For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

20 ദിവസം,20 വഴി, വയറും തടിയും കളയാം

താഴെപ്പറയുന്ന 20 വഴികള്‍ 20 ദിവസമെങ്കിലും കൃത്യമായി പിന്‍തുടര്‍ന്നു നോക്കൂ,

|

വയറും തടിയുമെല്ലാം ഇന്നത്തെ പൊതുവായ ആരോഗ്യപ്രശ്‌നമാണന്നു പറഞ്ഞാല്‍ തെറ്റില്ല. പല അസുഖങ്ങളുടെ കൂടെ ഇത്തരം പ്രശ്‌നങ്ങള്‍ വരുന്നുമുണ്ട്, ഇത്തരം പ്രശ്‌നങ്ങള്‍ കാരണം പല അസുഖങ്ങളും വരുന്നുമുണ്ട.

പ്രധാനമായും തടി കൂടാനും വയര്‍ കൂടാനുമെല്ലാം ചില കാരണങ്ങളുണ്ട്. പാരമ്പര്യം ഇതിലൊന്നാണ്. പാരമ്പര്യമായി ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ വയറും തടിയുമെല്ലാം വരാന്‍ സാധ്യതയേറെയാണ്. പിന്നെ ഭക്ഷണശീലങ്ങളാണ്. വറുത്തതും പൊരിച്ചതും കൊഴുപ്പു കൂടുതലുള്ളതും മാംസാഹാരവുമെല്ലാം ഇതിനു കാരണങ്ങളാകാറുണ്ട്.

വ്യായാമക്കുറവാണ് തടിയും വയറും കൂടാനുളള മറ്റൊരു പ്രധാന കാരണം. ഇപ്പോഴത്തെ ഇരുന്ന ഇരിപ്പിലെ ജോലിയും ഇതുണ്ടാക്കുന്ന സ്‌ട്രെസും മെയ്യനങ്ങി പണി ചെയ്യാത്തതുമെല്ലാം വയര്‍ ചാടാനും തടി കൂടാനുമുള്ള പ്രധാന കാരണങ്ങളാണ്.

വയറും തടിയും കുറയ്ക്കാനും വഴികളുണ്ട്. എന്നാല്‍ ഇത് കൃത്യമായി ചെയ്യണമെന്നു മാത്രം. താഴെപ്പറയുന്ന 20 വഴികള്‍ 20 ദിവസമെങ്കിലും കൃത്യമായി പിന്‍തുടര്‍ന്നു നോക്കൂ, തടിയും വയറുമെല്ലാം കുറയ്ക്കാന്‍ ഇതു സഹായിക്കും.

നിങ്ങളുടെ ലക്ഷ്യം

നിങ്ങളുടെ ലക്ഷ്യം

ആദ്യം വേണ്ടത് നിങ്ങളുടെ ലക്ഷ്യം എന്താണെന്ന് ഉറപ്പിക്കലാണ്. എന്തിനെന്ന പോലെയും ഇതിനും വേണം, ഒരു കൃത്യമായ ലക്ഷ്യം. ഇത്ര ദിവസം കൊണ്ട് ഇത്ര കിലോ കുറയ്ക്കണമെന്നത് എഴുതിത്തന്നെ വയ്ക്കുക. ഈ ലക്ഷ്യം നിങ്ങളുടെ മനസില്‍ ഉറപ്പിയ്ക്കുകയും വേണം.

കൊഴുപ്പു കത്തിച്ചു കളയുക

കൊഴുപ്പു കത്തിച്ചു കളയുക

കഴിയ്ക്കുന്ന കൊഴുപ്പിനേക്കാള്‍ കൂടുതല്‍ കൊഴുപ്പു കത്തിച്ചു കളയുക. അതായത് കൊഴുപ്പുള്ള ഭക്ഷണം കഴിച്ചാല്‍ ഇതും ഇതിനേക്കാളും കൂടുതല്‍ നഷ്ടപ്പെട്ടുവെന്നുറപ്പു വരുത്തുന്ന ശാരീരികവ്യായാമങ്ങള്‍, ജോലികള്‍ ചെയ്യുക. ഇതേറെ പ്രധാനമാണ്.

