For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും 2 മീനെണ്ണ ഗുളിക 1 മാസം കഴിച്ചാല്‍

By Samuel P Mohan
|

ദിവസേന മീന്‍ കഴിക്കുന്നത് നിങ്ങള്‍ ഇഷ്ടപ്പെടാറുണ്ടോ? ഉത്തരം അതേ എന്നാണെങ്കില്‍ മീന്‍ എണ്ണയും അത്ഭുതകരവും വളരെ ആരോഗ്യകരവുമായ ഒന്നാണെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലുളളതാണ് ഈ എണ്ണയില്‍.

എന്താണ് ഫിഷ് ഓയില്‍? എണ്ണമയമുളള മത്സ്യവിഭവങ്ങളില്‍ നിന്നും അതായത് സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍ നിന്നും അവയുടെ തോലുകളില്‍ നിന്നുമാണ് ഫിഷ് ഓയില്‍ എടുക്കുന്നത്. WHO ശുപാര്‍ശ ചെയ്യുന്നത് ആഴ്ചയില്‍ 1-2 മീന്‍ വരെ കഴിക്കണമെന്നാണ്. 30 ശതമാനം ഒമേഗ ഫാറ്റി ഓയിലും 70 ശതമാനം മറ്റു പോഷകങ്ങളും അടങ്ങിയിട്ടുണ്ട്‌ ഫിഷ് ഓയിലില്‍.

ഫിഷ് ഓയിലില്‍ നിരവധി ആരോഗ്യ ആനുകൂല്യങ്ങള്‍ ഉണ്ട്. അവ ഏതൊക്കെ എന്നു നോക്കാം.

ഹൃദയത്തിന്റെ ആരോഗ്യത്തിന് മികച്ചത്

ഹൃദയത്തിന്റെ ആരോഗ്യത്തിന് മികച്ചത്

ലോകമെമ്പാടുമുളള മരണത്തിന്റെ ഒരു കാരണം ഹൃദ്രോഗമാണ്. ധാരാളം മീന്‍ എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത കുറഞ്ഞവരാണ് എന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. മീന്‍ എണ്ണയിലൂടെ കൊളസ്‌ട്രോളിന്റെ അളവ്, ട്രൈഗ്ലിസറൈഡ്‌സ്, രക്തസമ്മര്‍ദം എന്നിവ കുറയ്ക്കാം.

ശരീരഭാരം കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കുന്നു

അമിത വണ്ണം മറ്റു മാരകമായ അസുഖങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത ഏറെയാണ്, അതായത് കാന്‍സര്‍, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നിങ്ങനെ. ഫിഷ് ഓയില്‍ നിങ്ങളുടെ ശരീര ഘടന മെച്ചപ്പെടുത്തുന്നതിലൂടെ പല അസുഖങ്ങളില്‍ നിന്നും മുക്തി നേടാം.

ചില മാനസിക രോഗങ്ങള്‍ക്ക് മഹത്തായ ചികിത്സ

ചില മാനസിക രോഗങ്ങള്‍ക്ക് മഹത്തായ ചികിത്സ

സാധാരണ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അത്യന്താപേക്ഷികമാണ്. ചില മാനസിക പ്രശ്‌നങ്ങള്‍ ഉളളവര്‍ക്ക് ഒമേഗ ഫാറ്റ് കുറവായിരിക്കും. മീന്‍ എണ്ണ കഴിക്കുന്നതിലൂടെ ഇതിന് ചില വ്യത്യാസങ്ങള്‍ കണ്ടു തുടങ്ങും.

വാര്‍ദ്ധക്യത്തിലെ കാഴ്ച മെച്ചപ്പെടുത്തുന്നു

വാര്‍ദ്ധക്യത്തിലെ കാഴ്ച മെച്ചപ്പെടുത്തുന്നു

പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത് ഒമേഗ 3 ഫാറ്റി ആസിഡുകള്‍ വാര്‍ദ്ധക്യത്തിലെ കാഴ്ചയെ മെച്ചപ്പെടുത്തുന്നു എന്നാണ്. വാര്‍ദ്ധക്യത്തില്‍ കണ്ണിന്റെ ആരോഗ്യം കുറയുന്നതും കണ്ണുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ വരുന്നതും സാധാരണയാണ്.

