For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണിന്റെ കുടവയര്‍ പമ്പ കടക്കും വഴികള്‍

പുരുഷന് കുടവയര്‍ കുറയ്ക്കാം

|

വയര്‍ ചാടുന്നത്, ഇത് പുരുഷനാണെങ്കിലും സ്ത്രീയ്ക്കാണെങ്കിലും ആരോഗ്യപരമായ പല പ്രശ്‌നങ്ങളും വരുത്തുന്ന ഒന്നാണ്. പലരും ഇതു സൗന്ദര്യ പ്രശ്‌നമായാണ് കണക്കാക്കുകയെങ്കിലും ഇതിലുപരി ആരോഗ്യ പ്രശ്‌നമാണ് ഇതെന്നു വേണം, പറയാന്‍,

വയര്‍ ചാടുന്നതിന് പാരമ്പര്യമടക്കമുള്ള പല കാരണങ്ങളുമുണ്ട്. പാരമ്പര്യത്തിനു പുറമേ ഭക്ഷണ ശീലം, വ്യായാമം, ചില അസുഖങ്ങള്‍ ഇവയെല്ലാം വയറിനു കാരണമാണ്. സ്ത്രീകള്‍ക്കെങ്കില്‍ പ്രസവശേഷം വയര്‍ ചാടുന്നത് സാധാരണയാണ്.

പുരുഷന്മാര്‍ക്കും കുടവയര്‍ വരുന്നത് സാധാരണയാണ്. പ്രത്യേകിച്ചും പ്രായമേറുമ്പോള്‍. ഇന്നത്തെ ജങ്ക് ഫുഡ് ശീലങ്ങളും വ്യായാമക്കുറവുമെല്ലാം ചെറുപ്രായത്തില്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ വരാന്‍ കാരണമാകുന്നുമുണ്ട്.

പുരുഷന്മാര്‍ക്കും കുടവയര്‍ കുറയ്ക്കാന്‍ പല ഉപായങ്ങളുമുണ്ട്. ഇതിനായി പണം ചെലവാക്കി ശസ്ത്രക്രിയ പോലുള്ളവ നടത്തണമെന്നുമില്ല.

ഡയറ്റ്

ഡയറ്റ്

വയര്‍ കുറയ്ക്കാന്‍ പുരുഷന്മാര്‍ ചെയ്യേണ്ടത് ഡയറ്റ് കൃത്യമായി പാലിയ്ക്കുകയെന്നതാണ്. ഇത് ഏറെ പ്രധാനമാണ്. വയര്‍ കുറയ്ക്കാന്‍ സഹായകമായ ഒരുപാടു കാര്യങ്ങളില്‍ ഒന്നാണിത്. ഡയറ്റില്‍ നിന്നും പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പഞ്ചസാരയുടെ ഉപയോഗം, കൃത്രിമ മധുരമടങ്ങിയ പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക.

ഭക്ഷണത്തില്‍ നാരുള്ളവ ഭക്ഷണ വസ്തുക്കള്‍, അതായത് പഴ, പച്ചക്കറി വര്‍ഗങ്ങള്‍, മുഴുവന്‍ ധാന്യങ്ങള്‍, ബീന്‍സ് പോലുള്ളവയെല്ലാം ഉള്‍പ്പെടുത്തുക.

പ്രോട്ടീന്‍

പ്രോട്ടീന്‍

നല്ല ഗുണമേന്മയുള്ള പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുമെന്നു മാത്രമല്ല, വയര്‍ കുറയാന്‍ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ്. മുട്ട, മീന്‍, ടോഫു എന്നിവയെല്ലാം നല്ല പ്രോട്ടീന്‍ ഉറവിടമാണ്. ഇതുപോലെ നല്ല കൊഴുപ്പ് വെജിറ്റബിള്‍ ഓയില്‍, നട്‌സ്, സീഡുകള്‍, അവോക്കാഡോ എന്നിവയില്‍ നിന്നും ലഭിയ്ക്കും. ആരോഗ്യകരമായ കൊഴുപ്പും ശരീരത്തിന് അത്യാവശ്യമാണ്.

കേക്ക്, കുക്കീസ്, മിഠായി, ഡെസേര്‍ട്ടുകള്‍, അമിത മദ്യപാനം

കേക്ക്, കുക്കീസ്, മിഠായി, ഡെസേര്‍ട്ടുകള്‍, അമിത മദ്യപാനം

കേക്ക്, കുക്കീസ്, മിഠായി, ഡെസേര്‍ട്ടുകള്‍, അമിത മദ്യപാനം എന്നിവയെല്ലാം കുടവയറിന് കാരണമാകും. മദ്യം, പ്രത്യേകിച്ചും ബിയര്‍ അമിതമായി കുടിയ്ക്കുന്നത് വയറിനുളള പ്രധാനപ്പെട്ടൊരു കാരണമാണ്. ബിയര്‍ ബെല്ലി എന്നൊരു പ്രയോഗം തന്നെയുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുക.

