For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാലത്ത് ഇഡ്ഢലി വേണ്ട, ആയുര്‍വേദം

മഴക്കാല രോഗം ഒഴിവാക്കാന്‍ ആയുര്‍വേദം

|

മഴക്കാലം മഴയ്‌ക്കൊപ്പം അസുഖങ്ങള്‍ ഒഴിയാത്ത കാലം കൂടിയാണ്. പ്രകൃതിയില്‍ മഴയ്‌ക്കൊപ്പം രോഗാണുക്കളും അധികമാകുന്ന കാലം. ശരീരത്തിനു പ്രതിരോധശേഷി കുറയുന്ന കാലം. ഇതുകൊണ്ടുതന്നെ അസുഖങ്ങള്‍ പെട്ടെന്നു വരാനും സാധ്യതയുണ്ട്.

അസുഖങ്ങള്‍ വരാന്‍ സാധ്യതയുള്ള സമയമായതു കൊണ്ടു തന്നെ ഈ സമയത്ത് പ്രതിരോധം ഏറെ ഗുണം ചെയ്യും. അസുഖങ്ങള്‍ ഒഴിവാക്കാന്‍ നാം തന്നെ ശ്രദ്ധിയ്‌ക്കേണ്ട സമയമാണിത്.

ആയുര്‍വേദം ഏതു കാലത്തും ശരീരത്തിന് സഹായകമാകുമെങ്കിലും മഴക്കാലത്ത് ആയുര്‍വേദത്തിന് പ്രത്യേകതയുണ്ട്. ആയുര്‍വേദ ചികിത്സകള്‍ ചെയ്യാന്‍ പറ്റിയ സമയാണിത്. ശരീരത്തില്‍ ഇതെല്ലാം പെട്ടെന്നു തന്നെ ഫലം നല്‍കുകയും ചെയ്യും.

ആയുര്‍വേദവും മഴക്കാലത്ത് ശരീരത്തിന് ആരോഗ്യം നല്‍കാനുള്ള, അസുഖങ്ങളില്‍ നിന്നും പ്രതിരോധം നേടാനുള്ള ചില കാര്യങ്ങളെക്കുറിച്ചു വിശദീകരിയ്ക്കുന്നുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ദഹിയ്ക്കുന്ന

ദഹിയ്ക്കുന്ന

വളരെ ലളിതമായ, പെട്ടെന്നു ദഹിയ്ക്കുന്ന തരം ഭക്ഷണങ്ങള്‍ മഴക്കാലത്തു കഴിയ്ക്കുക. ഇറച്ചി, മീന്‍ തുടങ്ങിയവ ഒഴിവാക്കാന്‍ ആയുര്‍വേദം പറയുന്നു. ചോളം, ചെറുപയര്‍, ഓട്‌സ് എന്നിവയെല്ലാം മഴക്കാലത്തു കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാണ്.

തിളപ്പിച്ച വെള്ളം

തിളപ്പിച്ച വെള്ളം

അണുക്കള്‍ ശരീരത്തില്‍ കടക്കുന്നതു തടയാന്‍ തിളപ്പിച്ച വെള്ളം മാത്രം കുടിയ്ക്കുക. ഇത് ഏറെ പ്രധാനമാണ്. ഇതുപോലെ തിളപ്പിച്ചു വച്ച വെള്ളം 24 മണിക്കൂര്‍ കഴിഞ്ഞ് ഉപയോഗിയ്ക്കുകയുമരുത്. ഗുണമുണ്ടാകില്ല.

ദഹനം

ദഹനം

ദഹനം ശക്തിപ്പെടുത്താനും ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും കുരുമുളക്, ഇഞ്ചി, കായം, ജീരകം, മല്ലി, വെളുത്തുള്ളി, മഞ്ഞള്‍ എന്നിവ വര്‍ഷകാലത്തു കഴിയ്ക്കുന്നത് നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. ഇതെല്ലാം ശരീരത്തിനു ചൂടു നല്‍കും. ദഹന പ്രക്രിയ ശക്തിപ്പെടാന്‍ സഹായിക്കും. അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നല്ലതാണ്.

പച്ചയ്ക്കു പച്ചക്കറി

പച്ചയ്ക്കു പച്ചക്കറി

പച്ചയ്ക്കു പച്ചക്കറി കഴിയ്ക്കുന്നുവെങ്കില്‍ നേരത്തെ ഉപ്പും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി വച്ച വെള്ളത്തില്‍ ഇട്ടു വച്ചു കഴുകിയ ശേഷം കഴിയ്ക്കുക. ഇത് ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. അല്ലാത്ത പക്ഷം അണുക്കള്‍ ഉള്ളില്‍ കടന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയേറും.

