For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അനീമിയ മാറാന്‍ ഈ വൈദ്യം!!

|

ജോലി തിരിക്കൊക്കെ ഒഴിഞ്ഞ് ഒരു ദിവസം നിങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തു പോയെന്ന് കരുതുക .ആളും ബഹളവും കൂടിയാല്‍ പിന്നെ അര്‍മാദിക്കാതെ തരമില്ലല്ലോ. നന്നായി പാട്ടു പാടിയും നൃത്തം ചെയ്തും അടിച്ച്‌പൊളിച്ച് കഴിഞ്ഞാല്‍ പിന്നെ പെട്ടെന്നൊരു ക്ഷീണവും വയ്യായ്കയും വന്നാലോ ? അര്‍മാദിച്ചു കഴിഞ്ഞാല്‍ സാധാരണയാണ് ഇത്തരം വയ്യായ്കകളും ശാരീരിക ക്ഷീണവും അനുഭവപ്പെടുന്നത്. എന്നാല്‍ ശാരീരികമായി വളരെ കുറച്ച് അധ്വാനിച്ചാല്‍ പോലും ഇത്തരത്തിലുള്ള ക്ഷീണം വന്നാല്‍ എന്ത് ചെയ്യു.

നിങ്ങളുടെ ശരീരം ആരോഗ്യത്തോടെയല്ല ഇരിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് ഇത്തരം അനാവശ്യ ക്ഷീണങ്ങള്‍.

നമുക്കറിയാം വിവിധ അവയവങ്ങളും രക്തക്കുഴലുകളും കോശങ്ങളും ഒക്കെ ചേര്‍ന്നാണ് നമ്മുടെ ശരീരം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ശരീരത്തിന്റെ പ്രവര്‍ത്തനം തന്നെ സുഖമമായി നടക്കുന്നത് കൃത്യമായ അളവില്‍ രക്തം ശരീരത്തിലൂടെ ഒഴുകുമ്പോഴാണ്. ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ പോലും വേണ്ട വിധത്തില്‍ വേണ്ട അളവില്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുന്നത് ശരീരത്തിലൂടെ ഒഴുകുന്ന രക്തമാണ്.

അത് മാത്രമോ ശരീരത്തിന് ആവിശ്യമില്ലാത്ത കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ പുറം തള്ളുന്നതും ശരീരത്തിലൂടെ ഒഴുകുന്ന രക്തം തന്നെ. അതിനര്‍ത്ഥം ശരീരത്തിന്റെ നിലനില്‍പ്പിന് രക്തം അത്യാവശ്യമാണെന്ന് തന്നെ.

iron

ചുവന്ന രക്താണു, ശ്വേത രക്താണു, പ്ലേറ്റ്‌ലെറ്റ്‌സ് എന്നിവയാണ് നമ്മുടെ രക്തത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍. അതില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡുകളുടെ പുറം തള്ളുന്ന ഹിമോഗ്ലോബിന്‍ എന്ന ഘടകം അടങ്ങിയിരിക്കുന്നത് ചുവന്ന രക്താണുക്കളിലാണ.് ശ്വേത രക്താണുക്കളാണ് നമ്മുടെ ശരീരത്തിലെ പോരാളികള്‍. രോഗങ്ങള്‍ വരാതെ അവയവങ്ങളെയും ശരീരത്തേയും പൊതിഞ്ഞ് സംരക്ഷിക്കുന്നത് ശ്വേത രക്താണുക്കളാണ്. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ് പ്ലേറ്റ്‌ലെറ്റുകള്‍.

എന്നാല്‍ ചുവന്ന രക്താണുക്കളിലെ ഹിമോഗ്ലോബിന്റെ അളവ് കുറയുന്നത് വഴിയാണ് ശരീരം പ്രധാനമായും തളര്‍ച്ചയിലേക്ക് വഴുതി വീഴുന്നത്. രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കുറയുന്നത് വഴി ശരീരം അനീമിക് ആകാന്‍ കാരണമാകുന്നു.

