For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യത്തെ ആർത്തവത്തെപ്പറ്റി

|

കാല്പനികമായ എന്തു പരിവേഷം അണിയിച്ചാലും ആദ്യത്തെ ആർത്തവം പെൺകുട്ടികളെ ഭയപ്പെടുത്തുന്ന ഒന്നു തന്നെയാണ്. അവരുടെ ഭയത്തേയും ആശങ്കയേയും ദൂരീകരിക്കാനും അവർക്ക് വേണ്ട രീതിയിൽ വഴി കാണിക്കാനും ഏറ്റവും നന്നായി കഴിയുക അമ്മമാർക്ക് തന്നെയാണ്.

h

മാതാപിതാക്കൾ പ്രത്യേകിച്ച് അമ്മമാർ പെൺകുട്ടികളോട് ആർത്തവത്തെപ്പറ്റി തുറന്നു സംസാരിക്കാൻ തയ്യാറാകണം.

സാധാരണ ജീവിതത്തിനു ഒരു തടസ്സമല്ല

സാധാരണ ജീവിതത്തിനു ഒരു തടസ്സമല്ല

ആർത്തവത്തെപ്പറ്റി ആദ്യം മനസ്സിലാക്കേണ്ട കാര്യം അത് വളർച്ചയുടെ ഒരു ഘട്ടമാണ് എന്നുള്ളതാണ്. അതിൽ ആശങ്കപ്പെടാനോ മോശം തോന്നാനോ ഒന്നുമില്ല. അത് ഒരിക്കലും സാധാരണ ജീവിതത്തിനു ഒരു തടസ്സമല്ല.

ഗർഭപാത്രത്തിൽ നിന്നും രക്തം പുറത്തേക്ക് ഒഴുകുന്നതിനെയാണ് ആർത്തവം എന്നു പറയുന്നത്. ഇതിൽ ഭയപ്പെടാനായി ഒന്നുമില്ലെന്നു ആദ്യമെ തിരിച്ചറിയുക. അത് വളർച്ചയുടെ ഒരു ഭാഗം മാത്രം.. ഒരു കുഞ്ഞിനെ ഗർഭം ധരിച്ചു പ്രസവിക്കാൻ പെൺകുഞ്ഞിനെ പ്രാപ്തയാക്കുകയാണ് ആർത്തവത്തിലൂടെ പ്രകൃതി ചെയ്യുന്നത്. അതുകൊണ്ട് തീർച്ചയായും ഇതിൽ സന്തോഷിക്കുകയാണ് ചെയ്യേണ്ടത്.

മുൻകരുതൽ

മുൻകരുതൽ

ആർത്തവം മാസത്തിലൊരിക്കൽ ഉണ്ടാവുകയും ആറോ ഏഴോ ദിവസം നീണ്ടു നിൽക്കുകയും ചെയ്യുന്നു. ആദ്യത്തെ കുറച്ച് നാൾ ആർത്തവം ക്രമം തെറ്റിയായിരിക്കും വരുന്നത്. ചിലപ്പോൾ നേരത്തെയാകാം. ചിലപ്പോൾ വൈകി വരാം. ആദ്യ നാളുകളിൽ രക്തസ്രാവം ചിലപ്പോൾ തീരെ കുറവായിരിക്കും. ആർത്തവം ക്രമവും കൃത്യവുമാകാൻ കുറച്ച് മാസങ്ങളോ ചിലപ്പോൾ ഒന്നോ രണ്ടോ വർഷം തന്നെയോ എടുത്തേക്കാം.

അതിൽ ഭയപ്പെടാൻ ഒന്നുമില്ല. ആർത്തവം വരുന്ന തീയതി കൃത്യമായി ഡയറിയിൽ കുറിച്ചിടാൻ ശ്രദ്ധിക്കുക. അപ്പോൾ അതിലുണ്ടാകുന്ന വ്യതിയാനത്തിന്റെ ഏകദേശരൂപം മനസ്സിലാകും. കൂടാതെ ആർത്തവം എന്നു വരുമെന്നൊരു ഏകദേശ ധാരണ ലഭിക്കാൻ ഇതു വളരെ സഹായകമായ ഒരു രീതിയാണ്. വേണ്ട മുൻകരുതൽ സ്വീകരിക്കാൻ ഇത് സഹായിക്കും.

