For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാരറ്റ് പച്ചക്ക് തിന്നുന്നവര്‍ ഒന്നു സൂക്ഷിക്കുക

ആരോഗ്യത്തിന് ദോഷകരമായി കാരറ്റ് ചെയ്യുന്ന കാര്യങ്ങള്‍ നോക്കാം

|

കാരറ്റിന്റെ ആരോഗ്യഗുണത്തെക്കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാല്‍ ഇതിന്റെ അനാരോഗ്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? സത്യമാണ് കാരറ്റ് പച്ചക്ക് തിന്നുന്നവരെ കാത്തിരിക്കുന്നത് അനാരോഗ്യം തന്നെയാണ്. കാരണം ഇതിന്റെ അമിത ഉപയോഗം ആരോഗ്യത്തിന് വളരെ ദോഷകരമായാണ് ബാധിക്കുന്നത്. പലരും കാരറ്റ് കഴിച്ചാല്‍ ആരോഗ്യം നിലനിര്‍ത്താമെന്നും വര്‍ദ്ധിപ്പിക്കാമെന്നും കരുതുന്നവരാണ്. എന്നാല്‍ ശരിക്കും കാരറ്റ് ആരോഗ്യത്തിന് നല്ലതാണോ? കാരറ്റില്‍ നിറയെ ആന്റി ഓക്‌സിഡന്റുകളും മിനറലുകളും പ്രോട്ടീനും എല്ലാം ഉണ്ടെന്നത് ശരി തന്നെയാണ്. എന്നാല്‍ ഇതെങ്ങനെ ആരോഗ്യത്തിന് ദോഷകരമാകും എന്ന് നിങ്ങള്‍ക്കറിയാമോ?

മറ്റ് കിഴങ്ങ് വര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കാരറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. കാരണം ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ധാരാളം ഉണ്ടെങ്കിലും പച്ച കാരറ്റിന്റെ ഉപയോഗം പലപ്പോഴും ആരോഗ്യത്തിന് ദോഷം നല്‍കുന്നു. മിതമായ രീതിയില്‍ കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാല്‍ സ്ഥിരമായി കഴിക്കുമ്പോള്‍ കാരറ്റ് കഴിക്കാനുള്ള പ്രവണത വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. കാരറ്റില്‍ ധാരാളം കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും കൂടുതല്‍ കഴിക്കുന്നത് രക്തത്തില്‍ കരോട്ടിന്റെ അളവ് കൂടുതലാവാനും ചര്‍മ്മത്തിന് മഞ്ഞ നിറം ഉണ്ടാവാനും കാരണമാകുന്നു.

ആരോഗ്യമുള്ള തടി വേണോ, സീതപ്പഴം കഴിക്കൂആരോഗ്യമുള്ള തടി വേണോ, സീതപ്പഴം കഴിക്കൂ

ഇന്നത്തെ കാലത്ത് മാര്‍ക്കറ്റില്‍ നിന്ന് തന്നെയാണ് പച്ചക്കറിയുടെ നല്ലൊരു പങ്കും എത്തുന്നത്. ചുരുക്കം ചിലര്‍ മാത്രമാണ് വീട്ടില്‍ കൃഷി ചെയ്യുന്നത്. അതുകൊണ്ട് തന്നെ പച്ചയായ കാരറ്റ് മാര്‍ക്കറ്റില്‍ നിന്നും വാങ്ങിക്കഴിക്കുമ്പോള്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും നിങ്ങളില്‍ ഉണ്ടാക്കും. കാരറ്റിന്റെ ഉപയോഗം എങ്ങനെയെല്ലാം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്ന് നോക്കാം.

കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍

കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍

പലരും ആരോഗ്യം നല്‍കുന്നു എന്നു കരുതി കുട്ടികള്‍ക്ക് കാരറ്റ് കൊടുക്കാന്‍ ശ്രമിക്കും. എന്നാല്‍ ചെറിയ കുട്ടികള്‍ക്ക് കാരറ്റ് നല്‍കുന്നത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുന്ന ഒന്നാണ്. പഠനങ്ങളില്‍ നിന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ് വളരെ ചെറിയ കുട്ടികള്‍ക്ക് കാരറ്റ് കൊടുക്കരുത് എന്നത്. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യുന്നു.

അലര്‍ജി ഉണ്ടാക്കുന്നു

അലര്‍ജി ഉണ്ടാക്കുന്നു

അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങള്‍ കാരറ്റ് കൂടുതല്‍ കഴിക്കുന്നവരില്‍ ഉണ്ടാവുന്നു. ചിലരില്‍ ഡയറിയ, ചര്‍മ്മ പ്രശ്‌നങ്ങള്‍, ശരീരം ചീര്‍ക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരറ്റ് കഴിക്കുന്നതിലൂടെ ഉണ്ടാവുന്നു. കാരറ്റ് മാത്രമല്ല കാരറ്റില്‍ അടങ്ങിയിട്ടുള്ള അതേ ഘടകം അടങ്ങിയ സ്‌ട്രോബെറി, ഉരുളക്കിഴങ്ങ് തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് ദോഷം ചെയ്യുന്നു.

