For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യരാത്രിയിലെ ആ ഒരു ഗ്ലാസ്സ് പാല്‍ നിസ്സാരമല്ല

ആദ്യ രാത്രിയിലെ ഒരു ഗ്ലാസ്സ് പാലിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

By Lekhaka
|

ആദ്യരാത്രിയില്‍ സിനിമയില്‍ കാണുന്നതു പോലെ വധു കൈയ്യില്‍ ഒരു ഗ്ലാസ്സ് പാലുമായി വരുന്ന വധുവിന്റെ മുഖമായിരിക്കും പല ഭര്‍ത്താക്കന്‍മാരുടേയും ചിന്ത. എന്നാല്‍ ഇത്തരത്തില്‍ പാലുമായി വരുന്നതിനു പിന്നില്‍ നിരവധി കാരണങ്ങള്‍ ഒളിച്ചിരിയ്ക്കുന്നുണ്ട്. ആദ്യരാത്രിയെന്ന സങ്കല്‍പം ആരംഭിയ്ക്കുന്നത് തന്നെ പലപ്പോഴും ഒരു ഗ്ലാസ്സ് പാലിലായിരിക്കും. തേനില്‍കുതിര്‍ത്ത കശുവണ്ടിപ്പരിപ്പ് 3എണ്ണം, 3നേരം

എന്നാല്‍ ആദ്യ രാത്രിയില്‍ പാലില്‍ ചേര്‍ക്കുന്ന വസ്തുക്കള്‍ക്കുമുണ്ട് ഓരോ പ്രത്യേകത. ശാസ്ത്രമനുസരിച്ച് ഇത്തരത്തില് പാലില്‍ ചേര്‍ക്കുന്ന ഓരോ വസ്തുക്കള്‍ ഏതൊക്കെയെന്നും എന്താണതിന്റെ പ്രത്യേകതയെന്നും നോക്കാം. പുകവലിയ്ക്കുന്നവരുടെ ശ്വാസകോശം ക്ലീനാകും 3 ദിവസം

പാലില്‍ പഞ്ചസാര

പാലില്‍ പഞ്ചസാര

പഞ്ചസാര ആരോഗ്യത്തിന് അത്രതന്നെ നല്ലതല്ലെങ്കിലും പാലില്‍ പഞ്ചസാര ചേര്‍ക്കുന്നത് ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കും എന്നാണ് പറയുന്നത്. അതുകൊണ്ടാണ് ആദ്യ രാത്രിയില്‍ പാലില്‍ പഞ്ചസാര ചേര്‍ക്കുന്നത്.

കുങ്കുമപ്പൂ ചേര്‍ത്ത പാല്‍

കുങ്കുമപ്പൂ ചേര്‍ത്ത പാല്‍

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും പറ്റിയ ഒന്നാണ് കുങ്കുമപ്പൂ. ഇത് സന്തോഷം വര്‍ദ്ധിപ്പിക്കാനും മാനസികാരോഗ്യത്തിനും സഹായിക്കും.

പെരുംജീരകം

പെരുംജീരകം

ചിലയിടങ്ങളില്‍ പാലില്‍ പെരുംജീരകം ചേര്‍ക്കാറുണ്ട്. ഇത് പലപ്പോഴും ചിന്തകളെ ഉദ്ദീപിപ്പിക്കാന്‍ സഹായിക്കുന്നു.

മഞ്ഞള്‍പ്പൊടിയും കുരുമുളകും

മഞ്ഞള്‍പ്പൊടിയും കുരുമുളകും

മറ്റു ചില സ്ഥലങ്ങളിലാകട്ടെ ആദ്യ രാത്രിയില്‍ മഞ്ഞള്‍പ്പൊടിയും കുരുമുളകും ചേര്‍ത്ത പാലാണ് നല്‍കുക. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന് ഇത് നല്ലതാണ്.

 ബദാം പാല്‍

ബദാം പാല്‍

എന്നാല്‍ ചിലര്‍ ബദാം ഇട്ട് തിളപ്പിച്ച പാല്‍ കുടിയ്ക്കും. ഇത് പുരുഷന്റെ പ്രകടനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

കുരുമുളകിട്ട പാല്‍

കുരുമുളകിട്ട പാല്‍

കുരുമുളകിട്ട പാലും ആദ്യ രാത്രിയില്‍ പതിവുണ്ട്. ഇത് ദമ്പതികളില്‍ ലൈംഗിക വികാരം ഉണ്ടാക്കാന്‍ കാരണമാകുന്നു.

മസാല ചേര്‍ത്ത പാല്‍

മസാല ചേര്‍ത്ത പാല്‍

മസാല ചേര്‍ത്ത പാല്‍ പലയിടത്തും പതിവുള്ളതാണ്. ഇത് പങ്കാളികള്‍ തമ്മിലുള്ള അപരിചതത്വം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 ഹോര്‍മോണ്‍ വ്യതിയാനം

ഹോര്‍മോണ്‍ വ്യതിയാനം

ഹോര്‍മോണ്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഈ പാല്‍കുടി സഹായകമാകുന്നു. പാലിലുണ്ടാകുന്ന അമിനോ ആസിഡ് ആണ് ഇതിന് പുറകില്‍.

 ഊര്‍ജ്ജദായകം

ഊര്‍ജ്ജദായകം

ഊര്‍ജ്ജദായകമാണ് ഈ പാല്‍ കുടി. ഇതിലുള്ള കാര്‍ബോ ഹൈഡ്രേറ്റ് കോശങ്ങളെ ഉത്തേജിപ്പിക്കുന്നു.

English summary

why newly married couple drink milk on their first night?

Marriages are considered as an auspicious event to every human life. why newly married couple drink milk on their first night?
Story first published: Friday, January 27, 2017, 16:05 [IST]
X
Desktop Bottom Promotion