For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്തുള്ളി ചതച്ചവെള്ളം; കൂര്‍ക്കം വലി നിര്‍ത്താം

ഇനി പറയുന്ന പരിഹാര മാര്‍ഗ്ഗങ്ങള്‍ കൃത്യമായി പാലിച്ചാല്‍ നമുക്ക് കൂര്‍ക്കം വലിയെ ഇല്ലാതാക്കാം

|

കൂര്‍ക്കം വലി അസ്വസ്ഥതയുണ്ടാക്കുന്നത് മറ്റുള്ളവരെയാണ്. കൂര്‍ക്കം വലിക്കുന്നവര്‍ക്ക് സുഖമായി വലിച്ചാല്‍ മതി. എന്നാല്‍ ഇത് മൂലം ഉറക്കം നഷ്ടമാവുന്നത് മറ്റുള്ളവര്‍ക്കാണ് എന്നതാണ് സത്യം. പലപ്പോഴും ഇതിന് മരുന്നുകളും സൂത്രവഴികളും നോക്കുന്നവരാണ് നമ്മളില്‍ പലരും. ആരോഗ്യകരമായ കാരണങ്ങള്‍ കൊണ്ടാണ് കൂര്‍ക്കം വലി പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.

ഒരു സ്പൂണ്‍ നെയ്യിലെ രഹസ്യംഒരു സ്പൂണ്‍ നെയ്യിലെ രഹസ്യം

എന്നാല്‍ ഒരിക്കലും ഇനി കൂര്‍ക്കം വലിയെന്ന പ്രശ്‌നത്തെക്കുറിച്ച് ടെന്‍ഷനാവേണ്ട. പാര്‍ശ്വഫലങ്ങളില്ലാതെ കൂര്‍ക്കം വലിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില നാടന്‍ ഒറ്റമൂലികള്‍ ഉണ്ട്. പല കാരണങ്ങളും കൂര്‍ക്കം വലിക്ക് പിന്നില്‍ ഉണ്ടാവാം. ആരോഗ്യകരമായ കാരണങ്ങളാണ് ഇതില്‍ പ്രധാനപ്പെട്ടത്. എന്തൊക്ക പൈാടിക്കൈകളിലൂടെ കൂര്‍ക്കം വലി ഇല്ലാതാക്കാം എന്ന് നോക്കാം.

 വെളുത്തുള്ളി

വെളുത്തുള്ളി

ചതച്ച വെളുത്തുള്ളി വെള്ളത്തിലിട്ട് ആ വെള്ളത്തോടൊപ്പം വെളുത്തുള്ളി വിഴുങ്ങി നോക്കൂ. ഇത് നിങ്ങളുടെ കൂര്‍ക്കം വലി പിടിച്ച് കെട്ടിയതു പോലെ നിര്‍ത്തും. വെളുത്തുള്ളിക്ക് കൂര്‍ക്കം വലിയെ ഇല്ലാതാക്കാന്‍ പ്രത്യേക കഴിവാണ് ഉള്ളത്. മാത്രമല്ല ഭക്ഷണത്തില്‍ കൂടുതല്‍ വെളുത്തുള്ളിയും ചേര്‍ക്കാം.

പുതിനയില

പുതിനയില

പുതിനയിലയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് ദഹന പ്രശ്‌നങ്ങളെ ഒതുക്കി നിര്‍ത്തി നല്ല ഉറക്കം നല്‍കുന്നു. ഗാഢനിദ്ര നിങ്ങളില്‍ നിന്ന് കൂര്‍ക്കം വലിയെ ഇല്ലാതാക്കുന്നു. കപുതിനയില വെള്ളത്തിലിട്ട് വെച്ച് അല്‍പസമയം കഴിഞ്ഞ് അത് കുടിക്കുന്നത് കൂര്‍ക്കം വലിയെ ഇല്ലാതാക്കുന്നു.

