For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂത്രത്തില്‍ കല്ലിന് ആയുര്‍വ്വേദ ഒറ്റമൂലികള്‍

ആയുര്‍വ്വേദമനുസരിച്ച് തയ്യാറാക്കാവുന്ന ചില ഒറ്റമൂലികള്‍ ശ്രദ്ധിക്കാം

|

എന്താണ് മൂത്രത്തില്‍ കല്ല് എന്ന് പലര്‍ക്കും അറിയില്ല. വൃക്കയിലും മൂത്രാശത്തിലുമായി കാണപ്പെടുന്ന കട്ടികൂടിയ കല്ലുകളാണ് മൂത്രത്തില്‍ കല്ല്. എന്നാല്‍ സാധാരണഗതിയില്‍ ഇത് പ്രശ്‌നമുണ്ടാക്കില്ലെങ്കിലും വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വെള്ളം കിട്ടാതെ വരുമ്പോഴാണ് മൂത്രത്തില്‍ കല്ല് പ്രശ്‌നമുണ്ടാക്കുന്നത്.

ശരീരം കാണിയ്ക്കും ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്ശരീരം കാണിയ്ക്കും ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

എന്നാല്‍ നിരവധി പരിഹാരങ്ങള്‍ മൂത്രത്തില്‍ കല്ല് അഥവാ കിഡ്‌നി സ്റ്റോണിന് ഉണ്ടെങ്കിലും ആയുര്‍വ്വേദ പരിഹാരമാകുമ്പോള്‍ യാതൊരു തരത്തിലും ഇത് ദോഷകരമായി ബാധിയ്ക്കുകയില്ല എന്നതാണ് സത്യം.

ചെറുനാരങ്ങ നീര്

ചെറുനാരങ്ങ നീര്

ചെറുനാരങ്ങ നീര് മൂത്രത്തില്‍ കല്ലിന് നല്ലൊരു പരിഹാരമാണ്. രണ്ട് മണിക്കൂര്‍ ഇടവിട്ട് ചെറുനാരങ്ങ നീര് 30 മില്ലി വെച്ച് ദിവസവും കഴിയ്ക്കുക. രാത്രി ഉറങ്ങാന്‍ നേരം കഴിയ്ക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

 വാഴപ്പോള നീര്

വാഴപ്പോള നീര്

വാഴപ്പോളയുടെ നീരാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. വാഴപ്പോള നീര് 30 മില്ലി വെച്ച് ആഹാരത്തിന് മുന്‍പ് ഒരാഴ്ച കഴിയ്ക്കുക. കിഡ്‌നി സ്റ്റോണ്‍ പമ്പ കടക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

പെരുങ്ങലം പരിഹാരം

പെരുങ്ങലം പരിഹാരം

പെരുങ്ങലം എന്നത് നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ കിട്ടുനന് ഒന്ന് തന്നെയാണ്. ഇതിന്റെ കൂമ്പ്, ഏഴ് ഇല, കുരുമുളക് 11 എണ്ണം എന്നിവ അരച്ച് രണ്ട് നേരമായി ആഹാരത്തിനു മുന്‍പ് ഒരാഴ്ച കഴിയ്ക്കാന്‍ ശ്രദ്ധിക്കുക.

മുരിങ്ങയുടെ തോല്‍

മുരിങ്ങയുടെ തോല്‍

മുരിങ്ങയുടെ തോലാണ് മറ്റൊരു പ്രതിവിധി. മുരിങ്ങ മരത്തിന്റെ തോല്‍ ജീരകം എന്നിവ അരച്ച് ചെറുനാരങ്ങ വലിപ്പത്താലാക്കി ആഹാരത്തിനു മുന്‍പായി രണ്ട് നേരം കഴിയ്ക്കുക. ഒരാഴ്ച കൊണ്ട് തന്നെ മാറ്റം അറിയാം.

 ഉപ്പ്

ഉപ്പ്

ഉപ്പു നല്ലതു പോലെ പൊടിച്ചത് ത്രിഫലയും ചേര്‍ത്ത് ഒരാഴ്ച കഴിയ്ക്കുക. ഇത് കിഡ്‌നി സ്റ്റോണെന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കും.

 ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

എന്നാല്‍ മുകളില്‍ പറഞ്ഞ ഒറ്റമൂലിയെല്ലാം കഴിയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഒറ്റമൂലി കഴിച്ച് കഴിഞ്ഞ് നാല് മണിക്കൂറിന് ശേഷം മാത്രമേ ഭക്ഷണം കഴിയ്ക്കാന്‍ പാടുകയുള്ളൂ. വെള്ളം പോലും മരുന്ന ്കഴിച്ച് കഴിഞ്ഞ് ഉടന്‍ കഴിയ്ക്കരുത്.

English summary

What Does Ayurveda Recommend For Relief From Kidney Stones

Ayurvedic treatment for kidney stones include dietary changes and also the use of diuretic and stone-dissolving herbs in acute cases.
X
Desktop Bottom Promotion