For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറുംവയറ്റില്‍ ചൂടുനാരങ്ങാവെള്ളം 1 മാസം കുടിയ്ക്കൂ

|

കാലഭേദമില്ലാതെ ഉപയോഗിക്കാവുന്നതാണ് നാരങ്ങ. നാരങ്ങാവെള്ളം ഏറ്റവും ലളിതമായ ഊര്‍ജദായിനിയാണെന്നു പറയാം. വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഒരു പിടി ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ചെറുനാരങ്ങ. വൈറ്റമിന്‍ സിയുടെ നല്ലൊരു കലവറയാണ് ഇത്. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിന് വൈറ്റമിന്‍ സി ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ധാരാളം ധാതുക്കളും പോഷകങ്ങളുമെല്ലാം ഇതില്‍ അടങ്ങിയിട്ടുമുണ്ട്.

മിക്കവാറും എല്ലാ ഭക്ഷണങ്ങളിലും നാരങ്ങ ഉള്‍പ്പെടുത്താനാവും. രുചി വൈവിധ്യത്തേയും അതോടൊപ്പം ഗുണഫലങ്ങളേയും ഇഷ്ടപ്പെടുന്നവര്‍ക്ക് നാരങ്ങ ഉപയോഗിക്കാം. ഏറ്റവും സാധാരണമായി ഉപയോഗിക്കാവുന്നതും, വിറ്റാമിന്‍ സി ധാരാളമായി ശരീരത്തിന് നല്കുന്നതുമാണ് നാരങ്ങവെള്ളം.

പൊട്ടാസ്യം ധാരാളമായി അടങ്ങിയ നാരങ്ങ തലച്ചോറിന്‍റെയും ഞരമ്പുകളുടെയും പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കും. ദോഷകരമായ സ്വതന്ത്രമൂലകങ്ങളെ കുറയ്ക്കാന്‍ സഹായിക്കുന്ന നാരങ്ങ, ചുവന്ന രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും രക്തസമ്മര്‍ദ്ധം നിയന്ത്രിക്കുകയും ചെയ്യും. കൂടുതല്‍ കരുത്ത്, തിളക്കമുള്ള ചര്‍മ്മം, പ്രായത്തിന്‍റെ ലക്ഷണങ്ങളെ തടയല്‍, സമ്മര്‍ദ്ദം കുറയ്ക്കല്‍ എന്നിവയെല്ലാം നാരങ്ങ നല്കുന്ന ഗുണഫലങ്ങളാണ്.കൂടുതല്‍ കരുത്ത്, തിളക്കമുള്ള ചര്‍മ്മം, പ്രായത്തിന്‍റെ ലക്ഷണങ്ങളെ തടയല്‍, സമ്മര്‍ദ്ദം കുറയ്ക്കല്‍ എന്നിവയെല്ലാം നാരങ്ങ നല്കുന്ന ഗുണഫലങ്ങളാണ്.

കൂടുതൽ വായിക്കാൻ: ഗർഭധാരണത്തിന് യോനീസ്രവം ഏറ്റവും അനുയോജ്യമായ സമയംകൂടുതൽ വായിക്കാൻ: ഗർഭധാരണത്തിന് യോനീസ്രവം ഏറ്റവും അനുയോജ്യമായ സമയം

നാരങ്ങാവെള്ളം ക്ഷീണിച്ചുതളര്‍ന്നു വരുമ്പോള്‍ ഒരു ഗ്ലാസ് കുടിയ്ക്കുന്നവരാണ് മിക്കവാറും എല്ലാവരും. ഇതില്‍ ഉപ്പോ പഞ്ചസാരയോ സോഡയോ എല്ലാം ചേര്‍ത്തു കുടിയ്ക്കുകയും ചെയ്യും. എന്നാല്‍ ചെറുനാരങ്ങാവെള്ളം രാവിലെ വെറുംവയറ്റില്‍, അതായത് പല്ലു തേച്ചതിനു ശേഷം ആദ്യത്തെ പാനീയമായി കുടിയ്ക്കുക. ഇതില്‍ പഞ്ചസാരയോ ഉപ്പോ വേണ്ട. ഇളംചൂടുള്ള വെള്ളത്തില്‍ നാരങ്ങ തൊലി ചേര്‍ത്തു പിഴിഞ്ഞു വെള്ളം കുടിയ്ക്കുക. ഇത് ശീലമാക്കിയാല്‍ ലഭിയ്ക്കുന്ന ആരോഗ്യഗുണങ്ങള്‍ ചില്ലറയല്ല. മറ്റേതു രീതിയിലും ഇതു കുടിയ്ക്കുന്നതിനേക്കാള്‍ ഒരുപിടി ആരോഗ്യഗുണങ്ങള്‍ ഇതു നല്‍കും.

രാവിലെ കാപ്പികുടി. ചായകുടി ശീലം ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. വെറുംവയറ്റില്‍ ഇവ അസിഡിറ്റി പ്രശ്‌നങ്ങളുണ്ടാക്കും. ഇതിനെല്ലാം പറ്റിയ പ്രതിവിധിയാണ് വെറുംവയറ്റില്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളം ഇളംചൂടോടെ കുടിയ്ക്കുന്നത്.

