For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ സ്‌ട്രെസിന് അടിമപ്പെട്ടിരിയ്ക്കുന്നു

By Lekhaka
|

യന്ത്രവത്കൃതമായ ലോകത്താണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എല്ലാവരും വേഗതക്ക് പുറകേ പായുന്നവരാണ്. സമ്മര്‍ദ്ദത്തിന്റെ പുറത്താണ് ഇന്ന് പലരും ജീവിക്കുന്നത് തന്നെ. വ്യക്തിജീവിതവും ജോലിയും ഒരുപോലെ മുന്നോട്ട് കൊണ്ട് പോവാന്‍ കഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും.

ഇതിന്റെ ഫലമായി പനി, തലവേദന, മസില്‍ വേദന എന്നിവയെല്ലാം ഉണ്ടാവുന്നത്. നിങ്ങളില്‍ അമിതമായി സ്‌ട്രെസ്സ് അഥവാ മാനസിക സമ്മര്‍ദ്ദം എന്നിവ ഉണ്ടെങ്കില്‍ അത് എങ്ങനെയെല്ലാം പ്രകടമാവും എന്ന് നോക്കാം.

ശരീരം തന്നെ ഇത്തരം മാറ്റങ്ങള്‍ നമുക്ക് കാണിച്ച് തരുന്നു. നമ്മുടെയെല്ലാം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം മാനസിക സമ്മര്‍ദ്ദം തന്നെയാണ്. ഇത് പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളിലേക്കും പലപ്പോഴും മരണത്തിലേക്ക് വരെ നമ്മളെ എത്തിക്കാനും കാരണമാകുന്നു. കൂടുതല്‍ മാനസിക സമ്മര്‍ദ്ദം നമ്മുടെ രക്ത സമ്മര്‍ദ്ദത്തിലും പല വിധത്തിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്.

നിങ്ങള് സ്‌ട്രെസ്സിന് അടിമയാണോ എന്ന് ആദ്യം മനസ്സിലാക്കണം. കാരണം ഇത്തരം കാര്യങ്ങളില്‍ നിയന്ത്രണം വെച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് ആരോഗ്യമുള്ള ഒരു ജീവിതം ഉണ്ടാവുകയുള്ളൂ. നിങ്ങള്‍ ഓവര്‍ സ്‌ട്രെസ്സ്ഡ് ആണോ എന്ന് ആദ്യം മനസ്സിലാക്കാം, ശരീരം കാണിച്ച് തരുന്ന ലക്ഷണങ്ങളിലൂടെ.

അമിതവണ്ണം

അമിതവണ്ണം

അമിതവണ്ണമാണ് ഇന്നത്തെ കാലത്ത് മാനസിക സമ്മര്‍ദ്ദത്തിന്റെ ഫലമായി ഉണ്ടാവുന്ന പ്രധാന പ്രശ്‌നം. സ്‌ട്രെസ് കൂടുതല്‍ ഉള്ളവര്‍ക്ക് ഭക്ഷണത്തോട് ആര്‍ത്തിയും ജങ്ക് ഫുഡുകള്‍ ധാരാളം കഴിക്കാനുള്ള ആഗ്രഹവും ഉണ്ടാവുന്നു. ഇതാണ് പലപ്പോഴും നിങ്ങളെ തടിപ്പിക്കുന്നത്. നിങ്ങളുടെ മനസ്സിലെ ഉത്കണ്ഠയാണ് പലപ്പോഴും ഇത്തരത്തിലുള്ള സ്‌ട്രെസ്സിനും മറ്റും കാരണമാകുന്നത്.

 ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

നിങ്ങള്‍ക്ക് സ്‌ട്രെസ്സ് അഥവാ സമ്മര്‍ദ്ദം കൂടുതലാണെങ്കില്‍ അത് രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ രക്തസമ്മര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിക്കുന്ന അവസ്ഥയിലാണെങ്കില്‍ അത് സമ്മര്‍ദ്ദത്തിന്റെ ഫലമാണ് എന്ന് മനസ്സിലാക്കണം. ഇത് തലച്ചോറിലേക്ക് സ്‌ട്രെസ് ഹോര്‍മോണ്‍ കൂടുതലായി എത്തിക്കുന്നു.