ആദ്യത്തെ ആർത്തവം വരുന്നതിനു മുൻപ് ശരീരത്തിൽ പ്രകടമായ വ്യത്യാസം ഉണ്ടാകുന്നു. അരക്കെട്ടിനു വലിപ്പം വെക്കുന്നു. സ്തനങ്ങൾ വലുതാകാൻ തുടങ്ങുന്നു. കക്ഷത്തിലും യോനിയിലും രോമങ്ങൾ മുളക്കുന്നു. ശരീരത്തിൽ ആകപ്പാടെ യുവത്വം തുടിക്കാൻ തുടങ്ങും.

ആർത്തവം ഏകദേശം ഏഴു ദിവസത്തോളം നീണ്ടു നിൽക്കാം.

ആർത്തവം ഏകദേശം ഏഴു ദിവസത്തോളം നീണ്ടു നിൽക്കാം.

ഒരു പെൺകുട്ടി പന്ത്രണ്ടിനും പതിനാലിനും ഇടയിലുള്ള പ്രായത്തിലാണ് ആദ്യമായി ഋതുമതിയാവുന്നത്. പക്ഷെ ഇതൊരു കൃത്യം പ്രായമല്ല. ഇതിൽ ഏറ്റക്കുറച്ചിലുകൾ വരാം. മുന്നോട്ടോ പിന്നോട്ടോ ആകാം. ആദ്യമായി ആർത്തവം ഉണ്ടായാൽ ഒട്ടും പരിഭ്രമിക്കാതെ അമ്മയോടൊ മുതിർന്ന സഹോദരിയോടൊ കാര്യം പറയുക. സ്കൂളിൽ വെച്ചാണെങ്കിൽ ക്ലാസ്സ് ടീച്ചറോടോ മറ്റ് സുഹൃത്തുക്കളോടോ പറയാം. ഉടനെ ഉപയോഗിക്കേണ്ട സാനിറ്ററി പാഡുകൾ അവർ എത്തിച്ചു തരും.

സാധാരണ ആർത്തവം ഏകദേശം ഏഴു ദിവസത്തോളം നീണ്ടു നിൽക്കാം. അതിൽ കൂടുതൽ ദിവസം അത് നീണ്ടു നിന്നാൽ തീർച്ചയായും അമ്മയോടോ വീട്ടിലെ മുതിർന്നവർ ആരോടെങ്കിലുമോ വിവരം പറയണം.. ഡോക്ടറെ സ്വയം കാണാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യാം.

രക്തം കട്ടയായി പോകാറുണ്ട്

രക്തം കട്ടയായി പോകാറുണ്ട്

പല പെൺകുട്ടികളും ആർത്തവസമയത്തെ രക്തം കണ്ടു ഭയക്കാറുണ്ട്. എന്നാൽ ഭയക്കാൻ മാത്രം അതിലൊന്നുമില്ല. ഏകദേശം അഞ്ചു ടേബിൾ സ്പൂൺ രക്തമാണ് ശരീരത്തിൽ നിന്നും നഷ്ടപ്പെടുന്നത്. എന്നാൽ രക്തം മാത്രമല്ല ആർത്തവരക്തത്തിലുണ്ടാവുക. ഒാരോ ആർത്തവത്തിലും ഗർഭപാത്രത്തിന്റെ പാളികൾ അടർന്നു പോകും. ഇത് രക്തത്തിന്റെ കൂടെ ശരീരത്തിൽ നിന്നും പുറത്ത് പോകും. പലപ്പോഴും രക്തം കട്ടയായി പോകാറുണ്ട്. അത് വളരെ സാധാരണമാണ്. അത് കണ്ട് ഭയക്കാൻ ഒന്നുമില്ല.

പെൺകുട്ടികളെ അലട്ടുന്ന മറ്റൊരു പ്രശ്നം ആർത്തവമാണെന്നുള്ള വസ്തുത മറ്റാർക്കെങ്കിലും മനസ്സിലാക്കാൻ പറ്റുമോ എന്നുള്ളതാണ്. സാധാരണയായി അത് പറഞ്ഞാൽ മാത്രമെ മറ്റൊരാൾക്ക് അറിയാൻ കഴിയൂ. ആർത്തവത്തോടടുപ്പിച്ച് പലർക്കും മുഖത്ത് മുഖക്കുരുക്കൾ പ്രത്യക്ഷപ്പെടാറുണ്ട്. എങ്കിലും വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മാത്രമെ ഇതൊക്കെ അറിയാൻ കഴിയൂ. ആർത്തവസമയത്ത് നല്ലൊരു ഉൽപ്പന്നം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. എന്തെങ്കിലും ഭയമോ പരിഭ്രമമോ തോന്നിയാൽ അടുത്ത ബന്ധുവിനോടോ സുഹൃത്തുക്കളോടോ സഹായം അഭ്യർത്ഥിക്കുക. ആർത്തവത്തെക്കുറിച്ച് നാണിക്കാൻ ഒന്നുമില്ല എന്നു മനസ്സിലാക്കുക.

