For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആസ്ത്മയൊക്കെ ഇല്ലാതാക്കാം വെറും 10 മിനിട്ടില്‍

ആസ്ത്മയെ പ്രതിരോധിയ്ക്കാനും ആസ്ത്മ വരുത്തുന്നതുമായ ഭക്ഷണങ്ങള്‍ നോക്കാം.

|

ആസ്തമ ചെറുപ്പക്കാരിലും കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ആസ്ത്മക്കെതിരെ ഗുളികയും മരുന്നും മന്ത്രവുമായി കാലം കഴിയ്ക്കുന്നവരും കുറവല്ല. എങ്കിലും പൂര്‍ണമായ ഒരു മോചനം ഒരിക്കലും ആസ്ത്മയ്ക്ക് ലഭിയ്ക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആയുര്‍വ്വേദ പ്രകാരം തിപ്പലി കഴിയ്ക്കൂ

എന്നാല്‍ ആസ്ത്മയെ എന്നന്നേക്കുമായി തുരത്താനും പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. ഭക്ഷണ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൊടുത്താല്‍ നമുക്ക് ആസ്ത്മയെ പ്രതിരോധിയ്ക്കാം. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

 ആവക്കാഡോ കഴിയ്ക്കാം

ആവക്കാഡോ കഴിയ്ക്കാം

ആവക്കാഡോ കഴിയ്ക്കുന്നത് ആസ്തമയെ നിയന്ത്രിയ്ക്കുന്ന ഒന്നാണ്. ഗ്ലൂട്ടാത്തിയോണ്‍ ധാരാളം അടങ്ങിയിട്ടുണ്ട് ഇതില്‍. ഇത് ആസ്ത്മയെ പ്രതിരോധിയ്ക്കുന്നു. ഇതിലെ ആന്റി ഓക്‌സിഡന്റെ അടങ്ങിയിട്ടുണ്ട്.

 ചീര

ചീര

ചീര ധാരാളം കഴിയ്ക്കുക. സ്ഥിരമായി ചീര കഴിയ്ക്കുന്നത് എന്നന്നേക്കുമായി ആസ്തമയെ തുരത്താന്‍ ഉള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ്. വിറ്റാമിന്‍ സി ഉയര്‍ന്ന അളവില്‍ ചീരയില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ബീറ്റാ കരോട്ടിന്‍ വിറ്റാമിന്‍ ഇ എന്നിവ ആസ്ത്മയെ പ്രതിരോധിയ്ക്കുന്ന കാര്യത്തില്‍ മുന്നിലാണ്.

പഴം

പഴം

സാധാരണ നമ്മള്‍ കേള്‍ക്കാറുള്ളത് ആസ്ത്മയുള്ളവര്‍ പവം കഴിയ്ക്കരുതെന്നാണ്. എന്നാല്‍ പഴത്തില്‍ പ്രകൃതിദത്തമായ രീതിയില്‍ തന്നെ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആസ്ത്മയെ പ്രതിരോധിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 വെള്ളം

വെള്ളം

പലപ്പോഴും ആസ്ത്മയുടെ മൂല കാരണം എന്ന് പറയുന്നത് നിര്‍ജ്ജലീകരണമാണ്. അതുകൊണ്ട് ധാരാളം വെള്ളം കുടിയ്ക്കാന്‍ ശ്രദ്ധിക്കുക. ആസ്ത്മ എന്ന് പറയുമ്പോള്‍ തന്നെ ശരീരം കൂടുതലായി വെള്ളത്തിന് ദാഹിക്കുന്നു എന്ന് മനസ്സിലാക്കുക.

ഇഞ്ചി

ഇഞ്ചി

ലോഡ് കണക്കിന് ആരോഗ്യ ഗുണങ്ങളാണ് ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ളത്. ഇത് ആസ്ത്മയെ പ്രതിരോധിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ കൂടുതല്‍ അളവില്‍ ഇഞ്ചി ഉപയോഗിക്കാം.

 മഞ്ഞള്‍

മഞ്ഞള്‍

സര്‍വ്വ വിഷഹാരിയാണ് മഞ്ഞള്‍ എന്നത് സത്യം. ഏത് മാറാത്ത രോഗത്തിനും മഞ്ഞളില്‍ പ്രതിവിധിയുണ്ട്. മഞ്ഞള്‍ കൂടുതല്‍ കഴിയ്ക്കുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഊര്‍ജ്ജം പ്രദാനം ചെയ്യുകയും ചെയ്യുന്നു.

ആപ്പിള്‍

ആപ്പിള്‍

ആപ്പിളാണ് ആസ്ത്മയ്ക്ക് മറ്റൊരു പരിഹാരം. ആസ്തമയെ ഇല്ലാതാക്കാന്‍ 50ശതമാനം വരെ സാധ്യതയാണ് ആപ്പിളിനുള്ളത്. ദിവസവും ആപ്പിള്‍ കഴിയ്ക്കുന്നത് നമ്മുടെ ആയുസ്സ് വരെ വര്‍ദ്ധിപ്പിക്കും.

 ചണവിത്ത്

ചണവിത്ത്

ചണവിത്താണ് മറ്റൊരു അത്ഭുത മരുന്ന്. ചണവിത്ത് ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഇതില്‍ ധാരാളം ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ആന്റി ആസ്മ ഡയറ്റ് എന്നാണ് ചണവിത്ത് അറിയപ്പെടുന്നത് തന്നെ.

 ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

എന്നാല്‍ ആസ്ത്മ രോഗികള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.

പാലും പാലുല്‍പ്പന്നങ്ങളും

പാലും പാലുല്‍പ്പന്നങ്ങളും

പാലും പാലുല്‍പ്പന്നങ്ങളും ആസ്തമ രോഗികള്‍ പ്രധാനമായും ഒഴിവാക്കണം. പാലിന്റേയും പാലുല്‍പ്പന്നങ്ങളുടേയും ഉപയോഗം ആസ്ത്മയെ ക്ഷണിച്ച് വരുത്തും.

മുട്ട

മുട്ട

മുട്ട ആരോഗ്യത്തിന് നല്ലതാണെങ്കിലും ആസ്ത്മ രോഗികള്‍ കഴിയ്ക്കുന്നത് നല്ലതല്ല. മുട്ട കഴിയ്ക്കുന്നത് ആസ്ത്മ രോഗികള്‍ ആസ്ത്മ വര്‍ദ്ധിപ്പിക്കുന്നു.

ഗോതമ്പ്

ഗോതമ്പ്

ഗോതമ്പ് ഭക്ഷണങ്ങള്‍ പലപ്പോഴും നമ്മുടെ ഭക്ഷണ രീതിയിലെ ഒഴിവാക്കാനാവാത്ത ഒന്നാണ്. എന്നാല്‍ ആസ്ത്മ രോഗികള്‍ ഗോതമ്പ് കഴിയ്ക്കുന്നത് പരമാവധി ഒഴിവാക്കുക.

English summary

Ways To Naturally Reverse Asthma By Changing The Way You Eat

The amazing 'superfoods' that can help fight asthma naturally, read on to know.
Story first published: Tuesday, February 28, 2017, 17:15 [IST]
X
Desktop Bottom Promotion