For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിഡ്‌നി പ്രശ്‌നങ്ങള്‍ക്കു പുറകില്‍

|

കഴിഞ്ഞ മാർച്ച് എട്ടാം തീയതിയാണ് ലോക വൃക്കാ ദിനം നമ്മളെല്ലാവരും ആചരിച്ചത്. നാം ഓരോരുത്തരുടെയും വൃക്കകളുടെ പൂർണ്ണ സംരക്ഷണത്തിനായി സർവ്വലോക വ്യാപകമായി നടത്തിവരുന്ന അവബോധ ക്യാമ്പയിനുകൾ വൃക്കകളുടെ ആരോഗ്യത്തിന്റെയും വൃക്കരോഗങ്ങളെ അകറ്റി നിർത്തുന്നതിനും വേണ്ടിയുമുള്ള സാധ്യതകളെ ചൂണ്ടിക്കാണിക്കുന്നു

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് വൃക്കകൾ. നമ്മുടെ ശരീരത്തിൽ അളവിലധികമായി വന്നെത്തുന്ന ജലാംശംത്തെ നീക്കം ചെയ്യുകയാണ് വൃക്കകളുടെ പ്രാഥമികമായ ധർമ്മം. അതോടെപ്പം ശരീരത്തിന് ജലാംശം ആവശ്യമായിവരുമ്പോൾ ഉപയോഗിക്കാനായി വേണ്ടത്ര സൂക്ഷിച്ചു വയ്ക്കുകയും ചെയ്യുന്നു അവ. രക്തത്തെ വേണ്ട രീതിയിൽ ശുദ്ധീകരിച്ച് അതിലെ ആവശ്യമില്ലാത്ത വസ്തുക്കളെ പുറന്തള്ളി കളഞ്ഞ് ശരീരത്തെ ആരോഗ്യപൂർണമായി സംരക്ഷിക്കുന്നതിൽ വൃക്കകൾ പ്രധാന പങ്കുവഹിക്കുന്നു

ശരീരത്തിൽ കാൽഷ്യം, ഫോസ്സ്ഫേറ്റ് തുടങ്ങിയ ധാതു പദാർത്ഥങ്ങളെ ഉത്പാദിപ്പിക്കുന്നതിലും പ്രധാനപങ്കുവഹിക്കുന്നു വൃക്കകൾ. രക്തസമ്മർദത്തെ നിയന്ത്രിക്കുന്ന പ്രധാനമായ ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നതിലും ചുവന്ന രക്താണുക്കളുടെ ഉത്പാദന പ്രക്രിയകളിലുമുള്ള വൃക്കകളുടെ സ്വാധീനം വളരേ വലുതാണ്

അതുകൊണ്ട് നിങ്ങളുടെ വൃക്കകൾ യഥായോഗ്യം പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടത് സർവപ്രധാനമാണ്

വൃക്കകളുടെ ക്ഷതങ്ങൾക്ക് കാരണമായി ഭവിച്ചേക്കാവുന്ന 10 ശരീര ചിട്ടകളെക്കുറിച്ച് വായിക്കാം

വേദനസംഹാരികളായ ഗുളികകൾ

വേദനസംഹാരികളായ ഗുളികകൾ

വേദനസംഹാരികളായ ഗുളികകൾ കഴിക്കുന്നത് വഴി വേദനകളുടേയും ശരീര അസ്വാസ്ത്യങ്ങളുടേയും തീവ്രത കുറയ്ക്കാൻ ആകുമെങ്കിലും വരും കാലങ്ങളിൽ ഇത് നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനശേഷിയെ പൂർണ്ണമായും തകർത്തുകളയാൻ ശക്തിയുള്ളവയാണ്. വൃക്കകൾക്ക് രോഗമുള്ള ഒരാളാണ് നിങ്ങളെങ്കിൽ ഇവ ഉപയോഗിക്കുന്നത് വഴി അവ കൂടുതൽ വഷളാകാനേ സാധ്യതയുള്ളൂ. തുടർച്ചയായി വേദനസംഹാരി ഗുളികകൾ കഴിക്കുമ്പോൾ വരാനിരിക്കുന്നത് മാരകരോഗങ്ങളുള്ള മോശം അവസ്ഥയാണെന്ന് ഓരോ തവണയും ഓർക്കണം

