For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തസമ്മര്‍ദ്ദം കുറക്കാന്‍ ചെമ്പരത്തി പ്രയോഗം

ചെമ്പരത്തി കൊണ്ട് എങ്ങനെ രക്തസമ്മര്‍ദ്ദം എന്ന വില്ലനെ നേരിടാം എന്ന് നോക്കാം

|

രക്തസമ്മര്‍ദ്ദം എന്ന വാക്കിനേക്കാള്‍ കേട്ട് പരിചയം എല്ലാവര്‍ക്കും ബി പി ആണ്. കാരണം ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ബുദ്ധിമുട്ടുന്നത് ബിപിയും പ്രമേഹവും കൊണ്ടാണ്. പലരുടേയും ജീവിതത്തിന്റെ ഭാഗമാണ് ഇന്ന് ബിപിയും പ്രമേഹവും. എന്നാല്‍ ഇത് കുറക്കാന്‍ ശ്രമിച്ചിട്ട് പല മരുന്നുകളും കഴിച്ച് അതിന്റെ പാര്‍ശ്വഫലങ്ങളും അനുഭവിക്കുന്നവര്‍ ചില്ലറയല്ല.

ശരീരം കാണിക്കും ലക്ഷണം;കരളിന്റെ ആയുസ്സ് പറയുംശരീരം കാണിക്കും ലക്ഷണം;കരളിന്റെ ആയുസ്സ് പറയും

എന്നാല്‍ നമ്മുടെ നാട്ടില്‍ കാണുന്ന ചെമ്പരത്തിക്ക് രക്തസമ്മര്‍ദ്ദത്തെ നിലക്ക് നിര്‍ത്താന്‍ കഴിയും. ചെമ്പരത്തി ചായ ഉണ്ടാക്കി കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു. എങ്ങനെ ചെമ്പരത്തി രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു എന്ന് നോക്കാം. അതിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.

ചെമ്പരത്തി ചായ

ചെമ്പരത്തി ചായ

ചെമ്പരത്തി ചായയാണ് രക്തതമ്മര്‍ദ്ദത്തെ കുറക്കുന്നത്. നമ്മുടെ വീട്ടിലും തൊടികളിലും എല്ലാം ചെമ്പരത്തിയില ധാരാളം ഉണ്ട്. ഇത് കൊണ്ട് എങ്ങനെ ചായ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ചെമ്പരത്തി ഒന്ന്, ഒരു കപ്പ് വെള്ളം, ഒരു ഗ്രാമ്പൂ, ഒരു കഷ്ണം കറുവപ്പട്ട എന്നിവയാണ് ചെമ്പരത്തി ചായ തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍. എങ്ങനെ ചായ തയ്യാറാക്കണം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

വെള്ളം നല്ലതു പോലെ തിളപ്പിച്ച് അതിലേക്ക് ഗ്രാമ്പൂ, കറുവപ്പട്ട എന്നിവയിടുക. വെള്ളം നല്ലതു പോലെ തിളച്ച് കഴിഞ്ഞാല്‍ ഇതിലേക്ക് ചെമ്പരത്തി കഷ്ണങ്ങളാക്കി ഇടുക. ശേഷം തീ കെടുത്തി തണുക്കാനായി വെക്കാം. ആവശ്യമെങ്കില്‍ അല്‍പം തേന്‍ മധുരത്തിനായി ചേര്‍ക്കാം. ഇത് അല്‍പാല്‍പമായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറക്കുന്നു.

 കൊളസ്‌ട്രോള്‍ കുറക്കുന്നതിന്

കൊളസ്‌ട്രോള്‍ കുറക്കുന്നതിന്

രക്തസമ്മര്‍ദ്ദം മാത്രമല്ല കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ഏറ്റവും ഫലപ്രദമായ ഒന്നാണ് ചെമ്പരത്തി. ഇത് രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിലൂടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുകയും കൊളസ്‌ട്രോള്‍ കുറക്കുകയും ചെയ്യുന്നു.

 ഫ്‌ളവനോയ്ഡിന്റെ സജീവ സാന്നിധ്യം

ഫ്‌ളവനോയ്ഡിന്റെ സജീവ സാന്നിധ്യം

ഫ്‌ളവനോയ്ഡിന്റെ സജീവ സാന്നിധ്യം ഉള്ള ഒന്നാണ് ചെമ്പരത്തി. വിറ്റാമിന്‍ സി ധാരാളം ഉള്ളതിനാല്‍ തന്നെ രോഗപ്രതിരോധ ശേഷിയുടെ കാര്യത്തില്‍ വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ചെമ്പരത്തിക്ക് കഴിയും. ഡിപ്രഷന്‍, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ചെമ്പരത്തിപ്പൂവിലൂടെ കഴിയും.

ആന്റികാര്‍സിനോജനിക്

ആന്റികാര്‍സിനോജനിക്

ആന്റി കാര്‍സിനോജനിക് ആണ് ചെമ്പരത്തി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ അടുത്ത കാലത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ചെമ്പരത്തിയില്‍ ആന്റി കാര്‍സിനോജനിക് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടത്.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ചെമ്പരത്തിക്ക് കഴിയുന്നു. ചെമ്പരത്തിക്ക് ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിക്കുന്ന കാര്യത്തില്‍ വളരെ വലിയ പങ്ക് വഹിക്കാന്‍ കഴിയും.അതുകൊണ്ട് തന്നെ പനിക്ക് പരിഹാരമായി ചെമ്പരത്തി പണ്ട് കാലങ്ങളില്‍ ഉപയോഗിച്ചിരുന്നു.

English summary

Unbelievable Health Benefits Of Hibiscus Flower

Before we list down its healing powers, let us know about this flower.
Story first published: Wednesday, July 5, 2017, 16:25 [IST]
X
Desktop Bottom Promotion