For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തം ശുദ്ധീകരിക്കുന്നതിന് ഈ ഭക്ഷണങ്ങള്‍

രക്തത്തിലുള്ള ദോഷങ്ങള്‍ മാറ്റാന്‍ പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്ത ചികിത്സാ രീതിയാണ് ആയുര്‍വ്വേദത്തില്‍

|

രക്തശുദ്ധീകരണം ശരീരത്തില്‍ നടന്നിട്ടില്ലെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ശരീരത്തില്‍ വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ് രക്തശുദ്ധീകരണം. കാരണം അത് പല വിധത്തില്‍ നമ്മുടെ ശരീരത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്ന രീതിയില്‍ രക്തശുദ്ധീകരണം നടത്തേണ്ടത് അത്യാവശ്യമാണ്. ആയുര്‍വ്വേദത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് ഉള്ളത്. എല്ലാ വിധത്തിലും ഏത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്ന ഒരു ചികിത്സാ രീതിയാണ് ആയുര്‍വ്വേദം.

വയറു കുറക്കുമെന്ന് ഉറപ്പുള്ള പാനീയംവയറു കുറക്കുമെന്ന് ഉറപ്പുള്ള പാനീയം

പാര്‍ശ്വഫലങ്ങളേതുമില്ലാത്ത ചികിത്സാരീതിയാണ് ആയുര്‍വ്വേദം. അതുകൊണ്ട് തന്നെ പലപ്പോഴും ആയുര്‍വ്വേദത്തിന്റെ മാഹാത്മ്യം എത്രയെന്ന് നമുക്ക് നിര്‍വ്വചിക്കാനാവുന്നതിനും അപ്പുറമാണ്. രക്തശുദ്ധീകരണത്തിന്റെ കാര്യത്തിലും ആയുര്‍വ്വേദത്തിനുള്ള പങ്ക് വളരെ വലുതാണ്. രക്തശുദ്ധിയില്ലെങ്കില്‍ ശരീരത്തില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവും. രക്തശുദ്ധിക്ക് ആയുര്‍വ്വേദത്തില്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതിന് ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്ന് നോക്കാം. ഇതെല്ലാം ആയുര്‍വ്വേദ മാര്‍ഗ്ഗങ്ങള്‍ ആയതു കൊണ്ട് തന്നെ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല.

ആര്യവേപ്പ്

ആര്യവേപ്പ്

ആര്യവേപ്പാണ് രക്തശുദ്ധി വരുത്തുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പ്. ഇത് ചര്‍മ്മപ്രശ്‌നങ്ങളേയും ആര്‍ത്രൈറ്റിസിനേയും ചെറുക്കുന്നു. മാത്രമല്ല രക്തത്തിലുള്ള ദോഷവശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് ആര്യവേപ്പ്. എല്ലാ വിധത്തിലും ചര്‍മ്മസംരക്ഷണത്തിനും സഹായിക്കുന്നു.

 തേന്‍

തേന്‍

ഏത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. എത്ര പഴകിയാലും ഇത് യാതൊരു വിധത്തിലും തേന്‍ കേടാവില്ല എന്നതാണ് സത്യം. രക്തശുദ്ധീകരണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് തേന്‍. തേനും രക്തശുദ്ധീകരണത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകില്ല. തേന്‍ കഴിക്കുന്നത് രക്തം വര്‍ദ്ധിക്കാനും കാരണമാകുന്നു. മാത്രമല്ല രക്ത ശുദ്ധീകരണത്തില്‍ ഇത്രയേറെ സഹായിക്കുന്ന മറ്റൊരു വസ്തു ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ട് തന്നെ ധൈര്യമായി നമുക്ക് തേന്‍ ഉപയോഗിക്കാം. ഇത് രക്തശുദ്ധീകരണത്തിന് സഹായിക്കുന്നു.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക കേശസംരക്ഷണത്തിനും സൗന്ദര്യത്തിനും ആരോഗ്യത്തിനും എല്ലാം ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ്. ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു നെല്ലിക്ക. ഇരുമ്പ സത്ത് ഏറ്റവും കൂടുതലുള്ള ഒന്നാണ് നെല്ലിക്ക. ഇത് രക്തത്തിലെ ടോക്‌സിനുകളെ പുറന്തള്ളുന്നു. മാത്രമല്ല ഹൃദയാരോഗ്യത്തെ കാക്കുന്നതിനും നെല്ലിക്ക ബെസറ്റാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നെല്ലിക്ക.

