Latest Updates
-
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും -
മീനത്തില്‍ ആരംഭമായി ഗ്രഹമാറ്റങ്ങള്‍: ഈ നക്ഷത്രക്കാരില്‍ വെച്ചടി വെച്ചടി കയറ്റം, ധനം കൈനിറയ്ക്കും -
Rashiphalam: ഇന്ന് ശുക്ലയോഗം, അറിയണം 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരമെന്ന് -
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം
അലർജിയെ പ്രതിരോധിക്കുന്ന ഭക്ഷണങ്ങൾ
അലര്‍ജിക്ക് കാരണമെന്താണന്ന് കണ്ടെത്തി എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കുക.
കാലാവസ്ഥ എന്തു തന്നെ ആയാലും എല്ലാ സീസണിലും പലരെയും അലര്‍ജി വിഷമിപ്പിക്കാറുണ്ട്. സീസണ്‍ മാറുന്നതിനായി ഏറെ പ്രതീക്ഷയോടെ നമ്മള്‍ കാത്തിരിക്കുമെങ്കിലും ഈ സമയങ്ങളില്‍ അലര്‍ജി ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അലര്‍ജി വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കും. അലര്‍ജികള്‍ വരാതെ നോക്കുന്നതാണ്‌ഏറ്റവും നല്ലത്. തുമ്മല്‍ , ശ്വാസം മുട്ടല്‍,മൂക്കൊലിപ്പ് കണ്ണ് ചൊറിച്ചില്‍ എന്നിവയാണ് സീസണല്‍ അലര്‍ജികളുടെ പ്രധാന ലക്ഷണങ്ങള്‍ അലര്‍ജികളെ പ്രതിരോധിക്കുന്നതിന് നിരവധി പരമ്പരാഗത മരുന്നുകള്‍ ലഭ്യമാകും. പ്രകൃതി ദത്ത വഴികള്‍ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. അലര്‍ജിക്ക് കാരണമെന്താണന്ന് കണ്ടെത്തി എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കുക. പ്രകൃതി ദത്ത മരുന്നുകള്‍ക്ക് പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകില്ല.

പലപ്പോഴുമുള്ള തുമ്മലും ചൊറിച്ചിലുമെല്ലാം നിങ്ങളെ തളർത്താറുണ്ടോ?അലർജി ഇല്ലാത്ത ഭക്ഷണങ്ങൾ ഇവയിൽ നിന്നും നിങ്ങളെ രക്ഷിക്കും.ഒരു ഭക്ഷണവും അലർജി പൂർണ്ണമായും മട്ടില്ല.എന്നാൽ പഴങ്ങളും പച്ചക്കറികളും വിറ്റാമിനും മിനറലും നിറഞ്ഞതിനാൽ അലർജിയിൽ നിന്നും പ്രതിരോധം നൽകുന്നു.ഇതിലെ പോഷകങ്ങൾ ആരോഗ്യം നൽകുകയും അലർജിയിൽ നിന്നും സംരക്ഷണം നൽകുകയും ചെയ്യും.
ആരോഗ്യകരമായ സന്തുലിത ഭക്ഷണം അലർജിയെ ഒരു പരിധി വരെ നിയന്ത്രിക്കും.ആന്റി ഇൻഫ്ളമേറ്ററി ഭക്ഷണങ്ങൾ ,നല്ല കൊഴുപ്പ് അടങ്ങിയ ഭക്ഷണം,ഒലിവെണ്ണ,ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ എന്നിവ അലര്ജിയെ പ്രതിരോധിക്കുന്നതിനാൽ മികച്ച ആന്റി അലർജി ഭക്ഷണങ്ങൾ എന്ന് അറിയപ്പെടുന്നു.അവയെക്കുറിച്ചു കൂടുതലായി ചുവടെ കൊടുക്കുന്നു .
ശരീര ഭാരം കുറയ്‌ക്കുക
പൊണ്ണത്തടി ഹൃദ്രോഗങ്ങളുടെയും സീസണല്‍ അലര്‍ജികളുടെയും പ്രധാന കാരണമാണ്. തടി കൂടുതലാണെങ്കില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.വയറിന് ചുറ്റുമുള്ള കൊഴുപ്പ് കൂടുതല്‍ ഓക്‌സിജന്‍ എടുക്കാന്‍ വേണ്ടി ശ്വാസകോശത്തെ കൂടുതല്‍ അദ്ധ്വാനിപ്പിക്കും. വികസിക്കുമ്പോള്‍ ഡയഫ്രത്തിന് കൊഴുപ്പിനോട് മല്ലിടേണ്ടി വരും. പൂമ്പൊടിയും പുല്ലും ആണ് സീസണല്‍ അലര്‍ജിയുടെ പ്രധാന കാരണങ്ങള്‍. അതുകൊണ്ട് മരങ്ങള്‍ പൂത്തു തുടങ്ങിയാല്‍ വേണ്ട മുന്‍കരുതല്‍ എടുക്കുക. പൂമ്പൊടി നിങ്ങള്‍ക്കെത്ര അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന് നോക്കി വീടിനുള്ളില്‍ തന്നെ തങ്ങുന്നതാണ് അലര്‍ജി ഒഴിവാക്കാനുള്ള ഒരു വഴി. മുഖം മൂടി ധരിക്കുന്നത് ഒരു പരിധി വരെ വായു അരിച്ചെടുക്കാന്‍ സഹായിക്കും. ഒറ്റ രാത്രി കൊണ്ട് പൂര്‍ണമായി ആശ്വാസം ഉണ്ടാകില്ല എന്ന കാര്യം മനസ്സിലാക്കണം. ആവശ്യത്തിന് സമയമെടുത്ത് പരീക്ഷിച്ച് നോക്കുക.
വീട് പരിശോധിക്കുക
അലര്‍ജി അനുഭവപ്പെടുന്നുണ്ട് എങ്കില്‍ വീട്ടിലെ അവസ്ഥ നിങ്ങള്‍ക്കാവശ്യമുള്ള പോലെയായിരിക്കില്ല. .മൂടപ്പെട്ട വീട്ടു സാധാനങ്ങള്‍, തലയിണ, കിടക്കവിരി, ചിവിട്ടി, പരവതാനി തുടങ്ങിയവയിലെല്ലാം പുറത്തുള്ളതിലും പൊടി കാണും. അതുകൊണ്ട് നന്നായി പരിശോധിച്ച് ഇവയില്‍ എന്താണ് അലര്‍ജി ഉണ്ടാക്കുന്നതെന്ന് കണ്ടെത്തുക.
നല്ല ആഹാരം
ശരിയായ ആഹാരം കഴിക്കാതിരിക്കുന്നതും ചിലപ്പോള്‍ അലര്‍ജി ഉണ്ടാക്കും. ശരിയായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആസ്‌തമ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളും അലര്‍ജിയും വരാനുള്ള സാധ്യത കുറയ്‌ക്കും. ശരീരത്തിനകത്തെ വീക്കത്തെ ചെറുക്കാന്‍ ആന്റി ഓക്‌സിഡന്റ് നിറഞ്ഞ ആഹാരം സഹായിക്കും. അലര്‍ജി നിയന്ത്രിക്കാന്‍ സഹായിക്കുന്ന പ്രധാന ഘടകമാണിത്.
പാൽ ,സോയ,നിലക്കടല,മത്സ്യം,ഷെൽ മത്സ്യങ്ങൾ എന്നിവയെല്ലാം പലർക്കും അലർജി ഉണ്ടാക്കുന്നതായി നിങ്ങൾ കേട്ടിട്ടുണ്ടാകും.ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം ഇവ ഉൾപ്പെടുത്തിയാൽ അലർജിയുടെ ലക്ഷണങ്ങൾ കുറഞ്ഞിരിക്കും .