മധുരം

മധുരം

മധുരം തടി കൂടാനുള്ള പ്രധാന കാരണമാണ്. തടിയുടെ ശത്രുവാണ് കൃത്രിമമധുരമെന്നു വേണം, പറയാന്‍, കൃത്രിമ മധുരം ഏറെ ദോഷം ചെയ്യും. മധുരം കഴിവതും കുറയ്ക്കുക, നിര്‍ബന്ധമെങ്കില്‍ സ്വാഭാവിക മധുരങ്ങള്‍, തേന്‍ പോലുള്ളവ ഉപയോഗിയ്ക്കുക.

ബ്രൗണ്‍ റൈസ്

ബ്രൗണ്‍ റൈസ്

വെള്ള അരിയ്ക്കു പകരം മട്ടയരി അല്ലെങ്കില്‍ ബ്രൗണ്‍ റൈസ് ഉപയോഗിയ്ക്കുക. വെള്ളഅരിയില്‍ തവിടു തീരെ അടങ്ങിയിട്ടില്ല. ഇതുകൊണ്ടുതന്നെ തടി കൂട്ടുകയാണ് ഫലം. വെള്ള അരി പ്രമേഹത്തിനും പൊതുവെ നല്ലതല്ല എന്നു പറയും. ഷുഗര്‍ തടി കൂടാനുളള ഒരു കാരണം കൂടിയാണ്.

പട്ടിണി കിടന്നോ ഭക്ഷണം വല്ലാതെ ഉപേക്ഷിച്ചോ

പട്ടിണി കിടന്നോ ഭക്ഷണം വല്ലാതെ ഉപേക്ഷിച്ചോ

തടി കുറയ്ക്കാന്‍ വേണ്ടി പട്ടിണി കിടന്നോ ഭക്ഷണം വല്ലാതെ ഉപേക്ഷിച്ചോ ഒന്നും ചെയ്യരുത്. ഇത് ആരോഗ്യത്തിന് ദോഷം വരുത്തുമെന്നു മാത്രമല്ല, തടി കൂട്ടാനും കാരണമാകും. ശരീരത്തിന് ആവശ്യമായ ഭക്ഷണം ലഭിയ്ക്കാതെ വരുമ്പോള്‍ ശരീരതം കൊഴുപ്പു സംഭരിച്ചു വയ്ക്കും. ഇത് തടിയും വയറും കൂടാന്‍ ഇടയാക്കും.

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍ പൊതുവെ എല്ലാവര്‍ക്കും പ്രിയമാണ്. ബജിയും പക്കാവടയുമെല്ലാം. ഇതിനു പകരം ബേക്ക് ചെയ്ത ഭക്ഷണങ്ങള്‍ ശീലമാക്കുക.

മദ്യം

മദ്യം

മദ്യം തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനുമുള്ള ശ്രമങ്ങളുടെ ഏറ്റവും വലിയ ശത്രുവാണെന്നു വേണം, പറയാന്‍. ഇതില്‍ കലോറിയുണ്ട്. പ്രത്യേകിച്ചു ബിയര്‍ പോലുള്ളവ. മാത്രമല്ല, മദ്യം കഴിയ്ക്കുമ്പോള്‍ ധാരാളം ഭക്ഷണം കഴിയ്ക്കുന്നതും സ്വാഭാവികമാണ്. ഇതെല്ലാം തടി കൂട്ടാന്‍ കാരണമാകുന്നു.

 പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും

ദിവസം 5 തവണയെങ്കിലും പഴങ്ങളും പച്ചക്കറികളും കഴിയ്ക്കുന്നതു ശീലമാക്കുക. ഇത് വയറും തടിയും കുറയ്ക്കാനുളള നല്ലൊരു വഴിയാണെന്നു വേണം, പറയാ്ന്‍. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ ലഭിയ്ക്കും. ധാരാളം നാരുകള്‍ തടിയും വയറും കുറയ്ക്കാന്‍ സഹായിക്കും. ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

രാത്രി അത്താഴം

രാത്രി അത്താഴം

രാത്രി അത്താഴം എട്ടു മണിയ്ക്കു മുന്‍പു ശീലമാക്കുക. ഇതു തടിയും വയറും കുറയ്ക്കാനുളള നല്ലൊരു വഴിയാണ്. ദഹനം ശരിയായി നടക്കാന്‍ ഇതുസഹായിക്കും. ദഹനം കൃത്യമായി നടക്കാത്തതാണ് വയറും തടിയും കൂടാനുള്ള ഒരു കാരണം. ഇതുപോലെത്തന്നെ ലളിതമായ അത്താഴവും ശീലമാക്കുക. മധുരമോ അരിഭക്ഷണമോ രാത്രി കഴിയ്ക്കാതിരിയ്ക്കുന്നതാണ് ഏറെ നല്ലത്.

ഉപ്പു കലര്‍ന്ന ഭക്ഷണങ്ങളും

ഉപ്പു കലര്‍ന്ന ഭക്ഷണങ്ങളും

മധുരം പോലെത്തന്നെയാണ് ഉപ്പു കലര്‍ന്ന ഭക്ഷണങ്ങളും. ഇതും ശരീരത്തിന്റെ തടി കൂട്ടും, വയര്‍ ചാടാനും കാരണമാകും. ശരീരത്തില്‍ വെള്ളം കെട്ടി നിന്നിട്ടുള്ള തടിയ്ക്കും ഇതു കാരണമാകും.

ഡ്രൈ നട്‌സ്

ഡ്രൈ നട്‌സ്

ഡ്രൈ നട്‌സ് ശീലമാക്കുക. ഇത് ധാരാളം പ്രോട്ടീന്‍ അടങ്ങിയവയാണ്. ഇതുകൊണ്ടുതന്നെ തടി കൂടാതെ തന്നെ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ നല്‍കുകയും ചെയ്യും. വിശപ്പു കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. ഈ വിധത്തില്‍ തടിയും വയറും കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.

മാംസഭക്ഷണം

മാംസഭക്ഷണം

മാംസഭക്ഷണം, പ്രത്യേകിച്ചും ഇറച്ചി വിഭവങ്ങള്‍, ഇതില്‍ തന്നെ മട്ടന്‍, ബീഫ് തുടങ്ങിയ ചുവന്ന ഇറച്ചിയിനങ്ങള്‍ തടി കൂട്ടാന്‍ കാരണമാകും. മാംസഭക്ഷണം നിര്‍ബന്ധമെങ്കില്‍ മിതമായ അളവില്‍ ചിക്കന്‍ ഉപയോഗിയ്ക്കാം. ഇതും വറുക്കാതെ. ഇതുപോലെ മീന്‍ വറുക്കാതെ കഴിയ്ക്കുന്നതും നല്ലതാണ്.

വെള്ളം

വെള്ളം

വിശക്കുമ്പോള്‍ കൊറിയ്ക്കുന്നതിനു പകരം വെള്ളം കുടിച്ചു നോക്കൂ, വിശപ്പു കുറയും, ശരീരത്തില്‍ നിന്നും കൊഴുപ്പും ടോക്‌സിനുകളും നീക്കം ചെയ്യാന്‍ വെള്ളം സഹായിക്കുകയും ചെയ്യും.

