For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേവിഷബാധ, പേവിഷബാധ, താമസംകൂടാതെന്നെ ചികിത്സ

|

ഒരിക്കൽ ആയിരുന്നതുപോലെ പേവിഷബാധ പൊതുവായൊരു ആരോഗ്യാശങ്കയല്ല, എങ്കിലും ഗൗരവമേറിയ പ്രത്യാഘാതങ്ങൾ കാരണമായി ആദരവ് പടിച്ചുപറ്റുന്നത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ജന്തുക്കളുടെ ദംശനമേൽക്കുന്നതിലൂടെയാണ് ഈ വൈറസ് രോഗം മിക്കവാറും പകരുന്നത്.

t

ചികിത്സിക്കാതിരിക്കുകയാണെങ്കിൽ പനി, തലവേദന, അമിതമായ ഉമിനീര്, പേശികളുടെ കോച്ചിപ്പിടിത്തം, സ്തംഭനം, മാനസ്സികമായ ആശയക്കുഴപ്പം തുടങ്ങിയവ ഉൾപ്പെടെ നാഡീസംബന്ധമായ ഗുരുതര രോഗലക്ഷണങ്ങൾ പ്രകടമാകും.

 രോഗലക്ഷണങ്ങൾ

രോഗലക്ഷണങ്ങൾ

രോഗബാധയുടെ ആദ്യഘട്ടത്തിൽ, പനിയോ തലവേദനയോ അല്ലാതെ മറ്റ് ലക്ഷണങ്ങൾ അപൂർവ്വമായേ ഉണ്ടാകുകയുള്ളൂ. അടയിരിപ്പുകാലം (ഇൻക്യുബേഷൻ പീരീഡ്) എന്ന് അറിയപ്പെടുന്ന രോഗാണുബാധ ഏൽക്കുന്നതിനും രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിനും ഇടയിലുള്ള സമയം ശരാശരി 20 മുതൽ 90 ദിവസങ്ങൾക്കുള്ളിൽ എപ്പോൾവേണമെങ്കിലും ആകാം.

രോഗബാധ മൂർദ്ധന്യാവസ്ഥയിലെത്തി മസ്തിഷ്‌കത്തിലേക്ക് നീങ്ങുമ്പോൾ മസ്തിഷ്‌കവീക്കം (encephalitis), മസ്തിഷ്‌കസ്തരവീക്കം (meningitis -മസ്തിഷ്‌കത്തെയും സുഷുമ്‌നാനാഡിയേയും ആവരണം ചെയ്തിരിക്കുന്ന കോശങ്ങളുടെ വീക്കം) എന്നിവ ഉണ്ടാകുവാൻ കാരണമാകുന്നു. അസുഖത്തിന്റെ ഒടുവിലത്തെ ഘട്ടത്തിൽ, ചുവടെ പറയുന്നതുപോലെയുള്ള നാടകീയവും വികസിതവുമായ ശാരീരികവും, നാഡീപരവും, മനോരോഗപരവുമായ ലക്ഷണങ്ങളുടെ ഒരുനിര അനുഭവങ്ങൾ ഒരു വ്യക്തിയ്ക്ക് ഉണ്ടാകും.

വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, പ്രകാശസംവേദനം, അമിതമായ ഉമിനീരുല്പാദനം, ചിത്തവിഭ്രാന്തി, അസാധാരണ പെരുമാറ്റം (ആക്രമണം, ഭയപ്രകടനം എന്നിവയുൾപ്പെടെ), മായാദൃശ്യങ്ങൾ, ജലഭയം (കുടിച്ചിറക്കാനുള്ള കഴിവില്ലായ്മയോടുകൂടിയ അടക്കാനാകാത്ത ദാഹമോ, പാനീയങ്ങൾ നൽകുമ്പോഴുള്ള വേദന പ്രകടനമോ), അപസ്മാരം, ഭാഗികമായ ശരീരസ്തംഭനം തുടങ്ങിയവ.

ഈ ഘട്ടംമുതൽ രോഗം വളരെവേഗം മൂർച്ഛിക്കുകയും ഉന്മാദം, മോഹാലസ്യം എന്നിവയോടുകൂടി 10 ദിവസങ്ങൾക്കുള്ളിൽ മരണം സംഭവിക്കുകയും ചെയ്യും. മൂർദ്ധന്യാവസ്ഥയുടെ ആരംഭഘട്ടത്തിലുള്ള രോഗലക്ഷണങ്ങൾ പ്രകടമായിക്കഴിഞ്ഞാൽ, ചികിത്സകൾ ഒരിക്കലും ഫലിക്കാറില്ല. ജലത്തോടുള്ള ഭയം കാരണമായി ഒരിക്കൽ ഈ അസുഖത്തെ ജലഭയം (hydrophobia) എന്നാണ് വിളിച്ചിരുന്നത്‌.

