For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ പോകാന്‍ ഒറ്റ അല്ലി വെളുത്തുള്ളി മാജിക്

|

വെളുത്തുള്ളി പൊതുവേ നമ്മുടെ ഭക്ഷണചേരുവകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. സ്വാദിനും മണത്തിനുമാണ് പൊതുവേ ചേര്‍ക്കുന്നതെങ്കിലും ഇതു കൊണ്ടു പല ആരോഗ്യഗുണങ്ങളുമുണ്ട്. വയറിന്റെ ആരോഗ്യം മുതല്‍ ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ തടയാനും തടി കുറയ്ക്കാനുമെല്ലാം ഇത് അത്യുത്തമമാണ്.

വെളുത്തുള്ളില്‍ അലിസിന്‍ എന്നൊരു പ്രത്യേക വസ്തുവുണ്ട്. അതാണ് ഇതിന് പ്രത്യേമായുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കുന്നത്. ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നല്‍കാനും ഇത് ഏറെ നല്ലതാണ.്

belly

വെളുത്തുള്ളി ലൈംഗികശേഷിയ്ക്കും, പ്രത്യേകിച്ചു പുരുഷന്മാര്‍ക്കുണ്ടാകുന്ന പല ലൈംഗികപ്രശ്‌നങ്ങളും തടയാന്‍ ഏറെ ഗുണകരമാണ്. പുരുഷന്മാരിലെ ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കു്ള്ള നല്ലൊരു പ്രതിവിധിയാണ് വെളുത്തുള്ളി. ദിവസവും മൂന്നുനാല് അല്ലി വെളുത്തുള്ളി ഒരു മാസം അടുപ്പിച്ചു കഴിയ്ക്കുന്നത് ഈ പ്രശ്‌നം ഒഴിവാക്കാന്‍ സഹായിക്കും.

ദഹനത്തിനും രോഗങ്ങള്‍ തടയാനും മാത്രമല്ല, വയര്‍ ചാടുന്നതിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. പലരേയും അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ് വയര്‍ ചാടുന്നത്. മെലിഞ്ഞവര്‍ക്കു പോലും ഈ പ്രശ്‌നം നേരിടേണ്ടി വന്നേക്കാം. ശരീരത്തില്‍ ഏതു ഭാഗത്തേക്കാളും വേഗത്തില്‍ ഇവിടെ കൊഴുപ്പടിഞ്ഞു കൂടും. പോകാന്‍ ഏറെ ബുദ്ധിമുട്ടുമാണ്.

വെളുത്തുള്ളി ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്നത് വയര്‍ പോകാന്‍ ഏറെ നല്ലതാണ്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ, വെളുത്തുള്ളി കൊണ്ട് വയര്‍ കളയാനുള്ള ചില വഴികള്‍.

വെളുത്തുള്ളിയും ഒലീവ് ഓയിലും

വെളുത്തുള്ളിയും ഒലീവ് ഓയിലും

വെളുത്തുള്ളിയും ഒലീവ് ഓയിലും കലര്‍ന്ന ഒരു പ്രത്യേക വിദ്യയുണ്ട്. വയര്‍ കുറയ്ക്കാന്‍ പണ്ടുകാലം മുതല്‍ തന്നെ ഉപയോഗിച്ചു വരുന്ന ഒന്ന്. 1 അല്ലി വെളുത്തുള്ളി, 1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവയാണ് ഈ പ്രത്യേക വിദ്യക്കു വേണ്ടത്. വെളുത്തുതള്ളി ചതയ്ക്കുക. ഇത് ഒലീവ് ഓയിലില്‍ കലര്‍ത്തി എല്ലാ ദിവസവും രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. വയറും തടിയുമെല്ലാം കുറയാനുള്ള നല്ലൊരു വഴിയാണിത്. ഒലീവ് ഓയില്‍ ആരോഗ്യകരമായ ഓയിലുമാണ്. ഇവ രണ്ടും ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും.