കൃത്യമായ ഭക്ഷണ ക്രമം

കൃത്യമായ ഭക്ഷണ ക്രമം

കൃത്യമായ ഭക്ഷണ ക്രമം പിന്‍തുടരണം. നല്ല പ്രാതല്‍ ഏറെ പ്രധാനം. എണ്ണ ചേര്‍ക്കാതെ ആവിയില്‍ വേവിച്ചവയാണ് കൂടുതല്‍ ഗുണകരം. ഓട്‌സ്, കൊഴുപ്പു കളഞ്ഞ പാല്‍, ബദാം അല്ലെങ്കില്‍ മറ്റു നട്‌സ് എന്നിവയ്‌ക്കൊപ്പം ആരോഗ്യകരമായ പ്രാതല്‍ ശീലമാക്കാം. ഉച്ചഭക്ഷണത്തിന് കാര്‍ബോഹൈഡ്രേറ്റുകള്‍ക്കൊപ്പം പച്ചക്കറികള്‍, മീന്‍ തുടങ്ങിയവയെല്ലാം നല്ലതാണ്. അരി ഭക്ഷണം കുറച്ച് കഴിയ്ക്കുക. രാത്രി അത്താഴം വളരെ ലഘുവാക്കുന്നതാണ് കൂടുതല്‍ നല്ലത്. നേരത്തെ അത്താഴം കഴിയ്‌ക്കേണ്ടത് ദഹനത്തിനും ഇതു വഴി വയര്‍ ചാടാതിരിയ്ക്കാനും പ്രധാനമാണ്.

കൃത്യമായ വ്യായാമം

കൃത്യമായ വ്യായാമം

വയര്‍ കുറയ്ക്കാന്‍ കൃത്യമായ വ്യായാമം ഏറെ പ്രധാനമാണ്. ഡയറ്റു കൊണ്ടു മാത്രം കാര്യമില്ല. കാര്‍ഡിയോ വ്യായാമങ്ങള്‍ ഏറെ പ്രധാനമാണ്. അര മണിക്കൂര്‍ മുതല്‍ 1 മണിക്കൂര്‍ വരെ കാര്‍ഡിയോ വ്യായാമങ്ങളാകാം. ആഴ്ചയില്‍ 5 ദിവസം വരെ ഇതു ചെയ്യാം. സ്‌പോട്‌സ്, നടക്കുക തുടങ്ങിയവയെല്ലാം വയര്‍ കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ശരീരത്തിന്റെ എല്ലാ ഭാഗത്തേയും മസിലുകള്‍ ശക്തിപ്പെടുത്താനുള്ള വ്യായാമം ചെയ്യുന്നതാണ് ഏറെ നല്ലത്. സ്വാട്‌സ്, പുഷ്, പുള്‍ അപ് വ്യായാമങ്ങള്‍ ശീലമാക്കാം. നടക്കുക, ഓടുക, സ്റ്റൈയര്‍കേസ് കയറുക, ഗാര്‍ഡനിംഗ് പോലെയുള്ള ശാരീരിക അധ്വാനവും മാനസിക അധ്വാനവും നല്‍കുന്ന ജോലികള്‍ ചെയ്യുക, ഇരുന്ന ഇരിപ്പ് ഇരിയ്ക്കാതിരിയ്ക്കുക,

വയര്‍ ചാടുന്നതില്‍ നമ്പര്‍ വണ്‍

വയര്‍ ചാടുന്നതില്‍ നമ്പര്‍ വണ്‍

ടിവിയ്‌ക്കോ കമ്പ്യൂട്ടറിനു മുന്‍പിലോ ചടഞ്ഞ് ഇരിയ്ക്കാതിരിയ്ക്കുക എന്നിവ ഏറെ പ്രധാനമാണ്. വയര്‍ ചാടുന്നതില്‍ നമ്പര്‍ വണ്‍ വില്ലന്മാരാണ് ഇവയെല്ലാം. എത്ര തിരക്കുള്ള ജോലിയാണെങ്കിലും അര മണിക്കൂര്‍ കൂടുമ്പോഴെങ്കിലും ഇരിപ്പില്‍ നിന്നും എഴുന്നേല്‍ക്കണം. കൈകാലുകളും ശരീരവുമെല്ലാം സ്‌ട്രെച്ച് ചെയ്യണം. ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും അസുഖങ്ങള്‍ ഒഴിവാക്കാനുമെല്ലാം ഇത് ഏറെ പ്രധാനമാണ്.