വീക്കം കുറയ്ക്കുന്നു

വീക്കം കുറയ്ക്കുന്നു

വീക്കം കാരണം ചില വിട്ടുമാറാത്ത രോഗങ്ങള്‍ ഉണ്ടാന്‍ സാധ്യത ഏറെയാണ്. ഫിഷ് ഓയിലിന് നിങ്ങളുടെ ശരീകത്തിലെ വീക്കം കുറയ്ക്കാന്‍ പ്രത്യേകിച്ചും ആര്‍ത്രൈറ്റിസ് പോലുളള രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ ഏറെ സഹായകരമാണ്.

വളര്‍ച്ചയ്ക്കും നല്ലത്

വളര്‍ച്ചയ്ക്കും നല്ലത്

ഫിഷ് ഓയിലില്‍ വളര്‍ച്ചയ്ക്കും വികാസത്തിനും വളരെ അത്യാവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഇത് നിര്‍ബന്ധമാണ്, കാരണം ശിശുക്കളുടെ അടിസ്ഥാന വികസനത്തിനും കൂടാതെ അവരുടെ കൈയ്യിക്കും കണ്ണിനും ഏറെ ഫലപ്രദവു മാണ്.

ക്യാന്‍സറിനെ തടയുന്നു

ക്യാന്‍സറിനെ തടയുന്നു

സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, വന്‍കുടല്‍ ക്യാന്‍സര്‍ തുടങ്ങിയ പല തരത്തിലുളള ക്യാന്‍സറിനെ തടയുന്നതിന് ഫിഷ് ഓയില്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളാണ് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നത്.

 രോഗപ്രതിരോധം മെച്ചപ്പെടുത്തുന്നു

രോഗപ്രതിരോധം മെച്ചപ്പെടുത്തുന്നു

ഫിഷ് ഓയില്‍ രോഗപ്രതിരോധത്തെ മെച്ചപ്പെടുത്തുന്നു. ജലദോഷം, ചുമ, ഫ്‌ളൂ എന്നീ രോഗങ്ങളെ ചെറുക്കാന്‍ ഇത് സഹായിക്കുന്നു. ഇതു കൂടാതെ പനി, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നു.

DHD ചികിത്സയില്‍ സഹായിക്കുന്നു

DHD ചികിത്സയില്‍ സഹായിക്കുന്നു

ഫിഷ് ഓയിലില്‍ ഫാറ്റി ആസിഡ് ഉളളതിനാല്‍ അറ്റെന്‍ഷന്‍ ഡിഫിസിറ്റ് ഹൈപ്പര്‍ആക്ടിവിറ്റി ഡിസ്ഓര്‍ഡര്‍ (ADHD) ചികിത്സയ്ക്ക് കരുത്ത് പകരുന്നു. കൂടാതെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളായ ഹൈപ്പര്‍ ആക്ടിവിറ്റി, ഡിസ്ലെക്‌സിയ, കുറഞ്ഞ സാന്ദ്രത എന്നിവയ്ക്കും ഫിഷ് ഓയില്‍ മികച്ചതാണ്.

ചര്‍മ്മം മെച്ചപ്പെടുത്തുന്നു

ചര്‍മ്മം മെച്ചപ്പെടുത്തുന്നു

തൊലിയുടെ പ്രശ്‌നങ്ങളായ ചെറിച്ചില്‍, തളര്‍പ്പ് എന്നീ പ്രശ്‌നങ്ങള്‍ക്ക് വരെ മികച്ചതാണ് ഫിഷ് ഓയില്‍. ഫിഷ് ഓയിലിന്റെ തുടര്‍ച്ചയായ ഉപയോഗം ചര്‍മ്മ രോഗത്തില്‍ നിന്നും മുക്തി നേടുകയും കൂടാതെ ചര്‍മ്മത്തെ മിനുസമുളളതുമാക്കി തീര്‍ക്കുന്നു.

English summary

Awesome Health Benefits Of Fish Oil

Awesome Health Benefits Of Fish Oil, read more to know about
Story first published: Tuesday, March 13, 2018, 15:48 [IST]
X
Desktop Bottom Promotion