Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പ്രമേഹം കുറയ്ക്കാനുള്ള 8 വഴികൾ
രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കാനുതകുന്ന ചില എളുപ്പവഴികൾ പറയുന്നു .
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് ഇന്ത്യയിൽ എന്നല്ല ലോകം മുഴുവനുമുള്ള പ്രശ്നമാണ് .പ്രമേഹ രോഗികളുടെ എണ്ണം കഴിഞ്ഞ ഒരു ദശകത്തെക്കാൾ ഇരട്ടി കൂടുതലാണ് ഇപ്പോൾ.
ഇന്ന് പ്രമേഹം ഒരു സാധാരണ ജീവിതശൈലി രോഗമായി കഴിഞ്ഞിരിക്കുന്നു .ലോക ആരോഗ്യദിനത്തോടനുബന്ധിച്ചു ഇവിടെ പ്രമേഹവും ,രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കാനുതകുന്ന ചില എളുപ്പവഴികൾ പറയുന്നു .
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ നമ്മുടെ ജീവിത രീതിയും ,ഭക്ഷണക്രമവും ,വ്യായാമക്കുറവുമെല്ലാമാണ് പ്രമേഹം സമ്മാനിക്കുന്നത് .ഇതിൽ ഏറ്റവും വിഷമം ഉണ്ടാക്കുന്നത് ഇതിന് പൂർണ്ണ ശമനം ഉണ്ടാക്കാനാവുന്നില്ല എന്നതാണ്.

കൂടുതൽ രൂക്ഷമാകാതെ
പ്രമേഹം കൂടുതൽ രൂക്ഷമാകാതെ നമുക്ക് നിയന്ത്രിക്കാനാകും .ഇതിന്റെ മറ്റൊരുവശം ചെറിയ കുട്ടികളെയും ഇപ്പോൾ പ്രമേഹം ബാധിച്ചിരിക്കുന്നു എന്നതാണ് .പ്രമേഹം കുറയ്ക്കാനുള്ള ചില ഫലപ്രദമായ വഴികൾ ചുവടെ ചേർക്കുന്നു .

ഭക്ഷണത്തിൽ ബാർലി ഉൾപ്പെടുത്തുക
നാരുകൾ ധാരാളമടങ്ങിയ ബാർലി ശരീരത്തിലെ ഉപാപചയം ത്വരിതപ്പെടുത്തി ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു .ദിവസവും ഒരു കപ്പ് ബാർലി ഉപയോഗിച്ചാൽ ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനാകും .

നടക്കുക
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ചു പ്രമേഹത്തെ ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ വ്യായാമമാണ് നടത്തം .ദിവസവും രാവിലെയും വൈകുന്നേരവും 15 മിനിറ്റ് നടന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകും .

ഉലുവ
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഫലപ്രദമായ ഒന്നാണ് ഉലുവ .ഒരു സ്പൂൺ ഉലുവപ്പൊടി ചെറുചൂട് പാലിൽ ചേർത്ത് ദിവസവും രാവിലെ കുടിക്കുകയാണെകിൽ പ്രമേഹം കുറയ്ക്കാം .

പഴങ്ങൾ
ജ്യൂസിന് പകരം മുഴുവൻ പഴങ്ങൾ കഴിക്കുന്നതാണ് ഉത്തമം .ഓറഞ്ചോ ആപ്പിളോ ജ്യൂസിന് പകരം മുഴുവൻ പഴങ്ങൾ കഴിച്ചാൽ ഇതിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും .

പച്ചക്കറികൾ
പച്ചക്കറികൾ രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ ഫലപ്രദമാണ് .ചീര ,കോളിഫ്‌ളവർ എന്നിവയാണ് പ്രമേഹം കുറയ്ക്കാൻ ഉതകുന്ന ചില പച്ചക്കറികൾ .

ധാരാളം വെള്ളം കുടിക്കുക
ധാരാളം വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത് വളരെ പ്രധാനമാണ് .നിർജ്ജലിനീകരണം രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂട്ടും .അതിനാൽ ധാരാളം വെള്ളം കുടിക്കുന്നത് പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും .

വിറ്റാമിൻ ഡി
വിറ്റാമിൻ ഡി യുടെ കുറവ് ഇൻസുലിന്റെ അളവ് കുറച്ചു രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂട്ടും .അതിനാൽ ശരീരത്തിൽ ആവശ്യത്തിന് വിറ്റാമിൻ ഡി ഉണ്ടായാൽ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനാകും .

കറ്റാർവാഴ
കറ്റാർവാഴ ജെൽ ,മഞ്ഞൾ ,കറുവ ഇല എന്നിവ വെള്ളത്തിൽ ചേർത്ത് അത്താഴത്തിനു മുൻപ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വളരെ ഫലപ്രദമാണ് .



Click it and Unblock the Notifications