ചേന, പടവലങ്ങ, കോവയ്ക്ക, പാവയ്ക്ക, ബീന്‍സ്

ചേന, പടവലങ്ങ, കോവയ്ക്ക, പാവയ്ക്ക, ബീന്‍സ്

മഴക്കാലത്ത് ചേന, പടവലങ്ങ, കോവയ്ക്ക, പാവയ്ക്ക, ബീന്‍സ് എന്നിവ കഴിയ്ക്കുന്നത് നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. ഇത് ആരോഗ്യം നല്‍കും, അസുഖങ്ങള്‍ അകറ്റുകയും ചെയ്യുന്നു.

സീസണല്‍

സീസണല്‍

സീസണല്‍ അതായത് ആ പ്രത്യേക സമയത്തു ലഭിയ്ക്കുന്ന പഴവര്‍ഗങ്ങള്‍ കഴിയ്ക്കുക. മാങ്ങ, ചക്ക, പേരയ്ക്ക, പോംഗ്രനേറ്റ് തുടങ്ങിയവയെല്ലാം ഈ സമയത്തു ലഭിയ്ക്കുന്ന ചിലതാണ്. ഇത്തരം സീസണല്‍ ഫ്രൂട്‌സില്‍ പൊതുവേ മായം കുറയുമെന്നു പറയാം. അസുഖങ്ങള്‍ തടയാനുളള നല്ലൊരു വഴിയാണിത്.

റാഡിഷ് ജ്യൂസില്‍

റാഡിഷ് ജ്യൂസില്‍

മഴക്കാലത്ത് കോള്‍ഡ് സര്‍വസാധാരണയാണ് കോള്‍ഡ് വന്നാല്‍ റാഡിഷ് ജ്യൂസില്‍ അല്‍പം ചൂടുവെള്ളവും റോക് സാള്‍ട്ട് ഒരു നുള്ളും കലര്‍ത്തി കുടിയ്ക്കുക. ഇത് ഗുണം നല്‍കും. ഇത് കഫക്കെട്ടു തടയാനും നല്ലതാണ്.

ഫാസ്‌ററിംഗ്

ഫാസ്‌ററിംഗ്

ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ആരോഗ്യം ലഭിയ്ക്കാനും മഴക്കാലത്ത് ഇടയ്‌ക്കെപ്പോഴെങ്കിലും ഫാസ്‌ററിംഗ് നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. ഫാസ്റ്റിംഗ് എന്നാല്‍ ഭക്ഷണം ഉപേക്ഷിയ്ക്കുക, അല്ലെങ്കില്‍ പഴവര്‍ഗങ്ങള്‍ മാത്രം.

ഇഡ്ഢലി, ദോശ, ഊത്തപ്പം

ഇഡ്ഢലി, ദോശ, ഊത്തപ്പം

ഇഡ്ഢലി, ദോശ, ഊത്തപ്പം തുടങ്ങിയ ഫെര്‍മെന്റ് ചെയ്യപ്പെട്ട, അതായത് പുളിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആയുര്‍വേദം പറയുന്നു. ഇവ ദഹന പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും. വയറിന് അസ്വാസ്ഥ്യമുണ്ടാക്കും. ഇതുപോലെ അച്ചാറുകള്‍, പുളിയുള്ള ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുന്നതാണ് കൂടുതല്‍ നല്ലത്. ഫ്രിഡ്ജില്‍ വച്ച ഭക്ഷണവും പൂര്‍ണമായും ഒഴിവാക്കുക.

റാഗി

റാഗി

റാഗി പോലുള്ളവയും ആരോഗ്യകരമെങ്കിലും മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. ഇതുപോലെ ലസി, തണ്ണിമത്തന്‍ എന്നിവയും മഴക്കാലത്ത് ഒഴിവാക്കാന്‍ ആയുര്‍വേദം പറയുന്നു. മോര്, തൈര്, സംഭാരം എന്നിവയും ഒഴിവാക്കുന്നതാണ് വയറിന്റെ ആരോഗ്യത്തിനു നല്ലത്.

രാത്രി

രാത്രി

രാത്രി നേരത്തെ അത്താഴം കഴിയ്ക്കുക, പകല്‍ സമയത്ത് ഉറങ്ങാതിരിയ്ക്കുക, ശരീരം വല്ലാതെ തളരും വിധം ജോലി ചെയ്യാതിരിയ്ക്കുക എന്നിവയും ആയുര്‍വേദം പറയുന്ന വഴികളാണ്.

English summary

Ayurvedic Tips To Avoid Monsoon Diseases

Ayurvedic Tips To Avoid Monsoon Diseases, read more to know about,
Story first published: Monday, August 6, 2018, 14:58 [IST]
X
Desktop Bottom Promotion