വെള്ളം കുടിയ്ക്കുന്നത്

വെള്ളം കുടിയ്ക്കുന്നത്

വെള്ളം കുടിയ്ക്കുന്നത് വയറ്റിലെ കൊഴുപ്പൊഴിവാക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട വഴിയാണ്. വയറും തടിയും കുറയ്ക്കാന്‍ സഹായിക്കുന്നതിനു ചെയ്യാവുന്ന പൊതുവായ ഒന്നാണ് വെറുംവയറ്റില്‍ വെളളം കുടി. ഇത് ചെറുചൂടുള്ള ഒന്നോ രണ്ടോ ഗ്ലാസ് വെള്ളമാകാം, ചെറുചൂടുള്ള നാരങ്ങാവെള്ളവും തേനും കലര്‍ത്തിയാകാം, അല്ലെങ്കില്‍ നെല്ലിക്കാജ്യൂസോ കറ്റാര്‍ വാഴ ജ്യൂസോ വെള്ളത്തില്‍ കലര്‍ത്തിയാകാം. ഇതെല്ലാം വയര്‍ ചാടുന്നത് കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട വഴിയാണ്.കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും ദിവസവും ശീലമാക്കുക.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് കുടവയര്‍ ചാടാന്‍ കാരണമാകുന്ന ഒന്നാണ്. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചാണ് കൊഴുപ്പടിഞ്ഞു കൂടാന്‍ വഴിയൊരുക്കുന്നത്. ചിലര്‍ സ്‌ട്രെസ് കൂടുമ്പോള്‍ അമിതമായി ഭക്ഷണം കഴിയ്ക്കുകയും ചെയ്യുന്നു. ഇതെല്ലാം വയര്‍ ചാടുവാന്‍ കാരണമാകുന്നു.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

പൊതുവേ പുരുഷന്മാര്‍ക്കു ചായ, കാപ്പി, സോഡ ശീലങ്ങള്‍ കൂടുതലാണ്. ഇതു കുറയ്ക്കുക. സോഡ പോലുള്ളവ വയര്‍ ചാടാന്‍ ഇടയാക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്. ചായ, കാപ്പി എന്നിവ കുറച്ച് പകരം കട്ടന്‍ ചായ, ഗ്രീന്‍ ടീ എന്നിവ ശീലമാക്കുന്നതു ഗുണം ചെയ്യും. പാലൊഴിച്ച ചായ, കാപ്പി ശീലങ്ങള്‍ക്കു പകരം ഗ്രീന്‍ ടീ ശീലമാക്കുന്നത് വയര്‍ കുറയ്ക്കാനുളള നല്ലൊരു വഴിയാണ്.

മസാലകള്‍

മസാലകള്‍

മസാലകള്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്. ചുവന്ന മുളകു പൊടി, കറുവാപ്പട്ട, ഗ്രാമ്പൂ, മഞ്ഞള്‍, കുരുമുളക് എന്നിവയെല്ലാം ഏതു ഭക്ഷണത്തിനൊപ്പവും കൊഴുപ്പു കുറയ്ക്കാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണ്.ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ചും ദഹനം മെച്ചപ്പെടുത്തിയുമെല്ലാം ഇവ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

വൈകി കഴിച്ചാലും ഉറങ്ങിയാലുമെല്ലാം

വൈകി കഴിച്ചാലും ഉറങ്ങിയാലുമെല്ലാം

വൈകി കഴിച്ചാലും ഉറങ്ങിയാലുമെല്ലാം കൊഴുപ്പ് വയറ്റിലും ശരീരഭാഗത്തും സംഭരിയ്ക്കപ്പെടും. ദഹന പ്രക്രിയ ശരിയായി നടക്കാത്തതാണ്ഇതിനു കാരണം . നേരത്തെ കിടന്ന് എഴുന്നേല്‍ക്കുക എന്നതാണ്ഇതിനുള്ള പ്രതിവിധി .രാത്രി വൈകി ഭക്ഷണം കഴിയ്ക്കുന്നത് ഒഴിവാക്കുന്നതു പോലെ രാത്രി ഏറെ വൈകി കിടക്കുന്നതും വൈകി എഴുന്നേല്‍ക്കുന്നതും ഒഴിവാക്കുക. എട്ടു മണിക്കു മുന്‍പ് അത്താഴം, 10 മണിയോടെ ഉറക്കം, അഞ്ചര-ആറു മണിയ്ക്ക് എഴുന്നേല്‍ക്കുക തുടങ്ങിയ ശീലം വയര്‍ ചാടുന്നതു തടയാന്‍ സഹായിക്കും.

English summary

Belly Fat Reducing Tips For Men

Belly Fat Reducing Tips For Men, Read more to know about,
Story first published: Monday, August 20, 2018, 11:48 [IST]
X
Desktop Bottom Promotion