Latest Updates
-
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഓഫറുകൾ മിസ്സാക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
കേതു മകം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ഓഗസ്റ്റ് 2: സർവാർത്ഥ സിദ്ധി യോഗം; കരിയറിൽ വൻ നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ -
ആഗസ്റ്റ് 2-8: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ കുതിച്ചുചാട്ടം ഉറപ്പ്! -
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും!
തേനും ഇഞ്ചിനീരും; നല്ല ശോധനക്കുള്ള ഒറ്റമൂലി
ഇഞ്ചി കൊണ്ട് എന്തൊക്കെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം എന്ന് നോക്കാം
നല്ല ശോധനയില്ലാത്തത് പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും പലരിലും ഉണ്ടാക്കാറുണ്ട്. മലബന്ധം ഉണ്ടാവുന്നതിന് പിന്നില്‍ തന്നെ സൂചിപ്പിക്കുന്നത് നമ്മുടെ അനാരോഗ്യത്തെയാണ്. അതുകൊണ്ട് തന്നെ അതിനാണ് ആദ്യം ചികിത്സ വേണ്ടത്. പലപ്പോഴും ഇത്തരത്തിലുള്ള പല കാര്യങ്ങളും നമ്മള് ശ്രദ്ധിക്കാതെ വിടുന്നതാണ് ആരോഗ്യത്തിന് പിന്നീട് ദോഷമുണ്ടാക്കുന്നത്. പലരും ശോധന കൃത്യമല്ലെങ്കില്‍ ഉടന്‍ തന്നെ വയറിളക്കാനുള്ള മരുന്ന് കഴിക്കുന്നവരാണ്. എന്നാല്‍ ഇത് പല തരത്തിലുള്ള അനാരോഗ്യളും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മരുന്നുകള്‍ കഴിക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ നമുക്ക് വീട്ടില്‍ ചെയ്ത് നോക്കാം.
മലബന്ധം ഉണ്ടായാല്‍ അത് ശാരീരികമായും മാനസികമായും നമ്മളെ ബാധിക്കുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് കൃത്യമായ പരിഹാരം കൃത്യസമയത്ത് ചെയ്തില്ലൈങ്കില് അത് പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തണം. എന്നാല്‍ ഡോക്ടറെ സമീപിക്കുന്നത് നല്ലതാണെങ്കിലും പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിനായി ചില വീട്ടുവൈദ്യങ്ങള്‍ നമുക്ക് തന്നെ ചെയ്യാവുന്നതാണ്.
ഇത്തരത്തില്‍ ആരോഗ്യത്തിനും കൂടി സഹായകമാവുന്ന ചില വീട്ടുവൈദ്യങ്ങള്‍ ഉണ്ട്. ഇഞ്ചി ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇഞ്ചി ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. ഇഞ്ചി കൊണ്ട് ഏത് പ്രശ്നത്തേയും നമുക്ക് പരിഹരിച്ച് ആരോഗ്യം നല്‍കാവുന്നതാണ്. ഇഞ്ചി കൊണ്ട് ഏതെല്ലാം വിധത്തില്‍ മലബന്ധം ഇല്ലാതാക്കി കൃത്യമായ ശോധനക്ക് സഹായിക്കും എന്ന് നോക്കാം.

ഇഞ്ചിയും നാരങ്ങയും
ഇഞ്ചിയും നാരങ്ങയും ചതച്ച് ഒരു ഗ്ലാസ് വെള്ളത്തില്‍ മിക്സ് ചെയ്ത് ദിവസവും രണ്ട് നേരം കഴിയ്ക്കുക. ഇത് വയര്‍ സംബന്ധമായ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കും. ദഹനത്തിനും നല്ലതാണ് ഇഞ്ചിയും നാരങ്ങയും.

