For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്മാര്‍ ബീറ്റ്‌റൂട്ട് ജ്യൂസ് ശീലമാക്കൂ

പുരുഷന്മാര്‍ ബീറ്റ്‌റൂട്ട് ജ്യൂസ് ശീലമാക്കൂ

|

ആരോഗ്യത്തിന് സഹായിക്കുന്ന പല ഭക്ഷണങ്ങളുമുണ്ട്. ഇതിലൊന്നാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ടില്‍ പല പോഷകങ്ങളുമുണ്ട. പലതും അധികം ഇഷ്ടപ്പെടാത്ത ഈ ഭക്ഷണ വസ്തു പല വൈറ്റമിനുകളുടേയും പ്രധാന ഉറവിടവുമാണ്.

ഫോളിക് ആസിഡ്, അയേണ്‍ എന്നിവ ബീറ്റ്‌റൂട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ അനീമിയയുള്ളവര്‍ക്കു ചേര്‍ന്ന നല്ലൊന്നാന്തരം ഭക്ഷണമാണിത്. ഇത് ശരീരത്തിലെ ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തെ സഹായിക്കുന്നു,

പുരുഷന്മാര്‍ ദിവസവും ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ആരോഗ്യപരമായ പല ഗുണങ്ങളും ഇതിവര്‍ക്കു നല്‍കും.

സെക്‌സ് ഹോര്‍മോണ്‍ ഉല്‍പാദനത്തിനും ബീറ്റ്‌റൂട്ട് നല്ലൊരു ഭക്ഷണം തന്നെ. പുരാതന റോമാക്കാര്‍ ബീറ്റ്‌റൂട്ട് സെക്‌സിനു ചേര്‍ന്ന ഒരു മരുന്നായി ഉപയോഗിച്ചിരുന്നു.

പുരുഷന്മാര്‍ക്ക് നാച്വറല്‍ വയാഗ്രയുടെ ഗുണം നല്‍കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട് ജ്യൂസ്പല പുരുഷന്മാര്‍ക്കും മാനസികമായപ്രശ്‌നങ്ങള്‍ വരെയുണ്ടാക്കുന്ന, ആത്മവിശ്വാസംനഷ്ടപ്പെടുത്തുന്ന ഒന്നാണ് ഉദ്ധാരണ പ്രശ്‌നങ്ങള്‍. ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാണം ലൈംഗികായവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതാണ്. ഇതിന് പല കാരണങ്ങളുണ്ടാകും. എന്തെങ്കിലുംഅസുഖങ്ങള്‍, രക്തക്കുഴലിലെ തടസങ്ങള്‍, ചില ശാരീരികഅവസ്ഥകള്‍ എന്നിങ്ങനെ പലതും.ഇതിനു പുറമെ പുകവലി, അമിത മദ്യപാനം എന്നിവ ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള കാരണങ്ങളായി വരാറുണ്ട്. സ്‌ട്രെസ്,ടെന്‍ഷന്‍, ഡിപ്രഷന്‍ എന്നിവയെല്ലാം ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള മറ്റു കാരണങ്ങളാണ്.

ചൂടുള്ള കാലാവസ്ഥ,സൈക്കിള്‍, ബൈക്ക് ഓടിയ്ക്കുക, ഇറുകിയ അടിവസ്ത്രംതുടങ്ങിയ പല കാരണങ്ങളും ഇതിനു പുറകിലുണ്ട്. ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം എന്നു പറഞ്ഞ് പല മരുന്നുകളും വിപണിയില്‍ ഇറങ്ങാറുണ്ട്. ഇതില്‍ പലതും ഗുണങ്ങള്‍ തരില്ലെന്നു മാത്രമല്ല, ദോഷങ്ങള്‍ ഏറെ നല്‍കുകയുംചെയ്യും.

ഈ പ്രശ്‌നത്തിന് നമുക്കു വീട്ടില്‍ തന്നെ ചെയ്യാവുന്ന പല പരിഹാരങ്ങളുമുണ്ട്. വീട്ടുവൈദ്യം,നാട്ടുവൈദ്യം എന്നെല്ലാംപറയാം. പലതും നമുക്ക് അടുക്കളയിലെ വസ്തുക്കള്‍ കൊണ്ടു തയ്യാറാക്കുകയും ചെയ്യാം. ഇത്തരത്തിലുള്ള ഒന്നാണ് ബീറ്റ്‌റൂട്ട്. പലതരം ആരോഗ്യഗുണങ്ങളിണങ്ങിയ ഒന്ന്. പുരുഷലൈംഗിക പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്.

