Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ശരീരം കാണിക്കും ലക്ഷണം;കരളിന്റെ ആയുസ്സ് പറയും
എന്തൊക്കെ ലക്ഷണങ്ങളാണ് കരളില്‍ ടോക്സിന് അധികമാകുമ്പോള്‍ ശരീരം പ്രകടിപ്പിക്കുന്നതെന്ന് നോക്കാം
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. കരളിനെന്തെങ്കിലും തകരാറോ മറ്റ് പ്രശ്നങ്ങളെ ഉണ്ടെങ്കില്‍ അത് പ്രകടിപ്പിക്കുന്നതിന് ശരീരം പല വഴികളും പ്രകടമാക്കും. കരളിലടങ്ങിയിട്ടുള്ള ടോക്സിനെ പുറന്തള്ളാന്‍ ശരീരത്തെ സഹായിക്കുന്നത് മൂത്രത്തിലൂടെയാണ്. നാനൂറിലധികം പ്രവര്‍ത്തനങ്ങളാണ് ശരീരത്തിനകത്ത് കരള്‍ വഹിക്കുന്നത്.
മദ്യപിക്കുന്നവരുടേയും പുകവലിക്കുന്നവരുടേയും മറ്റ് കൃത്രിമ പാനീയങ്ങള്‍ കഴിക്കുന്നവരുടേയും ഡ്രഗ്സ് പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നവരുടേയും അമിതമായി മരുന്നുകളെ ആശ്രയിക്കുന്നവരുടേയും കരള്‍ പലപ്പോഴും പല തരത്തിലാണ് പ്രതികരിക്കുക.
എന്നാല്‍ കരളിന്റെ ആരോഗ്യത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ അധികമായാല്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. ഇത്തരം ലക്ഷണങ്ങള്‍ ശരീരം കാണിച്ച് തുടങ്ങിയാല്‍ മനസ്സിലാക്കണം കരള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന്. എന്തൊക്കെയാണ് കരളില്‍ ആവശ്യത്തിലധികം ടോക്സിന് അടിഞ്ഞ് കൂടിയാല്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍ എന്ന് നോക്കാം.

അമിത ക്ഷീണം
ഏത് അവസ്ഥയിലും ശരീരത്തിന് ക്ഷീണം കൂടുതലായിരിക്കും. എത്രയൊക്കെ ഭക്ഷണം കഴിച്ചാലും ആരോഗ്യത്തെ ഇരുന്നാലും കരള്‍ പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ പ്രകടമായ ക്ഷീണം ശരീരം കാണിക്കും. ശരീരത്തില്‍ ടോക്സിന് കൂടുതലാണ് എന്നാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്.

തടി കൂടുന്നു
ഭക്ഷണം കഴിക്കാതെയും മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ ശരീരഭാരം അമിതമായ രീതിയില്‍ വര്‍ദ്ധിക്കുന്നു. ഇതും കരളിന്റെ പ്രവര്‍ത്തനക്ഷമതയെ ചോദ്യം ചെയ്യുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണം കണ്ട് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

ദഹിക്കാനുള്ള ബുദ്ധിമുട്ട്
ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ അത് ദഹിക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഡോക്ടറെ കാണിക്കണം. കാരണം കരളില്‍ ടോക്സിന് അടിഞ്ഞ് കൂടിയാല്‍ അത് കരളിന്റെ ആരോഗ്യത്തെ നാശത്തിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കുമ്പോള്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്.

മലബന്ധം
മലബന്ധമാണ് മറ്റൊരു ലക്ഷണം. മലബന്ധം പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. എന്നാല്‍ മലബന്ധം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. അതിന് കാരണം പലപ്പോഴും കരള്‍ പ്രവര്ത്തനക്ഷമമല്ലാതിരിക്കുന്നതും കൂടിയാണ് എന്ന് അറിഞ്ഞിരിരിക്കണം.

നെഗറ്റീവ് ഇമോഷന്
പെട്ടെന്ന് ദേഷ്യം വരുന്നതും പെട്ടെന്ന് കരയുന്നതും പോലുള്ള പല പ്രശ്നങ്ങള്‍ക്കും അടിസ്ഥാന കാരണം പലപ്പോഴും കരളിന്റെ കളിയായിരിക്കും. കരളില്‍ ടോക്സിന് അധികമായാല്‍ പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവും.

കഠിനമായ തലവേദന
പല കാരണങ്ങള്‍ കൊണ്ടും തലവേദന ഉണ്ടാവാം. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതിലുപരി തലവേദനയുടെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കണം. കരളില്‍ ടോക്സിന് അടിഞ്ഞ് കൂടിയിട്ടുണ്ടെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവാം.

ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍
ചര്‍മ്മത്തില്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവാം. ചിലര്‍ക്ക് അലര്‍ജി ചിലരില്‍ മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങള്‍. എന്നാല്‍ ഇതിന്റെയെല്ലാം അടിസ്ഥാന കാരണം ഒരിക്കലും കരള്‍ പ്രവര്ത്തനക്ഷമമല്ലാത്തതല്ല. എന്നാല്‍ ഈ കാരണവും തള്ളിക്കളയാന്‍ പാടില്ല.

ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മയാണ് മറ്റൊരു കാരണം. ഉറക്കമില്ലായ്മ കൊണ്ട് വലയുന്ന പലര്‍ക്കും ആരോഗ്യം കൃത്യമാണോ എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പലപ്പോഴും നമ്മള് പ്രതീക്ഷിക്കാത്ത പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാവാം. അതിലൊന്നാണ് കരളില്‍ ടോക്സിന് നിറഞ്ഞിട്ടുള്ള ഒന്ന്.

മാറ്റം വരുത്തേണ്ടത്
മുകളില്‍ പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും ദീര്‍ഘകാലമായി നിങ്ങലെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ഇത്തരം പ്രതിസന്ധികളിലൂടെ കരള്‍ സുരക്ഷിതമല്ലെന്ന മു്ന്നറിയിപ്പാണ് ശരീരം നല്‍കുന്നത്.



Click it and Unblock the Notifications