മള്‍ബറി

മള്‍ബറി

നമ്മുടെ നാട്ടിലും മള്‍ബറി ധാരാളമുണ്ട്. ആരോഗ്യ ഗുണത്തിന് ധാരാളം സഹായിക്കുന്ന ഒന്നാണ് മള്‍ബറി. മള്‍ബറി നമ്മുടെ വീടുകളില്‍ ചിലപ്പോള്‍ നട്ടു വളര്‍ത്താറുള്ളതാണ്. മള്‍ബറി കഴിയ്ക്കുന്നതും രക്തത്തെ ക്ലീനാക്കുന്നു. മാത്രമല്ല ഇത് കരളിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഏത് വിധത്തിലും ആരോഗ്യത്തിനും രക്തമുണ്ടാവുന്നതിനും എല്ലാ വിധത്തിലും ഇത് സഹായിക്കുന്നു. എല്ലാ വിധത്തിലും രക്തശുദ്ധീകരണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ നല്ലതാണ് ഇത്.

 കാപ്‌സിക്കം

കാപ്‌സിക്കം

വിദേശിയാണെങ്കിലും കാപ്‌സിക്കവും രക്തശുദ്ധി വരുത്തുന്നതില്‍ മുന്‍പില്‍ നില്‍ക്കുന്നതാണ്. മാത്രമല്ല ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം എന്ന നിലയ്ക്കും കാപ്‌സിക്കം കഴിയ്ക്കാവുന്നതാണ്. ആയുര്‍വ്വേദ മാര്‍ഗ്ഗമല്ലെങ്കില്‍ പോലും കാപ്‌സിക്കം ഉപയോഗിക്കുന്നത് രക്തശുദ്ധീകരണത്തിന് സഹായിക്കുന്നു. പലപ്പോഴും ഇത് ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തീര്‍ച്ചയായും ഉപയോഗിക്കാവുന്നതാണ്.

മരച്ചീനി

മരച്ചീനി

നമ്മുടെ ചുറ്റും ധാരാളം ലഭിക്കുന്ന ഒന്നാണ് മരച്ചീനി. രക്തശുദ്ധീകരണത്തിന് ഇത് വളരെയധികം സഹായിക്കുന്നു. പല വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു മരച്ചീനി. ഏറ്റവും വിലകുറവും ആരോഗ്യം കൂടുതലും എന്നാണ് മരച്ചീനിയുടെ പ്രത്യേകതയും. രക്തത്തിലെ ദോഷങ്ങളെല്ലാം മാറ്റുന്ന കാര്യത്തില്‍ മരച്ചീനി മുന്നിലാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു മരച്ചീനി. എന്നാല്‍ നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ കഴിക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം.

 മാതള നാരങ്ങ

മാതള നാരങ്ങ

മാതള നാരങ്ങ എന്നത് തന്നെ രക്തശുദ്ധീകണത്തിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും മുന്നിലാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ എന്നും മുന്നിലാണ് മാതളനാരങ്ങ. രക്തം ഉണ്ടാവാനും അശുദ്ധ രക്തത്തെ ഇല്ലാതാക്കാനും മാതള നാരങ്ങ കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. മാതള നാരങ്ങ ജ്യൂസ് സ്ഥിരമായ കഴിയ്ക്കുന്നതും നല്ലതാണ്.

English summary

Ayurveda for blood purification

Here are some herbs that can help you purify blood read on.
Story first published: Saturday, May 19, 2018, 17:03 [IST]
X
Desktop Bottom Promotion