For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഞ്ഞിവെള്ളത്തിന്റെ ഗുണങ്ങള്‍

By Glory
|

അരി വെന്തു കഴിഞ്ഞു അതില്‍ നിന്ന് ഊറ്റിയെടുക്കുന്ന വെള്ളമാണ് കഞ്ഞിവെള്ളം. പലപ്പോഴും ഒന്നിനും ഉപയോഗിക്കാതെ നാം ഈ വെള്ളം മറിച്ച് കളയുകയാണ് പതിവ്.

awer

എന്നാല്‍ ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്ന നിരവധി വിറ്റാമിനുകളുടെ അപൂര്‍വ്വ കലവറയാണ് നാം ചുമ്മ മറിച്ച് കളയുന്ന കഞ്ഞിവെള്ളം.

മുഖ ഭംഗിയ്ക്ക്

മുഖ ഭംഗിയ്ക്ക്

മുഖ ഭംഗിയ്ക്ക് കഞ്ഞിവെള്ളമോ എന്നോര്‍ത്ത് ടെന്‍ഷന്‍ ആവണ്ട. മുഖത്തിനു തിളക്കം കൂറ്റന്‍ ഏറെ ഗുണം ചെയ്യും ഈ നാടാന്‍ കഞ്ഞിവെള്ളം. ആദ്യം കഞ്ഞിവെള്ളം എടുത്തു, ഒരു കോട്ടണ്‍ തുണി കഞ്ഞിവെള്ളത്തില്‍ മുക്കിയെടുത്ത നനച്ച ശേഷം മുഖത്ത് മെല്ലെ തേയ്ച്ചു പിടിപ്പിക്കാം.

ഇതൊരു ടോണര്‍ പോലെ കണ്ടാല്‍ മതിയാകും. ഇത്ര ചെറിയ കാര്യം പക്ഷേ ഇത് മുഖത്തിന് നല്കുന്ന അഴക് ചെറുതൊന്നുമല്ല. സൂര്യപ്രകാശത്തിലെ യു വി രശ്മികള്‍ മൂലം മുഖത്തിനുണ്ടാകുന്ന കരുവാളിപ്പുകളെ ആട്ടിയകറ്റുന്ന മരുന്നാണ് ഇത്.

നല്ല മുടിയ്ക്ക്

നല്ല മുടിയ്ക്ക്

വീര്യം കുറഞ്ഞ ഒരു ഷാമ്പൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക, ശേഷം കഞ്ഞിവെള്ളം മുടിയില്‍ നന്നായി തെയ്ച് പിടിപ്പിക്കാം. 10 മിനിട്ടിനു ശേഷം ഇത് കഴുകി കളയാം.

കഞ്ഞിവെള്ളത്തിലെ പ്രോട്ടീന്‍ മുടിയ്ക്ക് ഏറെ ഗുണം ചെയ്യും, ശരിക്ക് പറഞ്ഞാല്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി ചെയ്യുന്ന ഒരു പ്രോട്ടീന്‍ ട്രീട്മെന്റ്റ് പോലെ തന്നെ ഗുണം ഇതിനും മുടിയില്‍ ലഭിക്കും.

തൊലിപ്പുറത്തെ അസ്വസ്ഥത

തൊലിപ്പുറത്തെ അസ്വസ്ഥത

അമിതമായി സൂര്യ രശ്മികള്‍ എല്ക്കുമ്പോള്‍ തൊലിയില്‍ പൊള്ളലുകളും അസ്വസ്ഥതകളും ഉണ്ടാകാന്‍ സാധ്യതകള്‍ ഏറെയാണ്. ഇതിനു മികച്ച പരിഹാരമാണ് കഞ്ഞിവെള്ളം. ആവശ്യത്തിനു കഞ്ഞിവെള്ളം ഉണ്ടാക്കിയ ശേഷം പതിനഞ്ചു മിനിട്ട് നേരം ശരീരത്തില്‍ കഞ്ഞിവെള്ളം കോരിയൊഴിച്ച് രണ്ടു നേരം കുളിച്ചാല്‍ ഇത്തരം അസ്വസ്ഥതകള്‍ ഒക്കെ മാറിക്കിട്ടും.

