For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറുംവയറ്റില്‍ ഒരു ഗ്ലാസ്സ് മഞ്ഞള്‍ച്ചായ, ഗുണം

മഞ്ഞള്‍ച്ചായ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് നമുക്ക് നല്‍കുന്നതെന്ന് നോക്കാം.

|
ആരോഗ്യഗുണങ്ങളുള്ള മഞ്ഞള്‍ച്ചായ തയ്യാറാക്കാം Boldsky

മഞ്ഞളിന്റെ ആരോഗ്യ ഗുണത്തെക്കുറിച്ച് നമുക്കെല്ലാം അറിയാം. ഏത് രോഗങ്ങള്‍ക്കും പരിഹാരം കാണാനും ഏത് രോഗാവസ്ഥയേയും തരണം ചെയ്യാനും എല്ലാം സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍. ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് മഞ്ഞള്‍ എന്ന കാര്യത്തില്‍ സംശയമില്ല. ഏത് ആരോഗ്യ സൗന്ദര്യ പ്രതിസന്ധികള്‍ക്കും നിമിഷ നേരം കൊണ്ട് പരിഹാരം കാണാന്‍ മഞ്ഞളിന് കഴിയുന്നു. മെഡിസിനല്‍ ഗുണങ്ങള്‍ തന്നെയാണ് മഞ്ഞളിനെ ഏറ്റവും പ്രധാനപ്പെട്ടതാക്കി മാറ്റുന്നതും.

വിഷത്തെ വരെ വലിച്ചെടുത്ത് വിഷമല്ലാതാക്കി മാറ്റാനുള്ള കഴിവ് മഞ്ഞളിനുണ്ട്. ആരോഗ്യത്തിനും സൗന്ദര്യത്തിനും മാത്രമല്ല ആത്മീയമായ കാര്യങ്ങള്‍ക്ക് പോലും മഞ്ഞള്‍ ഉപയോഗിക്കുന്നവരാണ് നമ്മള്‍. പ്രകൃതിയുടെ വരദാനമാണ് മഞ്ഞള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം അത്രക്കധികം മഞ്ഞള്‍ ഓരോ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ആയുര്‍വ്വേദത്തിലും മഞ്ഞളിനുള്ള സ്ഥാനം ചില്ലറയല്ല. മഞ്ഞള്‍ ചേരാത്ത മരുന്നുകള്‍ വളരെ അപൂര്‍വ്വമായിരിക്കും.

ക്യാന്‍സറിനെ വരെ തടുക്കാനുള്ള കഴിവ് മഞ്ഞളിനുണ്ട്. അതിലുപരി മുറിവുണക്കാനും എത്ര വലിയ മുറിവാണെങ്കിലും അതിനെ ഇല്ലാതാക്കാനുമുള്ള കഴിവ് മഞ്ഞളിനുണ്ട് എന്നതാണ് സത്യം. പല വിധത്തില്‍ കറികള്‍ക്കും അല്ലാതെ പാലിനോടൊപ്പവും ചേര്‍ത്ത് മഞ്ഞള്‍ നമ്മള്‍ ഉപയോഗിക്കുന്നു. പല വിധത്തിലാണ് മഞ്ഞള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇനി പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മഞ്ഞള്‍ ടീ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇത് കൊണ്ട് എന്തൊക്കെ രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാം എന്ന് നോക്കാം. വളരെ എളുപ്പത്തില്‍ തന്നെ മഞ്ഞള്‍ച്ചായ നമുക്ക് തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

How To Prepare Turmeric Tea: Its Benefits

തയ്യാറാക്കുന്ന വിധം

  1. ഒരു പാത്രത്തില്‍ രണ്ട് കപ്പ് വെള്ളമെടുത്ത് ചൂടാക്കുക.
  2. അതിനു ശേഷം ഒരു ഇഞ്ച് നീളത്തില്‍ മഞ്ഞള്‍ എടുത്ത് ചെറുതായി അരിഞ്ഞ് തിളക്കുന്ന വെള്ളത്തിലേക്ക് ചേര്‍ക്കാം. മഞ്ഞള്‍ കിട്ടാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് മഞ്ഞള്‍പ്പൊടിയും ഉപയോഗിക്കാവുന്നതാണ്.
  3. ഇത്രയും ചെയ്ത് ശേഷം അടപ്പ് കൊണ്ട് പാത്രം അടച്ച് വെച്ച് രണ്ടോ മൂന്നോ മിനിട്ട് തിളപ്പിക്കാം
  4. ശേഷം വെള്ളം തണുപ്പിക്കാനായി വെക്കണം
  5. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കുക
  6. പിന്നീട് ഒരു നുള്ള് കുരുമുളക് പൊടിയും ചേര്‍ത്ത് നല്ലതു പോലെ ഇളക്കുക
  7. മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുത്ത് എല്ലാ ദിവസവും രാവിലെ ഭക്ഷണത്തിനു മുന്‍പ് കുടിക്കാവുന്നതാണ്

എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് മഞ്ഞള്‍ച്ചായ കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത് എന്ന് നോക്കാം. ഇത്തരം ഗുണങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ട് മഞ്ഞള്‍ച്ചായ ശീലമാക്കി നോക്കൂ. എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുമെന്ന് നോക്കാം.

