For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുവസ്ത്രം ധരിയ്ക്കും മുന്‍പ് കഴുകിയില്ലെങ്കില്‍

പുതു വസ്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍.

|

പുതിയ വസ്ത്രം വാങ്ങിച്ച് കഴിഞ്ഞാല്‍ പലരും അലക്കാതെ തന്നെ ഉപയോഗിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തരത്തില്‍ അലക്കാതെ ഉപയോഗിക്കുമ്പോള്‍ അതില്‍ ഒളിഞ്ഞിരിയ്ക്കുന്ന അപകടം വളരെ വലുതാണ്. പലപ്പോഴും പെട്ടെന്ന് ഉപയോഗിക്കുമ്പോള്‍ ഇതിന് പിന്നിലെ അപകടത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഭക്ഷണമല്ല വയറ് കൂട്ടുന്നത്, ഇതാണ്

എന്നാല്‍ പലപ്പോഴും നമ്മുടെ മരണത്തിന് വരെ കാരണമാകുന്ന അവസ്ഥകളാണ് ഇത്തരം വസ്ത്രങ്ങളില്‍ ഒളിഞ്ഞിരിയ്ക്കുന്നത്. ഇത് ശരീരത്തിനുണ്ടാക്കുന്ന ആഘാതം എത്രത്തോളം എന്നത് പലപ്പോഴും പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. പ്രത്യേകിച്ച് അടിവസ്ത്രങ്ങളുടെ കാര്യത്തില്‍. പുകവലിയ്ക്കുന്നവരുടെ ശ്വാസകോശം ക്ലീനാകും 3 ദിവസം

 ചര്‍മ്മത്തിന്റെ അസ്വാഭാവികത

ചര്‍മ്മത്തിന്റെ അസ്വാഭാവികത

ചര്‍മ്മത്തില്‍ ധാരാളം അസ്വാഭാവികത പുതിയ വസ്ത്രം ധരിയ്ക്കുമ്പോള്‍ ഉണ്ടാവുന്നു. പലപ്പോഴും ചര്‍മ്മം ചൊറിഞ്ഞ് തടിയ്ക്കുക, ചര്‍മ്മത്തില്‍ ചുവന്ന നിറം കാണപ്പെടുക എന്നിവയെല്ലാം ഇതിലൂടെ ഉണ്ടാവുന്നു.

വിഷവസ്തുക്കളാകുന്ന രാസപദാര്‍ത്ഥം

വിഷവസ്തുക്കളാകുന്ന രാസപദാര്‍ത്ഥം

വസ്ത്രനിര്‍മ്മാണത്തിനിടയ്ക്ക് ധാരാളം രാസവസ്തുക്കള്‍ ഉപയോഗിക്കും. ഫോമല്‍ഡിഹൈഡ് ധാരാളം പല വസ്ത്രങ്ങളിലും അടങ്ങിയിട്ടുണ്ട്. ഇത് എക്‌സിമ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

അലക്കുന്നതിലൂടെ

അലക്കുന്നതിലൂടെ

എന്നാല്‍ അലക്കുന്നതിലൂടെ ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ക്കുള്ള പവ്വര്‍ കുറഞ്ഞ് വരുന്നു. ഒളിച്ചിരിയ്ക്കുന്ന പല വസ്തുക്കളും ഇതിലൂടെ ഇല്ലാതാവുന്നു.

 വന്ധ്യതയ്ക്ക കാരണം

വന്ധ്യതയ്ക്ക കാരണം

പലപ്പോഴും പുതുവസ്ത്രങ്ങള്‍ അലക്കാതെ ഉപയോഗിക്കുന്നത് വന്ധ്യത പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. വന്ധ്യത മാത്രമല്ല പലപ്പോവും അബോര്‍ഷന് വരെ ഇത് കാരമമാകുന്നു. ഇതിന് കാരണം ഹോര്‍മോണ്‍ മാറ്റങ്ങള്‍ തന്നെയാണ്.

പല വിധത്തിലുള്ള കളറുകള്‍

പല വിധത്തിലുള്ള കളറുകള്‍

പല വിധത്തിലുള്ള കളറുകള്‍ വസ്ത്ര നിര്‍മ്മാണ സമയത്ത് ഉപയോഗിക്കുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ അത് യീസ്റ്റ് ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങളിലേക്ക് വഴിവെയ്ക്കുന്നു.

 കീടങ്ങള്‍ വരെ

കീടങ്ങള്‍ വരെ

പലരും ശ്രദ്ധിക്കാത്തതാണ് പലപ്പോഴും വില കൊടുത്തു വാങ്ങുന്ന വസ്ത്രങ്ങളില്‍ കണ്ണു കൊണ്ട് കാണാനാവാത്ത കീടങ്ങള്‍ വരെ സ്ഥാനം പിടിയ്ക്കുന്നു. എന്നാല്‍ പിന്നീട് ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുമ്പോഴാണ് ഇതിനെക്കുറിച്ച് കൂടുതല്‍ ചിന്തിയ്ക്കുന്നതും.

വസ്ത്രങ്ങള്‍ അലക്കിയതിനു ശേഷം മാത്രം

വസ്ത്രങ്ങള്‍ അലക്കിയതിനു ശേഷം മാത്രം

ഇനി ഏത് വസ്ത്രങ്ങളാണെങ്കിലും അലക്കിയതിനു ശേഷം മാത്രം ഉപയോഗിക്കുക. അതിലുപരി വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ തുണിയുടെ നിറം ഗുണം എന്നിവ നോക്കി വാങ്ങാന്‍ ശ്രദ്ധിയ്ക്കാം.

English summary

The Importance Of Washing New Clothes Before Wearing Them

The Importance Of Washing New Clothes Before Wearing Them, read on to know more.
Story first published: Wednesday, January 25, 2017, 12:10 [IST]
X
Desktop Bottom Promotion