For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1 ആഴ്ചയില്‍ ഉദ്ധാരണപ്രശ്‌നത്തിനു പരിഹാരം

|

ഉദ്ധാരണ പ്രശ്‌നങ്ങള്‍ പല പുരുഷന്മാരേയും അലട്ടുന്ന ഒന്നാണ്. കാരണങ്ങള്‍ പലതാകാമെങ്കിലും അടിസ്ഥാന കാരണം ഒന്നാണ്. ലൈംഗികഭാഗത്തേയ്ക്കു രക്തപ്രവാഹം കുറയുന്നതാണ് ആ കാരണം.

സ്‌ട്രെസ്, ടെന്‍ഷന്‍, ഡിപ്രഷന്‍, പോഷകക്കുറവ്, മാനസികപ്രശ്‌നങ്ങള്‍, സെക്‌സിനോടുള്ള ഭയം തുടങ്ങിയ പല കാരണങ്ങളും ഇതിനു പുറകിലുണ്ടാകാം.

ആയുര്‍വേദത്തില്‍ പുരുഷന്മാരുടെ ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് പല പരിഹാരങ്ങളും പറയുന്നുണ്ട്. ഇത്തരം ചില പരിഹാരങ്ങളെക്കുറിച്ചറിയൂ,

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ആയുര്‍വേദ പ്രകാരം ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ ഗുണകരമാണ്. പുരുഷന്മാരുടെ സ്റ്റാമിന കൂട്ടാനും സെക്‌സ് താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്. ദിവസവും വെളുത്തുള്ളി ചവച്ചരച്ചച്ചു കഴിയ്ക്കാം. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. വെളുത്തുള്ളിയും തേനും ചേര്‍ത്തു കഴിയ്ക്കാം. വെളുത്തുളളിയിട്ടു കാച്ചി പാല്‍ കുടിയ്ക്കാം.

ഫിഗ്

ഫിഗ്

ഫിഗ് അഥവാ അത്തിപ്പഴം ആയുര്‍വേദ പ്രകാരം സെക്‌സ് ഗുണങ്ങള്‍ക്ക് ഏറെ നല്ലതാണ്. ഇതിലെ അമിനോ ആസിഡുകളാണ് ഈ ഗുണം നല്‍കുന്നത്. ഉണങ്ങിയ അത്തിപ്പഴം പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്.

ഉണക്കമുന്തിരി

ഉണക്കമുന്തിരി

ഉണക്കമുന്തിരിയും പുരുഷന്മാര്‍ക്ക് സെ്ക്‌സ് ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച പാല്‍ കുടിയ്ക്കുന്നതും ഈ മുന്തിരി ചവച്ചരച്ചു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. തേനില്‍ ഇട്ട ഉണക്കമുന്തിരിയും ഏറെ ഗുണകരം നല്ലതാണ്.

ബദാം

ബദാം

ബദാം ആയുര്‍വേദപ്രകാരം സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ബദാം പാലില്‍ കുതിര്‍്ത്തു കഴിയ്ക്കാം. പാലില്‍ കുതിര്‍ത്ത് ഇത് അരച്ചു പാലില്‍ ചേര്‍ത്തരച്ചു കഴിയ്ക്കുക.

ഈന്തപ്പഴം

ഈന്തപ്പഴം

ഈന്തപ്പഴം സെക്‌സ് ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് . ഈന്തപ്പഴം തലേന്നു രാത്രി ആട്ടിന്‍ പാലില്‍ കുതിര്‍ത്തു വച്ച് രാവിലെ ഇതു ചേര്‍ത്തരച്ചു പിറ്റേന്നു രാവിലെ കഴിയ്ക്കാം. ഇത് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ഇതില്‍ ഏലയ്ക്കയും തേനും ചേര്‍ക്കാം.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ വയാഗ്ര എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഇതിന്റെ കുരുവിട്ടു തിളപ്പിച്ച വെള്ളവും തണ്ണിമത്തന്‍ തോടിട്ടു തിളപ്പിച്ച വെള്ളവുമെല്ലാം ഏറെ ഗുണം നല്‍കും. ഇതുപോലെ തണ്ണിമത്തന്‍ ജ്യൂസും. ഇതില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്.

ഇഞ്ചി

ഇഞ്ചി

ഉദ്ധാരണ പ്രശ്‌നങ്ങള്‍ പോലുള്ളവ നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ് ഇഞ്ചി ജ്യൂസ്. ഇത് പുരുഷന്മാരില്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിയക്കും. നല്ല സെക്‌സ് സ്റ്റാമിനയ്ക്ക് ഇതു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.ഇഞ്ചിനീരും തേനും കലര്‍ത്തി കുടിയ്ക്കാം.

ചെറുചൂടുള്ള പാലില്‍ തേന്‍

ചെറുചൂടുള്ള പാലില്‍ തേന്‍

ചെറുചൂടുള്ള പാലില്‍ തേന്‍ കലര്‍ത്തി പുരുഷന്മാര്‍ കിടക്കാന്‍ നേരത്തു കുടിയ്ക്കുന്നത് സെക്‌സ് മൂഡിനും ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്.

കശുവണ്ടിപ്പരിപ്പ് പ

കശുവണ്ടിപ്പരിപ്പ് പ

കശവണ്ടിപ്പരിപ്പ് പാലില്‍ ചേര്‍ത്തരച്ചു കുടിയ്ക്കുന്നതും ഗുണം നല്‍കുന്ന ഒന്നാണ്. ഇതുപോലെ വാള്‍നട്ട് തേനില്‍ കുതിര്‍ത്തി കഴിയ്ക്കുന്നതും.

അശ്വഗന്ധ, ശതാവരി

അശ്വഗന്ധ, ശതാവരി

അശ്വഗന്ധ, ശതാവരി തുടങ്ങിയവ ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്. ഇവ പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നതാണ് നല്ല വഴി.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

1 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി ജ്യൂസ്, 3 ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ കലര്‍ത്തി അല്‍പം തേനും ചേര്‍ത്തു രാത്രി കിടക്കാന്‍ നേരത്തു കുടിയ്ക്കാം. ഇതും ഗുണം നല്‍കും.

ഏലയ്ക്കയിട്ടു തിളപ്പിച്ച പാലില്‍

ഏലയ്ക്കയിട്ടു തിളപ്പിച്ച പാലില്‍

ഏലയ്ക്കയിട്ടു തിളപ്പിച്ച പാലില്‍ ലേശം തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതും നല്ലതാണ്. ഇത് കിടക്കാന്‍ നേരത്തു ചെയ്യുക.

Read more about: health body
English summary

Ayurvedic Remedies For Erection Problems

Ayurvedic Remedies For Erection Problems, read more to know about
X
Desktop Bottom Promotion