 ക്യാന്‍സര്‍ സാധ്യത കുറക്കുന്നു

ക്യാന്‍സര്‍ സാധ്യത കുറക്കുന്നു

ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ഭയക്കേണ്ട രോഗങ്ങളില്‍ ഒന്നാണ് ക്യാന്‍സര്‍. ഇത് തിരിച്ചറിയാന്‍ തന്നെ മാസങ്ങളോളം ചിലപ്പോള്‍ വേണ്ടി വരുന്നു. എന്നാല്‍ മഞ്ഞള്‍ച്ചായ സ്ഥിരമായി കഴിച്ചാല്‍ അത് ക്യാന്‍സര്‍ സാധ്യതയെ ഇല്ലാതാക്കുന്നു. മഞ്ഞളിലുള്ള ആന്റി ഓക്‌സിഡന്റും ആന്റി ഇന്‍ഫഌമേറ്ററി പ്രോപ്പര്‍ട്ടീസും എല്ലാം ആണ് ക്യാന്‍സറിനെ ഇല്ലാതാക്കുന്നത്.

അല്‍ഷിമേഴ്‌സിനെ തടയുന്നു

അല്‍ഷിമേഴ്‌സിനെ തടയുന്നു

പ്രായമായവരില്‍ അല്‍ഷിമേഴ്‌സിനുള്ള സാധ്യത ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ്. എന്നാല്‍ ഇനി ഇതിനെ പ്രതിരോധിക്കാനും ഓര്‍മ്മ ശക്തി നിലനിര്‍ത്താനും മഞ്ഞള്‍ച്ചായ കഴിക്കുന്നതിലൂടെ കഴിയുന്നു.

ആര്‍ത്രൈറ്റിസിന് പരിഹാരം

ആര്‍ത്രൈറ്റിസിന് പരിഹാരം

ആര്‍ത്രൈറ്റിസിന് പരിഹാരം കാണാന്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് മഞ്ഞള്‍ച്ചായ. സന്ധിവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരം കാണുന്നു. മഞ്ഞള്‍ച്ചായ സ്ഥിരമാക്കിയാല്‍ ഇത് ആര്‍ത്രൈറ്റിസിനെ വളരെയധികം പരിഹരിക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മഞ്ഞള്‍ച്ചായ തന്നെയാണ് മുന്നില്‍. ഇതില്‍ ചേരുന്ന കുരുമുളക്, തേന്‍ തുടങ്ങിയ ഘടകങ്ങള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നവയാണ്.

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

ഇന്നത്തെ കാലത്ത് മാറി വരുന്ന ഭക്ഷണ രീതിയാണ് നമ്മളില്‍ പലരിലും കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നത്. മഞ്ഞളിലുള്ള കുര്‍ക്കുമിന്‍ ആണ് കൊളസ്‌ട്രോളിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഘടകം.

കണ്ണിനുണ്ടാവുന്ന പ്രശ്‌നങ്ങള്‍

കണ്ണിനുണ്ടാവുന്ന പ്രശ്‌നങ്ങള്‍

കാഴ്ചക്ക് തകരാര്‍ സംബന്ധിക്കുന്ന രീതിയിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍ച്ചായ. കണ്ണിനു വേദനയുണ്ടാക്കുന്നതും കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതുമായ അവസ്ഥയായ യുവൈറ്റിസിന് പരിഹാരം കാണാനും മഞ്ഞള്‍ച്ചായക്ക് കഴിയുന്നതാണ്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം കാണാനും ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് മഞ്ഞള്‍ച്ചായ. ഇത് രക്തത്തില ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി നിലനിര്‍ത്തുന്നു. മാത്രമല്ല പ്രമേഹത്തിന്റെ പല അവസ്ഥകളേയും ലക്ഷണങ്ങളേയും ഇല്ലാതാക്കുകയും ചെയ്യുന്നു.

 ശ്വാസകോശത്തിന്റെ ആരോഗ്യം

ശ്വാസകോശത്തിന്റെ ആരോഗ്യം

ശ്വാസകോശത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍ച്ചായ. ഇത് കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ പുറന്തള്ളി പെട്ടെന്ന് തന്നെ ശ്വാസോച്ഛ്വാസം വേഗത്തിലാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല നിങ്ങളുടെ ശ്വാസകോശത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുകയും ചെയ്യുന്നു.

തടി കുറക്കുന്നു

തടി കുറക്കുന്നു

തടി കുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് ഇന് മഞ്ഞള്‍ച്ചായ സഹായിക്കുന്നു. ഇത്തരത്തിലുള്ള ആരോഗ്യകരമായ ശീലം നിങ്ങളില്‍ എന്നും രാവിലെ ഉണ്ടാക്കിയെടുത്താല്‍ അത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യം നല്‍കുന്നതിനും തടി കുറക്കുന്നതിനും സഹായിക്കുന്നു.

English summary

How To Prepare Turmeric Tea: Its Benefits

Here is why you must start to drink the very healthy turmeric tea on a daily basis.
X
Desktop Bottom Promotion