For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്‌നാറ്റം പൂര്‍ണ്ണമായി ഇല്ലാതെയാക്കാം

By Belbin Baby
|

നമ്മുടെ വ്യക്തിത്വത്തെ തന്നെ ഇല്ലാതെയാക്കുന്ന ഒന്നാണ് വായ്‌നാറ്റം. വായില്‍ നിന്ന് രൂക്ഷമായ മണം ഉണ്ടാകുന്നവരോട് ഇടപഴകുവാന്‍ പോലും നാം മടിക്കാറുണ്ട്. അല്പം ഒന്ന് ശ്രദ്ധിച്ചാല്‍ മറ്റുള്ളവരെ നമ്മില്‍ നിന്ന് അകറ്റുന്ന ഈ അവസ്ഥയില്‍ നിന്ന് നമ്മള്‍ക്ക് മുക്തിനേടാന്‍ സാധിക്കും.

A

പല്ലുതേച്ചാല്‍ വായ്നാറ്റം അകറ്റി നിര്‍ത്താം. എന്നാല്‍ ചിലരില്‍ അല്‍പസമയത്തിന് ശേഷം വീണ്ടും വായ്നാറ്റം കടന്നുവരാം. ശ്വാസകോശം, ആമാശയം, അന്നനാളം എന്നിവിടങ്ങളിലെ ആരോഗ്യപ്രശ്നങ്ങളും വായ്നാറ്റത്തിന് കാരണമാകും. പുകവലിയാണ് മറ്റൊരു വില്ലന്‍. സൈനസൈറ്റിസ്, ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങിയവ വായ്നാറ്റത്തിന്റെ കാരണമാകാം.

rh

ഗ്യാസ്, ദഹനക്കുറവ് എന്നിവയും വായ്നാറ്റം വരാനുള്ള കാരണങ്ങളാണ്. വായയിലെ പ്രശ്നങ്ങളാണ് വായ്നാറ്റത്തെ സൃഷ്ടിക്കുന്ന മറ്റ് കാരണങ്ങള്‍. മോണരോഗം, ഭക്ഷണാവശിഷ്ടങ്ങള്‍ തടഞ്ഞുനില്‍ക്കുക, തൊണ്ടയിലെയും ടോണ്‍സിലിലെയും അണുബാധ, ജലദോഷം തുടങ്ങിയവയും വായ്നാറ്റത്തിന് കാരണമാണ്. കാന്‍സര്‍, വൃക്ക - കരള്‍ രോഗങ്ങളും വായ്നാറ്റത്തിനുള്ള കാരണമാണ്. വായ്നാറ്റം കണ്ടെത്താന്‍ മാര്‍ഗ്ഗങ്ങളുണ്ട്. ഏറ്റവും അനുയോജ്യമായത് ഏറ്റവും വിശ്വസ്തരായവരോട് ചോദിച്ചറിയുകയാണ്. വായ്നാറ്റം സ്വയം തിരിച്ചറിയാനും മാര്‍ഗ്ഗങ്ങളുണ്ട്. വിരല്‍ നക്കിയ ശേഷം ഒന്നോ രണ്ടോ മിനുട്ട് വിരല്‍ ഉണക്കാന്‍ വിടുക. തുടര്‍ന്ന് മണത്ത് നോക്കിയാല്‍ വായ്നാറ്റം ഉണ്ടോ എന്ന് തിരിച്ചറിയാം.

കാരണങ്ങള്‍; ഭക്ഷണം

കാരണങ്ങള്‍; ഭക്ഷണം

പല്ലില്‍ ഒട്ടിപ്പിടിക്കുന്ന തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വായ്‌നാറ്റത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഉള്ളി, വെളുത്തുള്ളി, ചില പച്ചക്കറികള്‍, ചില കറിക്കൂട്ടുകള്‍ തുടങ്ങിയവയും വായ്‌നാറ്റത്തിനു കാരണമാവുന്നു.

