Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ശ്വാസകോശാര്‍ബുദം നിസ്സാരനല്ല, സൂക്ഷിക്കുക
ചികിത്സ തേടാന്‍ വൈകുന്നതാണ് രോഗത്തെ ഗുരുതര പ്രതിസന്ധിയിലാക്കുന്നത് എന്നതാണ് സത്യം.
ശ്വാസകോശാര്‍ബുദം നിസ്സാരക്കാരനല്ല എന്ന കാര്യം നമുക്കെല്ലാം അറിയാം. എന്നാല്‍ പലപ്പോഴും ഇതെല്ലാമറിഞ്ഞിട്ടും പുകവലി ഉപേക്ഷിക്കാന്‍ പലരും തയ്യാറാവില്ല.
അത്രയേറെ കൂട്ടായിക്കഴിഞ്ഞിരിക്കും പുകവലി എന്ന ദുശ്ശീലത്തോട് നമ്മള്. എന്തായാലും ശ്വാസകോശാര്ബുദത്തെക്കുറിച്ച് പലര്‍ക്കും പിടിയില്ല എന്നതാണ് ഇതിന്റെ മരണനിരക്ക് നമുക്ക് കാണിച്ചു തരുന്നത്. ലംഗ്സ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ.

ധാരണയില്ലാത്തത്
ശ്വാസകോശാര്ബുദത്തെക്കുറിച്ച് പലര്‍ക്കും ധാരണയില്ല. ഇതാണ് രോഗം വര്‍ദ്ധിക്കുന്നതിനും കൃത്യമായ ചികിത്സ എടുക്കാത്തതിനും കാരണവും. എന്തൊക്കെയാണ് ഇത്തരത്തില്‍ ശ്വാസകോശാര്ബുദത്തെക്കുറിച്ചുള്ള ചില വസ്തുതകള്‍ എന്നു നോക്കാം.

കാരണം പുകവലി
ശ്വാസകോശാര്‍ബുദത്തിന്റെ പ്രധാന കാരണം പുകവലിയാണെന്നത് എല്ലാവര്‍ക്കുമറിയാം. ഏകദേശം 87 ശതമാനം ആളുകള്‍ക്കും പുകവലി മൂലമാണ് ശ്വാസകോശാര്‍ബുദം ബാധിയ്ക്കുന്നത്. എന്നാല്‍ ഇത് നമ്മളുപയോഗിക്കുന്ന സിഗരറ്റിനേയും നമ്മുടെ പ്രായത്തേയും അനുസരിച്ചായിരിക്കും ബാധിയ്ക്കുക എന്നത് മറ്റൊരു വസ്തുത.

പുകവലിക്കാത്തവരിലും
പുകവലിക്കുന്നവരിലാണ് ശ്വാസകോശാര്‍ബുദം പിടിമുറുക്കുന്നതെങ്കിലും പുകവലിക്കാത്തവരേയും ക്യാന്‍സര്‍ വെറുതെ വിടില്ല. 10 മുതല്‍ 15 ശതമാനം പുകവലിക്കാത്തവരേയും ശ്വാസകോശാര്‍ബുദം പിടികൂടുന്നുണ്ട്.

രണ്ട് തരത്തിലാണ് ഉള്ളത്
ശ്വാസകോശാര്‍ബുദം രണ്ട് തരത്തിലാണ് ഉണ്ടാവുക. 90 ശതമാനം ക്യാന്‍സറും നോണ്‍ സ്മാള്‍ സെല്‍ ടൈപ്പ് ക്യാന്‍സര്‍ ആണ്. ഇതില്‍ ക്യാന്‍സര്‍ കോശങ്ങള്‍ പെട്ടെന്ന് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കില്ല എന്നാല്‍ സ്മാള്‍ സ്മെല് കാര്‍സിനോമ എന്നറിപ്പെടുന്ന ക്യാന്‍സര്‍ പെട്ടെന്ന് ശ്വാസകോശത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു.

ക്യാന്‍സര്‍ മുന്നറിയിപ്പ്
ക്യാന്‍സര്‍ മുന്നറിയിപ്പ് ഒരിക്കലും അവഗണിക്കരുത്. ശ്വാസമെടുക്കാനുള്ള തടസ്സം, അനിയന്ത്രിതമായി ഭാരം കുറയുക, രക്തത്തോടു കൂടിയുള്ള ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കാന്‍ പാടില്ല.

സിടി സ്കാന്‍ പരിഹാരം
ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ സി ടി സ്കാന്‍ നടത്തുക. ഇത് പലപ്പോഴും അപകടകരമായ അവസ്ഥയില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്തും.

രോഗനിര്‍ണയം ആദ്യം
വൈദ്യശാസ്ത്രം അത്രയേറെ പുരോഗതിയിലാണ് ഇപ്പോഴുള്ളത്. അതുകൊണ്ടു തന്നെ ഒരിക്കലും രോഗനിര്‍ണയം നടന്നു കഴിഞ്ഞാല്‍ ചികിത്സിക്കാന്‍ മടി കാണിക്കരുത്. കീമോ തെറാപ്പിയും റേഡിയേഷനും ഉള്‍പ്പടെയുള്ള വിവിധ ചികിത്സാ രീതികള്‍ പ്രാവര്‍ത്തികമാക്കുക.

പുകവലി ഉപേക്ഷിക്കുക
രോഗം ബാധിച്ചാലും ഇല്ലെങ്കിലും പുകവലിയെന്ന ദു:ശ്ശീലത്തോട് വിട പറയുക. ഇല്ലെങ്കില്‍ ഇത് കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നത്തിലാക്കുകയേ ഉള്ളൂ.



Click it and Unblock the Notifications