ബീറ്റ്‌റൂട്ടില്‍

ബീറ്റ്‌റൂട്ടില്‍

ബീറ്റ്‌റൂട്ടില്‍ നൈട്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെത്തുമ്പോള ബാക്ടീരിയല്‍ പ്രവര്‍ത്തനങ്ങളിലൂടെ നൈട്രൈറ്റ്‌സ് ആയി മാറുന്നു. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. രക്തപ്രവാഹം ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ്.സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

ബീറ്റ്‌റൂട്ടില്‍ ഇഞ്ചിനീരും നാരങ്ങാനീരും

ബീറ്റ്‌റൂട്ടില്‍ ഇഞ്ചിനീരും നാരങ്ങാനീരും

ബീറ്റ്‌റൂട്ട് പച്ചയ്ക്കു കഴിയ്ക്കുന്നതും ജ്യൂസാക്കി കുടിയ്ക്കുന്നതുമാണ് ഏറ്റവും നല്ലത്. വേവിച്ചു കഴിയ്ക്കുന്നതും നല്ലതുതന്നെ.

ബീറ്റ്‌റൂട്ടില്‍ ഇഞ്ചിനീരും നാരങ്ങാനീരും കലര്‍ത്തി കുടിയ്ക്കുന്നതും നല്ലതാണ്‌

അയേണ്‍

അയേണ്‍

ബീറ്റ്‌റൂട്ട് അയേണ്‍ സമ്പുഷ്ടമാണ്. ഇതുകൊണ്ടുതന്നെ ശരീരത്തിലെ രക്തത്തിന്റെ അളവു വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. ഇതും നല്ല രക്തപ്രവാഹത്തിനും സെക്‌സ് ഗുണങ്ങള്‍ക്കും സഹായകമാകും.

കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍

കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍

കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ദിവസവും ഒരു ഗ്ലാസ് ബീറ്റ്‌റീട്ട് ജ്യൂസ് കുടിച്ചാല്‍ മതി.

ക്യാന്‍സര്‍

ക്യാന്‍സര്‍

ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കാം. ക്യാന്‍സര്‍ കോശങ്ങളോട് പോരാടാന്‍ ഇതിന് കഴിവുണ്ട്.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നതാണ് ബീറ്ററൂട്ട് ജ്യൂസ്. രക്തസമ്മര്‍ദ്ദമുള്ളവര്‍ എന്നും രാവിലെ ബീറ്റ്റൂട്ട് ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. രക്ത സമ്മര്‍ദ്ദത്തെ കൃത്യമാക്കുന്നതിന് സഹായിക്കുന്നു ഈ മാര്‍ഗ്ഗങ്ങള്‍.

ബീറ്റ്‌റൂട്ടില്‍ അടങ്ങിയ നൈട്രേറ്റ്

ബീറ്റ്‌റൂട്ടില്‍ അടങ്ങിയ നൈട്രേറ്റ്

ബീറ്റ്‌റൂട്ടില്‍ അടങ്ങിയ നൈട്രേറ്റ് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുമ്പോഴേക്കും നൈട്രിക് ഓക്‌സൈഡായി മാറും. നൈട്രിക് ഓക്‌സൈഡിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്. ഇതുമൂലം രക്തചംക്രമണം സുഗമമാകുന്നുരക്തചംക്രമണം സുഗമമാക്കുന്നതിലൂടെ ഹൃദയത്തിന്റെ പ്രവര്‍ത്തനഭാരം കുറയ്ക്കാനും ബീറ്റ്‌റൂട്ടിലെ നൈട്രേറ്റിനു കഴിവുണ്ട്.

ബീറ്റ്‌റൂട്ട് ജ്യൂസില്‍

ബീറ്റ്‌റൂട്ട് ജ്യൂസില്‍

ബീറ്റ്‌റൂട്ട് ജ്യൂസില്‍ ധാരാളം മിനറല്‍സ്, ഫൈബര്‍, ആന്റിയോക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പ്രായം കൂടുന്തോറും പല കാര്യങ്ങളും മറന്നു പോകുന്നു. തലയിലെ ചില ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയുന്നതാണിതിനു കാരണം. ഈ അവസ്ഥയ്ക്ക് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാല്‍ മതി.

English summary

Beetroot Juice Benefits For Men

Beetroot Juice Benefits For Men, Read more to know about
X
Desktop Bottom Promotion