പഞ്ചസാരയുടെ അളവ് കൂടുതല്‍

പഞ്ചസാരയുടെ അളവ് കൂടുതല്‍

കാരറ്റില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്. ഇതിലെ ഗ്ലൈസാമിക് ഇന്‍ഡക്‌സ് 90 ആണ്. ഇത് പിന്നീട് ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നു. ഇത് പ്രമേഹ ബാധിതരില്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ കാരറ്റ് പച്ചക്ക് പ്രമേഹ രോഗികള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

കാരറ്റിന്റെ ഉപയോഗം വര്‍ദ്ധിച്ചാല്‍ അത് ഉറക്കമില്ലായ്മ, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. ദിവസവും കാരറ്റ് കഴിക്കുന്നവര്‍ ആ ശീലത്തില്‍ നിന്ന് പിന്‍വാങ്ങിയാല്‍ അത് ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം നല്‍കാന്‍ സഹായിക്കുന്നു. അതിലൂടെ തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താനും സാധിക്കുന്നു.

 മുലയൂട്ടുന്ന അമ്മമാര്‍

മുലയൂട്ടുന്ന അമ്മമാര്‍

മുലയൂട്ടുന്ന അമ്മമാര്‍ക്ക് കാരറ്റ് നിഷിദ്ധമാണ്. മുലയൂട്ടുന്നവരില്‍ പ്രോട്ടീനും മിനറല്‍സും ധാരാളം വേണം എന്നാല്‍ കാരറ്റിന്റെ ഉപയോഗം മുലപ്പാലിന്റെ നിറത്തെ ബാധിക്കുന്നു. മാത്രമല്ല ചെറിയ കുട്ടികളില്‍ കാരറ്റ് പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ മുലപ്പാല്‍ കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ അതുണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. അതുകൊണ്ട് മുലയൂട്ടുന്ന അമ്മമാര്‍ ഒരിക്കലും കാരറ്റ് കഴിക്കരുത്.

 ചര്‍മ്മത്തിന്റെ നിറം വ്യത്യാസം

ചര്‍മ്മത്തിന്റെ നിറം വ്യത്യാസം

കാരറ്റില്‍ ധാരാളം കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തില്‍ കലരുമ്പോള്‍ അത് ചര്‍മ്മത്തിന്റെ നിറം മാറ്റത്തിന് കാരണമാകുന്നു. ചര്‍മ്മം ഓറഞ്ച് നിറത്തിലേക്ക് മാറ്റപ്പെടുന്നു. ഈ നിറം മാറ്റം ആദ്യം കാണപ്പെടുന്നത് മുഖത്തും കൈയ്യിലും ഉള്ളം കൈകളിലും കാലിലും ആണ്.

വായുക്ഷോഭം

വായുക്ഷോഭം

കാരറ്റിന്റെ ഉപയോഗം വായുക്ഷോഭത്തിന് കാരണമാകുന്നു. കാരറ്റില്‍ 12 ഗ്രാം കാര്‍ബോഹൈഡ്രേറ്റും 4 ഗ്രാം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹന പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുന്നു. കുടലില്‍ ചെറിയ ചില മാറ്റങ്ങള്‍ ഇതിന്റെ വകയായി ഉണ്ടാവുന്നു. ഇതാണ് വായുക്ഷോഭമായി മാറുന്നത്. അതുകൊണ്ട് തന്നെ കാരറ്റിന്റെ ഉപയോഗം പല വിധത്തില്‍ കുറക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.

 പോഷകാഹാര ആഗിരണം

പോഷകാഹാര ആഗിരണം

ശരീരത്തിലെ സിങ്ക്, അയേണ്‍, മഗ്നീഷ്യം തുടങ്ങിയവയെ എല്ലാം ആഗിരണം ചെയ്യുന്ന ഒന്നാണ് ഫൈബര്‍. എന്നാല്‍ കാരറ്റിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതോടെ ഇത്തരം പോഷകങ്ങള്‍ ഒന്നും ശരീരത്തിന് കിട്ടാതെ വരുന്നു. തത്ഫലമായി പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുന്നു. ഇതെല്ലാം കാരറ്റിന്റെ അമിത ഉപയോഗം മൂലമാണ് ഉണ്ടാവുന്നത്.

കീട നാശിനി

കീട നാശിനി

പച്ചക്കറികളിലെല്ലാം ഇന്നത്തെ കാലത്ത് കീടനാശിനി തളിക്കുന്നുണ്ട്. എത്രയൊക്കെ ജൈവ പച്ചക്കറി എന്ന് പറഞ്ഞാലും അതെല്ലാം കീടനാശിനിയിലൂടെയാണ് പുറം ലോകം കാണുന്നത്. കാരറ്റില്‍ ഇത്തരത്തില്‍ കീടനാശിനി അടിക്കുമ്പോള്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇന്നത്തെ തിരക്കുള്ള കാലത്ത് പച്ചക്കറികള്‍ വൃത്തിയായി കഴുകാന്‍ പോലും ആരും മിനക്കെടാറില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ട് പല വിധത്തിലാണ് ആരോഗ്യം കാരറ്റിലൂടെ നശിക്കുന്നത്.

 ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

കാരറ്റിന്റെ അമിതോപയോഗം പല വിധത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. നെഞ്ചെരിച്ചില്‍, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളിലേക്കെല്ലാം കാരറ്റിന്റെ ഉപയോഗം കാരണമാകുന്നു. അതുകൊണ്ട് തന്നെ പച്ചക്കാരറ്റ് കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കാം.

English summary

Side Effects Of Eating Too Many Carrots

In this article, we will know about the adverse effect of eating excess carrots.
X
Desktop Bottom Promotion