For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇളംചൂടു മഞ്ഞള്‍ വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കൂ

ഇളംചൂടു മഞ്ഞള്‍ വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കൂ

|

ആരോഗ്യകരമായ പല ശീലങ്ങളുമുണ്ട്. ആരോഗ്യം നല്‍കുന്ന ഇത്തരം ശീലങ്ങള്‍ നാം സ്വായത്തമാക്കിയാല്‍ പലപ്പോഴും അസുഖങ്ങള്‍ പടിപ്പുറത്തു നില്‍ക്കും. ഇതിനായ കാര്യമായി പണം ചെലവാക്കണമെന്നുമില്ല. ആരോഗ്യത്തിനു സഹായിക്കുന്ന പല ചേരുവകളും അടുക്കളയില്‍ തന്നെ ലഭ്യവുമാണ്.

അടുക്കളയിലെ ആരോഗ്യം നല്‍കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞള്‍പ്പൊടി. നാം കറികളിലും മറ്റും ഉപയോഗിയ്ക്കുന്ന ഇതിന് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. കുര്‍കുമിന്‍ എന്ന ഘടകമാണ് മഞ്ഞളിന് ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നത്. ശരീരത്തിന് പ്രതിരോധശേഷി നല്‍കുവാന്‍ കഴിയുന്ന പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞള്‍പ്പൊടി.

മഞ്ഞള്‍പ്പൊടി ഭക്ഷണത്തില്‍ ഇട്ടല്ലാതെയും ആരോഗ്യപരമായ ഗുണങ്ങള്‍ക്ക് ഉപയോഗിയ്ക്കാം. ഇതിനു പറ്റിയ ഒരു വഴിയാണ് ഇളംചൂടുള്ള മഞ്ഞള്‍പ്പൊടി വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. 1 ഗ്ലാസ് ഇളംചൂടുള്ള വെള്ളത്തില്‍ അര, 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഇത് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല.

രാവിലെ വെറുംവയറ്റില്‍ ഇളംചൂടു മഞ്ഞള്‍ വെള്ളം കുടിയ്ക്കുന്നതു കൊണ്ടുളള ഗുണങ്ങളെക്കുറിച്ചറിയൂ,

 പ്രമേഹം

പ്രമേഹം

മഞ്ഞളിലെ കുര്‍കുമിന്‍ പ്രമേഹം ഒഴിവാക്കാനും നല്ലതാണ്. ഇത് ഡയബെറ്റിസ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനും നല്ലതാണ്. പ്രത്യേകിച്ചും ടൈപ്പ് 2 ഡയബെറ്റിസ് നിയന്ത്രിയ്ക്കുന്നതിന്.

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇളംചൂടു മഞ്ഞള്‍ വെള്ളം നല്ലതാണ്. മഞ്ഞള്‍ വെള്ളം ദിവസവും കഴിച്ചാല്‍ ഇത് തലച്ചോറിന്റെ പ്രവര്‍ത്തനവും ഊര്‍ജ്ജസ്വലതയോടെയാക്കുന്നു .മറവി പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ഇളംചൂടു മഞ്ഞള്‍ വെള്ളം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും നല്ലതാണ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റാണ് കൊളസ്‌ട്രോളിനെ കുറയ്ക്കുന്നത്. മാത്രമല്ല നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

നല്ല ദഹനത്തിന് സഹായിക്കുന്ന ഇളംചൂടു മഞ്ഞള്‍ വെള്ളം വെറുംവയറ്റില്‍ ഇത് കുടിയ്ക്കുമ്പോള്‍ അസിഡിറ്റി പ്രശ്‌നങ്ങളും ഗ്യാസുമെല്ലാം ഒഴിവാകും. മലബന്ധം പരിഹരിയ്ക്കപ്പെടും. .

ലിവറിലെ ടോക്‌സിനുകള്‍

ലിവറിലെ ടോക്‌സിനുകള്‍

കരളിനെ സംരക്ഷിയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ് അടുപ്പിച്ചു വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി കുടിയ്ക്കുന്നത്. ഇതുവഴി ലിവറിലെ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സാധിയ്ക്കും.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണിത്. മഞ്ഞള്‍ സ്വാഭാവിക രോഗപ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്. കോള്‍ഡ്, അലര്‍ജി പ്രശ്‌നങ്ങളുള്ളവര്‍ ഇത് ദിവസവും കുടിയ്ക്കുന്നതു നല്ലതാണ്. ഇത് ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനുള്ള നല്ലൊരു വഴിയാണിത്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതു ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്നു. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ മഞ്ഞള്‍പ്പൊടി വെള്ളം ഏറെ നല്ലതാണ്.

അമിതവണ്ണവും കൊഴുപ്പും

അമിതവണ്ണവും കൊഴുപ്പും

അമിതവണ്ണവും കൊഴുപ്പും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ചൂടുമഞ്ഞള്‍പ്പൊടി വെള്ളം കുടിയ്ക്കുന്നത്. ഇത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്നു. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തിയും ടോക്‌സിനുകള്‍ പുറന്തള്ളിയുമാണ് ഇതിനു സഹായിക്കുന്നത്. മഞ്ഞള്‍ പൊതുവേ കൊഴുപ്പു കളയാനുള്ള നല്ലൊരു വഴിയാണ്. തടി കുറയ്ക്കണം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ മഞ്ഞള്‍പ്പൊടി മാംസാഹാരത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. ഇത് ശരീരത്തിലെ കൊഴുപ്പിനേയും ഇല്ലാതാക്കുന്നു.ഇളംചൂടു മഞ്ഞള്‍ വെള്ളത്തില്‍ ഉപ്പിട്ടു കുടിച്ചാല്‍ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാകുന്നു.

ശരീരത്തിലെ രക്തപ്രവാഹം

ശരീരത്തിലെ രക്തപ്രവാഹം

ശരീരത്തിലെ രക്തപ്രവാഹം അഥവാ ബ്ലഡ് സര്‍കുലേഷന്‍ വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് മഞ്ഞള്‍പ്പൊടിയിട്ട ഇളംചൂടു മഞ്ഞള്‍ വെള്ളം രാവിലെ കുടിയ്ക്കുന്നത്. ഇത് രക്തധമനികളിലെ തടസം നീക്കാനും ഇതുവഴി രക്തപ്രവാഹം നല്ലപോലെ നടക്കാനും സഹായിക്കുന്നു.

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍

മഞ്ഞള്‍ മുഖത്തു പുരട്ടുന്നതു മാത്രമല്ല, ചൂടുമഞ്ഞള്‍പ്പൊടി വെള്ളം കുടിയ്ക്കുന്നതും ഗുണം നല്‍കും.

ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളപ്പെടുന്നത് ചര്‍മത്തിനും ഏറെ നല്ലതാണ്. ഇത് ചര്‍മസൗന്ദര്യത്തിന് ഏറെ നല്ലതാണ്. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിയ്ക്കും.

English summary

Benefits Of Drinking Warm Turmeric Water In An Empty Stomach

Benefits Of Drinking Warm Turmeric Water In An Empty Stomach, Read more to know about,
Story first published: Sunday, August 12, 2018, 0:26 [IST]
X
Desktop Bottom Promotion