മസിലുകള്‍ക്ക്

മസിലുകള്‍ക്ക്

അമിനോ ആസിഡുകള്‍ കൊണ്ട് ഗുണപ്രദമാണ് കഞ്ഞിവെള്ളം. ശരീരത്തിലെ മസിലുകളുടെ പുനരുദ്ധാരണത്തിനും ശരീര കലകളുടെ ആരോഗ്യത്തിനും ഇത് ഏറെ വേണ്ടതുമാണ്, മാത്രമല്ല ഇതില്‍ കാര്‍ബണേട്ടും നന്നായി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് കഞ്ഞിവെള്ളം കുടിയ്ക്കുന്നത് ശാരീരികമായും ആരോഗ്യകാര്യത്തിനു ഏറെ ഗുണം ചെയ്യും എന്നറിയുക.

എക്സിമയ്ക്ക്

എക്സിമയ്ക്ക്

എക്സിമ പോലെയുള്ള തൊലിയില്‍ വരുന്ന അസുഖങ്ങള്‍ കഞ്ഞിവെള്ളം ഉപയോഗിച്ച് അകറ്റാന്‍ സാധിക്കും. തൊലിപ്പുറത്തുണ്ടാകുന്ന താരന്‍ മൂലമോ ഒക്കെ വരാവുന്ന കുരുക്കള്‍ ഉള്ള ഭാഗത്ത് കഞ്ഞിവെള്ളം കോട്ടന്‍ തുണി കൊണ്ട് തേയ്ച്ചു കൊടുക്കുക. ഇതിനു പരിഹാരമാകും. എക്സിമ ഉള്ളവര്‍ക്കും കഞ്ഞിവെള്ളം തണുപ്പിച്ച ശേഷം പ്രശ്നം ഉള്ള ഭാഗത്ത് നന്നായി പുരട്ടി കൊടുത്താല്‍ മതിയാകും. മാറ്റം ഉണ്ടാകും എന്ന് ഉറപ്പു.

വയറിളക്കം

വയറിളക്കം

ഒരു ഗ്ലാസ് കഞ്ഞിവെള്ളത്തില്‍ ആവശ്യത്തിനു ഉപ്പിട്ട് വയറില്‍ അസുഖം ബാധിച്ച ആള്‍ക്ക് നല്കുക. മറ്റൊരു ഭക്ഷണവും നല്‍കിയില്ലെങ്കില്‍ പോലും ഇടയ്ക്കിടയ്ക്ക് ദാഹം തോന്നുമ്പോഴോ വിശപ്പ് തോന്നുമ്പോഴോ ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കുക. ഇത് ക്ഷീണം അകറ്റി വയറിളക്കത്തിന് ആശ്വാസം തരും.

കണ്ടീഷണര്‍

കണ്ടീഷണര്‍

മുടിയുടെ ആരോഗ്യത്തിന് കണ്ടീഷണര്‍ ഉപയോഗിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഇനി മുതല്‍ കണ്ടീഷണര്‍ ഉപയോഗിക്കുന്നതിന് മുന്‍പ് അല്‍പം കഞ്ഞിവെള്ളം പരീക്ഷിച്ചു നോക്കുന്നത് നല്ലതാണ്. ഷാമ്പൂ ചെയ്ത് കഴിഞ്ഞ ശേഷം മുടി കഞ്ഞിവെള്ളം കൊണ്ട് കഴുകുക. ഇത് മുടി നന്നായി വളരുന്നതിലും കൂടുതല്‍ മൃദുലമാകുന്നതിനും സഹായിക്കും.

മുടിയുടെ അറ്റം പിളരുന്നതിന്

മുടിയുടെ അറ്റം പിളരുന്നതിന്

മുടിയുടെ അറ്റം പിളരുന്നത് പല വിധത്തില്‍ മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് എന്നാല്‍ ഇനി ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഞ്ഞിവെള്ളം മാത്രം മതിയാകും.കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുക വഴി ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം.

താരന്‍

താരന്‍

താരന്‍ ഇന്നു പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. എന്നാല്‍ പേടിക്കേണ്ട ഇത്തരം പ്രശ്നങ്ങള്‍ക്ക് കഞ്ഞിവെള്ളം ഒരു മികച്ച പരിഹാരമാണ്. താരന്‍ ഇല്ലാതാക്കുന്നതിന് കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകിയാല്‍ മതി. മാത്രമല്ല ടോണിക്കിനു പകരമായി കഞ്ഞിവെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയേറെ നല്ലതാണ്.