 കാരണങ്ങൾ

കാരണങ്ങൾ

ലൈസാവൈറസ് എന്ന് അറിയപ്പെടുന്ന വൈറസ് വിഭാഗം കാരണമായി ഉണ്ടാകുന്നതാണ് പേവിഷബാധ. അവയിൽ 14 എണ്ണം ജന്തുസവിശേഷ ഇനങ്ങളാണ്. രോഗംബാധിച്ച മൃഗങ്ങളുടെയോ മനുഷ്യരുടെയോ ഉമിനീരിലും നാഡീകോശങ്ങളിലും വൈറസിനെ കാണുവാനാകും. ജന്തുക്കളുടെ ദംശനമാണ് രോഗപ്പകർച്ചയുടെ പ്രമുഖമായ രീതി. എങ്കിലും, ജീവികളുടെ മൃതശരീരം കൈകാര്യം ചെയ്യുന്നതിലൂടെയും രോഗപ്പകർച്ച ഉണ്ടാകാം. മനുഷ്യരിൽനിന്നുള്ള രോഗപ്പകർച്ച വളരെ അപൂർവ്വമാണ്.

ഒരു വ്യക്തിയ്ക്ക് ദംശനമേൽക്കുകയോ, പോറലുണ്ടാകുകയോ, രോഗബാധയുള്ള ഏതെങ്കിലും ദ്രവവുമായി (കണ്ണ്, മൂക്ക്, വായ, പൊട്ടിയ ത്വക്ക് എന്നിവയിലൂടെ) സമ്പർക്കമുണ്ടാകുകയോ ചെയ്യുകയാണെങ്കിൽ, ബാഹ്യനാഡീവ്യവസ്ഥയിലൂടെ വൈറസുകൾ സുഷുമ്‌നയിലേക്കും അവിടെനിന്നും മസ്തിഷ്‌കത്തിലേക്കും സഞ്ചരിക്കും.

അമേരിക്കയിൽ പേപ്പട്ടികളിൽനിന്നുള്ള ദംശനം എന്നതിനെ അപേക്ഷിച്ച് ജന്തുജന്യ രോഗപ്പകർച്ചയിൽ വാവ്വലുകളുടെ ദംശനത്തിലൂടെയുള്ള രോഗപ്പകർച്ചയാണ് ഏറ്റവും സാധാരണമായ രോഗമാർഗ്ഗം. കന്നുകാലികൾ, വളർത്തുപൂച്ചകൾ, കുറുക്കൻ, കുട്ടിസ്രാങ്ക് തുടങ്ങിയവയും രോഗകാരികളാകുന്നു.

 രോഗനിർണ്ണയം

രോഗനിർണ്ണയം

രോഗലക്ഷണങ്ങൾ തുടങ്ങുന്നതിനുമുമ്പ് മനുഷ്യരിൽ പേവിഷബാധ ഉണ്ടോ എന്ന് നിർണ്ണയിക്കുവാൻ ഇതുവരെയും പരിശോധനകളൊന്നും നിലവിലില്ല. ഒരു വന്യമൃഗമോ പേവിഷബാധയുണ്ടെന്ന് സംശയിക്കപ്പെടുന്ന മറ്റേതെങ്കിലും ജീവിയോ ഒരാളിനെ കടിക്കുകയാണെങ്കിൽ, അനുമാനാടിസ്ഥാനത്തിൽ ചികിത്സകൾ ആരംഭിക്കുകയാണ് ചെയ്യുന്നത്. പേവിഷബാധയുടെ മാരകമായ പ്രകൃതത്തെ അടിസ്ഥാനമാക്കി നോക്കിയാൽ, കാത്തിരിക്കുന്നതിൽ അർത്ഥമില്ല.

സംശയിക്കപ്പെടുന്ന ജീവികൾ ചത്തുപോകുകയാണെങ്കിൽ, രോഗബാധയെ സ്ഥിരീകരിക്കുന്നതിനുവേണ്ടി അതിന്റെ മസ്തിഷ്‌കകോശങ്ങൾ എടുത്ത് പറയപ്പെടുന്ന പരിശോധനകൾ നടത്തും. രോഗപ്രകടനമില്ലാത്ത ജീവിയാണെങ്കിൽ, അതിനെ കൊന്നും മസ്തിഷ്‌കകോശങ്ങൾ പരിശോധനയ്ക്കുവേണ്ടി എടുക്കാറുണ്ട്.

