For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തക്കാളിയില്‍അടങ്ങിയിട്ടുള്ള ആര്‍ക്കുമറിയാത്തരഹസ്യം

ധാരാളം ആരോഗ്യ പ്രതിസന്ധികള്‍ക്കും നമുക്ക് തക്കാളിയിലൂടെ പരിഹാരം കാണാം

|

തക്കാളി ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. അതുകൊണ്ട് തന്നെയാണ് ഭക്ഷണത്തിനായി തക്കാളി ഉപയോഗിക്കുന്നതും. തക്കാളി കഴിക്കുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം നമുക്ക് തക്കാളി ഉപയോഗിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ദിവസവും തക്കാളി ഉപയോഗിക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്. ആരോഗ്യസംബന്ധമായി നമ്മളെ അലട്ടുന്ന പല പ്രശ്‌നങ്ങള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്. ഏത് തരത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് മികച്ച ഒന്നാണ് തക്കാളി.

എന്നാല്‍ തക്കാളിയുടെ ഉപയോഗം അമിതമാവുമ്പോള്‍ അത് പല വിധത്തിലാണ് ആരോഗ്യത്തിന് ദോഷകരമായി മാറുന്നത്. തക്കാളിയുടെ വിത്ത് കൂടുതല്‍ കഴിക്കുന്നത് പലപ്പോഴും കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ അതിനെല്ലാം അല്‍പം ശ്രദ്ധിച്ചാല്‍ ആരോഗ്യം മാത്രമാണ് തക്കാളി നല്‍കുന്നത്. ഏത് വിധത്തിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഒന്നാണ് തക്കാളി എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിനായി തക്കാളി കഴിച്ചാല്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 വിറ്റാമിന്‍ ധാരാളം

വിറ്റാമിന്‍ ധാരാളം

തക്കാളിയില്‍ ധാരാളം വിറ്റാമിന്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും തക്കാളി ജ്യൂസ് സഹായിക്കുന്നു. മാത്രമല്ല എല്ലുളുടേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. തക്കാളി ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക. ഇത് പല വിധത്തിലുള്ള ആരോഗ്യഗുണങ്ങളാണ് നല്‍കുന്നത്. പല വിധത്തിലാണ് ഇത് ആരോഗ്യത്തിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ വിറ്റാമിന്‍ ധാരാളം അടങ്ങിയിട്ടുള്ള തക്കാളി ഒരു ശീലമാക്കുക.

കൊളസ്ട്രോള്‍

കൊളസ്ട്രോള്‍

മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടെ ഫലമാണ് പലപ്പോഴും കൊളസ്‌ട്രോള്‍ ആയി മാറുന്നത്. കൊളസ്ട്രോള്‍ ഇന്നത്തെ കാലത്ത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തക്കാളി. തക്കാളി പച്ചക്കും കഴിക്കാം, മാത്രമല്ല ദിവസവും തക്കാളി ജ്യൂസ് കഴിക്കുന്നത് കൊണ്ട് കൊളസ്ട്രോള്‍ കുറയുകയും ചെയ്യുന്നു. ഏത് വിധത്തിലും ഇത് ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒന്നാണ്. തക്കാളി സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്.

 തടി കുറക്കാന്‍

തടി കുറക്കാന്‍

തടിയും വയറും കുറക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ തക്കാളിയുടെ വഴി ഒന്ന് ആലോചിച്ച് നോക്കാവുന്നതാണ്. തടി കുറക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു തക്കാളി ജ്യൂസ്. ഇത് ശരീരം എപ്പോഴും ഹൈഡ്രേറ്റഡ് ആയി ഇരിക്കാന്‍ സഹായിക്കുന്നു. ഇതിലുള്ള ഫൈബര്‍ കണ്ടന്റ് ആണ് ഇത്തരത്തിലുള്ള എല്ലാ പ്രശ്നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നത്. ഇതിലുള്ള ന്യൂട്രിയന്‍സ് കലോറി എന്നിവയെല്ലാം തടി കുറക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ പല വിധത്തില്‍ ഉപയോഗിച്ച് തക്കാൡയിലൂടെ തടി കുറക്കാം.

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹന പ്രശ്‌നങ്ങള്‍ ആര്‍ക്ക് എപ്പോള്‍ വരും എന്ന് പറയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ പരിഹരിക്കുന്നതിന് തക്കാളി ഉത്തമമായ ഒന്നാണ്. ദഹനസംബന്ധമായ പ്രശ്നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തക്കാളി ജ്യൂസ്. ഇത് ദഹനസംബന്ധമായ എല്ലാ പ്രശ്നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ പരിഹരിക്കാന്‍ തക്കാളി ഉപയോഗിക്കാം.