കഴുത്തിനു ചുറ്റുമുള്ള കറുപ്പ്

കഴുത്തിനു ചുറ്റുമുള്ള കറുപ്പ്

സൗന്ദര്യം ശ്രദ്ധിക്കുന്നവരുടെ ഒരു പ്രധാന പ്രശ്നമാണ് കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം. അതിനുവേണ്ടി പല മാര്‍ഗങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ടതായിരിക്കും പലരും. ഇനി പേടിക്കേണ്ട കഞ്ഞി വെള്ളം കഴുത്തിനു ചുറ്റും പുരട്ടി പതിനഞ്ചു മിനിട്ടിനു ശേഷം കഴുകിക്കളയൂ കഴുത്തില്‍ മാത്രമല്ല കക്ഷത്തിലെ കറുപ്പിനും പരിഹാരം ഉണ്ടാകും.

മുഖക്കുരു

മുഖക്കുരു

പ്രത്യേകിച്ചും കൗമാരക്കാരുടെ ഇടയിലുള്ള ഒരു പ്രധാന പ്രശ്നമാണ് മുഖക്കുരു. ഈ മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മുഖക്കുരു മാറുന്നുവെന്നു മാത്രമല്ല മുഖക്കുരുവിന്റെ പാടുകള്‍ കൂടി പൂര്‍ണമായും ഇതിലൂടെ ഇല്ലാതാക്കുവാന്‍ സഹായിക്കുന്നു.

മുടി വളരാന്‍

മുടി വളരാന്‍

മുടി വളരാന്‍ പല വിധത്തിലുള്ള പരീക്ഷണങ്ങളും നടത്തുന്നവരാണ് പലരും. ഇതിനുവേണ്ടി പലവിധത്തിലുള്ള എണ്ണകളും മറ്റും ഉപയോഗിക്കുന്നവരാണ് കൂടുതല്‍ പേരും. എന്നാല്‍ ഇനി ഇത്തരത്തിലുള്ള എണ്ണകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക അതിനു മുന്‍പ് അല്‍പം കഞ്ഞിവെള്ളം ഉപയോഗിച്ച് നോക്കൂ. എല്ലാ വിധത്തിലുള്ള മുടിയുടെ പ്രശ്നത്തിന് പരിഹാരം കാണാം.

അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം

കഞ്ഞിവെള്ളം അകാല വാര്‍ദ്ധക്യം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് മുഖത്തെ ചുളിവുകളും മറ്റും മാറുന്നതിനു സഹായിക്കുന്നു.

കണ്ണിനു താഴെയുള്ള കറുപ്പ്

കണ്ണിനു താഴെയുള്ള കറുപ്പ്

കണ്ണിനു താഴെയുള്ള കറുപ്പിന് കഞ്ഞിവെള്ളം പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇതിനു വേണ്ടി അല്‍പം കഞ്ഞിവെള്ളം പഞ്ഞിയില്‍ മുക്കി കണ്ണിനു താഴെ തേക്കുക. ഇത് പത്ത് മിനിറ്റിനുള്ളില്‍ കണ്ണിനു താഴെയുള്ള കറുപ്പ് നിറത്തിനു പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

നല്ലൊരു ടോണര്‍

നല്ലൊരു ടോണര്‍

സൗന്ദര്യത്തിന്റെ കാര്യത്തില്‍ ടോണര്‍ ഉപയോഗിക്കുന്നവര്‍ക്ക് കഞ്ഞിവെള്ളം ഉപയോഗിക്കാവുന്നതാണ്.

മലബന്ധത്തിന് പ്രതിവിധി

മലബന്ധത്തിന് പ്രതിവിധി

കഞ്ഞിവെള്ളത്തില്‍ ധാരാളം ഫൈബറും അന്നജവും അടങ്ങിയിട്ടുണ്ട്. കൂടാതെ വയറിനുള്ളില്‍ നല്ല ബാക്ടീരിയകള്‍ വളരാനും കഞ്ഞിവെള്ളം സഹായിക്കുന്നു. ഇത് മലബന്ധം ഇല്ലാതാക്കാന്‍ സഹായിക്കും.

Read more about: health tips ആരോഗ്യം
English summary

beauty-benefits-of-rice-water

When exposed to sun rays, the skin is more likely to cause holes and irritations. Rice soup is the best solution for this,
Story first published: Wednesday, June 20, 2018, 12:31 [IST]
X
Desktop Bottom Promotion