 ചികിത്സ

ചികിത്സ

പേവിഷവുമായി സമ്പർക്കമുണ്ടായി എന്ന് പ്രതീക്ഷിക്കുകയാണെങ്കിൽ സമയം വളരെ പ്രധാനമാണ്. നാല് പേവിഷബാധാ പ്രതിരോധ കുത്തിവയ്പുകളും ഹ്യൂമൻ റാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ (HRIG) എന്ന് വിളിക്കപ്പെടുന്ന ഒരു കുത്തിവയ്പുമാണ് പേവിഷചികിത്സ ഉൾക്കൊള്ളുന്നത്. പ്രതിരോധൗഷധം പ്രവർത്തിച്ചുതുടങ്ങുന്നതുവരെ പേവിഷബാധാ വൈറസിനെ അടിയന്തിരമായി നിയന്ത്രിക്കുവാനും നിർജ്ജീവമാക്കുവാനുമുള്ള പ്രതിദ്രവ്യങ്ങളെ (antibodies) ഹ്രിഗ് (HRIG) ഉൾക്കൊള്ളുന്നു.

പേവിഷബാധയ്‌ക്കെതിരായി നേരത്തേ പ്രതിരോധകുത്തിവയ്പ് എടുത്തിട്ടില്ലാത്ത ആളുകൾക്കാണ് ഹ്രിഗ് നൽകുന്നത്. ഇതിനെ നേരിട്ട് മുറിവിൽ കുത്തിവയ്ക്കുന്നു. മിച്ചമുണ്ടെങ്കിൽ പ്രതിരോധകുത്തിവയ്പ് നൽകിയിരിക്കുന്നതിനും വളരെ അകലെ ഏതെങ്കിലും പേശിയിൽ കുത്തിവയ്ക്കും (പ്രതിരോധകുത്തിവയ്പ് എടുത്ത സ്ഥാനത്തിന് സമീപമായി ഹ്രിഗ് കുത്തിവയ്ക്കുന്നത് രോഗപ്രതിരോധ പ്രതികരണത്തിന് തടസ്സമാകാം).

ഒട്ടുമിക്ക രാജ്യങ്ങളിലും ഈ ഉദ്ദേശ്യത്തിനുവേണ്ടി അംഗീകരിച്ചിരിക്കുന്ന രണ്ട് തരത്തിലുള്ള ഹ്രിഗ് ഔഷധവിധികളുണ്ട്.

ഇമോഗം റാബീസ്-എച്ച്.ടി (ഹ്യൂമൻ റാബീസ് ഇമ്യൂൺ ഗ്ലോബുലിൻ)

ഹൈപ്പർറാബ് ടി.എം. എസ്./ഡി. (ഹ്യൂമൻ റാബീസ് ഇമ്യൂൺ ഗ്ലോബുലിൻ)

താമസംകൂടാതെന്നെ ചികിത്സ ആരംഭിക്കണം, മാത്രമല്ല സമ്പർക്കമുണ്ടായി 10 ദിവസം കഴിയുവാൻ പാടില്ല. ഹ്രിഗ്ഗിന്റെയും പേവിഷബാധാ പ്രതിരോധൗഷധത്തിന്റെയും ആദ്യത്തെ കുത്തിവയ്പ് അടിയന്തിരമായി നൽകുന്നു; മൂന്ന്, ഏഴ്, 14 ദിവസങ്ങൾ അനുസരിച്ച് മൂന്ന് പ്രതിരോധൗഷധ കുത്തിവയ്പുകളും അധികമായി നൽകുന്നു. സാധാരണനിലയിൽ പാർശ്വഫലങ്ങൾ ലഘുവാണ്; കുത്തിവയ്പ് നടത്തിയ ഭാഗത്ത് വേദന, നേരിയ പനി തുടങ്ങിയവ ഉണ്ടാകാം.

 രോഗപ്രതിരോധം

രോഗപ്രതിരോധം

പല രാജ്യങ്ങളിലും അംഗീകരിക്കപ്പെട്ടിരിക്കുന്ന രണ്ട് പേവിഷബാധാ പ്രതിരോധൗഷധങ്ങളുണ്ട്, രോഗബാധയ്ക്ക് കാരണമാകാൻ കഴിയാത്ത നിർജ്ജീവമാക്കപ്പെട്ട വൈറസിനാലാണ് രണ്ടും നിർമ്മിക്കപ്പെടുന്നത്ഃ

ഐമോവാക്‌സ് (Imovax - ഹ്യൂമൻ ഡിപ്ലോയ്ഡ് സെൽ വാക്‌സിൻ)

റാബ്അവേർട്ട് (RabAvert - പ്യുരിഫൈഡ് ചിക്കൻ എംബ്രിയോ സെൽ വാക്‌സിൻ)

