For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വലിയ മത്സ്യം കഴിക്കുന്നത് അപകടം

ആരോഗ്യ ഗുണത്തോടൊപ്പം തന്നെ ചില ദോഷങ്ങളും മത്സ്യം കഴിക്കുന്നതിലൂടെ ഉണ്ടാവുന്നു

|

മത്സ്യം കഴിക്കുന്നവരുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം എന്ന് പറഞ്ഞാല്‍ അത് കേരളമായിരിക്കും പലപ്പോഴും. കാരണം അത്രയേറെ ഇഷ്ടപ്പെട്ടാണ് ഓരോ മലയാളിയും മത്സ്യം കഴിക്കുന്നത്. മീനില്ലാതെ ഉച്ചയൂണ്‍ കഴിക്കുന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് നമുക്ക്. ഒരു ശരാശരി മലയാളിക്ക് ഒരിക്കലും മീനില്ലാതെ ഭക്ഷണം കഴിക്കാന്‍ പറ്റില്ല എന്ന് ഉറപ്പിച്ച് പറയാം.

ഗ്യാസിന് നിമിഷ പരിഹാരം ഇഞ്ചിയും മോരുംഗ്യാസിന് നിമിഷ പരിഹാരം ഇഞ്ചിയും മോരും

എന്നാല്‍ മീന്‍ കഴിക്കുമ്പോള്‍ അത് ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന കാര്യം നാം അറിഞ്ഞിരിക്കണം. പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ മീന്‍ ശ്രദ്ധിച്ച് കഴിച്ചില്ലെങ്കില്‍ നിങ്ങളെ പിടികൂടാം. എന്നാല്‍ ഇവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. ശ്രദ്ധിച്ച് കഴിക്കുക എന്ന് പറഞ്ഞാല്‍ എന്താണെന്ന് പലര്‍ക്കും അറിയില്ല. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടം മത്സ്യം വിഷമാകുന്നു എന്ന് നോക്കാം.

 രാസവസ്തുക്കള്‍ ചേര്‍ന്ന മത്സ്യം

രാസവസ്തുക്കള്‍ ചേര്‍ന്ന മത്സ്യം

മത്സ്യം കഴിക്കുമ്പോള്‍ അത് രാസവസ്തുക്കള്‍ ചേര്‍ന്നതാണോ അല്ലയോ എന്ന് ആദ്യം ഉറപ്പ് വരുത്തണം. മത്സ്യം ചീത്തയാവാതിരിക്കാന്‍ ധാരാളം രാസവസ്തുക്കള്‍ ചേര്‍ക്കാറുണ്ട്. ഇവയാകട്ടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ അത് ശരീരത്തിന് ദോഷകരമായി മാറുന്നു.

നാഡീ പ്രവര്‍ത്തനങ്ങള്‍ക്ക് ദോഷം

നാഡീ പ്രവര്‍ത്തനങ്ങള്‍ക്ക് ദോഷം

ഇത്തരം മത്സ്യങ്ങള്‍ കഴിക്കുന്നത് നാഡീവ്യൂഹത്തിന് ദോഷകരമായി മാറുന്ന അവസ്ഥയാണ് ഉള്ളത്. ഇത് വിസര്‍ജനാവയവങ്ങള്‍ക്ക് ദോഷകരമായി മാറുന്നു. ഇത് ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ പുറത്ത് പോവാതെയാവുന്നതിന് കാരണമാകുന്നു. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുരുതര പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

നല്ല മത്സ്യം തിരിച്ചറിയാം

നല്ല മത്സ്യം തിരിച്ചറിയാം

നല്ല മത്സ്യത്തെ തിരിച്ചറിയാന്‍ എളുപ്പം കഴിയും. കാരണം നല്ല മത്സ്യമാണെങ്കില്‍ കണ്ണുകള്‍ തെളിഞ്ഞതും പുറം ഭാഗത്തെ വഴുവഴുപ്പ് ഇല്ലാത്തതും നല്ല ഉറപ്പുള്ള ശരീരത്തോട് കൂടിയതും ആയിരിക്കും.

ചീഞ്ഞ മത്സ്യമാണെങ്കില്‍

ചീഞ്ഞ മത്സ്യമാണെങ്കില്‍

ചീഞ്ഞ മത്സ്യമാണെങ്കില്‍ അതിന്റെ പുറത്ത് വഴുവഴുപ്പ് കൂടുതലും ചെകിളപ്പൂക്കള്‍ക്ക് മണ്ണിന്റെ നിറവും ആയിരിക്കും. മാത്രമല്ല നല്ല ദുര്‍ഗന്ധവും ഉണ്ടായിരിക്കും.

ചെറിയ മത്സ്യം

ചെറിയ മത്സ്യം

എപ്പോഴും ചെറിയ മത്സ്യം വാങ്ങിക്കാന്‍ ശ്രദ്ധിക്കുക. ചെറിയ മത്സ്യമാണ് ദോഷമില്ലാത്തത്. വലിയ മത്സ്യം കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അത് കൊളസ്‌ട്രോള്‍ കൂടുതലുള്ളവ ആയിരിക്കും. മാത്രമല്ല ഇവ വറുത്താണ് ഉപയോഗിക്കുന്നതെങ്കില്‍ അത് ആരോഗ്യത്തിന് കൂടുതല്‍ ദോഷ വരുത്തുന്നു.

മത്തിയും അയലയും

മത്തിയും അയലയും

മത്തിയും അയലയും ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലുള്ള ഒന്നാണ് മത്തിയും അയലയും എന്നത് തന്നെ കാരണം. മാത്രമല്ല ചെറിയ മത്സ്യങ്ങളിലെ മുള്ളില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

 രോഗാവസ്ഥയെങ്കില്‍

രോഗാവസ്ഥയെങ്കില്‍

നിങ്ങള്‍ രോഗാവസ്ഥയിലെങ്കില്‍ അത് പലപ്പോഴും മത്സ്യം കഴിക്കുന്നതിന് പറ്റിയ സമയമായിരിക്കില്ല. കാരണം ഇത് പലപ്പോഴു രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകും.

സ്ഥിരമായി കഴിക്കരുത്

സ്ഥിരമായി കഴിക്കരുത്

ഒരിക്കലും മത്സ്യം സ്ഥിരമായി കഴിക്കരുത്. ഇത്തരത്തില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്. എന്തും അധികമായാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നം തന്നെയാണ് മത്സ്യത്തിന്റെ കാര്യത്തിലും ഉണ്ടാവുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസം മത്സ്യം കഴിക്കുന്നത് കൊണ്ട് ഒരിക്കലും ദോഷമില്ല.

ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാണ്. വാങ്ങിയ ഉടനേ പാകം ചെയ്യാന്‍ ശ്രദ്ധിക്കണം. വൃത്തിയാക്കിയ ശേഷം ഒരിക്കലും പുറത്ത് വെക്കരുത്. പാചകം ചെയ്യാന്‍ ഉദ്ദേശമില്ലെങ്കില്‍ അത് വൃത്തിയാക്കി ഫ്രീസറില്‍ സൂക്ഷിക്കാവുന്നതാണ്.

English summary

What happened if you eat fish every day

Learn the risk and benefits of eating fish, read on..
Story first published: Monday, October 9, 2017, 17:10 [IST]
X
Desktop Bottom Promotion