വ്യക്തി ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കണം

വ്യക്തി ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കണം

ആർത്തവത്തോടടുപ്പിച്ച് ഉപയോഗിക്കാൻ ഒരുപാട് ഉൽപ്പന്നങ്ങൾ ഇപ്പോൾ വിപണിയിലുണ്ട്. സ്വന്തം സൗകര്യം അനുസരിച്ച് ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കുക. ഇതിനു മുതിർന്നവരുടെ സഹായം തേടാം. സ്പോർട്ട്സിൽ താൽപ്പര്യമുള്ള വ്യക്തിയാണെങ്കിൽ സ്പോർട്ട്സ് പ്രവർത്തനങ്ങൾക്ക് സഹായകമാവുന്ന ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കണം. ചില ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുകൊണ്ട് നീന്തലിനു പോകാം. യോഗ ചെയ്യാം. അപ്പോൾ സ്വന്തം ആവശ്യങ്ങൾ മുൻനിർത്തി തിരഞ്ഞെടുക്കുക. തികഞ്ഞ വ്യക്തി ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കണം. ഒാരോ തവണയും കൈകൾ വൃത്തിയായി കഴുകണം.

സാനിറ്ററി പാഡ്സ് അണ്ടർ ഗാർമെന്റ്സിന്റെ അകത്തു ഒട്ടിച്ചു വെക്കാൻ കഴിയുന്നതാണ്. അത് നാലു മുതൽ ആറു മണിക്കൂർ വരെ സംരക്ഷണം തരും. എല്ലാ ഉൽപ്പന്നങ്ങളും പല തവണ ഉപയോഗിച്ചു കഴുകിയുമ്പോൾ ആദ്യത്തെ അമ്പരപ്പും പേടിയും മാറും. ആത്മവിശ്വാസം വരും. ആർത്തവത്തിൽ ഭയപ്പെടാനോ പരിഭ്രമിക്കാനോ ഒന്നുമില്ലെന്നുള്ള ധൈര്യം വരും.

ഭയാശങ്കകൾ

ഭയാശങ്കകൾ

ആർത്തവസമയത്ത് ഉപയോഗിക്കാവുന്ന മറ്റൊരു ഉൽപ്പന്നമാണ് ടാംപൂൺസ്. ഇത് ശരീരത്തിനകത്ത് വെക്കാവുന്ന ഒരു ഒാർഗാനിക്ക് ഉൽപ്പന്നമാണ്. ഏകദേശം ആറു മണിക്കൂറോളം ഇതിൽ നിന്നും സംരക്ഷണം ലഭിക്കും.

ആർത്തവസമയത്ത് ഉപയോഗിക്കാവുന്ന ഒരു പുതിയ ഉൽപ്പന്നമാണ് മെനുസ്ട്രൽ കപ്പ്. ഇത് ദേഹത്തിനകത്ത് വെക്കാവുന്നതാണ്. ഏകദേശം പന്ത്രണ്ട് മണിക്കൂറോളം ഇതിൽ നിന്നും സംരക്ഷണം ലഭിക്കും. കപ്പ് നിറഞ്ഞു കഴിയുമ്പോൾ അത് പുറത്തെടുത്ത് വൃത്തിയാക്കി വീണ്ടും അകത്തേക്ക് വെച്ചാൽ മതി. ഇത് ഉപയോഗിക്കാനും കൊണ്ടു നടക്കാനും വളരെ എളുപ്പമാണ്. വളരെ വേഗത്തിൽ പെൺകുട്ടികളുടെ താൽപ്പര്യം നേടിയെടുത്ത ഒരു ഉൽപ്പന്നമാണ് മെനുസ്ട്രൽ കപ്പ്.

ആർത്തവത്തെപ്പറ്റി കുട്ടികളുടെ ഭയാശങ്കകൾ മാറ്റിയെടുക്കാൻ അവർക്ക് അതിനെപ്പറ്റി നല്ല അവബോധം ഉണ്ടാക്കിക്കൊടുക്കണം. മാതാപിതാക്കളും ആരോഗ്യപ്രവർത്തകരും കൂട്ടായി വിചാരിച്ചാൽ ഇത് നേടിയെടുക്കാവുന്നതേയുള്ളൂ.

English summary

all about your first period

This article discusses many doubts about parents and girls about the first menstrual period
X
Desktop Bottom Promotion