും ചര്‍മ രോഗങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു.

കൈകാല്‍ കടച്ചില്‍

കൈകാല്‍ കടച്ചില്‍

പ്രായമായവരില്‍ കൈകാല്‍ കടച്ചില്‍ പല വിധത്തിലാണ് പ്രതിസന്ധി ഉണ്ടാക്കുന്നത്. കൈകാല്‍ കടച്ചിലിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട മാര്‍ഗ്ഗമാണ് അല്‍പം വേപ്പെണ്ണ തടവുന്നത്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം കാണുന്നതിന് ഉത്തമമായ ഒന്നാണ് ആര്യവേപ്പ്. അതുകൊണ്ട് തന്നെ പ്രമേഹ രോഗികളില്‍ ഇത്തരം അവസ്ഥ ഉണ്ടാവുമ്പോള്‍ അതിനെ ഇല്ലാതാക്കാനും കുറക്കുന്നതിനും ആര്യവേപ്പ് ഉത്തമമാണ്.

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ നീര് അല്‍പം കുടിച്ചാല്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും ഇല്ലാതാക്കി കൊളസ്‌ട്രോള്‍ വരെ കുറക്കുന്നതിന് സഹായിക്കുന്നു.

English summary

benefits of drinking neem juice

Here are some health benefits of drinking neem juice take a look.
Story first published: Saturday, August 4, 2018, 16:58 [IST]
X
Desktop Bottom Promotion