For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആവണക്കെണ്ണ കൊണ്ട് വാതത്തിന് പരിഹാരം

By Archana.v
|

ആവണക്കിന്‍ചെടിയുടെ സത്തില്‍ നിന്നെടുക്കുന്ന ആവണക്കെണ്ണ മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന സസ്യ എണ്ണയാണ്‌. ആവണക്കെണ്ണയുടെ ഗുണങ്ങള്‍ ഇതില്‍ മാത്രമായി ഒതുക്കി നിര്‍ത്താന്‍ കഴിയില്ല.

ഇളം മഞ്ഞ നിറത്തിലുള്ള ഈ എണ്ണയ്‌ക്ക്‌ നിങ്ങളുടെ ആരോഗ്യത്തിന്‌ ഗുണകരമാകുന്ന നിരവധി ഔഷധ ഗുണങ്ങള്‍ ഉണ്ട്‌. ആവണക്കെണ്ണയില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങളാണ്‌ ഇതിനെ കൂടുതല്‍ ഉപയോഗയുക്തമാക്കുന്നത്‌.

ആവണക്കെണ്ണയില്‍ റിസിനോലെയ്‌ക്‌ ആസിഡ്‌ (ഏകദേശം 85%- 95% ) ധാരാളം അടങ്ങിയിട്ടുണ്ട്‌. ഒലെയിക്‌ ആസിഡ്‌, ലിനോലെയ്‌ക്‌ ആസിഡ്‌ എന്നിവയാണ്‌ മറ്റ്‌ പ്രധാന ചേരുവകള്‍.

ഇത്തരം ചേരുവകള്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നതിനാല്‍ ആവണക്കെണ്ണയുടെ വില അല്‍പം കൂടുതലായിരിക്കും. എന്നാല്‍ ഈ എണ്ണ ഉപയോഗിച്ചു കഴിഞ്ഞാല്‍ ചികിത്സയ്‌ക്കായി പിന്നീട്‌ അധികം ചെലവഴിക്കേണ്ടി വരില്ല.

മൃദുലമായ ചര്‍മ്മത്തിനും, തിളങ്ങുന്ന മുടിക്കും മാത്രമല്ല മുട്ടിന്റെയും സന്ധികളുടെയും വേദനയ്‌ക്കും വളരെ ഫലപ്രദമാണ്‌ ആവണക്കെണ്ണ.

ആമവാതം ചികിത്സിക്കാന്‍

ആമവാതം ചികിത്സിക്കാന്‍

റിസിനോലെയ്‌ക്‌ , ഒലെയ്‌ക്‌ തുടങ്ങി ആവണക്കെണ്ണയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡുകള്‍ ആമവാതം, സന്ധിവാതം ,രക്തവാതം എന്നിവയുടെ ചികിത്സയ്‌ക്ക്‌ ഫലപ്രദമാണ്‌. ഏത്‌ പ്രായത്തിലുള്ളവരെയും ബാധിക്കാവുന്ന ഈ അസുഖങ്ങള്‍ വേദനയ്‌ക്ക്‌ കാരണമാകുന്നവയാണ്‌. ആവണക്കെണ്ണ ചര്‍മ്മത്തിന്റെ പാളികളിലൂടെ വളരെ വേഗം കടന്നു ചെന്ന്‌ വേദന ശമിപ്പിക്കും. ആമവാതം ഉള്ളരോഗികള്‍ക്ക്‌ മികച്ച ഫലം നല്‍കുന്നതിനായി മറ്റ്‌ മരുന്നുകള്‍ക്ക്‌ ഒപ്പം ചേര്‍ത്തും ആവണക്കെണ്ണ ഉപയോഗിക്കാം.

