For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കക്കുറവിനു ഇതും ഒരു കാരണമാണ് !!

|

പലരും വിചാരിക്കുന്നത് തലച്ചോറാണ് നമ്മുടെ ഉറക്കത്തെ നിയന്ത്രിക്കുന്നത് എന്നാണ്.എന്നാൽ അങ്ങനെയല്ല.

നമ്മുടെ പേശികളിൽ കാണുന്ന ഒരു പ്രോട്ടീൻ ഉറക്കം നഷ്ട്ടപ്പെടുത്തുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.ഇ ലൈഫ് എന്ന ജേണലിൽ ആ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യു റ്റി സൗത്ത് വെസ്റ്റ് വെസ്റ്റേൺ മെഡിക്കൽ സെന്റർ, മോറെഹൌസ് സ്കൂൾ ഓഫ് മെഡിസിൻ, യൂണിവേഴ്സിറ്റി ഫ്ലോറിഡ എന്നിവയുമായി സഹകരിച്ചാണ് പഠനം നടത്തിയത്.പേശികളിലെ സിർകാഡിന് ക്ലോക്ക് പ്രോട്ടീനായ ബിഎംഎസി 1 - ഉറക്കത്തിന്റെ ദൈർഘ്യം , രീതി എന്നിവയെ എങ്ങനെ നിയന്ത്രിക്കുമെന്ന് പറയുന്നു.

sleep

തലച്ചോറിൽ പ്രോട്ടീനിന്റെ സാനിധ്യമോ ,അസാനിധ്യമോ ഉറക്കക്കുറവിനെ വളരെ കുറച്ചു സ്വാധീനിച്ചേക്കാം.ബിഎംഎഎൽ 1 കൂടുതലുള്ള എലികൾ ഉറക്കത്തിൽ നിന്നും വളരെ പെട്ടെന്ന് ഉണർന്നു.

പേശികളിൽ നിന്ന് ബിഎംഎഎൽ 1 നീക്കം ചെയ്തപ്പോൾ അത് സാധാരണ ഉറക്കത്തെ തടസ്സപ്പെടുത്തി.തുടർന്ന് കൂടുതൽ ആഴത്തിൽ ഉറങ്ങണമെന്ന ആവശ്യം ഉണ്ടായതായി ഗവേഷകർ പറയുന്നു.

ഈ പഠനത്തിന്റെ മുഖ്യരചയിതാവായ ഡോ. ജോസഫ് എസ്. തകഹാഷി യുടി സൗത്ത് വെസ്റ്റേൺ മെഡിക്കൽ സെന്ററിൽ നിന്ന് പറയുന്നത് , ഈ കണ്ടെത്തൽ തികച്ചും അപ്രതീക്ഷിതമാണെന്നും, ഉറക്കത്തെ നിയന്ത്രിക്കുന്നതായി ആളുകൾ കരുതുന്ന രീതിയിൽ ഇനി മാറ്റം വരുമെന്നുമാണ്.

English summary

This Is One Of The Causes For Sleep Disorder

This Is One Of The Causes For Sleep Disorder
X
Desktop Bottom Promotion