തടിയും വയറും കുറക്കാന്‍ ചില എളുപ്പ വഴികള്‍ | Boldsky Malayalam
മലബന്ധം

മലബന്ധം

മലബന്ധം കൊണ്ടു ബുദ്ധിമുട്ടുന്നവര്‍ക്കു പറ്റിയ നല്ലൊരു പരിഹാരമാണ് വെറുവയറ്റില്‍ നാരങ്ങാവെള്ളം കുടിയ്ക്കുന്നത്. ഇത് കുടലിന്റെ പ്രവര്‍ത്തനെ സുഖകരമാക്കും. ദഹനപ്രക്രിയ ശക്തിപ്പെടുത്തും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കും. നാരങ്ങയില്‍ സിട്രിക് ആസിഡുണ്ടെങ്കിലും ഇത് വയറിനെ ആല്‍ക്കലൈന്‍ മീഡിയമായി നില നിര്‍ത്തും. ഇതുകൊണ്ടുതന്നെ വയറിലുണ്ടാകുന്ന അമ്ലരൂപീകരണം തടയും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നാരങ്ങ ഏറെ നല്ലതാണ്. ഇത് ഈ രീതിയില്‍ ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുമ്പോള്‍ പ്രത്യേകിച്ചും. ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോള്‍ നീക്കുന്നു. രക്തപ്രവാഹം സുഗമമായി നടത്തി ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കുന്നു. ഇതിലെ പൊട്ടാസ്യം ബിപി പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു. ഇതുവഴിയും ഹൃദയാരോഗ്യത്തിന് നല്ലതാണ.്

പ്രതിരോധശക്തി

പ്രതിരോധശക്തി

ശരീരത്തിലെ അമ്ലത്തിന്റെ അളവ് കൂടുമ്പോൾ ശരീരത്തിന്റെ പ്രതിരോധശക്തി കുറയുകയും രോഗത്തിന് അടിമപ്പെടുകയും ചെയ്യുന്നു.രാവിലെ ഒഴിഞ്ഞ വയറിൽ നാരങ്ങാനീര് ചെല്ലുമ്പോൾ ശരീരത്തിലെ ക്ഷാരത്തിന്റെ അംശം കൂടും. ഇതു മൂലം പ്രതിരോധശക്തിയും കൂടുന്നു.ഇതിലെ വൈറ്റമിന്‍ സി സ്വാഭാവിക പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്. ഇളംചൂടുള്ള ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നത് കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

<strong>Most read:ബേക്കിംഗ്സോഡടെസ്റ്റ്;പെൺകുഞ്ഞോ ആൺകുഞ്ഞോ ഗർഭത്തില്‍</strong>Most read:ബേക്കിംഗ്സോഡടെസ്റ്റ്;പെൺകുഞ്ഞോ ആൺകുഞ്ഞോ ഗർഭത്തില്‍

തടി കുറയ്ക്കും

തടി കുറയ്ക്കും

ആരോഗ്യമുള്ള ശരീരവും, സന്തുഷ്ടവുമായ മനസും ശരീരഭാരം വേഗത്തില്‍ കുറയ്ക്കാന്‍ വേണ്ടുന്ന പ്രധാന ഘടകങ്ങളാണ്. ആല്‍ക്കലൈന്‍ കൂടുതലായി അടങ്ങിയ ഭക്ഷണക്രമം സന്തുഷ്ടനായ മനുഷ്യനെ സൃഷ്ടിക്കും. ആല്‍ക്കലൈന്‍ കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നവര്‍ക്ക് വേഗത്തില്‍ ശരീരഭാരം കുറയ്ക്കാനാവുമെന്നാണ് 'ഈറ്റിങ്ങ് വെല്‍ മാഗസിന്‍' പറയുന്നത്. നാരങ്ങയിലെ പെക്ടിന്‍ ഫൈബര്‍ വിശപ്പിനെ സാധാരണ നിലയിലേക്ക് ക്രമീകരിക്കാന്‍ സഹായിക്കും.വിശപ്പു കുറയ്ക്കുക വഴിയും ദഹനം മെച്ചപ്പെടുത്തിയും മലബന്ധം നീക്കിയും കൊഴുപ്പു കത്തിച്ചുമെല്ലാം നാരങ്ങാവെളളം തടി കുറയ്ക്കും. രാവിലെ വെറുംവയറ്റില്‍ ഇരട്ടി ഗുണം ലഭിയ്ക്കുകയും ചെയ്യും.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ചെറുനാരങ്ങാവെള്ളം ഈ വിധത്തില്‍ ഉപയോഗിയ്ക്കാം. ഇതിനൊപ്പം ചില കൂട്ടുകള്‍ കൂടി ചേര്‍ക്കുന്നതാണ് കൂടുതല്‍ നല്ലത്. തടിയും വയറുമെല്ലാം ഒരുപോലെ കുടിയ്ക്കാന്‍ സഹായിക്കുന്ന വിവിധ വഴികളുണ്ട്. ചെറുചൂടുള്ള നാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതാണ് ഒരു വഴി. ഇതില്‍ അല്‍പം മുളകുപൊടി ചേര്‍ത്തു കുടിയ്ക്കാം. ഇത് ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയപ്രക്രിയ വര്‍ദ്ധിപ്പിച്ചു തടി കുറയ്ക്കുന്നു. ഇതില്‍ കറ്റാര്‍വാഴ ജ്യൂസ് ചേര്‍ത്തു കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. വയറും തടിയുമെല്ലാം ഒരുപോലെ കുറയ്ക്കാന്‍ ഇത് സഹായിക്കും. കുഞ്ഞന്‍ നാരങ്ങ കൊഴുപ്പു കത്തിച്ചു കളയുന്ന ഒരു പ്രധാന വസ്തുവാണ്.