വെളുത്തുള്ളിയും സവാളയും

വെളുത്തുള്ളിയും സവാളയും

വെളുത്തുള്ളിയും സവാളയും ചേര്‍ത്ത് ഉപയോഗിയ്ക്കുന്നത് നല്ലതാണ്. സവാള ആന്റിഓക്‌സിഡന്റ്, ഡയൂററ്റിക് ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. ശരീരത്തിലെ ടോക്‌സിനുകളും ഫ്‌ളൂയിഡുമെല്ലാം നീക്കാന്‍ ഇത് സഹായിക്കും. 2 കപ്പു വെള്ളം, 1 അല്ലി വെളുത്തുള്ളി, അര സവാള എന്നിവയാണ് ഇതിനു വേണ്ടത്. വെള്ളം തിളപ്പിച്ച് ഇതില്‍ അരിഞ്ഞ സവാള, വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ക്കുക. ഇത് 10-15 മിനിറ്റ് തിളപ്പിയ്ക്കുക. അല്ലെങ്കില്‍ തിളപ്പിച്ച വെള്ളത്തില്‍ ഇവയിട്ട് 15 മിനിറ്റു വച്ചിരുന്നാലും മതി. ഇത് പിന്നീട് ഊറ്റിയെടുത്തു വെറുംവയറ്റില്‍ കുടിയ്ക്കാം. അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും. 2-3 ആഴ്ചയകള്‍ വരെ ഇതു കുടിയ്ക്കാം.

വെളുത്തുള്ളി, ചെറുനാരങ്ങ

വെളുത്തുള്ളി, ചെറുനാരങ്ങ

വെളുത്തുള്ളി, ചെറുനാരങ്ങ എന്നിവയാണ് വയര്‍ കുറയ്ക്കാനുള്ള വേറൊരു വഴി. ചെറുനാരങ്ങ ശരീരത്തിലെ കൊഴുപ്പും ടോക്‌സിനുകളുമെല്ലാം നീക്കുന്ന ഒന്നാണ്. ഇവ രണ്ടും ചേരുമ്പോള്‍ ആന്റിഓക്‌സിഡന്റുകള്‍, ഫാറ്റി ആസിഡുകള്‍, അമിനോ ആസിഡുകള്‍ എന്നിവ ശരീരത്തിന് ലഭിയ്ക്കും. ഇത് തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. 1 കപ്പു വെള്ളം, 1 അല്ലി വെളുത്തുള്ളി, അര ചെറുനാരങ്ങാനീര് എന്നിവയാണ് ഇതിനു വേണ്ടത്. വെള്ളം തിളപ്പിച്ച് ഇതില്‍ ചതച്ച വെളുത്തുള്ളി ചേര്‍ക്കുക. പിന്നീട് വാങ്ങി ഇളംചൂടാകുമ്പോള്‍ നാരങ്ങാനീരു ചേര്‍ത്ത് കുടിയ്ക്കാം. വെറുംവയറ്റില്‍ അടുപ്പിച്ച് 1 മാസം കുടിയ്ക്കുക. നല്ല വ്യത്യാസമുണ്ടാകും.

ക്യാരറ്റ്, ഓറഞ്ച്, വെളുത്തുള്ളി

ക്യാരറ്റ്, ഓറഞ്ച്, വെളുത്തുള്ളി

ക്യാരറ്റ്, ഓറഞ്ച്, വെളുത്തുള്ളി എന്നിവ കലര്‍ന്ന ഒരു പ്രത്യേക കൂട്ടും വയര്‍ ചാടുന്നത് കുറയ്ക്കാന്‍ സഹായിക്കും. 2 ക്യാരറ്റ്, 2 ഓറഞ്ചിന്റെ ജ്യൂസ്, 1 അല്ലി വെളുത്തുള്ളി, അര കപ്പു വെള്ളം എന്നിവ വേണം, ഇതു തയ്യാറാക്കാന്‍. ക്യാരറ്റിന്റെ തൊലി കളഞ്ഞ് കഷ്ണമാക്കുക. ഓറഞ്ചിന്റെ ജ്യൂസ് എടുക്കുക. ഇതും വെളുത്തുള്ളിയും വെള്ളവും ചേര്‍ത്ത് ജ്യൂസാക്കി അടിച്ചെടുക്കുക. 2-3 ആഴ്ച വരെ വെറും വയറ്റില്‍ ഈ പ്രത്യേക പാനീയം കുടിയ്ക്കാം. ഇതും വയറും തടിയും കുറയ്ക്കാന്‍ സഹായിക്കും.

