For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപ്പിലിട്ടവ ആരോഗ്യത്തിന് എത്രത്തോളം പ്രധാനം?

എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് അച്ചാറിലൂടെ നമുക്ക് ലഭിക്കുന്നത് എന്ന് നോക്കാം

|

മലയാളിക്ക് ചോറിനോടൊപ്പം ഉപ്പിലിട്ടത് തൊട്ടുകൂട്ടാനില്ലെങ്കില്‍ അതിന്റെ കുറവ് വളരെ വലുത് തന്നെയാണ്. പലരും ഭക്ഷണത്തേക്കാള്‍ പ്രാധാന്യം അച്ചാറിന് നല്‍കുന്നുണ്ട്. കുട്ടികളാകട്ടെ വെറുതേ പോലും ഉപ്പിലിട്ട് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതെത്ര എരിവുള്ളതാണെങ്കില്‍ പോലും അവര്‍ക്ക് വിഷയമല്ല.

അള്‍സര്‍ മാറ്റും കാബേജ് വിദ്യ സൂപ്പര്‍അള്‍സര്‍ മാറ്റും കാബേജ് വിദ്യ സൂപ്പര്‍

എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇത്തരത്തില്‍ ഉപ്പിലിട്ടത് കഴിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? പല രോഗങ്ങള്‍ക്കും പ്രതിവിധിയാണ് ഉപ്പിലിട്ടത് എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്ങനെ ഇത് ആരോഗ്യത്തെ സംരക്ഷിക്കുന്നു എന്ന് നോക്കാം. ആരോഗ്യ പ്രദമാ നിരവധി ഗുണങ്ങളാണ് അച്ചാറില്‍ അടങ്ങിയിട്ടുള്ളത് എന്ന് നോക്കാം.

 ഉപകാരികളായ ബാക്ടീരിയകള്‍

ഉപകാരികളായ ബാക്ടീരിയകള്‍

അച്ചാര്‍ എന്തായാലും ദിവസങ്ങളോളം സൂക്ഷിക്കുന്ന ഒന്നാണ്. ഈ അച്ചാറിലാകട്ടെ നിരുപദ്രവകാരികളായ നിരവധി ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഇതിന് കുടലില്‍ അനാരോഗ്യമുണ്ടാക്കുന്ന നിരവധി ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.

ഹിമോഗ്ലോബിന്റെ അളവ്

ഹിമോഗ്ലോബിന്റെ അളവ്

അച്ചാറില്‍ ധാരാളം ഇരുമ്പ് സത്ത് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കൂട്ടാനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

 ആന്റി ഓക്‌സിഡന്റിനാല്‍ സമ്പുഷ്ടം

ആന്റി ഓക്‌സിഡന്റിനാല്‍ സമ്പുഷ്ടം

ആന്റി ഓക്‌സിഡന്റിനാല്‍ സമ്പുഷ്ടമാണ് അച്ചാറുകള്‍. ഫ്രീ റാഡിക്കലുകളുടെ ആക്രമണത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ അച്ചാറിന് കഴിയുന്നു. സെല്ലുലാര്‍ മെറ്റബോളിസത്തില് ഉണ്ടാകുന്ന അസ്ഥിര രാസവസ്തുക്കളാണ് ഫ്രീറാഡിക്കലുകള്‍.

മിനറല്‍സും വിറ്റാമിനും

മിനറല്‍സും വിറ്റാമിനും

ശരീരത്തിനാവശ്യമായ മിനറല്‍സും വിറ്റാമിനുകളും അച്ചാറിലൂടെ ലഭിക്കുന്നു. മാത്രമല്ല കുട്ടികളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്.

 പ്രമേഹം നിയന്ത്രിക്കുന്നു

പ്രമേഹം നിയന്ത്രിക്കുന്നു

പ്രമേഹം നിയന്ത്രിക്കുന്നതിനും അച്ചാറിന്റെ ഉപയോഗം സഹായിക്കുന്നു.വിനാഗിരിയിലെ അസിറ്റിക് ആസിജ് ആണ് ഇതിന് സഹായിക്കുന്നത്.

 ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

നെല്ലിക്ക ഉപയോഗിച്ചുള്ള അച്ചാറാണ് ഏറ്റവും അധികം ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നത്. അമിത വിശപ്പിനെ നിയന്ത്രിക്കാനും ദഹനത്തെ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

 കരളിന്റെ സംരക്ഷണം

കരളിന്റെ സംരക്ഷണം

കരള്‍ സംരക്ഷണത്തിനും ഏറ്റവും ഫലപ്രദമായ ഒന്നാണ് അച്ചാറുകള്‍. അച്ചാര്‍ കഴിക്കുന്നവരില്‍ കരള്‍സംബന്ധമായ അസുഖങ്ങള്‍ കുറവാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

 അള്‍സറിന് പരിഹാരം

അള്‍സറിന് പരിഹാരം

അള്‍സര്‍ പരിഹരിക്കാനും ഏറ്റവും ഫലപ്രദമാണ് അച്ചാര്‍. ഇതില്‍ നെല്ലിക്ക അച്ചാറാണ് ഏറ്റവും ഫലപ്രദം. ഇത് അള്‍സറിനെ പരിഹരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ഉപയോഗം അമിതമായാല്‍

ഉപയോഗം അമിതമായാല്‍

എന്നാല്‍ ആരോഗ്യ ഗുണങ്ങളുണ്ടെന്ന് കരുതി അച്ചാറിന്റെ ഉപയോഗം കൂടുതലായാല്‍ അത് ശരീരത്തെ വളരെയധികം ദോഷകരമായി തന്നെ ബാധിക്കും. കൂടുതല്‍ കഴിക്കുന്നവരിലാണ് ഇത്തരം പ്രശ്‌നം കാണുന്നത്.

 പുറത്ത് നിന്നുള്ള അച്ചാര്‍

പുറത്ത് നിന്നുള്ള അച്ചാര്‍

ദീര്‍ഘകാലാടിസ്ഥാനത്തിലാണ് പലരും വിപണിയില്‍ അച്ചാര്‍ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ കേടു കൂടാതിരിക്കാന്‍ പലരും അജിനോമോട്ടോ എന്ന കൃത്രിമ വസ്തു ധാരാളം ചേര്‍ക്കുന്നു. ഇത് പല തരത്തിലുള്ള ആരോഗ്യ പ്ര്ശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

 രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും

രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും

അച്ചാറിന്റെ അമിതോപയോഗം രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് മാത്രം അച്ചാര്‍ കഴിക്കുക.

English summary

Surprising health Benefits of Pickles

Pickles, packed with essential nutrients help to control diabetes, improve digestion, protect the liver. They are a good supply of probiotics, and help to heal ulcers.
Story first published: Monday, June 26, 2017, 10:23 [IST]
X
Desktop Bottom Promotion