പുകവലിയും പുകയില ഉല്പന്നങ്ങളും

പുകവലിയും പുകയില ഉല്പന്നങ്ങളും

പുകവലിക്കുന്നവര്‍ പുകയിലയുടെ ദുഷിച്ച ഗന്ധം പേറുന്നവരായിരിക്കും. പുകവലിക്കാര്‍ക്കും പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും വായ്‌നാറ്റത്തിന്റെ മറ്റൊരു കാരണമായ മോണരോഗം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്

 വായിലെ അണുബാധ

വായിലെ അണുബാധ

കേടുവന്ന പല്ലുകള്‍, മോണരോഗം, വായിലെ വ്രണം, പല്ലു പറിക്കുന്നതും വായില്‍ നടത്തിയ ശസ്ത്രക്രിയമായും ബന്ധപ്പെട്ട് വായിലുണ്ടാകാവുന്ന മുറിവുകള്‍ തുടങ്ങിയവയും വായ്‌നാറ്റത്തിനു കാരണമായേക്കാം.

വായ വരള്‍ച്ചവായ വരളുന്നതും വായ്‌നാറ്റത്തിനു കാരണമാവുന്നു. വായില്‍ ഉത്പാദിപ്പിക്കുന്ന ഉമിനീര്‍ വായ വൃത്തിയാക്കുന്നതിനൊപ്പം വായ്‌നാറ്റത്തിനു കാരണമായേക്കാവുന്ന പദാര്‍ത്ഥങ്ങളെയും നീക്കംചെയ്യുന്നു. എന്നാല്‍, വായ വരള്‍ച്ച (dry mouth) യുള്ളവര്‍ക്ക് ഉമിനീര്‍ ഉത്പാദനം കുറവായതിനാല്‍ വായ വരളുകയും വായ്‌നാത്തിനു കാരണമാവുകയും ചെയ്യുന്നു. ഉറക്കത്തിലും വായ വരളാം, വായ തുറന്നു വച്ച് ഉറങ്ങുന്നവരിലാണ് ഇത് കൂടുതലായും കാണുന്നത്. ഇതു കൂടാതെ, ചില മരുന്നുകളുടെ ഉപയോഗവും വായ വരള്‍ച്ചയ്ക്കും തുടര്‍ന്ന് വായ്‌നാറ്റത്തിനും കാരണമായേക്കാം.

 തൊണ്ടയുടെയും മൂക്കിന്റെയും അവസ്ഥ

തൊണ്ടയുടെയും മൂക്കിന്റെയും അവസ്ഥ

ടോണ്‍സില്‍സ് അണുബാധയുണ്ടെങ്കില്‍ (tonsillitis) അതില്‍ ബാക്ടീരിയയുടെ ഒരു പാളി ഉണ്ടായേക്കാം. ചിലപ്പോള്‍ ടോണ്‍സിലുകളിലെ ചെറിയ കല്ലുകള്‍ ബാക്ടീരിയകള്‍ കൊണ്ട് പൊതിഞ്ഞിരിക്കും. ഇത് ദുര്‍ഗന്ധമുണ്ടാവാന്‍ കാരണമാവാം.

മറ്റു പ്രശ്‌നങ്ങള്‍

മറ്റു പ്രശ്‌നങ്ങള്‍

ചില രോഗങ്ങളും മെറ്റാബോളിസത്തിലെ ക്രമക്കേടുകളും ചില രാസവസ്തുക്കളുടെ ഉത്പാദനത്തിനും അതുവഴി ദുര്‍ഗന്ധത്തിനും കാരണമായേക്കാം. വയറ്റിലുള്ള ആഹാരം തിരികെ അന്നനാളത്തിലേക്ക് എത്തുന്ന രോഗമുള്ളവരില്‍ ഭക്ഷണം ചീയുന്നതു കാരണം വായ്‌നാറ്റം ഉണ്ടാകുന്നു.