വ്യായാമം

വ്യായാമം

വ്യായാമം, വലിയ ജിമ്മും മറ്റുമില്ലെങ്കിലും നടക്കുക, കോണിപ്പടികള്‍ കയറുക, യോഗ തുടങ്ങിയവ ശീലമാക്കുക. ഇതെപ്പോഴും രാവിലെ ചെയ്യുന്നതാണ് നല്ലത്. ശരീരത്തിന് ഊര്‍ജം ലഭ്യമാക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. ദിവസം ഉന്മേഷത്തോടെ തുടങ്ങാന്‍ സഹായിക്കും. ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ശീലമാക്കുക.

നല്ല പ്രാതല്‍

നല്ല പ്രാതല്‍

നല്ല പ്രാതല്‍ ഏറെ അത്യാവശ്യം. കാരണം നീണ്ട നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിന് ആവശ്യമുള്ള ഊര്‍ജവും പോഷകങ്ങളുമല്ലൊം ഇതിില്‍ നിന്നാണ് ലഭ്യമാകുന്നത്. പ്രാതല്‍ ഒഴിവാക്കുന്നത് അനാവശ്യഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ കാരണമാകുകയും തടി കൂടാന്‍ കാരണമാകുകയും ചെയ്യും.

നേരത്തെ കിടക്കുന്നതും

നേരത്തെ കിടക്കുന്നതും

നേരത്തെ കിടക്കുന്നതും നേരത്തെ എഴുന്നേല്‍ക്കുന്നതും ശീലമാക്കുക. രാത്രി വൈകി ഉറങ്ങുന്നത് ശരീരത്തിന്റെ ദഹനമടക്കമുളള സ്വാഭാവിക പ്രക്രിയകളെ തടസപ്പെടുത്തി തടി കൂട്ടാന്‍ കാരണമാക്കും.

സ്‌ട്രെസ്

സ്‌ട്രെസ്

തടി കൂട്ടാന്‍ മാത്രമല്ല, രോഗങ്ങള്‍ക്കും സ്‌ട്രെസ് പോലുള്ള കാര്യങ്ങള്‍ കാരണമാകുന്നുണ്ട്. സ്‌ട്രെസ് ഒഴിവാക്കണം. ഇത് തടിയും വയറും കുറയ്ക്കുക മാത്രമല്ല, അസുഖങ്ങളൊഴിവാക്കാനും സഹായിക്കും.

ഇടയ്‌ക്കു വല്ലപ്പോഴും

ഇടയ്‌ക്കു വല്ലപ്പോഴും

ഇടയ്‌ക്കു വല്ലപ്പോഴും ഇഷ്ടമുള്ള ഭക്ഷണങ്ങളാകാം. അല്ലെങ്കില്‍ കാണുന്ന ഭക്ഷണം ആര്‍ത്തി പിടിച്ചു കഴിയ്‌ക്കാന്‍ ഇടയാകും.

പല തവണയായി ഭക്ഷണം

പല തവണയായി ഭക്ഷണം

ചെറിയ അളവില്‍ പല തവണയായി ഭക്ഷണം കഴിയ്‌ക്കുന്നതാണ്‌ തടി കുറയ്‌ക്കാന്‍ കൂടുതല്‍ നല്ലത്‌.

വെയ്‌റ്റ്‌ലിഫ്‌റ്റ്‌

വെയ്‌റ്റ്‌ലിഫ്‌റ്റ്‌

സ്‌ത്രീയാണെങ്കിലും പുരുഷനാണെങ്കിലും വെയ്‌റ്റ്‌ലിഫ്‌റ്റ്‌ തടി കുറയ്‌ക്കാനുള്ള നല്ലൊരു വഴിയാണ്‌. ഇത്‌ പെട്ടെന്നു തന്നെ കൊഴുപ്പു കുറയ്‌ക്കും.

English summary

20 Days 20 Ways To Reduce Belly Fat And Weight

20 Days 20 Ways To Reduce Belly Fat And Weight, Read more to know about,
Story first published: Monday, April 23, 2018, 12:23 [IST]
X
Desktop Bottom Promotion