തേനും ഇഞ്ചിയും
എന്നാല്‍ തേനും ഇഞ്ചിയും ഇതിനേക്കാള്‍ നല്ല ഔഷധമാണ് ശോധന കൃത്യമാകാന്‍. ഇഞ്ചി നീരും തേനും മിക്സ് ചെയ്ത് കഴിയ്ക്കുക. ദിവസവും കിടക്കാന്‍ പോവുന്നതിന് മുന്‍പ് ഇത് കഴിക്കാം. ഇത് ശോധന കൃത്യമാക്കുന്നു.

വെറും ഇഞ്ചി
ഇഞ്ചിയില്‍ യാതൊന്നും മിക്സ് ചെയ്യാതെ തന്നെ വെറും ഇഞ്ചി രാവിലെ വെറും വയറ്റില്‍ ചവയ്ക്കുന്നത് എന്തുകൊണ്ടും ദഹനപ്രശ്നങ്ങള്‍ ഇല്ലാതാക്കുകയും അതുവഴി ശോധന കൃത്യമാവുകയും ചെയ്യുന്നു.

ജിഞ്ചര്‍ടീ
ദിവസവും രാവിലെ വെറും ചായ കുടിയ്ക്കുന്നതിനു പകരം ഇഞ്ചി ചായ കുടിച്ചു നോക്കൂ ഇത് ആ ദിവസത്തെ ശോധന കൃത്യമാക്കുകയും വയര്‍ സംബന്ധമായ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിലൂടെ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ എല്ലാം തന്നെ പരിഹരിക്കപ്പെടുന്നു.

ഇഞ്ചി സൂപ്പ്
സൂപ്പ് കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ അതോടൊപ്പം ഇഞ്ചിയുടെ നീര് ചേര്‍ക്കുന്നത് പലപ്പോഴും ശോധന നന്നാവാന്‍ സഹായിക്കുന്നു. ഏത് സൂപ്പിലും അല്പം ഇഞ്ചി നീര് ചേര്‍ത്ത് നോക്കൂ. ഇത് വ്യത്യാസം നല്കുന്നു.

ഉപ്പും ഇഞ്ചിയും
അല്പം ഉപ്പും പച്ച ഇഞ്ചിയും ചവച്ച് കഴിക്കുന്നത് മലബന്ധത്തിന് പരിഹാരം നല്കി വയറു ക്ലീന്‍ ആക്കുകയും ചെയ്യുന്നു. ഇത് നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുന്നു.

ഇഞ്ചിയും വെളുത്തുള്ളിയും
ഒരു കഷ്ണം ഇഞ്ചിയും വെളുത്തുള്ളിയും പച്ചക്ക് തിന്നുന്നതും ശോധനക്കുള്ള വഴിയാണ്. ഇത് രണ്ടും ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ്.

ഇഞ്ചി വെള്ളം
അല്പം ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റില്‍ കഴിക്കുന്നതും ശോധനക്ക് സഹായിക്കുന്നു. ശോധന കൃത്യമാവാന്‍ ഇത് വളരെയധികം സഹായിക്കുന്നു.

ഇഞ്ചിയും കുരുമുകളും
നല്ല ശോധനക്ക് ഏറ്റവും അത്യാവശ്യമായി വരുന്ന ഒന്നാണ് ഇഞ്ചിയും കുരുമുകളും അല്പം ഏലക്കയും മിക്സ് ചെയ്ത് കഴിക്കുന്നത്. എന്നാല്‍ ഇതിന് ഉപയോഗിക്കുന്നത് ഉണങ്ങിയ ഇഞ്ചിയാണ്. എല്ലാം മിക്സ് ചെയ്ത് ഒരു ടേബിള്‍ സ്പൂണ്‍ രാവിലെ കഴിക്കുന്നതാണ് ഉത്തമം.

ഇഞ്ചിയും മഞ്ഞള്‍പ്പൊടിയും
ഇഞ്ചിയും മഞ്ഞള്‍പ്പൊടിയും മിക്സ് ചെയ്ത് കഴിക്കുന്നതും ശോധനക്ക് നല്ലതാണ്. ഇത് മലബന്ധം അകറ്റി ശോധനക്ക് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിനും അത്യുത്തമമാണ് ഈ കൂട്ട്.



Click it and Unblock the Notifications