Latest Updates
-
2026 രക്ഷാബന്ധൻ: രാഖി കെട്ടാൻ ഏറ്റവും നല്ല സമയം ഏത്? ഭദ്ര ദോഷമില്ലാത്ത ശുഭമുഹൂർത്തം അറിയാം -
ഓണക്കാലത്തെ മഴയും ആഘോഷവും: ചർമ്മവും മുടിയും കേടാകാതെ സംരക്ഷിക്കാൻ ഈ ടിപ്പുകൾ പരീക്ഷിക്കൂ -
തിരുവോണം 2026: ഓണാഘോഷം പൊടിപൊടിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, രാശിഫലവും അറിയാം -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ ക്ലോക്ക് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
മഴക്കാലത്ത് വീട് വൃത്തിയാക്കാൻ മടിയാണോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ പോസിറ്റീവ് ഊർജ്ജം കൂടും! -
രാഖിക്ക് മെഹന്ദി ഇടും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, അലർജി ഒഴിവാക്കി നിറം കൂട്ടാം -
ഉത്രാടപ്പാച്ചിലിൽ ഷോപ്പിംഗ് നടത്തണോ? ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഇതാ ചില വഴികൾ! -
ഓഗസ്റ്റ് 27-ലെ സൂര്യ-ബുധ സംയോഗം: ഓണത്തിരക്കിൽ യാത്ര ചെയ്യുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
ഓണം 2026: അവസാന നിമിഷത്തെ ഓണാഘോഷ തയാറെടുപ്പുകൾ; തിരക്കില്ലാതെ ഷോപ്പിംഗ് നടത്താൻ ഈ വഴികൾ നോക്കൂ -
ശുക്രൻ ചിത്ര നക്ഷത്രത്തിലേക്ക്: ഓണം-രാഖി ഷോപ്പിംഗിൽ ഈ തെറ്റുകൾ വരുത്തരുത്, ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം!
അപകടം ക്ഷണിച്ച് വരുത്തും കാര്യങ്ങള്‍ ഇവ
ഭക്ഷണ ശേഷം ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം
ആഹാര ശേഷം നമ്മള് ചെയ്ത് കൂടാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഇവ പലപ്പോഴും ചെയ്യുന്നത് ആരോഗ്യത്തിന് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പണ്ട് കാലത്ത് മുത്തശ്ശിമാര്‍ പറഞ്ഞ് കേട്ടിട്ടില്ലേ ആഹാര ശേഷം കുളിക്കരുതെന്ന്. ഇതിനെല്ലാം ശാസ്ത്രീയ വശങ്ങള് നിരവധിയുണ്ട്.
ആഹാരം കഴിച്ച ഉടനെ നമ്മള് ചെയ്യുന്ന പല കാര്യങ്ങളും ഇത്തരത്തിലുള്ളതാണ്. ഭക്ഷണശേഷം ഉടന്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ താഴെ കൊടുക്കുന്നു. എന്തുകൊണ്ടെന്നതിന്റെ ശാസ്ത്രീയ വശങ്ങളും ഇതാ ഇവിടെയുണ്ട്.

ഉറക്കം
ഭക്ഷണം കഴിഞ്ഞാല്‍ എങ്ങനെയെങ്കിലും കിടന്നാല്‍ മതിയെന്ന ചിന്തയാണോ നിങ്ങള്‍ക്ക്. എന്നാല്‍ അത് ആരോഗ്യത്തിന് എത്രത്തോളം ദോഷകരമാണെന്ന് നിങ്ങള്‍ക്കറിയുമോ? ആഹാരം കഴിച്ച ഉടനെ ഉറങ്ങാന്‍ കിടക്കുന്നത് വയറിന് അസ്വസ്ഥതയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

വ്യായാമം
ആഹാരം കഴിച്ച ഉടനേ വ്യായാമം ചെയ്യുന്നതും ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. വയറ് നിറഞ്ഞ ഉടനേ വ്യായാമം ചെയ്യു്നത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും നെഞ്ചെരിച്ചിലിനും കാരണമാകുന്നു.

വെള്ളം കുടിക്കുന്നത്
ഭക്ഷണശേഷം വെള്ളം കുടിക്കുന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഉനിമീരിന്റെ പ്രവര്‍ത്തനത്തെ ആഹാരശേഷമുള്ള വെള്ളം കുടി ഇല്ലാതാക്കുന്നു. ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ ക്ഷണിച്ച് വരുത്തുകയാണ് ചെയ്യുന്നത്.

പഴങ്ങള്‍
പഴങ്ങള്‍ ആഹാര ശേഷം കഴിക്കുന്നത് ശ്രദ്ധിക്കണം. പലരും ആഹാര ശേഷം ഇത്തരത്തില്‍ പഴങ്ങള്‍ കഴിക്കുന്നത് ശീലമാണ്. എന്നാല്‍ ഇത് ദഹനത്തിനും മറ്റ് പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നു.

പുകവലി
ആഹാരം കഴിച്ച ഉടന്‍ പുകവലി ശീലമാണ് എന്ന് വിചാരിക്കുന്നവര്‍ കുറവല്ല. ആഹാരത്തിന് മുന്‍പും ശേഷവും ഉള്ള പുകവലി ആരോഗ്യത്തിന് വളരെയധികം ദോഷകരമായി ബാധിക്കും. സിഗരറ്റിലെ കാര്‍സിനോജിനുകള്‍ കാന്‍സറിന് കാരണമാകുന്നു.

കുളി
ആഹാരത്തിനു ശേഷമുള്ള കുളി അല്പം ശ്രദ്ധിക്കണം. ഇത് ഒരിക്കലും ചെയ്യരുതാത്ത പട്ടികയിലുള്ളതാണ്. കുളിക്കുമ്പോള്‍ ശരീരത്തിന്റെ താപനില കുറയുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നു. ഇത് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

ചായകുടി
ചായകുടിക്കുന്നതാണ് മറ്റൊന്ന്. പലരും ഭക്ഷണം കഴിഞ്ഞ ഉടന്‍ ചായ കുടിക്കാന്‍ ശീലിക്കും. എന്നാല്‍ ചായ കുടിക്കുന്നത് ഭക്ഷണത്തില്‍ നിന്നും പ്രോട്ടീന്‍ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ഇല്ലാതാക്കും.



Click it and Unblock the Notifications