പിഎച്ച് നില

പിഎച്ച് നില

ശരീരത്തിലെ ആല്‍ക്കലൈന്‍-ആസിഡ് ഘടകങ്ങളുടെ സന്തുലനാവസ്ഥയാണ് പിഎച്ച് നില വെളിപ്പെടുത്തുന്നത്. ആസിഡിന്‍റെ അളവ് കൂടുമ്പോള്‍ ശരീരം രോഗാവസ്ഥയിലെത്തുന്നു. ഇക്കാര്യം പലരെ സംബന്ധിച്ചും പുതിയ അറിവായിരിക്കും. ഇത് ശ്രദ്ധിച്ചാല്‍ ഇടക്കിടെ രോഗങ്ങളുണ്ടാവുന്നത് തടയാം. രോഗങ്ങള്‍ക്ക് പല കാരണങ്ങളുണ്ടാവാമെങ്കിലും അര്‍ഹിക്കുന്ന ശ്രദ്ധ നല്കി അവയെ തടയാവുന്നതാണ്. ആല്‍ക്കലൈന്‍ കൂടുതലായി ആഹാരത്തിലുള്‍പ്പെടുത്തിയാല്‍ ശരീരം സജീവമാകുകയും, തകരാറുകള്‍ പരിഹരിക്കുകയും, രോഗങ്ങളോട് പൊരുതുകയും ശരീരം ആരോഗ്യവും ഉന്മേഷവും നിറഞ്ഞതാക്കുകയും ചെയ്യും. നാരങ്ങ ഏറ്റവും മികച്ച ആല്‍ക്കലൈന്‍ ആഹാരങ്ങളിലൊന്നാണ്.

ചര്‍മസൗന്ദര്യത്തിന്

ചര്‍മസൗന്ദര്യത്തിന്

ചര്‍മസൗന്ദര്യത്തിന് പറ്റിയ നല്ലൊരു മാര്‍ഗം കൂടിയാണ് വെറുംവയറ്റില നാരങ്ങാവെള്ളം കുടി. ഇത് ചര്‍മത്തിലെ ടോക്‌സിനുകള്‍ ഉള്ളില്‍ നിന്നും അകറ്റാന്‍ ഏറെ നല്ലതാണ്. ഇതുവഴി മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തില്‍ അയവുണ്ടാകുന്നു തടയും. ഇതുവഴി ചര്‍മത്തിന് ഇലാസ്റ്റിസിറ്റി ലഭിയ്ക്കും. ചുളിവുകള്‍ തടയും, പ്രായക്കുറവുതോന്നിയ്ക്കും. ചര്‍മത്തിനു തിളക്കവും ലഭിയ്ക്കും. നാരങ്ങ തൊലിപ്പുറത്തു മാത്രമല്ല, ശരീരത്തിനുള്ളില്‍ ഈ രീതിയില്‍ എത്തുന്നതും സൗന്ദര്യത്തിന് ഏറെ ഗുണകരമാണെന്നര്‍ത്ഥം.

പ്രമേഹരോഗികള്‍ക്കുള്ള നല്ലൊരു ഔഷധം

പ്രമേഹരോഗികള്‍ക്കുള്ള നല്ലൊരു ഔഷധം

പ്രമേഹരോഗികള്‍ക്കുള്ള നല്ലൊരു ഔഷധം കൂടിയാണ് വെറുംവയറ്റിലെ ചെറുനാരങ്ങാവെള്ളം കുടി. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നു.

ഊര്‍ജദായനി

ഊര്‍ജദായനി

ശരീരത്തിന് ഊര്‍ജം ലഭ്യമാക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. ഇത് രാവിലെ തന്നെ ദിവസത്തേയ്ക്കുള്ള ഊര്‍ജദായനിയാണ്.

Read more about: health body weight loss
English summary

Amazing Health Benefits Of Drinking Warm Lemon Water In An Empty Stomach

Amazing Health Benefits Of Drinking Warm Lemon Water In An Empty Stomach, Read more to know about,
X
Desktop Bottom Promotion