For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും ഉപ്പ് കഴിക്കുന്നവര്‍ അറിയാന്‍

ഉപ്പിന്റെ ഉപയോഗം അമിതമായാല്‍ അത് ശരീരത്തിന് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു

|

ഉപ്പില്ലാത്ത ഭക്ഷണത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ എന്തും അധികമാകുമ്പോള്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. ഉപ്പിന്റെ ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നം ചില്ലറയല്ല. അതുകൊണ്ട് തന്നെ ഉപ്പിന്റെ ഉപയോഗത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തിന് വളരെ വില്ലനായി മാറുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെ കൊണ്ട് ചെന്ന് എത്തിക്കുക. അതുകൊണ്ട് തന്നെ പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധയുള്ളവര്‍ ഉപ്പിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.

അമിത രക്തസമ്മര്‍ദ്ദമാണ് ഉപ്പിന്റെ ഉപയോഗം മൂലം ഉണ്ടാവുന്ന പ്രശ്‌നങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ഉപ്പിന്റെ ഉപയോഗം കൂടിയാല്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇന്നത്തെ കാലത്ത് നമുക്കിടയില്‍ ഉണ്ടാവുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണം ഉപ്പ് തന്നെയാണ്. ഉപ്പിന്റെ ഉപയോഗം കൂടിയാല്‍ അത് ഹൃദ്രോഗത്തിനും ആമാശയ ക്യാന്‍സറിനും വരെ കാരണമാകുന്നു. അതുകൊണ്ട് തന്നെ ഉപ്പിന്റെ ഉപയോഗത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. ഇതാകട്ടെ പല തരത്തിലുള്ള ആരോഗ്യ പ്രതിസന്ധികളിലേക്ക് നയിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

<strong>മുട്ടുവേദനക്ക് പരിഹാരം നിമിഷ നേരം കൊണ്ട്</strong>മുട്ടുവേദനക്ക് പരിഹാരം നിമിഷ നേരം കൊണ്ട്

ഉപ്പില്ലാത്ത ഭക്ഷണം കഴിക്കാന്‍ പറ്റില്ല. അമിതമായാല്‍ ഉപ്പുംവിഷമാണ് എന്ന കാര്യവും മറക്കേണ്ടതില്ല. കരളിന്റെ പ്രവര്‍ത്തനത്തേയും രക്തകോശങ്ങളെ നശിപ്പിക്കുകയും എല്ലാം ചെയ്യുന്നത് ഉപ്പിന്റെ അമിത ഉപയോഗമാണ്. എന്നാല്‍ ഉപ്പ് ശരീരത്തിന് ആവശ്യമായിട്ടുള്ള ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തിലെത്തിയ അമിത ഉപ്പിനെ പുറന്തള്ളാന്‍ ശരീരം കാണിക്കുന്ന ചില പരിഹാര മാര്‍ഗ്ഗങ്ങളാണ് വിയര്‍പ്പും മൂത്രവും എല്ലാം. ഇതിലൂടെയെല്ലാം ഉപ്പിന്റെ അംശം പുറന്തള്ളപ്പെടുന്നു. എന്തൊക്കെ അപകടങ്ങളാണ് ഉപ്പിന്റെ ഉപയോഗം അമിതമാകുന്നതിലൂടെ നമുക്ക് ഉണ്ടാവുന്നത് എന്ന് നോക്കാം.

 ശരീരം തടിക്കുന്നു

ശരീരം തടിക്കുന്നു

ശരീരത്തില്‍ സോഡിയത്തിന്റെ അളവ് വര്‍ദ്ധിച്ചാല്‍ അത് ശരീരം വല്ലാതെ തടിക്കാനും ചീര്‍ക്കാനും കാരണമാകുന്നു. ശരീരത്തില്‍ അമിതമായി ഉപ്പിന്റെ ഉപയോഗം വര്‍ദ്ധിച്ചാല്‍ അത് ശരീരം വല്ലാതെ ചീര്‍ക്കാനും വീര്‍ക്കാനും കാരണമാകുന്നു. അമിതമായി ശരീരത്തില്‍ ഫ്‌ളൂയിഡ് നിറയുന്നതാണ് ഇതിന്റെ കാരണം. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ഉപ്പിന്റെഅമിതോപയോഗം ശരീരം വീര്‍ത്ത് വരാന്‍ കാരണമാകുന്നു.

പക്ഷാഘാതം

പക്ഷാഘാതം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലപ്പോഴും ഉപ്പിന്റെ സംഭാവനയാണ്. ശരീരത്തില്‍ സോഡിയത്തിന്റെ ഉപയോഗം വല്ലാതെ വര്‍ദ്ധിച്ചാല്‍ അത് പലപ്പോഴും പക്ഷാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഇത് ശരീരം മുഴുവനായി തളരുന്നതിനോ മരണത്തിലേക്കോ നയിക്കുന്നു. അതുകൊണ്ട് ഉപ്പ് ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ച് ഉപയോഗിക്കാന്‍ ശ്രമിക്കുക.