ആവി പിടിക്കാം

ആവി പിടിക്കാം

രോഗശമനത്തിന് മാത്രമല്ല കൂര്‍ക്കം വലിയെ ഇല്ലാതാക്കാനും ആവി പിടിക്കുന്നത് ഉത്തമമാണ്. ശ്വാസതടസ്സമുണ്ടാവുന്നത് മൂലമാണ് പലപ്പോഴും കൂര്‍ക്കം വലി തലപൊക്കുന്നത്. എന്നാല്‍ ആവി പിടിക്കുന്നതിലൂടെ ഈ തടസ്സം ഇല്ലാതാവുന്നു.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. തേനും ഒലീവ് ഓയിലും മിക്‌സ് ചെയ്ത് കിടക്കാന്‍ നേരത്ത് കഴിക്കാം. ഇത് കൂര്‍ക്കം വലിയെ ഇല്ലാതാക്കുന്നു.

 മഞ്ഞള്‍

മഞ്ഞള്‍

ശ്വസനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് മഞ്ഞള്‍. ഒരു നുള്ള് മഞ്ഞള്‍പ്പൊടി പാലില്‍ മിക്‌സ് ചെയ്ത് കഴിച്ച് നോക്കൂ. ഇത് കൂര്‍ക്കം വലി സ്വിച്ചിട്ട പോലെ നിര്‍ത്താന്‍ സാധിക്കുന്നു.

 കര്‍പ്പൂര തുളസിയെണ്ണ

കര്‍പ്പൂര തുളസിയെണ്ണ

കര്‍പ്പൂര തുളസിയെണ്ണയാണ് കൂര്‍ക്കം വലി ഇല്ലാതാക്കുന്ന ഒരു പരിഹാര മാര്‍ഗ്ഗം. ഇത് മൂക്കിനുള്ളിലും തൊണ്ടയിലും ഉണ്ടാവുന്ന കനം ഇല്ലാതാക്കുന്നു. ഇതിലൂടെ ശ്വാസതടസ്സമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. അല്‍പം ചൂടു വെള്ളത്തില്‍ രണ്ട് തുള്ളി കര്‍പ്പൂര തുളസിയെണ്ണ മിക്‌സ് ചെയ്ത് കവിള്‍ കൊള്ളുക. ഇത് എന്നും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ശീലമാക്കാം.

 യൂക്കാലിപ്റ്റസ്

യൂക്കാലിപ്റ്റസ്

യൂക്കാലിപ്റ്റസ് കൊണ്ട് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. കൂര്‍ക്കം വലി തടയാന്‍ ഇത്രയും ഫലപ്രദമായ മാര്‍ഗ്ഗം ഇല്ലെന്ന് തന്നെ പറയാം. ശ്വാസം മുട്ടല്‍ ഇല്ലാതാക്കി ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു.

പഴങ്ങള്‍

പഴങ്ങള്‍

ധാരാളം പഴങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. ഇതില്‍ തന്നെ ശ്രദ്ധിക്കേണ്ടത് വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴം കഴിക്കുക എന്നതാണ്. നാരങ്ങ, പൈനാപ്പിള്‍, ഓറഞ്ച് എന്നിവയൊക്കെ സ്ഥിരമായി കഴിക്കാം. ഇത് കൂര്‍ക്കം വലിയെ ഇല്ലാതാക്കുന്നു.

 ഏലക്കായ്

ഏലക്കായ്

മൂക്കിലൂടെയുള്ള എല്ലാ തരത്തിലുള്ള തടസ്സങ്ങളേയും ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഏലക്കായ്. ഇതിന്റെ ഫലമായി കൂര്‍ക്കം വലിയെ നമുക്ക് ഫലപ്രദമായി ഇല്ലാതാക്കാം. ഉറങ്ങാന്‍ പോവുന്നതിന്റെ അരമണിക്കൂര്‍ മുന്‍പ് തന്നെ ഏലക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കണം. ഇത് കൂര്‍ക്കം വലിക്ക് പരിഹാരം നല്‍കുന്നു.

English summary

Simple home remedies to stop snoring

Numerous products are available to treat snoring, but most of them haven’t been proven effective. Here are the some home remedies for snoring.
Story first published: Tuesday, July 25, 2017, 16:48 [IST]
X
Desktop Bottom Promotion