Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
മൂത്രത്തില്‍ കല്ലിന് ആയുര്‍വ്വേദ ഒറ്റമൂലികള്‍
ആയുര്‍വ്വേദമനുസരിച്ച് തയ്യാറാക്കാവുന്ന ചില ഒറ്റമൂലികള്‍ ശ്രദ്ധിക്കാം
എന്താണ് മൂത്രത്തില്‍ കല്ല് എന്ന് പലര്‍ക്കും അറിയില്ല. വൃക്കയിലും മൂത്രാശത്തിലുമായി കാണപ്പെടുന്ന കട്ടികൂടിയ കല്ലുകളാണ് മൂത്രത്തില്‍ കല്ല്. എന്നാല്‍ സാധാരണഗതിയില്‍ ഇത് പ്രശ്നമുണ്ടാക്കില്ലെങ്കിലും വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വെള്ളം കിട്ടാതെ വരുമ്പോഴാണ് മൂത്രത്തില്‍ കല്ല് പ്രശ്നമുണ്ടാക്കുന്നത്.
എന്നാല്‍ നിരവധി പരിഹാരങ്ങള്‍ മൂത്രത്തില്‍ കല്ല് അഥവാ കിഡ്നി സ്റ്റോണിന് ഉണ്ടെങ്കിലും ആയുര്‍വ്വേദ പരിഹാരമാകുമ്പോള്‍ യാതൊരു തരത്തിലും ഇത് ദോഷകരമായി ബാധിയ്ക്കുകയില്ല എന്നതാണ് സത്യം.

ചെറുനാരങ്ങ നീര്
ചെറുനാരങ്ങ നീര് മൂത്രത്തില്‍ കല്ലിന് നല്ലൊരു പരിഹാരമാണ്. രണ്ട് മണിക്കൂര്‍ ഇടവിട്ട് ചെറുനാരങ്ങ നീര് 30 മില്ലി വെച്ച് ദിവസവും കഴിയ്ക്കുക. രാത്രി ഉറങ്ങാന്‍ നേരം കഴിയ്ക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

വാഴപ്പോള നീര്
വാഴപ്പോളയുടെ നീരാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. വാഴപ്പോള നീര് 30 മില്ലി വെച്ച് ആഹാരത്തിന് മുന്‍പ് ഒരാഴ്ച കഴിയ്ക്കുക. കിഡ്നി സ്റ്റോണ്‍ പമ്പ കടക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

പെരുങ്ങലം പരിഹാരം
പെരുങ്ങലം എന്നത് നമ്മുടെ നാട്ടിന് പുറങ്ങളില്‍ കിട്ടുനന് ഒന്ന് തന്നെയാണ്. ഇതിന്റെ കൂമ്പ്, ഏഴ് ഇല, കുരുമുളക് 11 എണ്ണം എന്നിവ അരച്ച് രണ്ട് നേരമായി ആഹാരത്തിനു മുന്‍പ് ഒരാഴ്ച കഴിയ്ക്കാന്‍ ശ്രദ്ധിക്കുക.

മുരിങ്ങയുടെ തോല്
മുരിങ്ങയുടെ തോലാണ് മറ്റൊരു പ്രതിവിധി. മുരിങ്ങ മരത്തിന്റെ തോല് ജീരകം എന്നിവ അരച്ച് ചെറുനാരങ്ങ വലിപ്പത്താലാക്കി ആഹാരത്തിനു മുന്‍പായി രണ്ട് നേരം കഴിയ്ക്കുക. ഒരാഴ്ച കൊണ്ട് തന്നെ മാറ്റം അറിയാം.

ഉപ്പ്
ഉപ്പു നല്ലതു പോലെ പൊടിച്ചത് ത്രിഫലയും ചേര്‍ത്ത് ഒരാഴ്ച കഴിയ്ക്കുക. ഇത് കിഡ്നി സ്റ്റോണെന്ന പ്രശ്നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കും.

ശ്രദ്ധിക്കേണ്ട കാര്യം
എന്നാല്‍ മുകളില്‍ പറഞ്ഞ ഒറ്റമൂലിയെല്ലാം കഴിയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഒറ്റമൂലി കഴിച്ച് കഴിഞ്ഞ് നാല് മണിക്കൂറിന് ശേഷം മാത്രമേ ഭക്ഷണം കഴിയ്ക്കാന്‍ പാടുകയുള്ളൂ. വെള്ളം പോലും മരുന്ന ്കഴിച്ച് കഴിഞ്ഞ് ഉടന്‍ കഴിയ്ക്കരുത്.



Click it and Unblock the Notifications
