For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറങ്ങും മുന്‍പ് ജാതിക്ക ചേര്‍ത്ത പാല്‍ സ്ഥിരം

ജാതിക്ക ചേര്‍ത്ത പാല്‍ കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

|

ഉറക്കം ആരോഗ്യകരമായ ശരീരത്തിനും മനസ്സിനും അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എന്നാല്‍ പലര്‍ക്കും ഉറക്കമില്ലായ്മ മനസ്സിനെയും ശരീരത്തേയും പല തരത്തിലാണ് ബാധിക്കുന്നത്. എന്നാല്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കാരണം
ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്.

ദിവസവും 10 കറിവേപ്പില പച്ചക്ക് തിന്നൂ, അത്ഭുതഗുണംദിവസവും 10 കറിവേപ്പില പച്ചക്ക് തിന്നൂ, അത്ഭുതഗുണം

എന്നാല്‍ ഇനി ഉറക്കം ലഭിക്കാന്‍ ഏലക്കയും പോപ്പി സീഡും പാലും മിക്‌സ് ചെയ്ത് ഒരു പ്രയോഗമുണ്ട്. എങ്ങനെ ഇത് ചെയ്യണം എന്ന് നോക്കാം. എങ്ങനെയെല്ലാം പാലില്‍ ഏലക്ക മിക്‌സ് ചെയ്ത് കഴിച്ചാല്‍ ഉറക്കം ലഭിക്കും എന്ന് നോക്കാം.

 ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഒരു കപ്പ് ഇളം ചൂടുള്ള പാല്‍, രണ്ട് ടീസ്പൂണ്‍ പോപി സീഡ് (കസ്‌കസ്), ഒരു നുള്ള് ജാതിക്ക പൊടിച്ചത് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

പോപി സീഡ് ചെറുതായി വറുത്തെടുക്കാം. കളര്‍ മാറി ഇളം ഗോള്‍ഡന്‍ നിറമാകുന്നത് വരെ ചെയ്യാവുന്നതാണ്. ഇത് അരച്ച് മാറ്റി വെക്കാം. പാലെടുത്ത് ഇതിലേക്ക് അരച്ചെടുത്ത പോപി സീഡും ജാതിക്ക പൊടിച്ചതും ചേര്‍ക്കുക. എല്ലാം നല്ലതു പോലെ മിക്‌സ് ചെയ്ത ശേഷം കുടിക്കാവുന്നതാണ്.

 ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ്

ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ്

ഉറങ്ങാന്‍ പോവുന്നതിനു മുന്‍പാണ് ഇത് കുടിക്കേണ്ടത്. കിടക്കാന്‍ പോകുന്നതിന് അരമണിക്കൂര്‍ മുന്‍പ് ഇത് കുടിക്കാം. ഇത് നല്ല ഉറക്കം നല്‍കാന്‍ ബെസ്റ്റാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

 ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്ന കാര്യത്തില്‍ ഏറ്റവും ഉത്തമമാണ് ഈ പാനീയം. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് പാല്‍ കുടിക്കുന്നത് തന്നെ ഏറ്റവും ഉത്തമമായിട്ടുള്ള കാര്യമാണ്. ഇത് ദഹനത്തിന് വളകരെ സഹായകമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

 ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേല്‍ക്കുന്നത്

ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേല്‍ക്കുന്നത്

ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേല്‍ക്കുന്നത് പലപ്പോഴും പലരുടേയും ഉറക്കം നഷ്ടപ്പെടാന്‍ കാരണമാകും. എന്നാല്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേല്‍ക്കുന്ന പ്രശ്‌നത്തെ നേരിടാന്‍ ഈ പാനീയം സഹായിക്കുന്നു.

 മലബന്ധം തടയുന്നു

മലബന്ധം തടയുന്നു

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണ് പലരും. എന്നാല്‍ ഇനി ഇതിനെ ഇല്ലാതാക്കാന്‍ രാത്രി പാലും ഏലക്കയും ചേര്‍ന്ന മിശ്രിതം കഴിക്കുന്നത് നല്ലതാണ്.

 ജാതിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

ജാതിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

ജാതിക്കക്ക് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഉണ്ട്. ജാതിക്ക ദഹനസംബന്ധമായ പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ജാതിക്ക പച്ചക്ക് കഴിക്കുന്നത് പോലും ആരോഗ്യം നല്‍കുന്ന ഒന്നാണ്.

പാല്‍

പാല്‍

പാല്‍ നല്‍കുന്ന ഗുണങ്ങളെക്കുറിച്ച് പറയാതിരിക്കാനാവില്ല. കാരണം അത്രയേറെ ഗുണങ്ങള്‍ പാലിനുണ്ട്. ആരോഗ്യത്തെ മൊത്തത്തില്‍ ശരിയാക്കാന്‍ പാലിന് കഴിയും.

English summary

Try this poppy seed-nutmeg-milk remedy for better sleep

A glass before bed is all you need for a good night's sleep.
Story first published: Friday, August 18, 2017, 17:52 [IST]
X
Desktop Bottom Promotion