Latest Updates
-
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ്: ഓഫറുകൾക്കൊപ്പം ചർമ്മവും സുരക്ഷിതമാക്കാം; വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ! -
ചൊവ്വ പൂയം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർ ശ്രദ്ധിക്കുക, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ! -
പഞ്ചക് കാലം തുടങ്ങി: സെപ്റ്റംബർ 28 വരെ ഈ കാര്യങ്ങൾ ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം
കിഡ്നി അപകടത്തിലാണെങ്കില്‍ ഈ ലക്ഷണങ്ങള്‍
ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ കിഡ്നി രോഗത്തിന്റെ മുന്നോടിയാണ്
കിഡ്നി ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. 120-150 ക്വാര്‍ട്സ് രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവ് കിഡ്നിക്കുണ്ട്. വാരിയെല്ലുകള്‍ക്ക് താഴെയാണ് കിഡ്നി സ്ഥിതി ചെയ്യുന്നത്. ഇത് ശരീരത്തില്‍ ചുവന്ന രക്തകോശങ്ങളെ ഉത്പാദിപ്പിക്കുന്നു.
എന്നാല്‍ ഏതെങ്കിലും തരത്തില്‍ കിഡ്നിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് ആരോഗ്യത്തെ വളരെ മോശമായ രീതിയില്‍ ആണ് ബാധിക്കുന്നത്. കിഡ്നി പ്രവര്‍ത്തനരഹിതമായി ഇരിക്കുന്ന അവസ്ഥയിലാണെങ്കില്‍ ശരീരം പല വിധത്തിലാണ് പ്രതികരിക്കുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം.

ശരീരം നീര് വെക്കുന്നു
ശരീരം നീര് വെക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്താം. ഇത് പ്രവര്‍ത്തനക്ഷമമല്ല കിഡ്നി എന്നാണ് മനസ്സിലാക്കേണ്ടത്. ശരീരത്തിന് അകത്തുള്ള വിഷാംശത്തെ പുറന്തള്ളാനുള്ള കഴിവില്ല എന്നതാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്.

ക്ഷീണം
ക്ഷീണമാണ് മറ്റൊന്ന്. കിഡ്നി ഉത്പ്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ഇല്ലാതിരിക്കുന്ന അവസ്ഥയാണ് ക്ഷീണത്തിനു പുറകില്‍. ഇത് രക്തകോശങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നതില്‍ നിന്നും ശരീരത്തെ വിലക്കുന്നു.

ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍
ചര്‍മ്മസംബന്ധമായ പ്രശ്നങ്ങളാണ് മറ്റൊന്ന്. ചര്‍മ്മത്തിന് പുറത്ത് അലര്‍ജി, മറ്റ് ചര്‍മ്മ രോഗങ്ങള്‍ എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവരിലും കിഡ്നി പ്രവര്‍ത്തനക്ഷമമല്ലെന്ന് കാണിക്കുന്നു.

മൂത്രത്തിലെ വ്യത്യാസങ്ങള്‍
മൂത്രത്തിലുണ്ടാവുന്ന വ്യത്യാസങ്ങളാണ് മറ്റൊന്ന്. ചിലപ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുന്നതും മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുന്നതും കിഡ്നി തകരാറിലാണ് എന്നതിന്റെ ലക്ഷണമാണ്.

മൂത്രത്തിലെ പത
പതയുള്ള രീതിയില്‍ മൂത്രം പോകുന്നതും പലപ്പോഴും കിഡ്നി പ്രവര്‍ത്തനരഹിതമാണ് എന്നതിന്റെ ലക്ഷണമാണ്. ഇത്തരം ലക്ഷണം സ്ഥിരമായി നില്ക്കുകയാണെങ്കില് ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം.

മലത്തില്‍ രക്തം
മലത്തില്‍ രക്തം കാണുന്നുണ്ടെങ്കില്‍ അതും അല്പം ഗുരുതരമായി എടുക്കേണ്ട ലക്ഷണമാണ്. മൂത്രത്തിലെ രക്തത്തിന്റെ അംശവും മലത്തില്‍ രക്തം കാണുന്നതും എല്ലാം കിഡ്നി പ്രതിസന്ധിയിലാണ് എന്നതിന്റെ സൂചനയാണ്.



Click it and Unblock the Notifications