ക്രമം തെറ്റിയ ഭക്ഷണരീതി വഴി

ക്രമം തെറ്റിയ ഭക്ഷണരീതി വഴി

എളുപ്പത്തിനായി നാം പുറത്തുനിന്നു കഴിക്കുന്ന ഫാസ്റ്റ് ഫുഡ്ഡുകളിൽ ഫോസ്ഫറസ്സിന്റെയും സോഡിയത്തിന്റെയും അളവ് വളരെ കൂടുതലാണ്. വർദ്ധിച്ചുവരുന്ന ഫോസ്ഫറസ് നിറഞ്ഞ ഫാസ്റ്റ് ഫുഡ് സമ്പ്രദായം കിഡ്നികളുടെ പ്രവർത്തനങ്ങൾക്ക് ആപകട സൂചനയിട്ടാണ് തുടർകാല പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. വൃക്കരോഗങ്ങളുള്ള വ്യക്തികൾ തങ്ങളുടെ നിത്യാഹാരത്തിൽ നിന്നും ഫോസ്ഫറസ് നിറഞ്ഞ ഭക്ഷണസാമഗ്രികൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം.

ഉപ്പു കലർന്ന ഭക്ഷണം അധികമായി കഴിക്കുന്നത്

ഉപ്പു കലർന്ന ഭക്ഷണം അധികമായി കഴിക്കുന്നത്

ലവണാംശം അധികമുള്ള ഭക്ഷണസാധനങ്ങളിൽ സോഡിയത്തിന്റെ അളവ് വളരെ കൂടുതലാണ്. ഇത് നിങ്ങളിൽ രക്തസമ്മർദ്ദം കൂടാൻ കാരണമാകും. അതോടൊപ്പം ഇത് നിങ്ങളുടെ വൃക്കകളെ നശിപ്പിക്കുന്നതിനു കാരണമാകുന്നു. ലവണാംശമുള്ള പദാർത്ഥങ്ങളെ അലിയിച്ചു കളയുന്നതിന് വേണ്ടി വൃക്കകൾ വളരെയേറെ ദുസ്സഹമായി ബുദ്ധിമുട്ടേണ്ടതുണ്ട്.. ഇത് നിങ്ങളുടെ ശരീര സ്ഥിതിയെ പാടെ തകിടം മറിച്ചേക്കാം. ഒരുപാട് വൃക്കരോഗങ്ങൾ കൈവരാൻ കാരണമായിത്തീരുകയും ചെയ്യും

വെള്ളം ഒട്ടും തന്നെ കുടിക്കാത്തപ്പോൾ

വെള്ളം ഒട്ടും തന്നെ കുടിക്കാത്തപ്പോൾ

ജലാംശം നിങ്ങളുടെ ശരീരത്തിൽ ചെന്ന് മറ്റു് മൂലകങ്ങളുമായി സംയോജനം ചെയ്യുമ്പോൾ വൃക്കകൾക്ക് നിർത്താതെ പ്രവർത്തിക്കാൻ വേണ്ടത്ര ഊർജ്ജം ലഭിക്കുന്നു. അതോടൊപ്പം ശരീരത്തിൽ ഉത്ഭഭവിക്കുന്ന ജൈവിക വിഷങ്ങൾളെ പുറന്തള്ളാനും സഹായിക്കുന്നു. വൃക്കയിൽ കല്ല് വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം ആവശ്യത്തിലധികം വെള്ളം കുടിക്കുകയാണ്. വൃക്ക രോഗങ്ങളാൽ വലയുന്നവർ എല്ലാവരും തന്നെ ജലാംശത്തിനായി കുടിക്കുന്ന ദ്രാവക സാമഗ്രിയകങ്ൾക്ക് പരിധി നിർണയിക്കേണ്ടതുണ്ട്

