For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രീന്‍ടീ കഴിക്കേണ്ടതിങ്ങനെ ശ്രദ്ധിച്ചില്ലെങ്കില്‍

ഗ്രീന്‍ ടീ ആരോഗ്യത്തിന് എങ്ങനെയെല്ലാം സഹായിക്കും എന്ന് നോക്കാം

|

ഗ്രീന്‍ ടീ ധാരാളം ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ഉള്ള ഒന്നാണ്. പല രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് ഗ്രീന്‍ ടീ എന്ന കാര്യത്തില്‍ സംശയം വേണ്ട. പല രോഗങ്ങള്‍ക്കും ഒറ്റമൂലിയായി ഗ്രീന്‍ ടീ നിര്‍ദ്ദേശങ്ങളും ചില്ലറയല്ല. സാധാരണ ചായയില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ് ഗ്രീന്‍ ടീ.

മലബന്ധത്തിന് ഒറ്റമൂലി ഒലീവ് ഓയിലില്‍മലബന്ധത്തിന് ഒറ്റമൂലി ഒലീവ് ഓയിലില്‍

അമിതവണ്ണം, കൊളസ്‌ട്രോള്‍, ക്യാന്‍സര്‍, അല്‍ഷിമേഴ്‌സ് തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം ഒറ്റമൂലിയാണ് ഗ്രീന്‍ ടീ. എങ്ങനെയെല്ലാം ഗ്രീന്‍ ടീ കൃത്യമായി കഴിക്കാം എന്നും ഗ്രീന്‍ ടീ കഴിക്കേണ്ടത് എങ്ങനെയെന്നും നോക്കാം.

 ഒരു ദിവസം ഉപയോഗിക്കേണ്ടത്

ഒരു ദിവസം ഉപയോഗിക്കേണ്ടത്

ഗ്രീന്‍ ടീയില്‍ ഉയര്‍ന്ന അളവില്‍ ആന്റി ഓക്‌സിഡന്റുകളും പ്രകൃതിദത്ത സസ്യമൂലകങ്ങളും അടങ്ങിയിരിക്കുന്നു. ഇവ അധികമായി ഉപയോഗിച്ചാല്‍ വിഷാംശമുണ്ടാകാനും കരളിന് തകരാറുണ്ടാകാനും കാരണമാകും. അതിനാല്‍ തന്നെ ദിവസം 10 കപ്പില്‍ കൂടുതല്‍ ഉപയോഗിക്കരുത്.

കഴിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

കഴിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

ദിവസവും രാവിലെ കഫീന്‍ കഴിച്ചുകൊണ്ട് ആരംഭിക്കുന്നത് ഉന്മേഷകരമാകുമെങ്കിലും ദോഷകരമാവുകയും ചെയ്യും. ഇത് വയറിന്റെ സന്തുലനാവസ്ഥയെ ബാധിക്കും. പകരം ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ നാരങ്ങനീരും തേനും ചേര്‍ത്ത് കഴിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും പഴങ്ങള്‍ കഴിക്കുകയോ ചെയ്യുക.

ഭക്ഷണ ശേഷം ഉടന്‍

ഭക്ഷണ ശേഷം ഉടന്‍

ഭക്ഷണം കഴിച്ച ഉടനേ ഗ്രീന്‍ ടീ കഴിക്കുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ ഭക്ഷണം കഴിച്ചയുടനേ ഗ്രീന്‍ ടീ കഴിക്കുന്നത് പോഷകങ്ങളുടെ ആഗിരണത്തെ തടയും. വയറ്റിലുണ്ടാകുന്ന സ്രവങ്ങളെ നേര്‍പ്പിക്കുന്നത് വഴി ദഹനത്തിന് തടസ്സമുണ്ടാകുന്നതിന് പലപ്പോഴും ഗ്രീന്‍ ടീ കാരണമാകും.അതുകൊണ്ട് ഭക്ഷണം കഴിക്കുന്നതിന് 30 മിനുട്ട് മുമ്പെങ്കിലും ഗ്രീന്‍ ടീ കുടിക്കുക.

വൈകുന്നേരം കഴിക്കുമ്പോള്‍

വൈകുന്നേരം കഴിക്കുമ്പോള്‍

വൈകുന്നേരം ഏറെ താമസിച്ച് ഗ്രീന്‍ ടീ കഴിക്കുന്നത് ഉറക്കത്തെ ബാധിക്കുകയും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

രണ്ട് തവണ ഉപയോഗിച്ച് ടീ ബാഗ്

രണ്ട് തവണ ഉപയോഗിച്ച് ടീ ബാഗ്

ഉപയോഗിച്ച ടീ ബാഗിലെ കഫീനിന്റെ അളവ് കൂടുതലാണെന്ന് മാത്രമല്ല, അണുബാധക്കും സാധ്യതയുണ്ട്. ഒരു ടീ ബാഗ് രണ്ട് തവണയില്‍ കൂടുതല്‍ ഉപയോഗിക്കരുത്.

മൂത്രം കൂടുതല്‍

മൂത്രം കൂടുതല്‍

ഗ്രീന്‍ ടീ മൂത്രം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്നതിനാല്‍ ഇടക്കിടെ മൂത്രമൊഴിക്കേണ്ടി വരും. ശരീരത്തിന് കൂടുതല്‍ ജലാംശം ലഭ്യമാക്കാന്‍ കൂടുതല്‍ വെള്ളം കുടിക്കുക.

മിശ്രിതങ്ങള്‍ ചേര്‍ക്കാതിരിക്കുക

മിശ്രിതങ്ങള്‍ ചേര്‍ക്കാതിരിക്കുക

പഞ്ചസാര, പാല്‍ എന്നിവ ചായയില്‍ ചേര്‍ക്കാതിരിക്കുക. മികച്ച രുചിയോടെ തയ്യാറാക്കുന്ന ഗ്രീന്‍ ടീ മറ്റൊന്നും ചേര്‍ക്കാതെ തന്നെ രുചികരമാണ്.

 രുചി വര്‍ദ്ധിപ്പിക്കാന്‍

രുചി വര്‍ദ്ധിപ്പിക്കാന്‍

ഇതില്‍ ചെറുനാരങ്ങാനീര്, അല്‍പം തേന്‍ എന്നിവ ചേര്‍ക്കുന്നത് രുചി നല്‍കും. ആരോഗ്യത്തിനും നല്ലതാണ്.

English summary

The right way to drink green tea

Is green tea extract effective? Does temperature affect green tea's potency? Here we explained The right way to drink green tea.
Story first published: Saturday, September 23, 2017, 15:00 [IST]
X
Desktop Bottom Promotion