വെളുത്തുള്ളി, കറുവാപ്പട്ട

വെളുത്തുള്ളി, കറുവാപ്പട്ട

വെളുത്തുള്ളി, കറുവാപ്പട്ട എന്നിവയാണ് മറ്റൊരു കൂട്ട്. കറുവാപ്പട്ട ദഹനത്തിനും ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്താനും സഹായിക്കും. 1 അല്ലി വെളുത്തുള്ളി, അര ടീസ്പൂണ്‍ കറുവാപ്പട്ട പൊടി, 1 കപ്പു വെള്ളം എന്നിവയാണ് ഇതിനു വേണ്ടത്. ഇവയെല്ലാം ചേര്‍ത്തു വെള്ളം തിളപ്പിച്ച് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഇത് തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

തേന്‍

തേന്‍

1 ടീസ്പൂണ്‍ വെളുത്തുള്ളി നീര്, തേന്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കുക. ഇതില്‍ വേണമെങ്കില്‍ അല്‍പം മുളകുപൊടി ചേര്‍ത്തു കുടിയ്ക്കാം. ചെറുനാരങ്ങാനീരും ചേര്‍ക്കാം.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി അരിഞ്ഞതുംവെളുത്തുള്ളി അരിഞ്ഞതും വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. ഇത് ഊറ്റിയെടുത്ത് കുടിയ്ക്കാം. ചെറുനാരങ്ങാനീരോ മുളകുപൊടിയോ തേനോ ചേര്‍ക്കുന്നത് ഏറെ ഗുണം നല്‍കും.

പെരുഞ്ചീരകം

പെരുഞ്ചീരകം

പെരുഞ്ചീരകം, 1 അല്ലി

വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ത്തു വെള്ളം തിളപ്പിയ്ക്കുക. ഇത് ചെറുചൂടോടെ ദിവസം രണ്ടുതവണ കുടിയ്ക്കാം.ദഹനം മെച്ചപ്പെടുത്താനും വയര്‍ കുറയ്ക്കാനുമെല്ലാം പെരുഞ്ചീരകവും ഏറെ നല്ലതാണ.്

ഗാര്‍ലിക് പൗഡര്‍

ഗാര്‍ലിക് പൗഡര്‍

ഒരു സ്പൂണ്‍ ഗാര്‍ലിക് പൗഡര്‍ ഒരു സ്പൂണ്‍ ചെറുചൂടുള്ള വെള്ളത്തിലോ നാരങ്ങാവെള്ളത്തിലോ കലക്കി കുടിയ്ക്കാം. ഗാര്‍ലിക് പൗഡര്‍ തേനില്‍ ചാലിച്ചു കുടിയ്ക്കുന്നത് നല്ലതാണ്. ഇതിനു ശേഷം ഒരു ഗ്ലാസ് ചൂടുവെള്ളവും കുടിയ്ക്കാം.

വൈനില്‍

വൈനില്‍

അര ലിറ്റര്‍ റെഡ് വൈനില്‍ 12 വെളുത്തുള്ളി അല്ലി അരിഞ്ഞിടുക. ഇത് ഗ്ലാസ് ജാറില്‍ വയ്ക്കണം. സൂര്യവെളിച്ചം കിട്ടുന്നിടത്തു വേണം, വയ്ക്കാന്‍. 2 ആഴ്ച ഇതേ രീതിയില്‍ അനക്കാതെ വയ്ക്കുക. 1 ടീസ്പൂണ്‍ മിശ്രിതം ദിവസം മൂന്നു തവണ കുടിയ്ക്കാം. ആറു മാസത്തെ ഇടവേളയില്‍ കുടിയ്ക്കാം.

Read more about: belly fat health body
English summary

1 Clove Garlic Remedy For Belly fat

1 Clove Garlic Remedy For Belly fat, read more to know about,
Story first published: Friday, May 4, 2018, 10:38 [IST]
X
Desktop Bottom Promotion