മാംസാഹാരം ആവശ്യത്തിൽ കൂടുതൽ കഴിക്കുന്നത്

മാംസാഹാരം ആവശ്യത്തിൽ കൂടുതൽ കഴിക്കുന്നത്

മാംസഭക്ഷണങ്ങളിൽ ഉൾക്കൊണ്ടിരിക്കുന്ന പ്രോട്ടീനുകൾ ശരീരത്തിലെ രക്തത്തിൽ രൂക്ഷമായ രീതിയിൽ ആസിഡുകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളവയാണ്. ഇത് നിങ്ങളുടെ വൃക്കകൾക്ക് ഹാനികരമാണ്. ഇത് അസിഡോസിസ് എന്ന അസുഖത്തിന് കാരണമാകും. വൃക്കകൾക്ക് ഈ ആസിഡുകളെ വേഗത്തിൽ നിർമാർജ്ജനം ചെയ്യാനുള്ള കഴിയില്ല. മാംസാഹാര പ്രോട്ടീനുകൾ ശരീരത്തിന് അഭിവാജ്യഘടകമാണ് എങ്കിൽകൂടി അമിതമായി ഉള്ള ഇതിന്റെ ഉപയോഗം പല നിർണായക രോഗങ്ങൾക്കും കാരണമായി ബാധിച്ചേക്കാം

വേണ്ടത്ര ഉറങ്ങാതിരിക്കുന്നത്

വേണ്ടത്ര ഉറങ്ങാതിരിക്കുന്നത്

ശരീരത്തിന്റെ സംതുലനാവസ്ഥയ്ക്ക് ഏറ്റവും ആവശ്യമായ ഘടകമാണ് ഉറക്കം. , അത് നിങ്ങളുടെ തലച്ചോറിനെയും ശരീരത്തിലെ വിവിധ മാംസപേശികളേയും വിശ്രമിക്കാൻ അനുവദിക്കുന്നു. ഒരു നല്ല നിശാശയനം മുഴുവൻ ശരീരത്തെയും അതോടൊപ്പം വൃക്കകളെയും ആരോഗ്യപൂർണ്ണമായി സംരക്ഷിക്കുന്നു. കാരണം വൃക്കയുടെ പ്രവർത്തനങ്ങളുടെ കാലചക്രം ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഉറങ്ങിയും ഉണർന്നുമിരിക്കുന്ന വേളകളെ സംബന്ധിച്ചാണ്, 24 മണിക്കൂറുമുള്ള ഒരാളുടെ ജീവിതചര്യകളെ സന്തുലിതാവസ്ഥയിൽ ഏകോപിപ്പിക്കാൻ അത് സഹായിക്കുന്നു.

പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത്

പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത്

ശരീരത്തിൽ അമിതവണ്ണത്തിന് കാരണമാകുന്ന ഒരു ഘടകമാണ് മധുരം കലർന്ന ഭക്ഷണപദാർത്ഥങ്ങൾ. പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടാകാൻ കാരണമാകുന്ന പഞ്ചസാരയുടെ ഉപയോഗം കഴിവതും കുറയ്ക്കാൻ നോക്കുക. മധുരമേറിയ ഭക്ഷണപദാർത്ഥങ്ങളിലൂടെയും സോഫ്റ്റ് ഡ്രിങ്ക്സിലൂടെയും ഒക്കെ വൃക്കയിൽ എത്തിച്ചേരുന്ന പഞ്ചസാരയുടെ അധികമായ അളവ് വളരെ മാരകമായ രോഗങ്ങൾക്ക് കാരണമാകുന്നു.