ഗര്‍ഭനിരോധന ഔഷധം

ഗര്‍ഭനിരോധന ഔഷധം

അനാവശ്യ ഗര്‍ഭധാരണം തടയുന്നതിന്‌ പല സ്‌ത്രീകളും ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്‌ വിപണിയില്‍ ലഭ്യമാകുന്ന നേരിട്ടുപയോഗിക്കാവുന്ന ഗുളികകളാണ്‌. എന്നാല്‍ ഇതിനെല്ലാം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും. ഇത്‌ ഒഴിവാക്കണം എന്നുണ്ടെങ്കില്‍ ആവണക്കെണ്ണ ഉപയോഗിക്കാം. ഈ എണ്ണയില്‍ റിസിന്‍ എന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്‌്‌. വളരെ കുറഞ്ഞ അളവില്‍ അണുനാശിനിയായി ഇത്‌ ഉപയോഗിക്കാം. അതിനാല്‍ നിരവധി ബീജനാശിനി ജെല്ലുകളിലും ലോഷനുകളിലും ബീജനാശിനിയായി ഇത്‌ ഉപയോഗിക്കാറുണ്ട്‌. ഗര്‍ഭിണികള്‍ ഇത്‌ കൂടുതലായി കഴിച്ചാല്‍ ഗര്‍ഭച്ഛിദ്രത്തിന്‌ കാരണമാകും. ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കുന്നത്‌ ധാര്‍മ്മികതയ്‌്‌ക്ക്‌ ചേരുന്ന കാര്യമല്ല എന്നോര്‍ക്കണം.

ആര്‍ത്തവ പ്രശ്‌നങ്ങങ്ങള്‍ക്ക്‌ പരിഹാരം

ആര്‍ത്തവ പ്രശ്‌നങ്ങങ്ങള്‍ക്ക്‌ പരിഹാരം

ആര്‍ത്തവ ചക്രം ക്രമരഹിതമാണന്ന്‌ ഇന്ന്‌ പല സ്‌ത്രീകളും പരാതിപ്പെടാറുണ്ട്‌. മനോനിലയില്‍ മാറ്റം വരാനും , ക്രമരഹിതമായ രക്തപ്രവാഹത്തിനും , വയര്‍ വേദനയ്‌ക്കും ഇത്‌ കാരണമാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആവണക്കെണ്ണ വളരെ ഫലപ്രദമാണ്‌. ആവണക്കെണ്ണയില്‍ അടങ്ങിയിട്ടുള്ള റിസിനോലെയ്‌ക്‌ ആസിഡ്‌ ആര്‍ത്തവ പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ രക്ത പ്രവാഹം സുഗമമാക്കാന്‍ സഹായിക്കും. വയറ്‌ വേദന കുറയ്‌ക്കുകയും ചെയ്യും.

ചര്‍മ്മ സംരക്ഷണം

ചര്‍മ്മ സംരക്ഷണം

തിളങ്ങുന്ന മൃദുലമായ ചര്‍മ്മം നല്‍കാനുള്ള ഗുണം ആവണക്കെണ്ണയ്‌ക്കുണ്ട്‌. ആവണക്കെണ്ണയില്‍ അടങ്ങിയിട്ടുള്ള അണ്‍ഡെസിലെനിക്‌ ആസിഡ്‌ ചര്‍മ്മ പ്രശ്‌നങ്ങളും ചര്‍മ്മത്തിലെ വ്രണങ്ങളും ഭേദമാക്കാന്‍ ഫലപ്രദമാണ്‌. കാരണം ബാക്ടീരിയ, ഫംഗസ്‌ എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷി ഇതിനുണ്ട്‌.

മലബന്ധത്തിന്‌ പരിഹാരം

മലബന്ധത്തിന്‌ പരിഹാരം

ആവണക്കെണ്ണ മലബന്ധത്തിന്‌ പരിഹാരം നല്‍കും. കൂടാതെ ദഹന സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്യും. വിരേചനൗഷധങ്ങള്‍ പരാജയപ്പെടുന്നിടത്തും ഇത്‌ ഫലപ്രദമാകാറുണ്ട്‌.

മുലപ്പാല്‍ ഉണ്ടാകാന്‍

മുലപ്പാല്‍ ഉണ്ടാകാന്‍

മുലയൂട്ടുന്ന അമ്മമാരില്‍ മുലപ്പാല്‍ ചുരത്താന്‍ ആവണക്കെണ്ണ സഹായിക്കും. മുലപ്പാലിന്റെ ഒഴുക്ക്‌ സുഗമമാക്കും . നവജാത ശിശുവിനെ സംബന്ധിച്ച്‌ ഇത്‌ വളരെ പ്രധാനമാണ്‌. എന്നാല്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമെ ഉപയോഗിക്കാവു. അങ്ങനെയെങ്കില്‍ കുഞ്ഞിനെ ബാധിക്കില്ല.

Read more about: arthritis വാതം
English summary

User Castor Oil This Ways To Get Quick Relief From Arthritis

User Castor Oil This Ways To Get Quick Relief From Arthritis
X
Desktop Bottom Promotion