 പാർശ്വഫലങ്ങൾ

പാർശ്വഫലങ്ങൾ

പാർശ്വഫലങ്ങൾ ലഘുവായിട്ടാണ് കാണപ്പെടുന്നതെങ്കിലും (കുത്തിവയ്ക്കുന്ന സ്ഥലത്തുള്ള വേദന, തലച്ചുറ്റ്, തലവേദന, ഓക്കാനം), ചില ആളുകളിൽ അനഫിലാക്‌സിസ് (anaphylaxis) എന്ന് വിളിക്കപ്പെടുന്ന ഗുരുതരവും അത്യധികം മാരകവുമായ അലർജി പ്രതികരണങ്ങളുടെ അനുഭവം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് മുട്ടയോട് അലർജിയുള്ള ആളുകൾക്ക് റാബ്അവേർട്ടിന് പകരമായി ഐമോവാക്‌സ് ഉപയോഗിക്കുന്നത്.

പൊതുവെ പറയുകയാണെങ്കിൽ, പേവിഷബാധയ്ക്ക് എതിരായുള്ള ഒരുനിര പ്രതിരോധകുത്തിവയ്പ് 10 വർഷത്തെ രോഗപ്രതിരോധസംരക്ഷണം നൽകുന്നു. പേവിഷബാധയുടെ ഉയർന്ന സമ്പർക്ക ഭയാശങ്കയുള്ളവർക്ക് ആവശ്യമെന്ന് കാണുകയാണെങ്കിൽ എല്ലാ ആറ് മാസം മുതൽ രണ്ട് വർഷം കൂടുമ്പോഴും ബൂസ്റ്റർ കുത്തിവയ്പുകൾ നൽകാം. ഉയർന്ന ഭയാശങ്കയിൽ നിലകൊള്ളുന്നവരാണ്ഃ

1. പേവിഷബാധയുടെ അപകടസാദ്ധ്യത നിലകൊള്ളുന്ന പ്രദേശങ്ങളിൽ വന്യമൃഗങ്ങളുമായി കൂടെക്കൂടെ സമ്പർക്കത്തിലാകുന്നവർ (വന്യജീവികളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ജന്തുരോഗ ഡോക്ടർമാർ, മൃഗങ്ങളെ കൈകാര്യം ചെയ്യുന്നവർ, ഗുഹാപര്യവേഷകർ തുടങ്ങിയവരെ ഉൾക്കൊള്ളുന്നു).

2. പേവിഷബാധ സ്വദേശിയമായി ഉണ്ടായിരിക്കുന്ന പ്രദേശങ്ങളിൽ ജന്തുക്കളുമായി സമ്പർക്കത്തിലാകാൻ സാദ്ധ്യതയുള്ള അന്തർദേശീയ സഞ്ചാരികൾ.

ഒരു പ്രദേശത്തിന്റെ നിയമങ്ങൾ എന്തുതന്നെയായാലും, വളർത്തുജീവികളെ സംരക്ഷിക്കേണ്ടതും, പേവിഷബാധയ്‌ക്കെതിരായുള്ള പ്രതിരോധ കുത്തിവയ്പുകൾ കൈക്കൊള്ളുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വേണ്ടപ്പെട്ട അധികാരവിഭാഗത്തിൽനിന്നും കൈക്കൊള്ളേണ്ടതും ആവശ്യമാണ്. അതുകൊണ്ട്, എല്ലാ നായകൾക്കും, പൂച്ചകൾക്കും മൂന്ന് മാസം പ്രായമാകുന്നതിനുമുമ്പുതന്നെ ഒറ്റ ഒരു ഡോസ് പേവിഷബാധാ പ്രതിരോധകുത്തിവയ്പ് നൽകേണ്ടതാണ്. അതിനുശേഷം ഒരു വർഷം കഴിഞ്ഞിട്ട് ഒരു ബൂസ്റ്റർ കുത്തിവയ്പും, തുടർന്ന് ഓരോ മൂന്ന് വർഷം കൂടുന്തോറും പുറമേയുള്ള ബൂസ്റ്റർ കുത്തിവയ്പുകളും നൽകേണ്ടതുണ്ട്. വളർത്തുജീവികളെ സംരക്ഷിക്കുന്നതിലൂടെ, കുടുംബത്തെയും സമൂഹത്തെയും സംരക്ഷിക്കുകയാണ് ചെയ്യുന്നത്.

Read more about: health tips ആരോഗ്യം
English summary

an-overview-of-rabies

Rabies can be prevented by immunization. Preventing by taking a vaccination immediately after biting of any animal will help to prevent illness ,
Story first published: Thursday, June 21, 2018, 16:50 [IST]
X
Desktop Bottom Promotion