 അതിസാരത്തിന് പരിഹാരം

അതിസാരത്തിന് പരിഹാരം

അതിസാരം പലരിലും പ്രശ്നമുണ്ടാക്കുന്നു. ഇത്തരത്തിലുള്ള എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തക്കാളി ജ്യൂസ്. തക്കാളി ജ്യൂസ് കൊണ്ട് മുതിര്‍ന്നവരില്‍ കാണപ്പെടുന്ന ഇത്തരത്തിലുള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ തക്കാളി ശീലമാക്കുക.

ടോക്സിന്‍ പുറന്തള്ളുന്നു

ടോക്സിന്‍ പുറന്തള്ളുന്നു

ടോക്സിന്‍ പുറന്തള്ളുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് തക്കാളി. തക്കാളിജ്യൂസ് കൊണ്ട് ശരീരത്തിലുള്ള എല്ലാ വിഷാംശങ്ങളേയും പുറന്തള്ളാന്‍ സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം ഇതിലൂടെ പരിഹാരം കാണുന്നു. ശരീരത്തില്‍ ധാരാളം ടോക്‌സിന്‍ ഉള്ള അവസ്ഥയില്‍ ധാരാളം തക്കാളി ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും നല്ലതാണ്.

 ക്യാന്‍സറിന് പരിഹാരം

ക്യാന്‍സറിന് പരിഹാരം

തക്കാളിയിലുള്ള ലിക്കോപ്പൈന്‍ പല തരത്തിലുള്ള ക്യാന്‍സറിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. ബ്രെസ്റ്റ് ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, കൊളാക്ടറല്‍ ക്യാന്‍സര്‍ എന്നിവയെല്ലാം പരിഹാരിക്കാന്‍ തക്കാളി സഹായിക്കുന്നു. തക്കാളി കൊണ്ട് പല വിധത്തില്‍ നമുക്ക് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

ശാരീരികോര്‍ജ്ജം

ശാരീരികോര്‍ജ്ജം

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും തക്കാളി ജ്യൂസ് സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കല്‍സ് ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. ഒരു കപ്പ് കാപ്പിക്ക് പകരം എന്നും രാവിലെ തക്കാളി ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ഇത് ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ഹൃദയത്തിന് ആരോഗ്യം

ഹൃദയത്തിന് ആരോഗ്യം

തക്കാളി ജ്യൂസ് കഴിയ്ക്കുന്നത് ഹൃദയത്തെ സംരക്ഷിക്കുന്നു എന്നതാണ്. ഇതിലടങഅങിയിട്ടുള്ള പൊട്ടാസ്യം നമ്മുടെ ഹൃദയത്തിന്റെ മസിലിന് നല്‍കുന്ന ആരോഗ്യം അത്ര ചെറുതൊന്നുമല്ല. മാത്രമല്ല ഇത് ഹൃദയത്തെ സംരക്ഷിക്കുന്നതോടൊപ്പം ചെറിയൊരു സംരക്ഷണം നമ്മുടെ കിഡ്നിയ്ക്കും നല്‍കുന്നുണ്ട്.

 പല്ലിനും എല്ലിനും

പല്ലിനും എല്ലിനും

വയസ്സാവുന്തോറും നമ്മുടെ പല്ലിന്റേയും എല്ലിന്റേയും ആരോഗ്യം കുറഞ്ഞു വരുന്നു. എന്നാല്‍ തക്കാളി ജ്യൂസ് ഭക്ഷണത്തിന്റെ ഭാഗമാക്കിക്കോളൂ ഇത്തരം ആവലാതികളും പ്രശ്നങ്ങളും എല്ലാം ഓടിയൊളിക്കും എന്നതാണ് സത്യം.

 പ്രമേഹത്തെ തുരത്തും

പ്രമേഹത്തെ തുരത്തും

തക്കാളി ജ്യൂസ് ഉപയോഗിക്കുന്നത് പ്രമേഹത്തെ തുരത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രമേഹത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തക്കാളിയ്ക്ക് അറിയാം. ഇതിലെ ക്രോമിയം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ മിടുക്കനാണ്.

പുകവലിയുടെ ദോഷവശങ്ങള്‍

പുകവലിയുടെ ദോഷവശങ്ങള്‍

പുകവലി കൊണ്ട് നമ്മുടെ ശരീരത്തിനുണ്ടാകുന്ന അനാരോഗ്യം ഇല്ലാതാക്കാന്‍ തക്കാളി ജ്യൂസിനു കഴിയും. തക്കാളിയില്‍ അടങ്ങിയിട്ടുള്ള ക്ലോറോജെനിക് ആസിഡ് എന്ന ആന്റി ഓക്സിഡന്റ് പുകവലി മൂലമുണ്ടാകുന്ന ക്യാന്‍സറിനെ ചെറുക്കുന്നു

English summary

amazing health benefits of tomato daily

Amazing health benefits of tomato daily, read on to know more about it
Story first published: Tuesday, June 12, 2018, 19:50 [IST]
X
Desktop Bottom Promotion