 തടയാന്‍ നിരവധി മാര്‍ഗങ്ങള്‍

തടയാന്‍ നിരവധി മാര്‍ഗങ്ങള്‍

വായ്‌നാറ്റം അല്പം ഒന്ന് ശ്രദ്ധിച്ചാല്‍ നമ്മിള്‍ നിന്ന് പൂര്‍ണ്ണമായി അകറ്റാന്‍ സാധിക്കുന്ന ഒന്നാണ്. അതിനുള്ള വഴികളാണ് ഇനി

ദിവസം രണ്ടു തവണ ബ്രഷ് ചെയ്യുക

ദിവസം രണ്ടു തവണ ബ്രഷ് ചെയ്യുക

ആഹാരാവശിഷ്ടങ്ങളും പ്ലേഖും നിക്കംചെയ്യാന്‍ ദിവസവും രണ്ട് തവണ ബ്രഷ് ചെയ്യണം. രാത്രി കിടക്കുന്നതിനു മുമ്പ് ബ്രഷ് ചെയ്യുന്നത് പ്രധാനമാണ്. കാരണം ഇത് പല്ലില്‍ നിന്നും ആഹാരാവശിഷ്ടങ്ങള്‍ നീക്കംചെയ്യുകയും രാത്രിയിലെ ബാക്ടീരിയ വളര്‍ച്ച കുറയ്ക്കുകയും ചെയ്യുന്നു.

 നാവ് വൃത്തിയാക്കുക

നാവ് വൃത്തിയാക്കുക

ടൂത്ത് ബ്രഷിനൊപ്പമുള്ള ടംഗ് സ്‌ക്രാപറോ ടംഗ് ക്ലീനറോ ഉപയോഗിച്ച് നാവ് മൃദുവായി ഉരച്ച് വൃത്തിയാക്കുക. നാവില്‍ കട്ടിയുള്ള പാടയുണ്ടെങ്കില്‍ ബാക്ടീരിയ വളരാനുള്ള സാധ്യത കൂടുതലാണ്.

ഭക്ഷണത്തിനു ശേഷം വായ വൃത്തിയായി കഴുകുക

ഭക്ഷണത്തിനു ശേഷം വായ വൃത്തിയായി കഴുകുക

പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ ഒഴിവക്കാന്‍ ഇതു സഹായിക്കും.

പല്ലിട വൃത്തിയാക്കുക

പല്ലിട വൃത്തിയാക്കുക

പല്ലിട വൃത്തിയാക്കുന്നത് ഭക്ഷണാവശിഷ്ടങ്ങളും പ്ലേഖും നീക്കംചെയ്യാന്‍ സഹായിക്കും. ദിവസവും പല്ലിട വൃത്തിയാക്കിയില്ലെങ്കില്‍ വായ്‌നാറ്റമുണ്ടാവാനുള്ള സാധ്യത കൂടും.

വായ നനവുള്ളതായി സൂക്ഷിക്കുക

വായ നനവുള്ളതായി സൂക്ഷിക്കുക

വായ വരളാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കുക. മധുരമില്ലാത്ത ച്യൂയിംഗവും മറ്റും ചവയ്ക്കുന്നത് വായ നനവുള്ളതായി സൂക്ഷിക്കാന്‍ സഹായിക്കും.

പുകവലിയും പുകയിലയുല്പന്നങ്ങളും ഒഴിവാക്കുക

പുകവലിയും പുകയിലയുല്പന്നങ്ങളും ഒഴിവാക്കുക

പുകവലി വായ്‌നാറ്റത്തിനും വരണ്ട വായയ്ക്കും കാരണമാവുന്നു. പുകയിലയുല്പന്നങ്ങളുടെ ഉപയോഗവും വായ വരണ്ടതാക്കുന്നു.

ഭക്ഷണത്തില്‍ മാറ്റംവരുത്തല്‍

ഭക്ഷണത്തില്‍ മാറ്റംവരുത്തല്‍

വായ്‌നാറ്റമുണ്ടാക്കുന്നതും പല്ലില്‍ ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക, ഇവ ബാക്ടീരിയകള്‍ കൂടുതലായി വളരാന്‍ കാരണമാവും.

 കൃത്രിമ പല്ലുകള്‍ വൃത്തിയാക്കുക

കൃത്രിമ പല്ലുകള്‍ വൃത്തിയാക്കുക

നിങ്ങള്‍ കൃത്രിമ പല്ല് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ദന്ത ഡോക്ടര്‍ നിര്‍ദേശിക്കുന്ന വൃത്തിയാക്കല്‍ സാമഗ്രി ഉപയോഗിച്ച് അത് ദിവസവും വൃത്തിയാക്കണം.