കരളിന്റെ പ്രവര്‍ത്തനങ്ങള്‍

കരളിന്റെ പ്രവര്‍ത്തനങ്ങള്‍

കരളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും ഉപ്പ് ഒരു വെല്ലുവിളിയാണ്. കരളിന്റെ ആരോഗ്യം തകര്‍ക്കുന്നതിനും കരള്‍ രോഗം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഉപ്പ് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഉപ്പിന്റെ ഉപയോഗം വര്‍ദ്ധിക്കുമ്പോള്‍ അത് ഭക്ഷണത്തില്‍ മാത്രമല്ല വിഷമായി മാറുന്നത് ആരോഗ്യത്തിന്റെ കാര്യത്തിലും വെല്ലുവിളി തന്നെയാണ്.

 വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍

വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍

വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ഉപ്പ്. നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ ഇല്ലാതാക്കുന്ന കിഡ്‌നിക്ക് അതിനുള്ള കഴിവ് നഷ്ടപ്പെടാന്‍ കാരണം പലപ്പോഴും ഉപ്പിന്റെ അമിതോപയോഗമാണ്. വൃക്കരോഗമുള്ളവര്‍ ഉപ്പിന്റെ ഉപയോഗത്തില്‍ അല്‍പം ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് വീണ്ടും ഉണ്ടാക്കുന്നത്.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

ബിപിയുടെ കാര്യത്തില്‍ പിന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ തീരുമാനമെടുക്കാവുന്ന ഒന്നാണ് ഉപ്പ്. സോഡിയത്തിന്റെ അളവ് ഉപ്പില്‍ വര്‍ദ്ധിക്കുന്നത് പോലെ തന്നെ ബിപിയുടെ അളവ് ശരീരത്തില്‍ കൂടിക്കൊണ്ടിരിക്കും. ഇത് ഹൃദയാഘാത സാധ്യത ഇരട്ടിയാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദ്രോഗം മാത്രമല്ല ഹൃദയത്തിന് പ്രശ്‌നമുണ്ടാക്കുന്നത്. മറ്റ് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും കാരണമാണ് ഉപ്പ്. ഹൃദയത്തിന്റെ മിടിപ്പിന്റെ പ്രശ്‌നങ്ങളും മറ്റും പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഉപ്പിന്റെ ഉപയോഗം പരമാവധി കുറക്കാം.

ബുദ്ധിയെ ബാധിക്കുന്നു

ബുദ്ധിയെ ബാധിക്കുന്നു

പണ്ട് പഴമക്കാര്‍ പറയുന്നത് കേള്‍ക്കാം ഉപ്പിന്റെ ഉപയോഗം ബുദ്ധിയെ ബാധിക്കുന്നു എന്ന്. ഉപ്പ് തിന്നാല്‍ മണ്ടനാവും എന്ന്. എന്നാല്‍ അത് സത്യമായിട്ടുള്ള കാര്യമാണ്. ഇത് ബുദ്ധിസാമര്‍ത്ഥ്യത്തേയും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവിനേയും ഇല്ലാതാക്കുന്നു. അതുകൊണ്ട് ഉപ്പ് കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ അത് പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

ഉപ്പ് ഉപയോഗിക്കുമ്പോള്‍

ഉപ്പ് ഉപയോഗിക്കുമ്പോള്‍

സ്ഥിരമായി ഉപ്പ് ഉപയോഗിക്കുന്നവര്‍ ഉപ്പിന്റെ ഉപയോഗം ദിവസേന ആറ് ഗ്രാം ആക്കി കുറക്കേണ്ടതാണ്. രക്തസമ്മര്‍ദ്ദമുള്ളവര്‍ ഉപ്പിലിട്ട ഭക്ഷണ പദാര്‍ത്ഥങ്ങളെല്ലാം തന്നെ പൂര്‍ണമായും ഒഴിവാക്കണം. സസ്യ ഭക്ഷണം കഴിക്കുന്നവര്‍ക്ക് രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വളരെ കുറവാണ്. മാംസ ഭക്ഷണം കഴിക്കുന്നവരിലാണ് ഇത് ഏറ്റവും കൂടുന്നത്.

വയറ്റില്‍ അള്‍സര്‍

വയറ്റില്‍ അള്‍സര്‍

വയറ്റില്‍ അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും പല വിധത്തിലുള്ള ഭക്ഷണങ്ങളുടെ ഉപയോഗം മൂലം സംഭവിക്കുന്നതാണ്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉപ്പിന്റെ ഉപയോഗം പരമാവധി കുറക്കുക എന്നതാണ് ചെയ്യാവുന്ന കാര്യം. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ ഉപ്പിന്റെ ഉപയോഗം പരമാവധി ഒഴിവാക്കേണ്ടതാണ്.

മൂത്രത്തില്‍ കല്ല്

മൂത്രത്തില്‍ കല്ല്

മൂത്രത്തില്‍ കല്ലാണ് മറ്റൊരു പ്രതിസന്ധി. അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് ഉപ്പിന്റെ ഉപയോഗത്തില്‍ കാര്യമായ മാറ്റം വരുത്തുക എന്നതാണ്. ഉപ്പിന്റെ ഉപയോഗം സാധാരണത്തേതില്‍ നിന്നും കൂടുതലാണെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്.

English summary

Signs You are Eating Too Much Salt

What eating too much salt does to your body, and how to make the switch to a healthy, low salt diet
Story first published: Thursday, October 26, 2017, 17:49 [IST]
X
Desktop Bottom Promotion