For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂടുതല്‍ പഴം മലബന്ധമുണ്ടാക്കും, കാരണം

എന്നാല്‍ ചിലപ്പോഴെങ്കിലും പഴം മലബന്ധവുമുണ്ടാക്കാറുണ്ട്. ഇതെങ്ങനെയെന്നതിനെക്കുറിച്ചറിയൂ,

|

പഴം ഏറ്റവും കൂടുതല്‍ ഉപയോഗിയ്ക്കുന്ന ഫലങ്ങളിലൊന്നാണ്. മറ്റു ഫ്രൂട്‌സൊന്നും കഴിച്ചില്ലെങ്കില്‍ത്തന്നെയും പഴം ദിവസവും കഴിയ്ക്കുന്ന പതിവുള്ളവരാണ് പലരും.

ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള പഴം മലബന്ധം തടയാനുള്ള നല്ലൊരു ഉപാധിയുമാണ്. പലരും പഴം കഴിയ്ക്കുന്നതിന്റെ ഒരു പ്രധാന കാരണവും ഇതാണ്. ഇതിലെ നാരുകളാണ് കാരണം.

എന്നാല്‍ ചിലപ്പോഴെങ്കിലും പഴം മലബന്ധവുമുണ്ടാക്കാറുണ്ട്. ഇതെങ്ങനെയെന്നതിനെക്കുറിച്ചറിയൂ,

വൈറ്റമിന്‍, ധാതുക്കള്‍, നാരുകള്‍

വൈറ്റമിന്‍, ധാതുക്കള്‍, നാരുകള്‍

വൈറ്റമിന്‍, ധാതുക്കള്‍, നാരുകള്‍ എന്നിവ ധാരാളം പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇടത്തരം വലിപ്പമുള്ള ഒരു പഴത്തില്‍ 3.1 ഗ്രാം നാരുകളടങ്ങിയിട്ടുണ്ട്. ഇത് വന്‍കുടലിലേയ്ക്കു നീങ്ങും.

ഫൈബര്‍

ഫൈബര്‍

പഴം കൂടുതല്‍ കഴിച്ചാല്‍ ഇതിലെ ഇന്‍സോലുബിള്‍ ഫൈബര്‍ ദഹിയ്ക്കില്ല. ഇതാണ് മലബന്ധമുണ്ടാക്കുന്നത്. കൂടുതല്‍ പഴം കഴിയ്ക്കുന്നതാണ് പ്രശ്‌നമാകുന്നത്.

പൊട്ടാസ്യം

പൊട്ടാസ്യം

കൂടുതല്‍ പഴം ഒറ്റയടിയ്ക്കു കഴിയ്ക്കുമ്പോള്‍ ഇത് പെട്ടെന്നു തന്നെ പൊട്ടാസ്യം തോതുയര്‍ത്തും. ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ അസന്തുലിതമാകും. ശാരീരികപ്രക്രിയകളുടെ തോതു കുറയും. ഇതും മലബന്ധത്തിനു കാരണമാകും.

ഗ്യാസ്

ഗ്യാസ്

പഴത്തില്‍ നാരുകള്‍ക്കൊപ്പം ഫ്രക്ടോസുമുണ്ട്. ഇത് ചിലപ്പോഴെങ്കിലും ഗ്യാസ് പ്രശ്‌നങ്ങളുണ്ടാക്കും. ഇതും മലബന്ധത്തിന് തടസമാകും. ചിലര്‍ക്ക് ഫ്രക്ടോസ് ദഹിയ്ക്കാന്‍ പ്രശ്‌നമുണ്ടാകുമ്പോഴാണ് ഗ്യാസ് പ്രശ്‌നവും ഉണ്ടാകുന്നത്.

സ്റ്റാര്‍ച്ചുണ്ട്

സ്റ്റാര്‍ച്ചുണ്ട്

പഴത്തില്‍ സ്റ്റാര്‍ച്ചുണ്ട്. ഇത് അത്ര പെട്ടെന്നു ദഹിയ്ക്കില്ല. ഇതും കൂടുതല്‍ പഴം കഴിയ്ക്കുമ്പോളുള്ള പ്രശ്‌നമാണ്.

നല്ലപോലെ പഴുത്ത പഴത്തില്‍

നല്ലപോലെ പഴുത്ത പഴത്തില്‍

നല്ലപോലെ പഴുത്ത പഴത്തില്‍ 8 ശതമാനം സ്റ്റാര്‍ച്ചും 91 ശതമാനും ഷുഗറുമുണ്ട്. എന്നാല്‍ പഴുക്കാത്ത പഴത്തില്‍ 80 ശതമാനം സ്റ്റാര്‍ച്ചുണ്ട്. അതായത് നല്ലപോലെ പഴുക്കാത്ത പഴമെങ്കില്‍ മലബന്ധമാണ് ഫലം.

 ടാനിന്‍

ടാനിന്‍

നല്ലപോലെ പഴുക്കാത്ത പഴത്തില്‍ ടാനിന്‍ എന്നൊരു വസ്തുവുമുണ്ട്. ഇത് വയററില്‍ പ്രോട്ടിനെ കട്ട പിടിപ്പിയ്ക്കും. ദഹനരസങ്ങളുടെ ഉല്‍പാദനം കുറയ്ക്കും. ഇതും മലബന്ധത്തിന് കാരണമാകും.

പഴത്തിലെ നാരുകള്‍

പഴത്തിലെ നാരുകള്‍

പഴത്തിലെ നാരുകള്‍ വയറ്റിലെ വെള്ളം വലിച്ചെടുക്കും. ഇതുകൊണ്ടുതന്നെ വെള്ളംകുടി കുറവായവര്‍ക്ക് പഴം മലബന്ധത്തിനാണ് കാരണമാകുക.

പെക്ടിന്‍

പെക്ടിന്‍

പഴത്തില്‍ പെക്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് മലത്തെ കട്ടിയാക്കും. പ്രത്യേകിച്ചു കൂടുതല്‍ പഴം കഴിയ്ക്കുമ്പോള്‍. കൂടുത്ല്‍ പഴം കഴിയ്ക്കുമ്പോഴുള്ള ഒരു പ്രശ്‌നമാണിത്.

കഫം

കഫം

പഴം കഫം പോലുള്ളവയ്ക്കു കാരണമാകും. ഇത് കൂടുതലാകുമ്പോള്‍ മലബന്ധം സാധാരണയാണ്.

നല്ലപോലെ പഴുത്ത പഴം

നല്ലപോലെ പഴുത്ത പഴം

നല്ലപോലെ പഴുത്ത പഴം മിതമായ അളവില്‍, അതായത് 2-3 വരെയാകാം. പഴത്തോലില്‍ കറുത്ത കുത്തുകളുള്ളവ നോക്കി വാങ്ങുക. ഇത് നല്ലപോലെ പഴുത്ത പഴത്തിന്റെ ലക്ഷണമാണ്.

പഴം കഴിയ്ക്കുമ്പോള്‍

പഴം കഴിയ്ക്കുമ്പോള്‍

പഴം കഴിയ്ക്കുമ്പോള്‍ ധാരാളം വെള്ളവും കുടിച്ചില്ലെങ്കില്‍ ഗുണമുണ്ടാകില്ലെന്ന കാര്യം ഓര്‍ക്കുക.ഇത് വിപരീതഫലമുണ്ടാക്കും. നാരുകള്‍ വെള്ളം വലിച്ചെടുക്കുന്നതുകൊണ്ടുതന്നെ.

English summary

Side effects Of Eating Too Many Bananas

Side effects Of Eating Too Many Bananas, read more to know about
X
Desktop Bottom Promotion