കൃത്യമായി ദന്തരോഗ വിദഗ്ധനെ സന്ദര്‍ശിക്കുക

കൃത്യമായി ദന്തരോഗ വിദഗ്ധനെ സന്ദര്‍ശിക്കുക

വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും ദന്തരോഗ വിദഗ്ധനെ സന്ദര്‍ശിച്ച് പരിശോധനയ്ക്ക് വിധേയരാവുന്നത് ദന്തരോഗവും വായ്‌നാറ്റവും അകറ്റാന്‍ സഹായിക്കും.

 വായ്‌നാറ്റം അകറ്റാന്‍ ചില പൊടികൈകള്‍; പെരുംജീരകം

വായ്‌നാറ്റം അകറ്റാന്‍ ചില പൊടികൈകള്‍; പെരുംജീരകം

മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനെപ്പം വായ്‌നാറ്റത്തെ പൂര്‍ണ്ണമായി ഇല്ലാതെയാക്കാന്‍ ചില നാടന്‍ പൊടികൈകളും നമ്മെ സഹായിക്കുന്നുണ്ട്.

ആഹാര ശേഷം പെരുംജീരകം ചവയ്ക്കുന്നത് ദഹനക്കേട് കുറയ്ക്കാന്‍ സഹായിക്കും. ഇതിനു പുറമെ വായ്നാറ്റം അകറ്റാന്‍ ഇവ വളരെ നല്ലതാണ്. ഇവ ഉമിനീരിന്റെ ഉത്പാദനം ഉയര്‍ത്തി വായ്നാറ്റത്തിന് കാരണമാകുന്ന അണുക്കളെ പ്രതിരോധിക്കും.

ഗ്രാമ്പു

ഗ്രാമ്പു

ഭക്ഷണത്തിന് മണവും രുചിയും ലഭിക്കാന്‍ ഗ്രാമ്പു ഉപയോഗിക്കും. പല്ല്വേദനയ്ക്കുള്ള മരുന്നായി കാലങ്ങളായി ഉപയോഗിക്കുന്ന ഗ്രാമ്പു ടൂത്ത് പേസ്റ്റുകളിലെയും മൗത്ത് വാഷുകളിലെയും പ്രധാന ചേരുവയാണ്. വായ്നാറ്റം അകറ്റാന്‍ ഇവയ്ക്ക് കഴിയും. ബാക്ടീരിയയെ പ്രതിരോധിക്കുന്ന യുജിനോള്‍ ഗ്രാമ്പുവില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

കറുവപ്പട്ട

കറുവപ്പട്ട

കറുവപ്പട്ടയ്ക്ക് ബാക്ടീരിയയെ പ്രതിരോധിച്ച് വായ്നാറ്റം അകറ്റാനുള്ള ഗുണമുണ്ട്. വായിലിട്ട് ചവയ്ക്കുകയോ ചായയില്‍ ചേര്‍ത്ത് കുടിയ്ക്കുകയോ ചെയ്യാം. വെള്ളിത്തിലിട്ട് തിളപ്പിച്ച ശേഷം തണുപ്പിച്ച് മൗത്ത് വാഷ് ആയും ഉപയോഗിക്കാം.

ഏലയ്ക്ക

ഏലയ്ക്ക

രുചിയും സുഗന്ധവും നല്‍കുന്ന ഏലയ്ക്ക വായ്നാറ്റം അകറ്റാന്‍ സഹായിക്കും. ഏലയ്ക്ക വായിലിട്ട് കുറച്ച് നേരം ചവച്ചാല്‍ വായ്നാറ്റം മാറി കിട്ടും. ഏലയ്ക്ക് ചായ കുടിക്കുന്നത് വളരെ നല്ലതാണ്

English summary

bad-breath-halitosis

Simple home remedies and lifestyle changes, such as improved dental hygiene and quitting smoking, can often remove the issue.
X
Desktop Bottom Promotion