 സന്ധിവേദന

സന്ധിവേദന

അതിഭയങ്കരമായ സന്ധിവേദനയാണ് മറ്റൊരു പ്രശ്‌നം. ഇതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് സ്‌ട്രെസ്സ് കൂടുതലാണ് എന്നതാണ്. ആര്‍ത്രൈറ്റിസ് കൊണ്ട് ബുദ്ധിമുട്ടുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും സ്‌ട്രെസ്സ് കൂടുതലാണ്. ഈ വേദന പിന്നീട് ശരീരത്തിനെ മൊത്തത്തില്‍ ബാധിക്കുന്നു. ഇടവിട്ടുള്ള സമയത്ത് നിങ്ങള്‍ക്ക് വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ അമിത സമ്മര്‍ദ്ദത്തിന് ഇരയാണ് എന്നാണ് കാണിക്കുന്നത്.

വയറുവേദന

വയറുവേദന

മാനസിക സമ്മര്‍ദ്ദം നിങ്ങളുടെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നു. ശരീരത്തിലെ ഏത് ഭാഗത്തേയും സമ്മര്‍ദ്ദം ബാധിക്കുന്നു. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കുന്നു. അമിത സ്‌ട്രെസ്സ് മൂലം ശരീരത്തില്‍ ഹോര്‍മോണ്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് പല വിധത്തില്‍ ദഹനത്തെ ദോഷകരമായി ബാധിക്കുന്നു. ഇത് പിന്നീട് ഡയറിയ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

എപ്പോഴും ക്ഷീണം

എപ്പോഴും ക്ഷീണം

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥയാണ് നിങ്ങള്‍ക്കെങ്കില്‍ അതിന് രണ്ട് കാരണങ്ങള്‍ ഉണ്ട്. കൂടുതല്‍ ജോലി സമ്മര്‍ദ്ദവും ഓഫീസിലെ പ്രശ്‌നങ്ങളുമാണ് പ്രധാനപ്പെട്ട ഒരു കാര്യം. ഇതിന്റെയെല്ലം ഫലമാണ് സമ്മര്‍ദ്ദം ഉണ്ടാവുന്നത്. ഉറങ്ങാതിരിക്കുന്നതും ഇത്തരത്തില്‍ ക്ഷീണം തോന്നാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ഇത് രണ്ടും സ്‌ട്രെസ്സില്‍ നിന്നും ഉണ്ടാവുന്നതാണ്.

തലവേദന

തലവേദന

അമിതമായി സമ്മര്‍ദ്ദം അനുഭവിക്കുന്നവരിലാണ് പലപ്പോഴും സമ്മര്‍ദ്ദം ഉണ്ടാവുന്നത്. മൈഗ്രേയ്ന്‍ പോലുള്ള അവസ്ഥകളിലേക്ക് ഈ സ്‌ട്രെസ് നിങ്ങളെ എത്തിക്കുന്നു. നിങ്ങളുടെ മനസ്സിന്റെ പ്രശ്‌നങ്ങളാണ് പലപ്പോഴും ഇത്തരത്തില്‍ മൈഗ്രേയ്ന്‍ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നത്. ഇത്തരം സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന തലവേദന കഴുത്തിനും ഷോള്‍ഡറിനും വരെ പ്രതിസന്ധി സൃഷ്ടിക്കുന്നു.

മുഖക്കുരു പൊട്ടിപ്പോവുന്നത്

മുഖക്കുരു പൊട്ടിപ്പോവുന്നത്

മുഖക്കുരു പൊട്ടിപ്പോവുന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. അമിത സമ്മര്‍ദ്ദം കൂടുതല്‍ സെബം ഉത്പ്പാദിപ്പിക്കുന്നു. മാത്രമല്ല ഇത് ബാക്ടീരിയയുമായി ചേര്‍ന്ന് പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. സ്‌ട്രെസ്സ് ഹോര്‍മോണ്‍ വര്‍ദ്ധിക്കുന്നത് കൊണ്ടാണ് പലപ്പോഴും മുഖക്കുരു ഉണ്ടാവുന്നത്.

നെഞ്ച് വേദനയും ഹൃദയസ്പന്ദന നിരക്കും

നെഞ്ച് വേദനയും ഹൃദയസ്പന്ദന നിരക്കും

നെഞ്ച് വേദനയും ഹൃദയസംപന്ദന നിരക്കാണ് സമ്മര്‍ദ്ദത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട കാരണം. പലപ്പോഴും ഉത്കണ്ഠയും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ചെറിയ രീതിയില്‍ നെഞ്ചിലുള്ള വേദനയേയും അവഗണിക്കരുത്. ഇത്തരം ലക്ഷണങ്ങള്‍ കണ്ട് അത് വെച്ചിരിക്കാതെ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ ശ്രമിക്കുക

Read more about: stress health body
English summary

These Are 7 Common Signs That You Are Over Stressed

These Are 7 Common Signs That You Are Over Stressed
Story first published: Sunday, November 19, 2017, 18:34 [IST]
X
Desktop Bottom Promotion