ഒമേഗ 3 ഫാറ്റ് കൂട്ടുകയും ഒമേഗ 6 ഫാറ്റ് കുറയ്ക്കുകയും ചെയ്യുക
ഗവേഷകർ പറയുന്നത് ഒമേഗ 3 കൂടുതൽ ഉപയോഗിക്കുന്നത് അലര്ജിയെ പ്രതിരോധിക്കും എന്നാണ്.ഇതിലെ ഫാറ്റി ആസിഡുകൾക്ക് ആന്റി ഇൻഫ്ളമേറ്ററി സ്വഭാവം ഉള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.അതെ സമയം ഒമേഗ 6 ഇൻഫ്ളമേഷൻ കൂട്ടും.പ്രോസ്റ്റാഗ്ലാന്ഡിങ്സ് അളവ് കൂടുന്നതിനാൽ അലർജി ഉണ്ടാകും.അതിനാൽ ഒമേഗ 6 ന്റെ അളവ് കുറയ്ക്കുക

റോസ്മരിനിക് ഉള്ള ഔഷധങ്ങൾ
റോസ്മരിനിക് ആസിഡ് അലർജി കുറയ്ക്കും.അലര്ജിക് ഇമ്മ്യൂണോഗ്ലോബിനും,അലര്ജിക് ഇൻഫ്ലമേഷനും ഉണ്ടാക്കുന്ന ലുക്കോസൈറ്റിനെ കുറച്ചു അലർജി കുറയ്ക്കും.ഒറിഗമോ,നാരങ്ങാ,റോസ്മേരി,സാജ്,പെപ്പെർ മിന്റ്,തൈമ എന്നിവയിൽ ഇത് അടങ്ങിയിരിക്കുന്നു.