മദ്യപാനം അമിതമാകുമ്പോൾ

മദ്യപാനം അമിതമാകുമ്പോൾ

പതിവായി പരിധിയിലധികം മദ്യപിക്കുന്നത് വളരെ അപകടം പിടിച്ച വൃക്കരോഗങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. ഒരു സമ്പൂർണ മദ്യപാനിയുടെ ദിനചര്യകൾ ഒരുപാട് കാലം സാധാരണഗതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല. അതുകൊണ്ട് മദ്യപിക്കുന്നതിന് കഴിയാവുന്നത്ര നിയന്ത്രണം കൽപ്പിച്ചുകൊണ്ട് നിങ്ങളുടെ വൃക്കകളെ സംരക്ഷിക്കാൻ ശ്രദ്ധിക്കുക

സിഗരറ്റ് വലി കൂടുതലാവുമ്പോൾ

സിഗരറ്റ് വലി കൂടുതലാവുമ്പോൾ

സെന്റർ ഓഫ് ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവന്റേഷന്റെ നിലപാടുകൾ പ്രകാരം , പുകവലി ശരീരത്തിലെ ഓരോ ആവങ്ങൾക്കും ദോഷകരമാണെന്ന് പ്രസ്താവിക്കുന്നു. വൃക്കകളെ വളരേ പ്രതികൂലമായ രീതിയിൽ ബാധിച്ചേക്കാവുന്ന പുകവലിയുടെ ഉപയോഗം ശരീരത്തിൽ രക്തസമ്മർദത്തിന്റെ തീവ്രത ഉയർത്താനും ഹൃദയത്തിലേക്കും വൃക്കയിലേക്കുമുള്ള രക്തത്തിന്റെ ഒഴുക്ക് കുറയ്ക്കാനും കാരണമാകുന്നു.

മൂത്രമൊഴിക്കാതെ പിടിച്ചു നിൽക്കുമ്പോൾ

മൂത്രമൊഴിക്കാതെ പിടിച്ചു നിൽക്കുമ്പോൾ

മൂത്ര വിസർജ്ജന പ്രക്രിയ എന്നാൽ ശരീരത്തിന് ആവശ്യമില്ലാത്ത ജൈവരാസസത്തങ്ങളെ ശരീരം പുറന്തള്ളുക എന്നാണർത്ഥം. തിരക്കേറിയ സമയങ്ങളിൽ ആണെങ്കിൽപോലും കൃത്യസമയത്ത് മൂത്ര വിസർജ്ജനം നടത്തിയില്ലെങ്കിൽ, അത് നിങ്ങളുടെ വൃക്കകൾക്ക് വളരെയധികം ദോഷകരമാണ് . ഇത് മൂത്രാശയത്തിലുണ്ടാകുന്ന കല്ലുകൾക്കും വൃക്കകളിലെ രോഗങ്ങൾക്കും കാരണമായിത്തീരുന്നു

അണുബാധയോ രോഗപ്പകർച്ചയോ ശ്രദ്ധിക്കാതിരിക്കുമ്പോൾ

അണുബാധയോ രോഗപ്പകർച്ചയോ ശ്രദ്ധിക്കാതിരിക്കുമ്പോൾ

സാധാരണയായി നിങ്ങളിൽ കണ്ടുവരുന്ന അണുബാധകളെ കൃത്യമായി ശിശ്രൂഷിച്ചില്ലെങ്കിൽ ഒടുവിലത് വളരെയധികം ദൂഷ്യഫലങ്ങളിൽ നിങ്ങളെ കൊണ്ടെത്തിക്കും. നിങ്ങളുടെ വൃക്കകളുടെ നിലനിൽപ്പിനെ തന്നെ സാരമായി രീതിയിൽ ബാധിച്ചേക്കാവുന്ന പകർച്ചവ്യാധികളെ വേണ്ട സമയത്തു തന്നെ പരിപാലിക്കുക. ആന്റിബയോട്ടിക്കുകൾ കഴിച്ചാൽ മാറാവുന്നതേയുള്ളൂ നമുക്കുണ്ടാകുന്ന ഒരുവിധ രോഗപ്പകർച്ചകളും

English summary

Bad Habits That Damage Your Kidneys

Bad Habits That Damage Your Kidneys, read more to know about
Story first published: Wednesday, March 14, 2018, 19:51 [IST]
X
Desktop Bottom Promotion