വിളര്‍ച്ച, തലവേദന, ശരീരവേദന, ശരീരം തളരുന്നതായി തോന്നുക, ആര്‍ത്തവ രക്തത്തിന്റെ അളവില്‍ കവിഞ്ഞുള്ള ഒഴുക്ക്, തലകറക്കം എന്നിവയൊക്കെ അനീമയയുടെ ലക്ഷണങ്ങളാണ്. അനീമിയ കൃത്യ സമയത്ത് ചികിത്സിച്ചില്ലേങ്കില്‍ മറ്റ് പല അസുഖങ്ങള്‍ക്കും അത് വഴി വെക്കും.

അതിനാല്‍ എങ്ങനെയാണ് അനീമിയയെ തുരത്തേണ്ടതെന്ന് നോക്കാം.

anemia 1

ചേരുവകള്‍

മാതള നാരങ്ങ ജ്യൂസ്-1 ഗ്ലാസ്

എള്ള് പൊടി- ഒരു ടേബിള്‍ സ്പൂണ്‍

ഈ മിശ്രിതം കൃത്യമായ അളവില്‍ കൃത്യമായി ശരീരത്തിലേക്ക് എത്തുന്നത് വഴി ഒരു പരിധി വരെ അനീമിമയയെ തുരത്താന്‍ സാധിക്കും. അതുവഴി ശരീരത്തിന്റെ ഊര്‍ജ്ജം നിലനിര്‍ത്താനും സഹായകമാകും. ഈ മിശ്രിം ചുവന്ന രക്താണുക്കളുടെ അളവ് വര്‍ധിപ്പിക്കുന്നതിനും അത് വഴി ഹീമോഗ്ലബിന്റെ തോത് കൂടുന്നതിനും കാരണമാകും. കൂടാതെ ഇരുമ്പ് സത്ത് അടങ്ങിയ ചീര, ബീട്ടുറൂട്ട്, ഇറച്ചി എന്നിവ കഴിക്കുന്നതും ശരീരോര്‍ജ്ജം നിലനിര്‍ത്താന്‍ സഹായകമാകും.

pomgrante

ഇരുമ്പ് സത്തടങ്ങിയ ഭക്ഷണം കഴിക്കുന്നതിനായി ശ്രദ്ധിക്കുന്നതിനൊപ്പം അവ തയ്യാറാക്കുന്ന പാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും അല്‍പം ശ്രദ്ധിക്കാം. സ്റ്റീല്‍ അലൂമിനം പാത്രങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം ഇരുമ്പ് പാത്രങ്ങള്‍ പാചകത്തിനായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

അതേസമയം നിങ്ങളുടെ രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വളരെ താഴ്ന്ന നിലയിലാണെങ്കില്‍ ഉടന്‍ തന്നെ ഡോക്‌ററെ സമീപിക്കുന്നതാണ് ഉത്തമം.

blood

ഒരിക്കല്‍ നിങ്ങളുടെ ഹിമോഗ്ലോബിന്റെ അളവ് ഉയര്‍ന്ന് കഴിഞ്ഞാല്‍ പിന്നെ അവ നിലനിര്‍ത്താന്‍ വീട്ടില്‍ നിന്ന് തന്നെ ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ മതിയാകും.

തയ്യാറാക്കുന്ന വിധം

എള്ള് മാതള നാരങ്ങയുടെ ജ്യൂസില്‍ ചേര്‍ക്കുക.

നന്നായി മിക്‌സ് ചെയ്യുക.

ഏകദേശം രണ്ട് മാസം ഈ ജ്യൂസ് പ്രാതലിന് ശേഷം കഴിക്കുക.

Read more about: anemia health അനീമിയ
English summary

Try This Simple Home Remedy To Treat Anemia

Try This Simple Home Remedy To Treat Anemia Weakness, Read more to know about,
X
Desktop Bottom Promotion