ഖുർസിറ്റിന് അടങ്ങിയ ഭക്ഷണങ്ങൾ
ആന്റി ഓക്സിഡന്റ്,ആന്റി ഇൻഫ്ളമേറ്ററി,ആന്റി ഹിസ്റ്റമിൻ ഗുണങ്ങൾ അടങ്ങിയ ബയോഫ്‌ളേവനോയിഡ് ഖുറസാറ്റിന് മികച്ച ആന്റി അലര്ജിക് ആണ്.ചുവപ്പ്,മഞ്ഞ ഉള്ളി ആപ്പിൾ,റാസ്ബെറി ,ചെറി കാൻബെറി,ബ്രോക്കോളി,ചുവന്ന ഗ്രേയ്‌പ്സ്,സിട്രസ് പഴങ്ങൾ,റെഡ് വൈൻ ,ചായ എന്നിവയിൽ ഇത് അടങ്ങിയിരിക്കുന്നു

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ
വിറ്റാമിൻ സി ഇൻഫ്ളമേഷൻ കുറയ്ക്കുകയും അലര്ജിയെ പ്രതിരോധിക്കുകയും ചെയ്യുന്നു.വിറ്റാമിൻ സി ശരീരത്തിലെ ഹിസ്റ്റലിനെ കുറയ്ക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.ഹിസ്‌റ്റലിന് ആണ് പല അലർജിയും ഉണ്ടാക്കുന്നത്.

സേലേനിയത്തിന്റെ അളവ് കൂട്ടുക
ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉള്ള ചില പ്രത്യേക പ്രോട്ടീൻ ഉണ്ടാകുന്നതിനാൽ സെലേനിയം അലർജി പ്രതിരോധിക്കാൻ നല്ലതാണ്.കുമിൾ,കോഡ്,ഷ്രിമ്പ് തുടങ്ങിയ സെലേനിയം ഉള്ള ഭക്ഷണങ്ങൾ വിറ്റാമിൻ ഇ ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് വളരെ ഗുണകരമാണ്.

വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ
അലര്ജിയെ പ്രതിരോധിക്കാൻ വിറ്റാമിൻ ഇ മികച്ചതെന്നാണ് ഗവേഷണങ്ങൾ പറയുന്നത്.ബദാം,ചീര,മധുരക്കിഴങ്,അവക്കാഡോ,സൂര്യകാന്തി വിത്തുകൾ,പാം ഓയിൽ ,ബട്ടർ നട്ട് സ്ക്വാഷ് എന്നിവ കഴിക്കുന്നത് നല്ലതാണ്

പ്രോബയോട്ടിക് ബാക്ടീരിയ ഉള്ള ഭക്ഷണങ്ങൾ
മികച്ച ദഹനത്തിന് ലാക്റ്റോബെയ്സിലസ് അസിഡോഫിലസ്, ബിഫിഡോബോക്റ്റീറിയം ബീബിദം എന്നിവ പോലുള്ള പ്രോബയോട്ടിക് ബാക്ടീരിയകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.ഈ ബാക്ടീരിയകൾ ദഹന വ്യവസ്ഥയിൽ വസിക്കുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും.തൈര് ,പാൽ എന്നിവ അതിനായി കഴിക്കുക

തേൻ
ആന്റി അലർജി ഗുണങ്ങൾ ഉള്ള തേൻ അലർജിക്ക് മികച്ചതാണ്.രണ്ടു ചെറിയ സ്പൂൺ തേൻ ഓരോ സീസണിലും കഴിക്കുന്നത് അലർജി അകറ്റും.പൊട്ടാസ്യം,കാൽസ്യം,മഗ്നീഷ്യം,ഫോസ്ഫറസ്,തൈമിൻ,റിബോഫ്ളാവിന്,വിറ്റാമിൻ ബി 6 ,സെലേനിയം എന്നിവ തേനിൽ അടങ്ങിയിരിക്കുന്നു

മഗ്നീഷ്യം അടങ്ങിയ ഭക്ഷണം
കശുവണ്ടി, ബദാം, ചീര, കറുത്ത ചോക്ലേറ്റ് തുടങ്ങിയ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ അലർജിക്ക് നല്ലതാണ്.മഗ്നീഷ്യം ബ്രോങ്കോഡൈലേറ്റർ ആയും ആന്റി ഹിസ്റ്റമിൻ ആയും പ്രവർത്തിക്കുന്നു.ഇവ ബ്രോങ്കൈറ്റൽ ട്യൂബുകൾക്കും ശരീരത്തിനും നല്ലതാണ്.അതിനാൽ ആന്റി അലർജി ഭക്ഷണമായി ഇത് ഉൾപ്പെടുത്താവുന്നതാണ്

പച്ചക്കറികളും പഴവർഗ്ഗങ്ങളും
ഫ്രഷ് ആയ പച്ചക്കറികളും പഴവർഗ്ഗങ്ങളും അലർജി പ്രതിരോധിക്കാൻ നല്ലതാണ്.പ്രകൃതി ദത്തമായ ആന്റി ഇൻഫ്ളമേറ്ററി സ്വഭാവം അലർജിയെ പ്രതിരോധിക്കും.വേവിച്ച പച്ചക്കറികൾ,തക്കാളി,സിട്രസ് പഴങ്ങൾ എന്നിവ ശ്വാസതടസ്സം ,അലർജി എന്നിവ കുറയ്ക്കും



Click it and Unblock the Notifications











